by Midhun HP News | Jul 19, 2023 | Latest News, കേരളം
കോട്ടയം: അന്തരിച്ച രാഷ്ട്രീയ നേതാവ് ഉമ്മൻ ചാണ്ടി തന്റെ നാടായ പുതുപ്പള്ളിയിലേക്കുള്ള യാത്രയിലാണ്. പ്രിയ നേതാവിനെ കാണാനായി അദ്ദേഹത്തിന്റെ നാട് കാത്തിരിക്കുകയാണ്. ഉമ്മൻ ചാണ്ടിയെ അവസാനമായി കണ്ട് അന്ത്യാഞ്ജലി അർപ്പിക്കാനായി ആയിരങ്ങൾ നാളെ പുതുപ്പള്ളിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടർന്ന് പുതുപ്പള്ളിയിൽ നാളെ രാവിലെ മുതൽ പൊലീസ് ഗതാഗത ക്രമീകരങ്ങൾ ഏർപ്പെടുത്തി. കൂടാതെ വാഹനങ്ങൾ പാർക് ചെയ്യുന്നതിനായും പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
ഗതാഗത ക്രമീകരണങ്ങൾ ഇങ്ങനെ…
തെങ്ങണയില്‍ നിന്നു കോട്ടയം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഞാലിയാകുഴിയില്‍ നിന്നും ഇടത്തു തിരിഞ്ഞ് ചിങ്ങവനം വഴി പോകുക.
തെങ്ങണയില്‍ നിന്നു മണര്‍കാട് ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഞാലിയാകുഴിയില്‍ നിന്നു കൈതേപ്പാലം വേട്ടത്തുകവല സ്‌കൂള്‍ ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് ഐ.എച്ച്.ആര്‍.ഡി ജംഗ്ഷനില്‍ എത്തി മണര്‍കാട് പോകുക.
മണര്‍കാട് നിന്നും തെങ്ങണ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഐ.എഎച്ച്ആര്‍.ഡി ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് വെട്ടത്തുകവല സ്‌കൂള്‍ ജംഗ്ഷനില്‍ എത്തി കൈതേപ്പാലം വഴി തെങ്ങണ പോകുക.
കറുകച്ചാല്‍ നിന്നും കോട്ടയം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ കൈതേപ്പാലം വെട്ടത്തുകവല സ്‌കൂള്‍ ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് ഐ.എഎച്ച്ആര്‍.ഡി ജംഗ്ഷനില്‍ എത്തി മണര്‍കാട് പോകുക.
കോട്ടയത്ത് നിന്നും തെങ്ങണ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ പുതുപ്പള്ളി ഐ.എഎച്ച്ആര്‍.ഡി ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് വെട്ടത്തുകവല സ്‌കൂള്‍ ജംഗ്ഷനില്‍ എത്തി കൈതേപ്പാലം വഴി തെങ്ങണ പോകുക.
കഞ്ഞിക്കുഴി നിന്നും കറുകച്ചാല്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ പുതുപ്പള്ളി ഐ.എഎച്ച്ആര്‍.ഡി ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് വെട്ടത്തുകവല സ്‌കൂള്‍ ജംഗ്ഷനില്‍ എത്തി കൈതേപ്പാലം വഴി തെങ്ങണ പോകുക.
വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ട സ്ഥലങ്ങള്‍
എരമല്ലൂര്‍ചിറ മൈതാനം
പാഡി ഫീല്‍ഡ് ഗ്രൗണ്ട് (വെക്കേട്ടുചിറ)
ജോര്‍ജ്ജിയന്‍ പബ്ലിക് സ്‌കൂള്‍
ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പുതുപ്പള്ളി
ഡോണ്‍ ബോസ്‌കോ സ്‌കൂള്‍
നിലയ്ക്കല്‍ പള്ളി മൈതാനം
തെക്ക് (തെങ്ങണ/ ചങ്ങനാശ്ശേരി) ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ എരമല്ലൂര്‍ചിറ മൈതാനം / പാഡി ഫീല്‍ഡ് ഗ്രൗണ്ട് (വെക്കേട്ടുചിറ) / ജോര്‍ജ്ജിയന്‍ പബ്ലിക് സ്‌കൂള്‍ എന്നിവ പാര്‍ക്കിങ്ങിനായി ഉപയോഗിക്കേണ്ടതാണ്.
വടക്ക് (കോട്ടയം/ മണര്‍കാട്) ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ പുതുപ്പള്ളി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മൈതാനം/ ഡോണ്‍ ബോസ്‌കോ സ്‌കൂള്‍ എന്നിവ പാര്‍ക്കിങ്ങിനായി ഉപയോഗിക്കണം
കറുകച്ചാല്‍ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ നിലയ്ക്കല്‍ പള്ളി മൈതാനം എന്നിവ പാര്‍ക്കിങ്ങിനായി ഉപയോഗിക്കേണ്ടതാണ്.
by Midhun HP News | Jul 19, 2023 | Latest News, കേരളം
കോട്ടയം: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ വിയോഗത്തോട് അനുബന്ധിച്ച് നാളെ കോട്ടയത്തെ സ്കൂളുകൾക്ക് അവധി. ഉമ്മൻചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുള്ള വിലാപയാത്ര, പൊതുദർശനം, സംസ്‌ക്കാര ചടങ്ങുകൾ എന്നിവയുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധസ്ഥലങ്ങളിൽ പൊലീസ് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതിനാലാണ് അവധി പ്രഖ്യാപിച്ചതെന്ന് കോട്ടയം കളക്ടർ വ്യക്തമാക്കി.
by Midhun HP News | Jul 19, 2023 | Latest News, കേരളം
കൊല്ലം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കൊല്ലം ജില്ലയിലൂടെ പുരോഗമിക്കുന്നു. പതിനായിരങ്ങളുടെ അന്തിമോപചാരങ്ങള്‍ ഏറ്റുവാങ്ങി, വിലാപയാത്ര കൊല്ലം ജില്ലയില്‍ പ്രവേശിച്ചപ്പോള്‍ കനത്ത മഴ കൂട്ടിനെത്തി. ആയൂരില്‍ അണമുറിയാതെ മഴ പെയ്തിട്ടും പ്രിയപ്പെട്ട നേതാവിനെ ഒരുനോക്ക് കാണാനായി ജനം തിങ്ങി നിറഞ്ഞു.
തിരുവനന്തപുരത്തെ പുല്‍പ്പള്ളി ഹൗസില്‍ നിന്ന് രാവിലെ ഏഴു മണിയോടെ ആരംഭിച്ച വിലാപയാത്ര തിരുവനന്തപുരം ജില്ല താണ്ടാനെടുത്തത് എട്ടു മണിക്കൂറുകള്‍ക്ക് പുറത്താണ്. ഓരോ ചെറു കവലകളിലും ജനം തിങ്ങിനിറഞ്ഞുനിന്നു. പ്രിയ നേതാവിനെ അവസാനമായി കാണാനെത്തുന്ന ജനങ്ങളെ നിരാശരാക്കേണ്ടെന്ന് നേതൃത്വം തീരുമാനിച്ചതോടെ എല്ലാപേര്‍ക്കും കാണാനുള്ള അവസരം ഒരുക്കിയാണ് വിലാപയാത്ര സഞ്ചരിച്ചത്.
പ്രത്യേകം തയ്യാറാക്കിയ കെഎസ്ആര്‍ടിസി ബസില്‍ ഉമ്മന്‍ചാണ്ടിയുടെ അവസാന യാത്രയ്ക്ക് കൂട്ടായി കുടുംബാങ്ങളും കോണ്‍ഗ്രസ് നേതാക്കളുമുണ്ട്.
വഴിയോരങ്ങളില്‍ കാത്തുനിന്ന ജനങ്ങള്‍, തൊണ്ടപൊട്ടി മുദ്രാവാക്യം മുഴക്കി. പ്രിയ നേതാവിനെ അവസാനമായി കണ്ടപ്പോള്‍ സങ്കടം ഉള്ളിലൊതുക്കാനാകാതെ പൊട്ടിക്കരഞ്ഞവരും ഏറെ.
ഇന്ന് വൈകുന്നേരത്തോടെ കോട്ടയത്തെ തിരുനക്കര മൈതാനത്തില്‍ എത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ കൊല്ലം ജില്ല പോലും താണ്ടാത്ത സാഹചര്യത്തില്‍ ഇവിടേക്ക് എത്താന്‍ അര്‍ധരാത്രി കഴിയും എന്നാണ് കണക്കുകൂട്ടുന്നത്. സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ നാളെ വൈകുന്നേരം 3.30നാണ് അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകള്‍ നിശ്ചയിച്ചിരിക്കുന്നത്.
by Midhun HP News | Jul 19, 2023 | Latest News, കേരളം
അഗര്‍ത്തല: ത്രിപുര സിപിഎം എഎല്‍എ ശംസുല്‍ ഹക്ക് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 67 വയസായിരുന്നു. ബോക്‌സാനഗര്‍ എംഎല്‍എയായ ശംസുല്‍ ഹക്കിന് ചൊവ്വാഴ്ച രാത്രി എംഎല്‍എ ഹോസ്റ്റലില്‍ വച്ച് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ജിബി പന്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ മരണത്തിന് കീഴടങ്ങി.
സിപിഎം എല്‍എയുടെ മരണത്തില്‍ മുഖ്യമന്ത്രി മണിക് സാഹ അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തോടുള്ള ആദരസൂചകമായി ഇന്നത്തെ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ പൊതുദര്‍ശനത്തിന് വച്ച് മൃതദേഹത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. സിപിഎം ആസ്ഥാനത്തുവച്ചാണ് മുന്‍ മുഖ്യമന്ത്രി മണിക സര്‍ക്കാര്‍, എല്‍ഡിഎഫ് കണ്‍വീനര്‍, തുടങ്ങി നിരവധി നേതാക്കള്‍ അന്ത്യാഭിവാദ്യം അര്‍പ്പിച്ചു. ഹക്കിന്റെ മരണത്തോടെ 60 അംഗ നിയമസഭയില്‍ സിപിഎം സമാജികരുടെ എണ്ണം പത്തായി.
by Midhun HP News | Jul 19, 2023 | Latest News, കേരളം
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍ നിന്ന് കോട്ടയത്തേക്ക് പുറപ്പെട്ടു. കെഎസ്ആര്‍ടിസിയുടെ പ്രത്യേകം തയാറാക്കിയ ബസിലാണ് വിലാപയാത്ര. പതിമൂന്ന് കിലോമീറ്റര്‍ പിന്നിടാന്‍ മാത്രം നാലു മണിക്കുറിലധികം സമയമാണ് എടുത്തത്. പാതയോരങ്ങളില്‍ ജനനായകനെ ഒരു നോക്കുകാണാന്‍ വന്‍ ജനാവലിയാണ് തടിച്ചുകൂടിയത്.
പ്രിയനേതാവിനോടുള്ള ജനങ്ങളുടെ കരതലും ആര്‍ദ്രതയും എന്താണെന്ന് അടയാളപ്പെടുത്തുന്നതാണ് ഈ വിലാപയാത്ര. റോഡിന് ഇരുവശവും കൈക്കുഞ്ഞുങ്ങളമായി എത്തിയ അനേകം അമ്മമാര്‍, വയോധികര്‍, അംഗപരിമിതര്‍ സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ടവര്‍ ജനകീയ നേതാവിന് അന്ത്യാഭിവാദ്യം അര്‍പ്പിക്കുന്നത് വഴിനീളെ കാണാമായിരുന്നു.
by Midhun HP News | Jul 19, 2023 | Latest News, കേരളം
പാലക്കാട്: തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. നെന്മാറ വിത്തിനശ്ശേരി സ്വദേശി സരസ്വതി (60) ആണ് മരിച്ചത്. മെയ് ഒന്നിനാണ് വീടിന് സമീപം വെച്ച് ഇവരെ നായ കടിച്ചത്. നെന്മാറ വിത്തിനശ്ശേരി സ്വദേശി സരസ്വതി കടിയേറ്റ ശേഷം ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കടിയേറ്റ ദിവസം പ്രതിരോധ കുത്തിവയ്പ്പ് എടുത്തതിനെ തുടർന്ന് പിന്നീട് കാൽ മുഴുവൻ പൊള്ളലേറ്റ നിലയിലായിരുന്നു. ആരോഗ്യാവസ്ഥ ഗുരുതരമായതിനെത്തുടർന്ന് തൃശ്ശൂർ മെഡിക്കൽ ആശുപത്രിയിൽ വെച്ച് കാൽ മുറിച്ച് മാറ്റുകയും ചെയ്തു. ചികിത്സക്കിടെ പേവിഷ ബാധ സ്ഥിരീകരിക്കുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.
Recent Comments