by Midhun HP News | Feb 17, 2024 | Latest News, കേരളം
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല മഹോത്സവം ഇന്ന് ആരംഭിക്കും. പത്തു ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം രാവിലെ എട്ടിന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെയാണ് ഉത്സവം ആരംഭിക്കുന്നത്. കുംഭ മാസത്തിലെ പൂരം നാളായ 25 നാണ് ഭക്തര്‍ പൊങ്കാല സമര്‍പ്പിക്കുന്നത്. 27ന് ഉത്സവം അവസാനിക്കും.
വൈകീട്ട് ആറിന് ആരംഭിക്കുന്ന കലാപരിപാടികളുടെ ഉദ്ഘാടനം നടി അനുശ്രീ നിര്‍വഹിക്കും. ആറ്റുകാല്‍ അംബാ പുരസ്കാരം സാഹിത്യകാരന്‍ ജോര്‍ജ് ഓണക്കൂറിന് സമ്മാനിക്കും. 19 ന് രാവിലെ 9.30 ന് കുത്തിയോട്ട ബാലന്മാര്‍ക്കുള്ള വ്രതം ആരംഭിക്കും. പൊങ്കാല മഹോത്സവ ദിവസമായ 25 ന് രാവിലെ 10.30 യ്ക്ക് അടുപ്പുവെട്ട്, ഉച്ചയ്ക്ക് 2.30 ന് പൊങ്കാല നിവേദ്യം, രാത്രി 7.30 യ്ക്ക് കുത്തിയോട്ട ബാലന്മാര്‍ക്കുള്ള ചൂരല്‍കുത്ത്, രാത്രി 11 ന് മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്കുള്ള പുറത്തെഴുന്നള്ളത്ത് എന്നിവയാണ് അന്നത്തെ ചടങ്ങുകള്‍. 26 ന് രാവിലെ എട്ടുമണിക്ക് ദേവിയെ അകത്ത് എഴുന്നള്ളിക്കും. രാത്രി 9.45 ന് കാപ്പഴിക്കും. 12.30 ന് കുരുതി തര്‍പ്പണത്തോടെ ഉത്സവം സമാപിക്കും. പൂർണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചാണ് ഇത്തവണത്തെ പൊങ്കാല മഹോത്സവം.
ഉത്സവത്തോടനുബന്ധിച്ച് വിപുലമായ സേവനങ്ങളാണ് ആരോഗ്യവകുപ്പ് ഭക്തജനങ്ങൾക്കായി സജ്ജമാക്കിയിരിക്കുന്നത്. മെഡിക്കൽ ടീം, പബ്ലിക് ഹെൽത്ത് ടീം, സാനിട്ടേഷൻ ടീം എന്നിങ്ങനെ സംഘങ്ങളായി തിരിഞ്ഞാകും പ്രവർത്തിക്കുക. ഫെബ്രുവരി 17 മുതൽ 26 വരെ രാവിലെ ഏഴ് മുതൽ 10 വരെ രണ്ട് ഷിഫ്റ്റുകളിലായി ഡോക്ടർമാർ, സ്റ്റാഫ് നഴ്സ്, അറ്റന്റർ എന്നിവരുടെ സേവനം ക്ഷേത്രപരിസരത്തുണ്ടാകും. രണ്ട് 108 ആംബുലൻസുകളുടെ മുഴുവൻ സമയ സേവനവും ലഭ്യമാകും.
by Midhun HP News | Feb 16, 2024 | Latest News, കേരളം
കൊച്ചി: സ്പീക്കറിനുള്ളിലും മറ്റുമായി ഒളിപ്പിച്ചു കൊണ്ടു വന്ന ഒന്നേകാല്‍ കോടിയിലേറെ രൂപ വിലവരുന്ന സ്വര്‍ണം കൊച്ചി രാജ്യാന്തരവിമാനത്താവളത്തില്‍ കസ്റ്റംസ് പിടി കൂടി. ഷാര്‍ജയില്‍ നിന്നും വന്ന പാലക്കാട് സ്വദേശി റഫീഖില്‍ നിന്നുമാണ് സ്വര്‍ണം പിടി കൂടിയത്.
ഇയാളുടെ ബാഗേജ് സ്‌ക്രീന്‍ ചെയ്തപ്പോഴാണ് സ്പീക്കറിനകത്ത് സംശയാസ്പദമായ രീതിയില്‍ എന്തോ ഉള്ളതായി കണ്ടെത്തിയത്. തുടര്‍ന്ന് ഇത് പൊളിച്ച് നോക്കിയപ്പോഴാണ് 1599 ഗ്രാം സ്വര്‍ണം ഇതില്‍ ഒളിപ്പിച്ചതായി കണ്ടെത്തിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഇയാളുടെ സംഘത്തില്‍ ഇനിയും കൂടുതല്‍ പേരുണ്ടോയെന്നതുള്‍പ്പെടെ അന്വേഷണം വ്യാപിപ്പിച്ചതായി കസ്റ്റംസ് അറിയിച്ചു.
by Midhun HP News | Feb 16, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും താപനില ഉയരുമെന്ന് കാലാവസ്ഥ വകുപ്പ്. ഉയര്‍ന്ന് ചൂട് കണക്കിലെടുത്ത് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, കോഴിക്കോട്, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് ഉയര്‍ന്ന മുന്നറിയിപ്പ്
കണ്ണൂരില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും, കോട്ടയത്ത് ജില്ലയില്‍ 37ഡിഗ്രി സെല്‍ഷ്യസ് വരെയും, ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഉയര്‍ന്ന താപനില മുന്നറിയിപ്പ് ഉള്ളതിനാല്‍ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്നാണ് നിര്‍ദേശം. സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി കഴിഞ്ഞ ദിവസങ്ങളില്‍ പലര്‍ക്കും സൂര്യാഘാതമേറ്റിരുന്നു.
by Midhun HP News | Feb 16, 2024 | Latest News, കേരളം
കൊച്ചി: ചെറിയൊരു ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 160 രൂപ ഉയര്‍ന്ന് 45,680 ആയി. ഗ്രാം വിലയില്‍ ഉണ്ടായത് 20 രൂപയുടെ വര്‍ധന. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5710 രൂപ. കഴിഞ്ഞ പന്ത്രണ്ടു ദിവസത്തിനിടെ സ്വര്‍ണ വില ആയിരത്തിലേറെ രൂപ കുറഞ്ഞിരുന്നു.
by Midhun HP News | Feb 16, 2024 | Latest News, കേരളം
കൊച്ചി: മലയാറ്റൂരില്‍ കിണറ്റില്‍ വീണ കാട്ടാനക്കുട്ടിയെ രക്ഷപ്പെടുത്തി. മൂന്നു മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ആനക്കുട്ടിയെ പുറത്തെത്തിച്ചത്. ജെസിബി ഉപയോഗിച്ച് കിണറിന്റെ ഒരു ഭാഗം ഇടിച്ചാണ് ആനക്കുട്ടിയെ പുറത്തു കടത്തിയത്. പുറത്തെത്തിയ ഉടനെ കുട്ടിയാന കാട്ടിലേക്ക് ഓടിപ്പോയി.
മലയാറ്റൂര്‍ ഇല്ലിത്തോട്ടിലെ റബര്‍ തോട്ടത്തിലെ കിണറ്റിലാണ് കാട്ടാനക്കൂട്ടത്തിനൊപ്പമുണ്ടായിരുന്ന കുട്ടിയാന വീണത്. പുലര്‍ച്ചെ നാലു മണിയോടെയാണ് സംഭവം. രാവിലെ പത്തുമണിയോടെയാണ് രക്ഷാദൗത്യം ആരംഭിച്ചത്.
by Midhun HP News | Feb 16, 2024 | Latest News, കേരളം
തൃശൂർ: നിക്ഷേപത്തിന്റെ മറവിൽ തൃശ്ശൂരിലെ ഇന്ത്യൻ കോപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി 400 കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തൽ. പലിശയില്ലാ ലോണായി 1450 കോടിയോളം നൽകിയത് കടലാസ് കമ്പനികൾക്കാണെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തി. അന്വേഷണത്തിന്റെ ഭാഗമായി രാജ്യവ്യാപകമായി 34 ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. തട്ടിപ്പിൽ സൊസൈറ്റി ചെയർമാൻ സോജൻ അവറാച്ചൻ, സിനിമാ നിർമാതാവ് അജിത് വിനായക, വഡോദര സ്വദേശി യതിൻ ഗുപ്ത എന്നിവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.
Recent Comments