ആധാരം 30 ദിവസത്തിനകം തിരികെ നല്‍കണം; ഇല്ലെങ്കില്‍ വൈകുന്ന ഓരോ ദിവസം 5000 രൂപ വീതം പിഴ

ആധാരം 30 ദിവസത്തിനകം തിരികെ നല്‍കണം; ഇല്ലെങ്കില്‍ വൈകുന്ന ഓരോ ദിവസം 5000 രൂപ വീതം പിഴ

ബാങ്കുകളോട് ആര്‍ബിഐ വായ്പ പൂര്‍ണമായി തിരിച്ചടച്ച്‌ കഴിഞ്ഞാല്‍ ഉടന്‍ തന്നെ ലോണ്‍
എടുത്തയാള്‍ക്ക് ആധാരം മടക്കി നല്‍കാന്‍ ബാങ്കുകള്‍ നടപടി സ്വീകരിക്കണമെന്ന് റിസര്‍വ് ബാങ്ക്. വായ്പപൂര്‍ണമായി തിരിച്ചടച്ച്‌ കഴിഞ്ഞാല്‍ 30ദിവസത്തിനകം, ലോണ്‍ ലഭിക്കാന്‍ ഈടായി നല്‍കിയ ആധാരം മടക്കി നല്‍കണമെന്നതാണ് റിസര്‍വ് ബാങ്കിന്റെ
നിര്‍ദേശം. ഇതില്‍ വീഴ്ച സംഭവിച്ചാല്‍ പിന്നീടുള്ള ഓരോ ദിവസവും 5000 രൂപ
വീതം വായ്പ വാങ്ങിയയാള്‍ക്ക് ബാങ്കുകള്‍ അടക്കമുള്ള ധനകാര്യസ്ഥാപനങ്ങള്‍
പിഴയായി നല്‍കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ഡിസംബര്‍ ഒന്നുമുതല്‍ ഇത്
പ്രാബല്യത്തില്‍ വരും.

വായ്പ എടുത്തയാള്‍ക്ക് യാദൃച്ഛികമായി മരണം സംഭവിക്കുകയാണെങ്കില്‍ അനന്തരവകാശികള്‍ക്ക് യാതൊരുവിധ ബുദ്ധിമുട്ടും സൃഷ്ടിക്കാതെ വിധം നടപടികള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര ബാങ്കിന്റെ തീരുമാനം. അനന്തരവകാശികള്‍ക്ക് ആധാരം മടക്കി നല്‍കുന്നതിന് കൃത്യമായ നടപടിക്രമത്തിന് രൂപം നല്‍കണമെന്നും റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചു. ഈ നടപടിക്രമം ബാങ്കുകള്‍ വെബ്‌സൈറ്റില്‍ കൊടുക്കണം.

ആധാരം നഷ്ടപ്പെടുകയോ, കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്താല്‍ ഡ്യുപ്ലിക്കേറ്റ് ലഭിക്കുന്നതിന് ആവശ്യമായ ചെലവും ധനകാര്യ സ്ഥാപനങ്ങള്‍ വഹിക്കണം. പിഴയ്ക്ക് പുറമേയാണിത്. എന്നാല്‍ ഇത്തരം കേസുകളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ 30 ദിവസം കൂടി സമയം അധികമായി അനുവദിക്കും. അതായത് 60 ദിവസം. ആധാരം ലഭിക്കുന്നതിന് വരുന്ന കാലതാമസത്തിന് പിഴ ചുമത്തുന്ന കാര്യം പിന്നീട് കണക്കാക്കണമെന്നും ആര്‍ബിഐയുടെ വിജ്ഞാപനത്തില്‍ പറയുന്നു.

പിപി മുകുന്ദന്റെ സംസ്‌കാരം ഇന്ന്; രാവിലെ കണ്ണൂർ ബിജെപി ഓഫീസിൽ പൊതുദർശനം

പിപി മുകുന്ദന്റെ സംസ്‌കാരം ഇന്ന്; രാവിലെ കണ്ണൂർ ബിജെപി ഓഫീസിൽ പൊതുദർശനം

കണ്ണൂര്‍: ഇന്നലെ അന്തരിച്ച ബിജെപി നേതാവ് പിപി മുകുന്ദന്റെ സംസ്‌കാരം ഇന്നു നടക്കും. ഉച്ചയ്‌ക്ക് ശേഷം കുടുബ ശ്മശാനത്തിലാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക. പൊതുജനങ്ങൾക്ക് അന്ത്യാഞ്ജലി അർപ്പിക്കാനായി രാവിലെ ഒമ്പതു മണി വരെ ബിജെപി കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ ഭൗതിക ദേഹം പൊതു ദർശനത്തിന് വെക്കും.

തുടർന്ന് സംസ്കാരത്തിനായി മൃതദേഹം പേരാവൂർ മണത്തണയിലെ വീട്ടിൽ എത്തിക്കും. പുലർച്ചെ 5.15-ഓടെയാണ് കണ്ണൂർ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ ഭൗതികദേഹം എത്തിച്ചത്. നിരവധി പേരാണ് അന്തരിച്ച ബിജെപി നേതാവിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്.

പുലർച്ചെ രണ്ട് മണിയോടെയാണ് കോഴിക്കോട്ടെ പൊതുദർശനം പൂർത്തിയായത്. ഇതിന് ശേഷം ഭൗതികദേഹം തലശ്ശേരിയിലേക്ക് കൊണ്ടുപോയി. കേന്ദ്രമന്ത്രി വി മുരളീധരൻ, ബിജെപി നേതാക്കളായ കെ സുരേന്ദ്രൻ, പികെ കൃഷ്ണദാസ്, എംടി രമേശ്, എഎൻ രാധാകൃഷ്ണൻ തുടങ്ങിയവർ അനു​ഗമിച്ചു.

ഇന്നും നാളെയും അവധി, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 2 ദിനം അവധി പ്രഖ്യാപിച്ച് കോഴിക്കോട് കളക്ടർ; നിപ ജാഗ്രത

ഇന്നും നാളെയും അവധി, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 2 ദിനം അവധി പ്രഖ്യാപിച്ച് കോഴിക്കോട് കളക്ടർ; നിപ ജാഗ്രത

കോഴിക്കോട്: നിപ ജാഗ്രത മുൻകരുതലിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (അങ്കണവാടി,മദ്രസകൾ ഉൾപ്പെടെ) ഇന്നും നാളെയും (14.09.2023, 15.09.2023) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ജില്ലയിൽ അടുത്ത പത്ത് ദിവസത്തേക്ക് നടത്താൻ നിശ്ചയിച്ചിരിക്കുന്ന എല്ലാ പൊതു പരിപാടികളും താല്ക്കാലികമായി നിർത്തിവയ്ക്കുവാനും ജില്ലാ കലക്ടർ എ ഗീത ഉത്തരവിട്ടിട്ടുണ്ട്.

75കാരനെ പലക കൊണ്ട് അടിച്ചുവീഴ്ത്തി; അഞ്ചരപ്പവന്റെ മാലയും മൊബൈലും കവര്‍ന്നു

75കാരനെ പലക കൊണ്ട് അടിച്ചുവീഴ്ത്തി; അഞ്ചരപ്പവന്റെ മാലയും മൊബൈലും കവര്‍ന്നു

കൊച്ചി: ആലുവ റെയില്‍വേ സ്റ്റേഷന് സമീപം എഴുപത്തിയഞ്ചുകാരന് നേരെ ആക്രമണം. ചിറ്റൂര്‍ വട്ടോളി വീട്ടില്‍ ജോസിനെയാണ് രണ്ടുപേര്‍ ചേര്‍ന്ന് പലക കൊണ്ട് ക്രൂരമായി മര്‍ദിച്ചത്. രണ്ടംഗസംഘം ജോസിന്റെ അഞ്ചരപ്പന്റെ മാലയും മൊബൈല്‍ ഫോണും കവര്‍ന്നതായും പരാതിയില്‍ പറയുന്നു. ഗുരുതരമായി പരിക്കേറ്റ ജോസിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു

യുവാവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു

യുവാവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു

കൊച്ചി: യുവാവിന്റെ വെട്ടേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു. പെരുമ്പാവൂര്‍ സ്വദേശിനിയായ നഴ്‌സിങ് വിദ്യാര്‍ഥിനി അല്‍ക്ക അന്ന ബിനുവാണ് (19) മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് രാജഗിരി ആശുപത്രിയിലെ സര്‍ജിക്കല്‍ ഐസിയുവില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തിയിരുന്ന അല്‍ക്കയുടെ ആരോഗ്യനില വഷളാവുകയായിരുന്നു.

ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് മരണം സംഭവിച്ചത്. ഇരിങ്ങോല്‍ സ്വദേശി ബേസിലാണ് വീട്ടില്‍ കയറി അല്‍ക്കയെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. വെട്ടുകത്തി ഉപയോഗിച്ചായിരുന്നു ആക്രമണം. തുടര്‍ന്ന് യുവാവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഇരുവരും തമ്മില്‍ പരിചയക്കാരായിരുന്നു. അടുത്തിടെ ഇവര്‍ തമ്മില്‍ ഉണ്ടായ അകല്‍ച്ചയാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

തലച്ചോറിന് ഉണ്ടായ മാരകമായ മുറിവും അമിതമായ രക്തസ്രാവവും ന്യൂമോണിയയുമാണ് അല്‍ക്കയുടെ മരണ കാരണം. ഇന്നലെ വൈകീട്ടോടെ അല്‍ക്കയുടെ തലച്ചോറില്‍ നീര്‍ക്കെട്ട് രൂപപ്പെട്ടിരുന്നു. ഇന്ന് ഉച്ചയോടെ ആരോഗ്യനില വഷളായി മരണം സംഭവിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആയുധവുമായാണ് യുവാവ് അൽക്കയുടെ വീട്ടിലെത്തിയത്. പിന്നാലെ പെൺകുട്ടിയെ അതിക്രൂരമായി വെട്ടിക്കൊല്ലാൻ ശ്രമിക്കുകയായിരുന്നു. അൽക്കയുടെ തലയ്ക്കും കഴുത്തിനുമാണ് ആഴത്തിൽ വെട്ടേറ്റത്. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ പെൺകുട്ടിയുടെ മുത്തശ്ശിയ്ക്കും മുത്തശ്ശനും വെട്ടേറ്റിരുന്നു.

കൊച്ചിയിൽ കുടുംബത്തിലെ നാലുപേര്‍ മരിച്ച സംഭവം; പിന്നില്‍ ഓണ്‍ലൈന്‍ ലോണ്‍ സംഘത്തിന്‍റെ ഭീഷണിയെന്ന് സംശയം

കൊച്ചിയിൽ കുടുംബത്തിലെ നാലുപേര്‍ മരിച്ച സംഭവം; പിന്നില്‍ ഓണ്‍ലൈന്‍ ലോണ്‍ സംഘത്തിന്‍റെ ഭീഷണിയെന്ന് സംശയം

എറണാകുളം കടമക്കുടിയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ച സംഭവത്തിന് പിന്നില്‍ ഓണ്‍ലൈന്‍ ലോണ്‍ സംഘത്തിന്‍റെ ഭീഷണിയെന്ന് സംശയം. കടമക്കുടി മാടശ്ശേരി നിജോ (39) ഭാര്യ ശിൽപ, മക്കൾ ഏബൽ (7), ആരോൺ(5) എന്നിവരെയാണ് കഴിഞ്ഞദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതി ഓൺലൈനില്‍ നിന്ന് വായ്പ എടുത്തിരുന്നു. ഇതിന്‍റെ തിരിച്ചടവ് മുടങ്ങിയതിന് ശേഷം ഇവര്‍ ഭീഷണിപ്പെടുത്തുകയും യുവതിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തതായാണ് വിവരം.

സംഭവത്തിൽ വിശദ അന്വേഷണം നടക്കുന്നതായി പൊലീസ് പറഞ്ഞു.ഇന്നലെയാണ് എണാകുളം ജില്ലയിലെ കടമക്കുടിയിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്.നിജോയും ഭാര്യയും തൂങ്ങി മരിച്ച നിലയിലും എബലും ആരോണും വിഷം ഉള്ളില്‍ ചെന്ന് കട്ടിലില്‍ മരിച്ച് കിടക്കുന്ന നിലയിലുമായിരുന്നു.

ഡിസൈന്‍ ജോലിക്കാരനായ നിജോയെ ജോലിക്ക് വിളിക്കാനായി അയല്‍വാസി തമ്പി രാവിലെ വീട്ടുമുറ്റത്തെത്തി താഴത്തെ നിലയില്‍ താമസിക്കുന്ന നിജോയുടെ അമ്മയുടെ സഹായത്തോടെ വിളിച്ചിട്ടും നിജോ വിളി കേട്ടില്ല, ഒടുവില്‍ മുകളിലെത്തി മുറിയുടെ വാതില്‍ തള്ളി തുറന്നപ്പോഴാണ് നാല് പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.