by Midhun HP News | Jul 8, 2023 | Latest News, കേരളം
കൊച്ചി: കൊച്ചി മെട്രോയിൽ രാത്രിയാത്രയ്ക്ക് നൽകിയിരുന്ന ടിക്കറ്റ് ഇളവിന്റെ സമയം വെട്ടിക്കുറച്ചു. തിരക്കില്ലാത്തപ്പോൾ യാത്രാ നിരക്കിൽ 50ശതമാനം നിരക്കിളവ് നൽകിയിരുന്നു. നിലവിൽ ഒൻപത് മണി മുതൽ 11 മണി വരെ രണ്ട് മണിക്കൂർ നേരം പകുതി നിരക്കിൽ യാത്ര ചെയ്യാമായിരുന്നെങ്കിൽ വ്യാഴാഴ്ച്ച മുതൽ ഇത് ഒരു മണിക്കൂറാക്കി കുറച്ചു. ഇനി രാത്രി 10 മുതൽ 11 മണി വരെ മാത്രമേ 50ശതമാനം നിരക്കിളവ് ലഭിക്കൂ.
തിരക്കില്ലാത്ത സമയത്തു മെട്രോ ട്രെയിനിലേക്കു യാത്രക്കാരെ ആകർഷിക്കാൻ വേണ്ടിയാണു 50ശതമാനം നിരക്കിളവ് നൽകിയിരുന്നത്. രാവിലെ 5:45 മുതൽ എട്ട് മണി വരെ രണ്ടേകാൽ മണിക്കൂർ നൽകിവരുന്ന നിരക്കിളവ് തുടർന്നും ലഭിക്കും.
തുടക്കത്തിൽ രാത്രി എട്ട് മണി മുതൽ 11 വരെയാണ് നിരക്കിളവ് നൽകിയിരുന്നത്. ഇതു പിന്നീട് ഒൻപത് മുതൽ 11 വരെയാക്കി. ഇതാണ് ഇപ്പോൾ 10 മുതൽ 11 വരെയായി നിജപ്പെടുത്തിയത്.
by Midhun HP News | Jul 8, 2023 | Latest News, കേരളം
പൊലീസ് സ്‌റ്റേഷനിലെത്തുന്ന പൊതുജനങ്ങള്‍ക്ക് ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനെ കാണാന്‍ അകാരണമായ കാലതാമസമുണ്ടാക്കരുതെന്ന് സംസ്ഥാന പൊലീസ് മേധാവി എസ്.ദര്‍വേഷ് സാഹിബ്. സ്‌റ്റേഷനിലെത്തുന്ന മുതിര്‍ന്ന പൗരന്മാര്‍, സ്ത്രീകള്‍, കുട്ടികള്‍, അവശത നേരിടുന്ന മറ്റു വിഭാഗത്തില്‍പ്പെട്ടവര്‍ എന്നിവര്‍ക്ക് പ്രത്യേക പരിഗണന നല്‍കണം. ഇവരുടെ ആവശ്യങ്ങളില്‍ കാലതാമസം കൂടാതെ നടപടി വേണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ കൃത്യമായി ലഭിക്കുന്നതിനായുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ഇറക്കിയ ഉത്തരവിലാണ് നിര്‍ദേശങ്ങളുള്ളത്.സേവനം വേഗത്തില്‍ ലഭ്യമാക്കാന്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ ശ്രദ്ധിക്കണം. എസ്എച്ച്ഒയുടെ അഭാവത്തില്‍ പരാതിക്കാരെ കാണാന്‍ പരിചയസമ്പന്നരായ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തണം. പരാതി ലഭിച്ചാലുടന്‍ കൈപ്പറ്റ് രസീത് നല്‍കണം. പ്രാഥമിക അന്വേഷണത്തിന് ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെ പേരുവിവരം പരാതിക്കാരനെ അറിയിക്കണം.
അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ പരാതിക്കാരന് കൃത്യമായ മറുപടി നല്‍കണം. പരാതി കൊഗ്‌നൈസബിള്‍ ആണെങ്കില്‍ ഉടനടി കേസ് രജിസ്റ്റര്‍ ചെയ്യുകയും എഫ്‌ഐആറിന്റെ പകര്‍പ്പ്,പരാതിക്കാരന് സൗജന്യമായി നല്‍കണം. പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കില്‍, അത് പരാതിക്കാരനെ അറിയിക്കണം. അന്വേഷണം പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് നല്‍കിയാല്‍ അക്കാര്യവും അറിയിക്കണം. പിആര്‍ഒമാര്‍ പരാതിക്കാരുടെ ആവശ്യം മനസ്സിലാക്കി ഉദ്യോഗസ്ഥരുടെ മുന്നിലെത്തിക്കണം. ഇവര്‍ പരാതി നേരിട്ട് അന്വേഷിക്കുകയോ പരിഹാരം നിര്‍ദേശിക്കുകയോ പാടില്ല. ഇത് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണമെന്നും ഉത്തരവിലുണ്ട്.
സ്‌റ്റേഷനുകളിലെ ക്യാമറകള്‍ പ്രവര്‍ത്തനക്ഷമമാണെന്ന് എസ്എച്ച്ഒമാര്‍ ദിവസേന ഉറപ്പാക്കണം. പ്രവര്‍ത്തിക്കാത്ത ക്യാമറകളുടെ വിവരം ജില്ലാ പൊലീസ് മേധാവിമാരെ അറിയിക്കണം. പരാതിക്കാര്‍ ഫോണില്‍ ബന്ധപ്പെടുമ്പോള്‍ മാന്യമായി ഇടപെടണം. ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുവെന്നത് ജില്ലാ പൊലീസ് മേധാവിമാരും യൂണിറ്റ് മേധാവിമാരും ഉറപ്പാക്കും. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരുടെ പേരില്‍ നടപടി സ്വീകരിക്കണമെന്നും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
by Midhun HP News | Jul 8, 2023 | Latest News, കേരളം
തിരുവനന്തപുരം: ഈ വർഷത്തെ ഓണാഘോഷം ആഗസ്റ്റ് 27 മുതൽ സെപ്തംബർ രണ്ട് വരെ വിപുലമായ പരിപാടികളോടെ നടത്തും. തിരുവനന്തപുരത്ത് സംസ്ഥാനതല പരിപാടികൾ നടക്കും. ബന്ധപ്പെട്ട വകുപ്പുകൾ ഏകോപിതമായി പരിപാടികൾ ആസുത്രണം ചെയ്ത് ഓണാഘോഷം വിജയകരമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. ഓണാഘോഷം സംബന്ധിച്ച കാര്യങ്ങൾ ആലോചിക്കാൻ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തിന് പുറത്തു നിന്നുള്ളവരെ ആകർഷിക്കുന്ന രീതിയിൽ സംസ്ഥാനതല പരിപാടികൾ ആസൂത്രണം ചെയ്യണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിവിധ സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ എന്നിവരെ പങ്കെടുപ്പിച്ച് ഘോഷയാത്ര സംഘടിപ്പിക്കണം. വകുപ്പുകൾ ഫ്ലോട്ടുകൾ തയ്യാറാക്കി അവതരിപ്പിക്കണം. ഓണം മാർക്കറ്റുകൾ ഉണ്ടാകണം.
പ്രത്യേകം പച്ചക്കറി ചന്തകൾ ആരംഭിക്കണം. കുടുംബശ്രീ ചന്തകൾ സംഘടിപ്പിക്കണം. പച്ചക്കറി ഉൾപ്പെടെ സാധന സാമഗ്രികൾ പരമാവധി വിലകുറച്ച് നൽകാനാവണം. വട്ടവട, കാന്തലൂർ, വയനാട് എന്നിവിടങ്ങളിൽ നിന്നുള്ള പച്ചക്കറി വിഭവങ്ങൾ കർഷകരിൽ നിന്ന് സമാഹരിക്കാൻ ഹോർട്ടികോർപ്പ് പ്രത്യേകം ശ്രദ്ധിക്കണം. കേരളത്തിൽ വേണ്ടത്ര ഉത്പാദിപ്പിക്കപ്പെടാത്ത പച്ചക്കറികൾ അയൽ സംസ്ഥാനങ്ങളിലെ കൃഷിയിടങ്ങളിൽ നിന്നും കർഷക കൂട്ടായ്മകളിൽ നിന്നും ഗുണനിലവാരം ഉറപ്പു വരുത്തി നേരിട്ട് സംഭരിച്ച് വിതരണം ചെയ്യണം. പൂഴ്ത്തിവെയ്പ്, കരിഞ്ചന്ത മുതലായവ നിയന്ത്രിക്കുന്നതിന് പരിശോധന നടത്തണം.
കലാ-സാംസ്‌കാരിക പരിപാടികളിൽ കഴിവുറ്റ പ്രതിഭകളെ അണിനിരത്താനാകണം. ഒരാഴ്ച ദീപാലങ്കാരം നടത്തും. വിനോദ സഞ്ചാരികൾക്ക് ആവശ്യമായ സൗകര്യങ്ങളും സുരക്ഷയും ഏർപ്പെടുത്താൻ ടൂറിസം വകുപ്പ് മുൻകൈ എടുക്കണം. ഓണാഘോഷം വിപുലവും ആകർഷകവുമായി സംഘടിപ്പിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾ പ്രത്യേകം യോഗം ചേർന്ന് തീരുമാനം കൈക്കൊള്ളണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, കെ എൻ ബാലഗോപാൽ , ജി ആർ അനിൽ, പി പ്രസാദ്, ജെ ചിഞ്ചുറാണി, സജി ചെറിയാൻ, വി എൻ വാസവൻ, എം ബി രാജേഷ്, വി ശിവൻകുട്ടി, ആൻറണി രാജു, അഹമ്മദ് ദേവർകോവിൽ, ചീഫ് സെക്രട്ടറി ഡോ. വി വേണു എന്നിവരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്തു.
by Midhun HP News | Jul 8, 2023 | Latest News, കേരളം
അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് രോഗത്തെക്കുറിച്ച് ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പതിനായിരക്കണക്കിന് പേരില്‍ ഒരാള്‍ക്കായിരിക്കും അപൂർവമായി ഈ രോഗം ബാധിക്കുക. ഇതിന് മുമ്പ് സംസ്ഥാനത്ത് 5 പേര്‍ക്കാണ് ഈ രോഗം ബാധിച്ചത്. 2016ല്‍ ആലപ്പുഴ ജില്ലയില്‍ തിരുമല വാര്‍ഡില്‍ ഒരു കുട്ടിയ്ക്ക് ഇതേ രോഗം ബാധിച്ചിരുന്നു. 2019ലും 2020ലും മലപ്പുറത്തും 2020ല്‍ കോഴിക്കോടും 2022ല്‍ തൃശൂരിലും ഈരോഗം ബാധിച്ചിരുന്നു.
100 ശതമാനത്തിനടുത്താണ് ഈ രോഗത്തിന്റെ മരണനിരക്ക്. കേരളത്തില്‍ ഇവ കണ്ടു പിടിക്കുന്നു എന്നതാണ് പ്രത്യേകതയെന്നും മന്ത്രി പറഞ്ഞു.പരാദ സ്വഭാവമില്ലാതെ ജലത്തില്‍ സ്വതന്ത്രമായി ജീവിക്കുന്ന അമീബ ഒഴുക്കില്ലാത്ത ജലാശയങ്ങളിലാണ് പൊതുവേ കാണുന്നത്. നീര്‍ച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കള്‍ മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ മനുഷ്യന്റെ ശരീരത്തില്‍ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുകയും ഇത് എന്‍സെഫലൈറ്റിസ് ഉണ്ടാക്കാനിടയാക്കുകയും ചെയ്യുന്നു.
പനി, തലവേദന, ഛര്‍ദി, അപസ്മാരം എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍. മലിനമായ വെള്ളത്തില്‍ മുങ്ങി കുളിക്കുന്നതും, മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തില്‍ കഴുകുന്നതും രോഗം വരുവാന്‍ കാരണമാകുന്നതിനാല്‍ അത് പൂര്‍ണമായും ഒഴിവാക്കുക. മഴ തുടങ്ങുമ്പോള്‍ ഉറവ എടുക്കുന്ന നീര്‍ചാലുകളില്‍ കുളിക്കുന്നതും ഒഴിവാക്കുക. മലിനജലം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.രോഗം ബാധിച്ച് മരിച്ച കുട്ടിയുടെ രോഗാവസ്ഥ സംബന്ധിച്ച് അറിയിപ്പ് മെഡിക്കല്‍ കോളേജില്‍ നിന്ന് ലഭിച്ചയുടല്‍ ആവശ്യമായ പ്രതിരോധ പ്രവര്‍ത്തങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്ന് ആരംഭിച്ചു. മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിക്കുകയും, പ്രതിരോധ പ്രവര്‍ത്തങ്ങള്‍ നടത്തുകയും ചെയ്തു. ജില്ലാ വെക്റ്റര്‍ കണ്‍ട്രോള്‍ ടീം പ്രദേശത്ത് ആവശ്യമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി. പ്രദേശവാസികള്‍ക്കു ബോധവത്കരണ ക്ലാസ് നടത്തിയിട്ടുണ്ടെന്നും മന്ത്രി വീണ ജോർജ്ജ് അറിയിച്ചു.
by Midhun HP News | Jul 8, 2023 | Latest News, കേരളം
1988 ജൂലൈ 8 ന് കൊല്ലം ജില്ലയിലെ പെരുമൺ പാലത്തിൽ നിന്ന് ബാംഗ്ലൂർ-കന്യാകുമാരി ഐലൻഡ് എക്സ്പ്രസ്സ് അഷ്ടമുടിക്കായലിലെ മറിഞ്ഞുണ്ടായ അപകടം ആണ് പെരുമൺ തീവണ്ടി ദുരന്തം. എൻജിൻ പെരുമൺ പാലം കടന്ന് നിമിഷങ്ങൾക്കുള്ളിൽ 14 ബോഗികൾ അഷ്ടമുടി കായലിലേക്ക് പതിക്കുകയായിരുന്നു. കേരളത്തിൽ നടന്ന വലിയ ട്രെയിൻ അപകടങ്ങളിൽ ഒന്നായ പെരുമൺ ദുരന്തത്തിൽ 105 പേർ മരണപ്പെടുകയും 200 ലധികം അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു നാട്ടുകാരും പോലീസും ഫയർ സർവീസും ജീവൻ പണയപ്പെടുത്തി നടത്തിയ രക്ഷാപ്രവർത്തനങ്ങളും ഫലമായാണ് പെരുമൺ ദുരന്തത്തിൽ പെട്ട ഒട്ടേറെ പേരെ രക്ഷിക്കാൻ കഴിഞ്ഞത്.
എവിടത്തെയും പോലെ അപകടം കാണാൻ എത്തിയ ജനങ്ങളാണ് രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സം ഉണ്ടാക്കുന്നത് എന്ന് ഉദ്യോഗസ്ഥരും നാട്ടുകാരും ആരോപിച്ചിരുന്നു. ദുരന്തം ആസ്വദിക്കാൻ വേണ്ടി മാത്രം ദൂരെ ദിക്കിൽ നിന്നും ജനങ്ങൾ പെരുംമണ്ണിൽ തടിച്ചുകൂടി. പിന്നീട് ശവങ്ങളുടെ ദുർഗന്ധം വന്നു തുടങ്ങിയപ്പോൾ കാഴ്ചക്കാർ പിൻവാങ്ങി തുടങ്ങി അഞ്ചു ദിവസം കഴിഞ്ഞിട്ടും വെള്ളത്തിൽ ആണ്ടു കിടന്നിരുന്ന ബോഗി ഗികളിൽ നിന്നും മൃതശരീരങ്ങൾ പുറത്തെടുക്കാൻ കഴിഞ്ഞില്ല.
ചെറുവഞ്ചികളിലും വള്ളങ്ങളിലും മറ്റും സ്വന്തം ജീവൻ പണയപ്പെടുത്തിയാണ് നാട്ടുകാരും പൊലീസും ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനം നടത്തിയത് സ്വജീവൻ അവഗണിച്ചു നാൽപതോളം പേരെ മരണവക്കിൽ നിന്ന് രക്ഷിച്ചു രക്ഷാപ്രവർത്തനത്തിനിടയിൽ അപകടം സംഭവിച്ച രോഗിയായി മാറിയ കൊടുവിള സ്വദേശി വിജയൻ ഉൾപ്പെടെയുള്ള രക്ഷാപ്രവർത്തകർക്ക് അന്നത്തെ റെയിൽവേ മന്ത്രി മാധവറാവു സിന്ധ്യ വാഗ്ദാനം ചെയ്ത പാരിതോഷികം പോലും പൂർണമായും ലഭിച്ചിട്ടില്ല ദുരന്തത്തിന് കാരണത്തിനായി പല അന്വേഷണങ്ങളും പലതരം കണ്ടെത്തലുകളും ഉണ്ടായി അന്വേഷണത്തിന് പ്രാരംഭഘട്ടത്തിൽ തന്നെ റെയിൽവേ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് അപകടകാരണമെന്ന് ബാംഗ്ലൂരിലെ റെയിൽവേ സേഫ്റ്റി കമ്മീഷൻ സൂചിപ്പിച്ചിരുന്നു പിന്നീട് റയിൽവെയുടെ മുഖം രക്ഷിക്കാനായി വിചിത്രമായ ഒരു ന്യായം അദ്ദേഹം മുന്നോട്ടു വെച്ചു.
ഐലൻഡ് എക്സ്പ്രസ് അപകടത്തിൽ പെടാൻ കാരണം ടൊര്ണാഡോ പോലുള്ള ചുഴലിക്കാറ്റ് ആയിരുന്നു എന്നാണ് അവരുടെ വിചിത്രമായ ന്യായം ദുരന്തം നടന്ന ദിവസം പാലത്തിലും പാലത്തിനു സമീപം പാളത്തിൽ അറ്റകുറ്റപ്പണികൾ നടക്കുകയായിരുന്നുഎൻജിൻ പാളം തെറ്റിയത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ ബോഗികൾ കൂട്ടിയിടിച്ച് അഷ്ടമുടിക്കായലിലെ വീഴുകയാണ് ഉണ്ടായതെന്ന് റെയിൽവേ അധികൃതർ ഒഴികെ ബാക്കി എല്ലാവരും വിശ്വസിക്കുന്നു. സംഭവദിവസം രാവിലെ തന്നെ പെരുമൺ പാലത്തിനു സമീപം വളവുകളിൽ ട്രെയിൻ അതിവേഗത്തിൽ സഞ്ചരിക്കുമ്പോൾ പാളം തെറ്റാതിരിക്കാൻ ആയുള്ള പണികൾ നടന്നിരുന്നു ജാക്കി വെച്ച് പാളം ഉയർത്തിയശേഷം മെറ്റൽ ഇടുന്ന പണി ആയിരുന്നു അന്ന് നടന്നിരുന്നതു.
ഈ സമയം ട്രെയിനുകൾ വന്നാൽ ജീവനക്കാരൻ മുട്ടിനു താഴെ കൊടി കാണിക്കുകയും ഇതനുസരിച്ച് എഞ്ചിൻഡ്രൈവർ ട്രെയിനിന് വേഗത 10 കിലോ മീറ്ററിൽ താഴെയായി കുറയ്ക്കുകയും ചെയ്യണമെന്നാണ് നിയമം എന്നാൽ അപകട സമയം ജോലിയിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികൾ അടുത്ത കടയിൽ പോയിരുന്നു എന്നാണ് പിന്നീട് കണ്ടെത്തിയത്. അന്വേഷണം പലവഴിക്കും പുരോഗമിച്ച എങ്കിലും ഔദ്യോഗികതലത്തിൽ അന്വേഷണത്തിന് ചുക്കാൻ പിടിച്ച മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ ആയ സി എസ് നായിക് നടത്തിയ അന്വേഷണത്തിലും ടൊർണാഡോ കാര്യം അടിവരയിട്ടത്തോടെ പിന്നെ അന്വേഷണമൊന്നും നടന്നില്ല. ദുരന്തത്തെ പറ്റിയുള്ള അന്വേഷണ റിപ്പോർട്ട് പാർലമെൻറിൽ പോലും വെക്കേണ്ട യെന്ന് കിഴുക്കാം ഇത് തങ്ങളിൽ തന്നെ ഒതുക്കി തീർക്കാൻ റെയിൽവേ സഹായവുമായി എന്നാൽ പരിസരവാസികളുടെ വാക്കുകളിൽ നിന്നും അവിടെ അന്ന് വെറും ചാറ്റൽമഴയും ചെറിയൊരു കാറ്റു മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് വ്യക്തമാണ് അപകടത്തിൽ യഥാർത്ഥ കാരണം ഇന്നും ചുഴലാഴിയാതെ ഇരിക്കുന്നു. അപകടസമയത്ത് ഐലൻഡ് എക്സ്പ്രസ് 80 കിലോമീറ്ററിലധികം വേഗതയിലായിരുന്നു. ട്രയിനിലെ ഓട്ടോമാറ്റിക് മീറ്ററിൽ ഇത് രേഖപ്പെടുത്തുകയും ചെയ്തിരുന്നു ട്രെയിൻ പാളം തെറ്റി അടയാളങ്ങൾ തടി സ്ലീപ്പറിലും ഉണ്ടായിരുന്നു .
അപകടത്തിനുശേഷം റെയിൽവേ പെരുമണ്ണിൽ ഒരു പുതിയ പാലം നിർമ്മിച്ചു ദുരന്തം നടന്ന സ്ഥലത്ത് റെയിൽവേ നിർമ്മിച്ച സ്മൃതിമണ്ഡപം വർഷങ്ങളായി കാടുപിടിച്ചു കിടക്കുകയായിരുന്നു റെയിൽവേയുടെ കൈവശമുള്ള ഭൂമി തങ്ങൾക്ക് കൈമാറണമെന്ന് സംഘടനകൾ പലതവണ ആവശ്യപ്പെട്ടിരുന്നു എന്നാൽ അധികൃതർ അതെല്ലാം അവഗണിച്ചു മാത്രമല്ല വികസനമെന്ന പേരിൽ സ്‌മൃതി മണ്ഡപം മാറ്റി പല തവണ സ്ഥാപികയുകയും ചെയ്തു.
ദുരന്തത്തിൽ മരിച്ചവരുടെ ഓർമ്മയ്ക്കായി എല്ലാവർഷവും ഇതേദിവസം സ്മൃതിമണ്ഡപത്തിൽ നാട്ടുകാർ പുഷ്പാർച്ചന നടത്തുന്നു ദുരന്തത്തെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യവും ഇതുവരെ ഫലം കണ്ടിട്ടില്ല പുതിയ പെരുമൺ പാലത്തിലൂടെ ട്രെയിൻ കടന്നു പോകുമ്പോൾ ഒന്നും കാണാൻ സാധിക്കും ദുരന്തത്തിൻറെ രഹസ്യത്തെ ഉള്ളിൽ ഒളിപ്പിച്ചുകൊണ്ട് കാടുപിടിച്ചുകിടക്കുന്ന സ്‌മൃതി മണ്ഡലം
by Midhun HP News | Jul 8, 2023 | Latest News, കേരളം
തിരുവനന്തപുരം: കേരളത്തിൽ കാലവർഷം ദുർബലമാകുന്നു. ഇന്ന് ഒരു ജില്ലയിലും തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകൾ ഇല്ല. അതേസമയം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുണ്ട്. ഇവിടെ ഒറ്റപെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോര മേഖലകളിൽ ജാഗ്രത തുടരണമെന്നും തീരപ്രദേശങ്ങളിൽ പ്രത്യേക ശ്രദ്ധ വേണമെന്നുമാണ് അധികൃതരുടെ മുന്നറിയിപ്പ്.
അതേസമയം, വരും മണിക്കൂറിൽ കേരളത്തിലെ എറണാകുളം, തൃശ്ശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
Recent Comments