by Midhun HP News | Oct 10, 2023 | Latest News, കേരളം
തിരുവനന്തപുരം: ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ ഓഫറുകൾ കൂടുന്നതിനൊപ്പം വ്യാജന്മാരും കൂടിവരികയാണെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ്. വിലകൂടിയ മൊബൈൽ ഫോണുകൾ, ഗാഡ്ജറ്റുകൾ എന്നിവ വളരെ കുറഞ്ഞ വിലയിൽ ലഭ്യമാകും എന്ന് പ്രചരിപ്പിച്ച് പണം തട്ടുന്നതാണ് ഇത്തരക്കാരുടെ രീതി. ഇത്തരം തട്ടിപ്പുകളിൽ വീഴരുതെന്ന് പൊലീസ് മുന്നറിയിപ്പു നൽകുന്നു.
പലപ്പോഴും, നിലവിലുള്ള പ്രശസ്തമായ ഷോപ്പിംഗ് സൈറ്റുകളുടെ അതേ മാതൃകയിലുള്ള രൂപകൽപ്പനയും, ലോഗോയും ഉപയോഗിച്ചാണ് ഇവർ വെബ്സൈറ്റുകൾ നിർമ്മിക്കുന്നത്. പ്രശസ്തമായ മൊബൈൽ കമ്പനികളും മറ്റ് ബ്രാൻഡുകളും ഒരിക്കലും തങ്ങളുടെ പ്രോഡക്റ്റ് ഇത്രയും വിലകുറച്ച് നൽകില്ല എന്ന് നമ്മൾ അറിഞ്ഞിരിക്കണം.

വില വിശ്വസനീയമായി തോന്നിയാൽ അതത് ഷോപ്പിംഗ് സൈറ്റുകളിൽ പോയി ഓഫർ വ്യാജമല്ല എന്ന് ഉറപ്പാക്കുന്നത് ഉചിതമായിരിക്കും. വിവേകത്തോടെ പെരുമാറുക. സാമ്പത്തികത്തട്ടിപ്പിൽ പെട്ടാൽ ഉടൻ തന്നെ 1930 എന്ന നമ്പറിൽ വിളിച്ച് പൊലീസ് സഹായം തേടണമെന്നും സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റർ നിർദേശിച്ചു.
by Midhun HP News | Oct 10, 2023 | Latest News, കേരളം
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. ഇന്ന് ഗ്രാമിന് 30 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5365 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 42,920 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4433 രൂപയാണ്.
കഴിഞ്ഞ രണ്ടുമൂന്നു വർഷക്കാലമായി മരവിപ്പനുഭപ്പെട്ടിരുന്ന സ്വർണ വ്യാപാര മേഖലയ്ക്ക് ഇത്തവണ ഉണർവ് ലഭിച്ചു. കഴിഞ്ഞവർഷത്തേക്കാൾ 20% ത്തോളം വ്യാപാരമാണ് രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര സ്വർണ്ണവില 2011 ൽ 1917 ഡോളർ വരെ ഉയർന്നതിന് ശേഷം 201213 കാലഘട്ടത്തിൽ 1200 ഡോളറിലേക്കും, പിന്നീട് 1050 ഡോളർ വരെയും കുറഞ്ഞിരുന്നു. അന്ന് 24000 പവൻ വിലയും ഗ്രാമിന് 3000 രൂപയുമായിരുന്നു. ഇന്ത്യയിൽ സ്വർണ്ണ വില കുറയാതിരുന്നതിന് കാരണം, ഇന്ത്യൻ രൂപ 46 ൽ നിന്നും 60 ലേക്ക് ദുർബ്ബലമായതാണ്.

by Midhun HP News | Oct 10, 2023 | Latest News, കേരളം
സംസ്ഥാനത്ത് മഴ കുറഞ്ഞിട്ടും പനി ബാധിതരുടെ എണ്ണം ഉയർന്ന് തന്നെ തുടരുന്നു. ഇന്നലെ മാത്രം പനി ബാധിച്ച് ചികിത്സ തേടിയത് 9,158 പേരാണ്. ഡെങ്കിപ്പനി മൂലം 19 പേരും ചികിത്സ തേടി. മലപ്പുറം, തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് ജില്ലകളിലാണ് ഏറ്റവും കൂടുതൽ പനി ബാധിതർ. പകർച്ചപ്പനിയിൽ ജാഗ്രത വേണമെന്ന് ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകി.2013 നും 2017നും സമാനമായി ഈ വർഷം ഡെങ്കിപ്പനി രോഗവ്യാപനം വളരെ കൂടുതലുണ്ടാകുമെന്ന് പ്രതീക്ഷിച്ചതിനാൽ മുൻകൂട്ടി തന്നെ ജാഗ്രതാ നിർദേശം നൽകി രോഗപ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിരുന്നു. പകർച്ചപ്പനി വ്യാപിക്കുന്ന സാഹചര്യത്തിൽ സ്വയം ചികിത്സ പാടില്ലെന്ന് നേരത്തെ നിർദേശം നൽകിയിരുന്നു.
വരുന്ന 8 ആഴ്ചകളിൽ വെള്ളി, ശനി, ഞായർ ദിവസങ്ങൾ തോറും ഡ്രൈ ഡേ ആചരിക്കണമെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിരുന്നു. വെള്ളിയാഴ്ച സ്‌കൂളുകൾ, ശനിയാഴ്ച ഓഫീസുകൾ, ഞായറാഴ്ച വീടുകൾ എന്നിങ്ങനെയാണ് ഡ്രൈ ഡേ ആചരിക്കേണ്ടത്.

by Midhun HP News | Oct 10, 2023 | Latest News, കേരളം
തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിലെ സേവനങ്ങൾക്ക് ഇനി ആധാർ മതി. 21 സേവനങ്ങൾക്ക് വയസ്, മേൽവിലാസം എന്നിവ തെളിയിക്കാനുള്ള അടിസ്ഥാന രേഖയായി ആധാർ കാർഡിനെ അംഗീകരിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി.
ഈ സേവനങ്ങൾക്ക് ഇനി മറ്റു രേഖകൾ അപ്‍ലോഡ് ചെയ്യേണ്ടതില്ല. കേന്ദ്ര സർക്കാർ നിർദ്ദേശ പ്രകാരമാണ് തീരുമാനം.
ഇതു നടപ്പാക്കുന്നതിന്റെ ഭാഗമായി സോഫ്റ്റ്‍വെയറിൽ മാറ്റം വരുത്തി. വാഹനത്തിന്റെ ഉടമസ്ഥത കൈമാറൽ, ആർസി ബുക്കിലെ മേൽവിലാസം മാറ്റൽ, ഹൈപ്പോത്തിക്കേഷൻ റദ്ദാക്കൽ, പെർമിറ്റ് പുതുക്കൽ അടക്കമുള്ള സേവനങ്ങൾക്കാണ് ബാധകം.

by Midhun HP News | Oct 10, 2023 | Latest News, കേരളം
എസ്.എന്‍.സി. ലാവലിന്‍ കേസ് സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസ് പരിഗണിക്കുക മൂന്നംഗ ബെഞ്ച്. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കർ ദത്ത, ജസ്റ്റിസ് ഉജ്ജൽ ഭുവിയാൻ എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുക. കഴിഞ്ഞ മാസം കേസ് പരിഗണനയ്ക്ക് എത്തിയെങ്കിലും സിബിഐക്ക് വേണ്ടി ഹാജരാകുന്ന അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു മറ്റൊരു കേസിന്റെ തിരിക്കിലായതിനാൽ കേസ് മാറ്റുകയായിരുന്നു.
2017ല്‍ സുപ്രിം കോടതിയിലെത്തിയ കേസ് ആറ് വര്‍ഷത്തിനിടെ നാല് ബെഞ്ചുകളിലായി 34 തവണയാണ് ലിസ്റ്റ് ചെയ്യപ്പെടുന്നത്. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്.എന്‍.സി. ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് കേസ്.

by Midhun HP News | Oct 10, 2023 | Latest News, കേരളം
തിരുവനന്തപുരം: കിഫ്ബി വഴിയുള്ള നിയമനത്തട്ടിപ്പില്‍ നടന്നത് വന്‍ ഗൂഡാലോചനയെന്ന് പൊലീസിന്റെ എഫ്‌ഐആര്‍. അഖില്‍ സജീവും യുവമോര്‍ച്ച നേതാവ് സി ആര്‍ രാജേഷുമാണ് കേസിലെ പ്രതികള്‍. 10 ലക്ഷം രൂപ തട്ടാന്‍ കിഫ്ബിയുടെ പേരില്‍ വ്യാജ നിയമന ഉത്തരവ് ഉണ്ടാക്കിയതായും എഫ്‌ഐആറില്‍ പറയുന്നു.
ഒരു ലക്ഷം രൂപ കോഴ വാങ്ങിയത് സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസില്‍ വച്ചെന്നും പൊലീസ് വ്യക്തമാക്കുന്നു. പത്തനംതിട്ട വലിയകുളം സ്വദേശിനിയുടെ പരാതിയില്‍ റാന്നി പൊലീസ് ആണ് കേസെടുത്തത്. പരാതിക്കാരിയുടെ മകള്‍ക്ക് അക്കൗണ്ടന്റ് ആയി ജോലി വാദ്ഗാനം ചെയ്തായിരുന്നു തട്ടിപ്പ്.
2020 മുതല്‍ 2022 വരെ പലഘട്ടങ്ങളിലായാണ് കബളിപ്പിച്ചത്. അഖില്‍ സജീവ് സിഐടിയു പത്തനംതിട്ട ഓഫീസില്‍ സെക്രട്ടറിയായിരിക്കെയാണ് തട്ടിപ്പ് തുടങ്ങിയത്. തട്ടിപ്പിന് ഇടനിലക്കാരനായി നിന്നത് യുവമോര്‍ച്ച റാന്നി നിയോജകമണ്ഡലം വൈസ് പ്രസിഡന്റായ സി ആര്‍ രാജേഷാണ്. നേരിട്ടും ബാങ്ക് അക്കൗണ്ട് മുഖേനയും പണം കൈപ്പറ്റിയിട്ടുണ്ട്.
സംഭവത്തില്‍ വന്‍ ആസൂത്രണമാണ് നടന്നത്. 2022 മാര്‍ച്ചാ മാസത്തില്‍ കിഫ്ബിയുടെ പേരില്‍ വ്യാജ നിയമന ഉത്തരവ് നല്‍കി. 24 ന് അഖില്‍ സജീവ് പറഞ്ഞതുപ്രകാരം തിരുവനന്തപുരത്തെ കിഫ്ബി ആസ്ഥാനത്തെത്തി. അഖില്‍ സജീവിന്റെ നിര്‍ദേശപ്രകാരം ഒരാളെ കണ്ടപ്പോള്‍, അവിടെ വെച്ച് ചില രേഖകളില്‍ ഒപ്പിടുവിച്ച് ജോലി ലഭിച്ചതായി വിശ്വസിപ്പിച്ച് പറഞ്ഞയച്ചതായും പൊലീസ് വ്യക്തമാക്കുന്നു.
Recent Comments