തിരുവനന്തപുരത്തുനിന്ന് കാസര്‍കോട്ടേക്ക് 7.30 മണിക്കൂര്‍, വന്ദേഭാരതിന്റെ ആദ്യ ട്രയല്‍ റണ്‍ വിജയകരം, രണ്ടാം പരീക്ഷണഓട്ടം തുടങ്ങി

തിരുവനന്തപുരത്തുനിന്ന് കാസര്‍കോട്ടേക്ക് 7.30 മണിക്കൂര്‍, വന്ദേഭാരതിന്റെ ആദ്യ ട്രയല്‍ റണ്‍ വിജയകരം, രണ്ടാം പരീക്ഷണഓട്ടം തുടങ്ങി

തിരുവനന്തപുരം: കേരളത്തിലേക്ക് എത്തിയ രണ്ടാം വന്ദേഭാരതിന്റെ ആദ്യ ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കി. തിരുവനന്തപുരത്തുനിന്ന് കാസര്‍കോടേക്ക് എത്താന്‍ 7.30 മണിക്കൂറാണ് എടുത്തത്. ഇന്ന് രാവിലെ വന്ദേഭാരതിന്റെ രണ്ടാം ട്രയല്‍ റണ്‍ തുടങ്ങി.

വൈകുന്നേരം 4.05 ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട വന്ദേ ഭാരത് എക്‌സ്പ്രസ് രാത്രി 11.35 നാണ് കാസര്‍കോട് എത്തിച്ചേര്‍ന്നത്. ഇന്ന് രാവിലെ ഏഴ് മണിയോടെ ട്രെയിന്‍ തിരുവനന്തപുരത്തേക്കുള്ള ട്രയല്‍ റണ്‍ ആരംഭിച്ചു. കാസര്‍ഗോഡ് നിന്ന് ആലപ്പുഴ വഴി തിരുവനന്തപുരത്തേക്കും തിരിച്ചുമാണ് രണ്ടാം വന്ദേ ഭാരത് എക്‌സ്പ്രസിന്റെ സര്‍വീസ്.

ട്രെയിന്‍ ഉച്ച കഴിഞ്ഞ് 3:05 ന് തിരുവനന്തപുരത്ത് എത്തും. വൈകിട്ട് 4:05 ന് തിരുവനന്തപുരത്ത് നിന്ന് തിരിച്ച് രാത്രി 11:55ന് കാസര്‍ഗോഡ് എത്തുന്ന നിലയിലാകും സര്‍വീസ്. ആഴ്ചയില്‍ 6 ദിവസം സര്‍വീസ് ഉണ്ടാകും. തിരുവനന്തപുരത്തിനും കാസര്‍കോടിനും പുറമെ കൊല്ലം, ആലപ്പുഴ , എറണാകുളം സൗത്ത് , തൃശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍ സ്റ്റേഷനുകളില്‍ സ്റ്റോപ്പ് ഉണ്ടാകും.

ഈ വാര്‍ത്ത കൂ

സുരേഷ് ഗോപിയെ സത്യജിത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി നിയമിച്ചു

സുരേഷ് ഗോപിയെ സത്യജിത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി നിയമിച്ചു

നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിയെ കേന്ദ്ര സര്‍ക്കാര്‍ സത്യജിത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി നിയമിച്ചു. മൂന്നു വര്‍ഷത്തേക്കാണ് നിയമനം. മുന്‍ രാജ്യസഭാംഗമാണ് സുരേഷ് ഗോപി. തൃശൂരില്‍ നിന്ന് രണ്ടു തവണ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നു.

ഐഎസ് എല്ലില്‍ ‘ഗോളടിച്ച്’ കൊച്ചി മെട്രോ; ഇന്നലെ യാത്ര ചെയ്തത് ഒന്നേകാല്‍ ലക്ഷം പേര്‍

ഐഎസ് എല്ലില്‍ ‘ഗോളടിച്ച്’ കൊച്ചി മെട്രോ; ഇന്നലെ യാത്ര ചെയ്തത് ഒന്നേകാല്‍ ലക്ഷം പേര്‍

കൊച്ചി: ഐഎസ്എല്‍ ആവേശം കൊച്ചി മെട്രോയിലും. കലൂര്‍ ജവഹര്‍ ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന ഐഎസ്എല്‍ മത്സരം കാണാന്‍ ആരാധകരില്‍ നല്ലൊരുഭാഗവും കൊച്ചി മെട്രോയെ ആശ്രയിച്ചതോടെ ഇന്നലെ യാത്ര ചെയ്തത് 1,25,950 പേര്‍. ഐഎസ്എല്‍ മത്സരം പ്രമാണിച്ച് 30 അധിക സര്‍വീസുകളാണ് കൊച്ചി മെട്രോ നടത്തിയത്. സാധാരണ ദിവസം യാത്ര ചെയ്യാറുള്ളത് ഒരു ലക്ഷം പേരാണ്.

2023ല്‍ വ്യാഴം ഉള്‍പ്പെടെ 24 തവണയാണ് യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞത്. രാത്രി പത്തുമുതല്‍ ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവുണ്ട്. കൊച്ചിയില്‍ മത്സരം നടക്കുന്ന ദിവസങ്ങളിലെല്ലാം രാത്രി 11.30 വരെ മെട്രോ അധിക സര്‍വീസുണ്ടാകും.

നെഹ്‌റുട്രോഫിയുമായി ശബരിമലയിൽ ദർശനം നടത്തി വിജയികൾ

നെഹ്‌റുട്രോഫിയുമായി ശബരിമലയിൽ ദർശനം നടത്തി വിജയികൾ

പത്തനംതിട്ട: ആലപ്പുഴയിൽ പുന്നമടക്കായലിൽ ചരിത്രവിജയം നേടി സ്വന്തമാക്കിയ നെഹ്‌റുട്രോഫിയുമായി വിജയികൾ സന്നിധാനത്ത്. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്-വീയപുരംചുണ്ടൻ പ്രതിനിധികളാണ് നെഹ്‌റുട്രോഫിയുമായി ശബരിമലയിൽ എത്തിയത്. ക്ലബ്ബ് ഭാരവാഹകളുടെയും ചുണ്ടൻ ഭാരവാഹികളുടെയും നേർച്ചയുടെ ഭാഗമായാണ് കപ്പും കൊണ്ട് മല കയറിയത്.

ചുണ്ടന്റെ ഭാരവാഹികളായ രാജീവ്, രതീഷ്, പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിനെ പ്രതിനിധീകരിച്ച് രാഹുൽ രമേഷ് എന്നിവരാണ് ശബരിമലയിൽ എത്തിയത്. ചൊവ്വാഴ്ച രാത്രിയോടെയാണ് സംഘം മലകയറിയത്. തന്ത്രിയെ നേരിൽ കണ്ട് അനുഗ്രഹം വാങ്ങിയാണ് സംഘം മടങ്ങിയത്. ശബരിമലയ്‌ക്ക് പുറമേ മൂകാംബിക, തിരുപ്പതി, മൃംദംഗശൈലേശ്വരി ക്ഷേത്രം എന്നിവിടങ്ങളിലായി ക്ലബ്ബ് ഭാരവാഹികൾ കപ്പുമായി ദർശനം നടത്തും.

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 7 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. നാളെ മലപ്പുറം, കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഒല്ലൂർ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എടിഎമ്മിൽ തീപിടിത്തം; ഒഴിവായത് വൻ ദുരന്തം

ഒല്ലൂർ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എടിഎമ്മിൽ തീപിടിത്തം; ഒഴിവായത് വൻ ദുരന്തം

തൃശൂർ: തൃശൂരിലെ എടിഎമ്മിൽ തീപിടിത്തം. ഒല്ലൂർ രാമൂസ് ഷോപ്പിം​ഗ് മാളിൽ പ്രവർത്തിക്കുന്ന സൗത്ത് ഇന്ത്യൻ ബാങ്കിലാണ് തീപിടുത്തം ഉണ്ടായത്. ഇന്ന് രാവിലെ 11 മണിയോട് കൂടിയാണ് സംഭവം നടന്നത്. ഷോർ‌ട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നി​ഗമനം. എടിഎം മെഷീന് കേട് സംഭവിച്ചിട്ടില്ല.

തൃശൂരിൽ നിന്നും അ​ഗ്നിശമനേ സേന യൂണിറ്റ് എത്തിയാണ് തീ പൂർണമായി അണച്ചത്. എടിഎം മെഷീന് പുറകുവശത്തായി സൂക്ഷിച്ചിരുന്ന ബാറ്ററികളും കൺട്രോൾ മെഷീനുകളും അനുബന്ധ വൈദ്യുതി ഉപകരണങ്ങളും പൂർണ്ണമായും കത്തി നശിച്ചു. ഷോപ്പിംഗ് മാളിൽ പ്രവർത്തിക്കുന്ന സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ബ്രാഞ്ചിലേക്കും മറ്റു കടകളിലേക്കും തീ പടരാതിരുന്നതിന്നാൽ വൻ ദുരന്തം ഒഴിവായി.