by Midhun HP News | Sep 22, 2023 | Latest News, കേരളം
കൊല്ലം നിലമേലിൽ ഹയർസെക്കൻഡറി വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷത്തിൽ രണ്ടു പേർക്ക് പരിക്ക്. നിലമേൽ മാറ്റപ്പള്ളി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ +1, +2 വിദ്യാർഥികളാണ് ഇന്നലെ വൈകിട്ട് സ്കൂൾ വിട്ടതിനു ശേഷം സ്കൂളിന് വെളിയിൽ വെച്ച് ഏറ്റുമുട്ടിയത്. അടിപിടിയിൽ തലയ്ക്ക് മുറിവേറ്റ വിദ്യാർത്ഥിയെ കല്ലമ്പലം ചാത്തൻപാറയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രണ്ട് വിദ്യാർത്ഥികൾക്കാണ് സംഭവത്തിൽ പരുക്കേറ്റത്. ഇതിൽ പരുക്ക് ഗുരുതരമായ വിദ്യാർത്ഥിയെയാണ് ചാത്തൻപാറയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്കൂളിന് പുറത്തുള്ള സംഭവമാണിതെന്നാണ് സ്കൂൾ അധികൃതരുടെ നിലപാട്. എന്നാൽ സ്കൂളിന് ഉള്ളിൽ വെച്ചു തന്നെ വിദ്യാർത്ഥികൾ തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. അതാണ് പിന്നീട് സംഘർഷത്തിൽ കലാശിച്ചത്. പ്ലസ് 2 വിദ്യാർത്ഥികൾ പ്ലസ് വണ്ണിലെ ഒരു വിഭാഗം വിദ്യാർത്ഥികളെ ആക്രമിക്കുകയായിരുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം. അതാണ് സംഭവങ്ങളുടെ തുടക്കം. സ്കൂളിന് വെളിയിൽ വച്ചാണ് വാക്കേറ്റം അടിപിടിയിൽ കലാശിച്ചത്.
by Midhun HP News | Sep 22, 2023 | Latest News, കേരളം
രണ്ടാം വന്ദേഭാരതിന് മലപ്പുറം തിരൂരിൽ സ്റ്റോപ് അനുവദിച്ചു. റെയിൽവേ ഇക്കാര്യം അറിയിച്ചതായി ഇ ടി മുഹമ്മദ് ബഷീർ എംപി പറഞ്ഞു. ആദ്യ വന്ദേ ഭാരതിനും തിരൂരിൽ സ്റ്റോപ് അനുവദിക്കണം എന്ന് ആവശ്യപ്പെട്ടതായും ശ്രമം തുടരും എന്നും ഇടി മുഹമ്മദ് ബഷീർ പറഞ്ഞു. പുതിയ വന്ദേഭാരതിന് മലപ്പുറം ജില്ലയിലെ പ്രധാന സ്റ്റേഷനായ തിരൂരിലാണ് സ്റ്റേഷൻ അനുവദിച്ചിരിക്കുന്നത്. വലിയ പ്രതിഷേധങ്ങൾക്ക് ശേഷമാണ് ഇപ്പോൾ ശുഭവാർത്ത എത്തിയിരിക്കുന്നത്.
by Midhun HP News | Sep 22, 2023 | Latest News, കേരളം
കോളജ് ടൂർ ബസിൽ ഗോവൻ മദ്യം കടത്തിയതിന് പ്രിൻസിപ്പൽ ഉൾപ്പടെ 4 പേർക്ക് എതിരെ എക്സൈസ് കേസ് രജിസ്റ്റർ ചെയ്തു. 50 കുപ്പി മദ്യമാണ് കോളജ് ടൂർ ബസിൽ നിന്ന് എക്സൈസ് കണ്ടെത്തിയത്. ഇതിനെ തുടർന്നാണ് പ്രിൻസിപ്പലിനും ബസിലെ ജീവനക്കാർക്കും എതിരെ കേസ് രജിസ്റ്റർ ചെയ്തത്. പ്രിൻസിപ്പലിന്റെയും ബസ് ജീവനക്കാരുടെയും ബാഗിൽ സൂക്ഷിച്ച നിലയിൽ ആയിരുന്നു 50 കുപ്പി മദ്യവും.
കോളജിൽ നിന്നുള്ള ഗോവൻ ടൂറിനിടെയാണ് അവിടെ നിന്നും ബസ്സിൽ മദ്യം കടത്താൻ പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ ശ്രമിച്ചത്. കൊല്ലം കൊട്ടിയത്തുള്ള സ്വകാര്യ സ്ഥാപനത്തിലെ വിദ്യാർത്ഥികളും അധ്യാപകരും ആണ് ഗോവയിൽ ടൂർ പോയത്.
by Midhun HP News | Sep 22, 2023 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന് ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5485 രൂപയായി.പവന് 160രൂപ കുറഞ്ഞ് വില 43,880 രൂപ. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 15 രൂപ കുറഞ്ഞ് 4543 രൂപയുമായി. സംസ്ഥാനത്ത് സ്വർണവില റെക്കോർഡിട്ടത് മെയ് 5നായിരുന്നു. അന്ന് ഒരു ഗ്രാം സ്വർണത്തിന് വില 5720 രൂപയും ഒരു പവൻ സ്വർണത്തിന് വില 45760 രൂപയുമായിരുന്നു.
by Midhun HP News | Sep 22, 2023 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. രണ്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദവും നിലനില്‍ക്കുന്നതാണ് ഇന്നും മഴയ്ക്ക് കാരണം.
തെക്ക് കിഴക്കന്‍ ജാര്‍ഖണ്ഡിന് മുകളിലാണ് ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നത്. കോമോറിന്‍ മേഖലയ്ക്ക് മുകളില്‍ ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.കോട്ടയം ജില്ലയില്‍ അടക്കം ഇന്നലെ ശക്തമായ മഴയാണുണ്ടായത്. കോട്ടയം ജില്ലയുടെ മലയോര മേഖലയില്‍ മഴയ്ക്ക് ശമനമുണ്ട്. ഇന്നലെ പെയ്ത ശക്തമായ മഴയില്‍ തീക്കോയി, തലനാട് പഞ്ചായത്തുകളില്‍ മൂന്നിടങ്ങളില്‍ ഉരുള്‍പൊട്ടിയിരുന്നു. പലയിടത്തും മണ്ണിടിഞ്ഞും തോട് കരകവിഞ്ഞും നാശനഷ്ടങ്ങളുണ്ടായി. ഗതാഗതം നിരോധിച്ച ഈരാറ്റുപേട്ട- വാഗമണ്‍ പാതയില്‍ ഇന്നു രാവിലെ മുതല്‍ ഭാഗീകമായി ഗതാഗതം തുടങ്ങും.
by Midhun HP News | Sep 22, 2023 | Latest News, കേരളം
തിരുവനന്തപുരം: കേരളത്തിലേക്ക് എത്തിയ രണ്ടാം വന്ദേഭാരതിന്റെ ആദ്യ ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കി. തിരുവനന്തപുരത്തുനിന്ന് കാസര്‍കോടേക്ക് എത്താന്‍ 7.30 മണിക്കൂറാണ് എടുത്തത്. ഇന്ന് രാവിലെ വന്ദേഭാരതിന്റെ രണ്ടാം ട്രയല്‍ റണ്‍ തുടങ്ങി.
വൈകുന്നേരം 4.05 ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട വന്ദേ ഭാരത് എക്‌സ്പ്രസ് രാത്രി 11.35 നാണ് കാസര്‍കോട് എത്തിച്ചേര്‍ന്നത്. ഇന്ന് രാവിലെ ഏഴ് മണിയോടെ ട്രെയിന്‍ തിരുവനന്തപുരത്തേക്കുള്ള ട്രയല്‍ റണ്‍ ആരംഭിച്ചു. കാസര്‍ഗോഡ് നിന്ന് ആലപ്പുഴ വഴി തിരുവനന്തപുരത്തേക്കും തിരിച്ചുമാണ് രണ്ടാം വന്ദേ ഭാരത് എക്‌സ്പ്രസിന്റെ സര്‍വീസ്.
ട്രെയിന്‍ ഉച്ച കഴിഞ്ഞ് 3:05 ന് തിരുവനന്തപുരത്ത് എത്തും. വൈകിട്ട് 4:05 ന് തിരുവനന്തപുരത്ത് നിന്ന് തിരിച്ച് രാത്രി 11:55ന് കാസര്‍ഗോഡ് എത്തുന്ന നിലയിലാകും സര്‍വീസ്. ആഴ്ചയില്‍ 6 ദിവസം സര്‍വീസ് ഉണ്ടാകും. തിരുവനന്തപുരത്തിനും കാസര്‍കോടിനും പുറമെ കൊല്ലം, ആലപ്പുഴ , എറണാകുളം സൗത്ത് , തൃശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍ സ്റ്റേഷനുകളില്‍ സ്റ്റോപ്പ് ഉണ്ടാകും.
ഈ വാര്‍ത്ത കൂ
Recent Comments