by Midhun HP News | Mar 14, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. നാല് ദിവസങ്ങൾക്ക് ശേഷമാണു വർധന. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 48,280 രൂപയാണ്. മാർച്ച് ഒൻപത് ശനിയാഴ്ച സർവകാല റെക്കോർഡിലെത്തിയ സ്വർണവില പിന്നീട് നേരിയ തോതിൽ ഇടിഞ്ഞിരുന്നു. 46800 രൂപയായിരുന്നു ഏറ്റവും ഉയർന്ന സ്വർണവില. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 25 രൂപ ഉയർന്നു.
വിപണി വില 6055 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5030 രൂപയാണ്. വെള്ളിയുടെ വിലയും ഇന്ന് ഉയർന്നിട്ടുണ്ട്. ഒരു പവന് രണ്ട് രൂപ ഉയർന്നു. വിപണി വില 80 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വില103 രൂപയാണ്.അന്താരാഷ്ട്ര സ്വർണ്ണവില 2152 ഡോളറിലേക്ക് ഇടിഞ്ഞതിനെ തുടർന്നാണ് ഇന്നലെ സ്വർണവില കുറഞ്ഞത്. യു എസ് വിപണി നേരിടുന്ന പണപ്പെരുപ്പമാണ് സ്വർണവില ഉയരാനുള്ള പ്രധാന കാരണം.
by Midhun HP News | Mar 14, 2024 | Latest News, കേരളം
ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി ജീവനക്കാരന്റെ പ്രതിഷേധം. മൂന്നാര്‍ ഡിപ്പോയിലെ ഡ്രൈവറും അടിമാലി സ്വദേശിയുമായ കെ.എസ് ജയകുമാറാണ് തലകുത്തിനിന്ന് പ്രതിഷേധിച്ചത്. ഇന്നലെ മൂന്നാര്‍ ഡിപ്പോയിലാണ് ജയകുമാറിന്റെ അരമണിക്കൂര്‍ പ്രതിഷേധം നടന്നത്.
ജയകുമാറിനൊപ്പം സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായ ഗിരീഷ്, ബിജുമോന്‍ എന്നിവരും സമരത്തില്‍ പങ്കുചേര്‍ന്നു. നിന്നുകൊണ്ടാണ് ഇവര്‍ സമരത്തില്‍ പങ്കെടുത്തത്. അരമണിക്കൂറോളം പ്രതിഷേധം നീണ്ടു നിന്നു. മൂന്നാര്‍ ഉദുമല്‍പേട്ട ബസിലെ ഡ്രൈവറാണ് ജയകുമാര്‍. 13ാം തീയതിയായിട്ടും ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ജയകുമാറിന്റെ സമരം. ആയോധന കലയില്‍ പ്രാവിണ്യമുള്ളയാളുമാണ് ജയകുമാര്‍.
by Midhun HP News | Mar 14, 2024 | Latest News, കേരളം
തിരുവനന്തപുരം: പൊതു വിദ്യാലയങ്ങളിലെ കായിക താരങ്ങൾക്ക് നൽകുന്ന ഗ്രേസ് മാർക്ക് പുനക്രമീകരിക്കണമെന്ന് സംയുക്ത കായികാധ്യാപക സംഘടന സർക്കാരിനോട് ആവശ്യപ്പെട്ടു. പരിമിതമായ സൗകര്യങ്ങളും, പ്രതികൂല സാഹചര്യങ്ങളും മറികടന്ന് നിരവധി വർഷത്തെ കഠിന പരിശീലനവും, മത്സരങ്ങളിലൂടെയുമാണ് കായിക താരങ്ങൾ സംസ്ഥാന, ദേശീയ മെഡൽ ജേതാക്കളായി മാറുന്നത്. എന്നാൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഇവർക്ക് അർഹതപ്പെട്ട ഗ്രേസ് മാർക്കും പരിഗണനയും ലഭിക്കുന്നില്ല.
കഴിഞ്ഞ അധ്യയന വർഷം ഗ്രേസ് മാർക്ക് പരിഷ്കരിച്ച് ഉത്തരവിറങ്ങിയതോടെയാണ് കായിക താരങ്ങൾ അവഗണിക്കപ്പെട്ടത്.
ദീർഘകാല പരിശീലനത്തിനും മത്സരങ്ങൾക്കുമായി നഷ്ടപ്പെടുന്ന പഠന സമയത്തിനുള്ള കോമ്പൻസേഷനായും, അഭിമാനകരമായ നേട്ടങ്ങൾക്കുള്ള അംഗീകാരമായുമാണ് ഗ്രേസ് മാർക്ക് നൽകി വരുന്നത്. സംസ്ഥാന കായിക മത്സരങ്ങളുടെ സർട്ടിഫിക്കറ്റ് വിതരണം പൂർത്തിയാകും മുമ്പ് ഗ്രേസ് മാർക്ക് പോർട്ടൽ ക്ലോസ് ചെയ്തതോടെ നിരവധി ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്ക് ഇക്കുറി ഗ്രേസ് മാർക്കിന് അപേക്ഷിക്കാനും സാധിച്ചിട്ടില്ല. സർക്കാർ ഉത്തരവ് ഇറങ്ങുന്നതിന് മുമ്പ് ഗ്രേസ് മാർക്ക് അപ് ലോഡ് ചെയ്യാനുള്ള ഉത്തരവ് ഡയറക്ടറേറ്റ് പ്രസിദ്ധീകരിച്ചതിലെ അപാകതയാണ് ഈ പ്രതിസന്ധിക്ക് കാരണമായത്.
അത് ലറ്റിക്സ്, അക്വാറ്റിക്സ്, ഗെയിംസ് ഇനങ്ങളിൽ നാലാം സ്ഥാനം വരെ നേടുന്നവർക്കു മാത്രമാണ് ഗ്രേസ് മാർക്ക് ലഭിക്കുന്നത്. കലോത്സവങ്ങളിലും മറ്റും ഗ്രേഡ് സമ്പ്രദായം ഏർപ്പെടുത്തിയതോടെ പങ്കെടുക്കുന്ന മിക്ക വിദ്യാർത്ഥികൾക്കും ഗ്രേസ് മാർക്ക് ലഭിക്കുന്നുണ്ട്. ജില്ലാതല മത്സരങ്ങളിൽ പരാജയപ്പെട്ടാലും അപ്പീൽ മുഖേന സംസ്ഥാന മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരവും കലോത്സവ മത്സരാർത്ഥികൾക്ക് ലഭിക്കുന്നുണ്ട്. ഇത്തരം അവസരങ്ങളൊന്നും കായിക താരങ്ങൾക്ക് അനുവദനീയവുമല്ല.
സംസ്ഥാന കായിക മത്സരത്തിലെ 1,2,3 സ്ഥാനക്കാർക്ക് 5 മുതൽ 10%,5%,3% മാർക്ക് വീതവും, നാലുമുതൽ എട്ടാംസ്ഥാനം വരെ നേടുന്നവർക്ക് 2% മാർക്കുമാണ് മുൻകാലങ്ങളിൽ നൽകിയിരുന്നത്. ഇത് കേവലം 20,17, 14, 7 മാർക്ക് എന്നീ ക്രമത്തിൽ ആദ്യ നാലു സ്ഥാനക്കാർക്ക് മാത്രമായി പരിമിതപ്പെടുത്തിയാണ് ഇപ്പോൾ നൽകുന്നത്. ദേശീയ മത്സര പങ്കാളിത്തത്തിന് ലഭിച്ചിരുന്ന 10% മാർക്ക് പുതിയ സർക്കുലർ പ്രകാരം കേവലം 25 മാർക്കായും നിജപ്പെടുത്തിയിട്ടുണ്ട്.
എട്ടാംസ്ഥാനംവരെ ലഭിക്കുന്ന താരങ്ങൾക്ക് ഗ്രേസ് മാർക്ക് അനുവദിക്കണമെന്നും, നിലവിൽ അനുവദിച്ച മാർക്ക് പുന:പരിശോധിച്ച് വർധിപ്പിച്ചു നൽകണമെന്നും, ഹയർ സെക്കണ്ടറി ഗ്രേസ് മാർക്ക് വെബ് സൈറ്റ് തുറന്നു നൽകി പ്ലസ് ടു വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് എൻട്രി ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തണമെന്നും കായികാധ്യാപക സംഘടനകളായ കെ.പി.എസ്.പി.ഇ.ടി.എ സംസ്ഥാന ഭാരവാഹികൾ പി.എ.അബ്ദുൽ ഗഫൂർ, കെ.എ. റിബിൻ, ഡി.പി.ഇ.ടി.എ സംസ്ഥാന ഭാരവാഹികളായ എസ്. ഷിഹാബുദ്ദീൻ, വി.സജാത് സാഹിർ എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കായിക താരങ്ങൾക്ക് പ്രോത്സാഹനം നൽകുംവിധമൊരു അനുകൂല തീരുമാനത്തിനായി വിദ്യാഭ്യാസ മന്ത്രി, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, സംസ്ഥാന സ്പോട്സ് കോഡിനേറ്റർ എന്നിവർക്ക്
നിവേദനം നൽകിയിട്ടുണ്ട്.
by Midhun HP News | Mar 14, 2024 | Latest News, കേരളം
പാലക്കാട്: എക്സൈസ് ഓഫീസിനുള്ളിലെ ലോക്കപ്പില്‍ പ്രതി തൂങ്ങിമരിച്ച നിലയില്‍. ഇടുക്കി സ്വദേശി ഷോജോ ജോൺ ആണ് മരിച്ചത്. രണ്ട് കിലോ ഹാഷിഷ് ഓയിൽ കടത്തിയ കേസിലാണ് ഷോജോയെ എക്സൈസ് പിടികൂടിയത്. ഇന്നലെ വൈകീട്ടാണ് ഷോജോയെ വീട്ടിൽ നിന്ന് എക്സൈസ് കസ്റ്റഡിയിൽ എടുത്തത്. രാവിലെ 7 മണിയോടെ ലോക്കപ്പിനുള്ളില്‍ തൂങ്ങിമരിച്ചതെന്നാണ് വിവരം.
by Midhun HP News | Mar 14, 2024 | Latest News, കേരളം
ആലപ്പുഴ: ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ യുവാവിന്‍റെ പരാക്രമം. സംഭവത്തിൽ ആലപ്പുഴ ചാത്തനാട് ഷിജോ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ആശുപത്രിയിൽ അതിക്രമിച്ചു കയറിയ ഇയാൾ വാതിൽ തകർക്കുകയും വനിതാ സെക്യൂരിറ്റി ഗാർഡിനെ ആക്രമിക്കുകയും ചെയ്തു.
ഡോക്ടറെ അസഭ്യം വിളിച്ച പ്രതി അത്യാഹിത വിഭാഗത്തിൽ ചികിത്സയ്ക്കായി എത്തിയ രോഗികളേയും ജീവനക്കാരേയും മുൾമുനയിൽ നിർത്തി. ജനറൽ ആശുപത്രി ഡ്യൂട്ടി ഓഫീസർ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ആലപ്പുഴ സൗത്ത് പൊലീസ് ഇൻസ്പെക്ടർ കെപി ടോംസാണ് ഷിജോയെ അറസ്റ്റ് ചെയ്തത്.
by Midhun HP News | Mar 14, 2024 | Latest News, കേരളം
കൊച്ചി: ബിസിനസ് ആവശ്യത്തിനായി ദുബായിലേക്ക് വിളിച്ചുവരുത്തി സുഹൃത്ത് കെട്ടിയിട്ട് ബലാത്സംഗം ചെയ്തതായി പരാതി. കൊച്ചി സ്വദേശിനിയായ യുവതിയാണ് പൊലീസിൽ പരാതി നൽകിയത്. നാദാപുരം സ്വദേശിക്കെതിരെയാണ് പരാതി.
ബിസിനസ് ആവശ്യത്തിനായി ദുബായിലേക്ക് വിളിച്ചുവരുത്തിയ ശേഷം നാദാപുരം സ്വദേശി കെട്ടിയിട്ട് ബലാത്സംഗം ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്. പിന്നീട് 25 ലക്ഷം രൂപ നൽകി സംഭവം ഒത്തുതീർപ്പാക്കാൻ ശ്രമിച്ചതായും അതിജീവിത ആരോപിച്ചു. മാനസികമായി തകർന്ന താൻ ആത്മഹത്യയുടെ വക്കിലാണെന്നും യുവതി പറഞ്ഞു. വടകര റൂറല്‍ എസ്പിക്ക് നല്‍കിയ പരാതിയില്‍ നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രതിയായ നാദാപുരം സ്വദേശി വിദേശത്താണെന്ന് പൊലീസ് വ്യക്തമാക്കി.
Recent Comments