വിവാഹപ്പന്തൽ അഴിക്കുമ്പോൾ ഷോക്കേറ്റ് മൂന്ന് അതിഥി തൊഴിലാളികൾ മരിച്ചു

വിവാഹപ്പന്തൽ അഴിക്കുമ്പോൾ ഷോക്കേറ്റ് മൂന്ന് അതിഥി തൊഴിലാളികൾ മരിച്ചു

ആലപ്പുഴ: വിവാഹപ്പന്തൽ അഴിക്കുമ്പോൾ ഷോക്കേറ്റ് മൂന്ന് അതിഥി തൊഴിലാളികൾ മരിച്ചു. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കണിച്ചുകുളങ്ങരയിലെ വീട്ടിൽ, മകൻ തുഷാർ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹത്തിനായി ഉയർത്തിയ പന്തൽ അഴിക്കുമ്പോഴായിരുന്നു അപകടം. സമീപത്തെ ലൈനിൽനിന്നാണ് ഷോക്കേറ്റത്. വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം.

വീടിനുള്ളിൽ മരിച്ച നിലയിൽ സഹോദരിമാരെ കണ്ടെത്തിയ സംഭവം: കൊലപാതകം തെളിഞ്ഞെന്ന് പൊലീസ്

വീടിനുള്ളിൽ മരിച്ച നിലയിൽ സഹോദരിമാരെ കണ്ടെത്തിയ സംഭവം: കൊലപാതകം തെളിഞ്ഞെന്ന് പൊലീസ്

പാലക്കാട്: ഷൊർണൂർ കൂനത്തറയിൽ വീട്ടിനുള്ളിൽ സഹോദരിമാരെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. കവർച്ചാ ശ്രമത്തിനിടെയുള്ള കൊലയാണെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ടവരുടെ വീട്ടിൽ നിന്നും ഇറങ്ങിയോടുന്നതിനിടെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ച പട്ടാമ്പി സ്വദേശി മണികണ്ഠൻ (48) കുറ്റം സമ്മതിച്ചു. നീലാമലക്കുന്ന് സ്വദേശിനിളും സഹോദരങ്ങളുമായ പത്മിനി, തങ്കം എന്നിവരെ ഇന്നലെ ഉച്ചയോടെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഉച്ചയോടെ വീട്ടിൽ തീ പടരുന്നത് കണ്ടാണ് നാട്ടുകാർ ഓടിയെത്തിയത്. വീടിന്റെ ഉൾവശം തീ കൊണ്ടും പുക കൊണ്ടും നിറഞ്ഞിരുന്നു. ഇതിനിടയിലാണ് ഒരു യുവാവ് വീട്ടിൽ നിന്ന് ഓടി ഇറങ്ങിവന്നത് നാട്ടുകാർ കണ്ടത്. യുവാവിന്റെ ശരീരത്തിൽ പൊള്ളലുണ്ടായിരുന്നു. സംശയം തോന്നിയ നാട്ടുകാർ ഇയാളെ തടഞ്ഞുവച്ച് പൊലീസിന് കൈമാറുകയായിരുന്നു. ഫയർഫോഴ്സ് എത്തി തീയണച്ച് വീട്ടിനുള്ളിലേക്ക് കടന്നപ്പോഴേക്കും ഇരു സ്ത്രീകളും മരിച്ചിരുന്നു. തീ പടരുന്നത് കണ്ടാണ് താൻ ഓടിക്കയറിയതെന്നാണ് വീട്ടിൽ നിന്നും ഇറങ്ങിയോടിയ ആൾ ആദ്യം പറഞ്ഞത്. എന്നാൽ മൊഴികളിലെ വൈരുധ്യത്തെ തുടർന്ന് പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുറ്റം സമ്മതിച്ചത്.

സത്യപ്രതിജ്ഞ തിങ്കളാഴ്ച

സത്യപ്രതിജ്ഞ തിങ്കളാഴ്ച

തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ തീയതി പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാവിലെ 10 മണിയ്ക്ക് ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. തിങ്കളാഴ്ച നിയമസഭ വീണ്ടും സമ്മേളിക്കുന്ന ദിവസമാണ് സത്യപ്രതിജ്ഞ. 37,719 വോട്ടുകളുടെ ഭൂരിപക്ഷവുമായാണ് ചാണ്ടി ഉമ്മന്‍ നിയമസഭയിലേക്കെത്തിയത്.

ആലുവ പീഡനം: പ്രതി ക്രിസ്റ്റൽ രാജിനെതിരെ മറ്റൊരു പോക്സോ കേസ് കൂടി

ആലുവ പീഡനം: പ്രതി ക്രിസ്റ്റൽ രാജിനെതിരെ മറ്റൊരു പോക്സോ കേസ് കൂടി

കൊച്ചി: ആലുവയിൽ എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ക്രിസ്റ്റൽ രാജിനെതിരെ മറ്റൊരു പോക്സോ കേസ് കൂടി. പെരുമ്പാവൂർ പൊലീസാണ് പുതിയ പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. ഒരാഴ്ച മുമ്പാണ് പുതിയ കേസിന് ആധാരമായ സംഭവം നടന്നത്. മോഷണശ്രമത്തിനിടെ ഉറങ്ങികിടന്ന കുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതിനാണ് പുതിയ കേസെടുത്തതെന്ന് പെരുമ്പാവൂർ പൊലീസ് അറിയിച്ചു.

അതേസമയം, ആലുവയിലെ പീഡന കേസിലെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. പ്രതി കുട്ടിയുടെ വീട്ടിലെത്തിയത് മോഷണത്തിനാണെന്ന് വ്യക്തമായതായി എറണാകുളം റൂറൽ എസ്പി വിവേക് കുമാർ പറഞ്ഞു. ഇതിനിടെയാണ് ഇയാൾ കുട്ടിയെ എടുത്തുകൊണ്ടു പോയി പീഡിപ്പിച്ചത്. കേസിൽ നിലവിൽ ഒരു പ്രതി മാത്രമാണ് ഉള്ളതെന്നും റൂറൽ എസ്പി പറഞ്ഞു.

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; മുൻ എംപിക്കെതിരെ  വെളിപ്പെടുത്തലുമായി ഇഡി

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; മുൻ എംപിക്കെതിരെ വെളിപ്പെടുത്തലുമായി ഇഡി

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ കേസിൽ മുൻ എംപിയ്ക്കെതിരെ വെളിപ്പെടുത്തലുമായി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. അറസ്റ്റിലായ ബിനാമി ഇടപാടുകാരൻ സതീഷ് കുമാറിൽ നിന്ന് മുൻ എംപിയും പോലീസ് ഉദ്യോഗസ്ഥരുമടക്കം പണം കൈപ്പറ്റിയതിന് തെളിവുണ്ടെന്ന് ഇഡി പ്രത്യേക കോടതിയെ അറിയിച്ചു. തട്ടിപ്പ് പുറത്ത് വരാതിരിക്കാൻ സാക്ഷികളെ രാഷ്ട്രീയ നേതാക്കൾ ഭീഷണിപ്പെടുത്തുന്നതായും ഇഡി വ്യക്തമാക്കുന്നു.

ബിനാമി ലോണിലൂടെ പി.പി കിരൺ തട്ടിയെടുത്ത 24 കോടി രൂപയിൽ 14 കോടി രൂപ കേസിലെ ഒന്നാം പ്രതി സതീഷ് കുമാറിന് കൈമാറിയിരുന്നു. ഈ പണം എവിടെയൊക്കെ ചെലവഴിച്ചു എന്ന അന്വേഷണത്തിലാണ് ഇഡി സുപ്രധാന കണ്ടെത്തതുകൾ നടത്തിയത്. സതീഷ് കുമാറിന്‍റെ ഫോൺ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോൾ മുൻ എംപിയ്ക്ക് പണം കൈമാറിയതിന്‍റെ ഫോൺ സംഭാഷണം ലഭിച്ചിരുന്നു. ഈ സംഭാഷണം തന്‍റേതാണെന്ന് സതീഷ് സമ്മതിച്ചിട്ടുണ്ട്.

സതീഷ് കുമാറിന് മുൻമന്ത്രിയും എംഎൽഎയുമായ എ.സി മൊയ്തീൻ അടക്കം ഉന്നത രാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധമുണ്ട്. തട്ടിപ്പിലെ വിവരങ്ങൾ പുറത്ത് വരാതിരിക്കാൻ സാക്ഷികൾക്ക് ഭീഷണിയുണ്ടെന്നും ഇക്കാര്യത്തിൽ ചില സാക്ഷികൾ പരാതി നൽകിയതായും ഇഡി പ്രത്യേക കോടതിയെ അറിയിച്ചു. 400 കോടി രൂപയുടെ ആസ്തിയുണ്ടായിരുന്ന കരുവന്നൂർ ബാങ്കിൽ 2012 മുതലാണ് ബിനാമി ലോൺ അടക്കമുള്ള തട്ടിപ്പുകൾ തുടങ്ങുന്നതെന്നും കേസിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും ഇഡി വ്യക്തമാക്കുന്നു.

കേരള സർവകലാശാല യൂണിയൻ ഉദ്ഘാടനം ചെയ്തു

കേരള സർവകലാശാല യൂണിയൻ ഉദ്ഘാടനം ചെയ്തു

കേരള സർവകലാശാല വിദ്യാർത്ഥി യൂണിയന്റെ 2023-24 വർഷത്തെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. കൊല്ലം ശ്രീനാരായണ കോളേജ് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാലാണ് യൂണിയന്റെ ഉദ്ഘാടനം നിർവഹിച്ചത്. യൂണിയൻ ചെയർമാൻ വിജയ് വിമൽ അധ്യക്ഷൻ ആയിരുന്നു.

സിൻഡിക്കേറ്റ് അംഗങ്ങളായ ജി മുരളീധരൻ, എസ് ജയൻ സർവ്വകലാശാല രജിസ്ട്രാർ കെ എസ് അനിൽകുമാർ, സ്റ്റുഡൻസ് സർവീസ് ഡയറക്ടർ സിദ്ദിഖ്, സെനറ്റ്‌ അംഗങ്ങളായ പ്രമോദ്, യു അധീഷ്, ആസിഫ്, ദേവിക, എസ് എൻ കോളേജ് പ്രിൻസിപ്പൽ എസ് ബി മനോജ്, കോളേജ് യൂണിയൻ ചെയർമാൻ വൈഭവ് എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു. സർവകലാശാല യൂണിയൻ ജനറൽ സെക്രട്ടറി മീനാക്ഷി ചടങ്ങിന് സ്വാഗതവും, വൈസ് ചെയർപേഴ്സൺ ഗേയ്റ്റി ഗ്രേറ്റൽ നന്ദിയും രേഖപ്പെടുത്തി.