വർക്കല ഹെലിപ്പാട് ക്ലിഫ് കുന്നിൽ നിന്ന് യുവാവ് 50 അടിയോളം താഴേക്ക് വീണു, നട്ടെല്ലിനടക്കം ഗുരുതര പരിക്ക്

വർക്കല ഹെലിപ്പാട് ക്ലിഫ് കുന്നിൽ നിന്ന് യുവാവ് 50 അടിയോളം താഴേക്ക് വീണു, നട്ടെല്ലിനടക്കം ഗുരുതര പരിക്ക്

തിരുവനന്തപുരം: വർക്കല ഹെലിപ്പാടിന് സമീപമുള്ള ക്ലിഫ് കുന്നിൽ നിന്ന് യുവാവ് താഴേക്ക് വീണു. തമിഴ്നാട് സ്വദേശിയായ വിനോദസഞ്ചാരി സതീഷ് (30) ആണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാത്രി 12.30 നാണ് അപകടം നടന്നത്. 50 അടിയോളം താഴ്ചയിലേക്കാണ് സതീഷ് വീണത്. ഫയർഫോഴ്സും പോലീസും എത്തി ഇയാളെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ സതീശന് നട്ടെല്ലിനടക്കം ഗുരുതരമായി പരിക്കേറ്റു. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച സതീഷിനെ ഇവിടെ നിന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് മാറ്റി.

റഷ്യയിൽ പ്രതിസന്ധി അയയുന്നു; വാഗ്നർ സംഘം പിന്മാറി

റഷ്യയിൽ പ്രതിസന്ധി അയയുന്നു; വാഗ്നർ സംഘം പിന്മാറി

Homeറഷ്യയിൽ പ്രതിസന്ധി അയയുന്നു; വാഗ്നർ സംഘം പിന്മാറി
റഷ്യയിൽ പ്രതിസന്ധി അയയുന്നു; വാഗ്നർ സംഘം പിന്മാറി
JUNE 25, 2023

റഷ്യയിലെ പ്രതിസന്ധി അയയുന്നു. വിമത നീക്കത്തിൽ നിന്ന് വാഗ്നർ സംഘം പിന്മാറി. തന്റെ സൈന്യം ക്യാമ്പിലേക്ക് മടങ്ങി പോകുന്നുവെന്ന് പ്രിഗോഷിൻ അറിയിച്ചു. രക്തച്ചൊരിച്ചിൽ ഒഴിവാക്കാനാണ് തീരുമാനമെന്ന് വാഗ്നർ സംഘം തലവൻ പ്രിഗോഷിൻ പറഞ്ഞു. ബലാറസ് പ്രസിഡന്റ് ലുക്കാഷെങ്കോയാണ് വാഗ്നർ തലവനുമായി സംസാരിച്ചത്. വിമത നീക്കം അവസാനിപ്പിക്കാമെന്ന് പ്രിഗോഷിൻ ഉറപ്പ് നൽകിയതായി ബലാറസ് പ്രസിഡന്റ് അറിയിച്ചു.സൈന്യത്തിനെതിരെ വിമർശനങ്ങളുന്നയിക്കുന്നുണ്ട് പ്രിഗോഷിൻ. തന്റെ പടയാളികൾക്ക് ആവശ്യത്തിന് ആയുധങ്ങൾ നൽകുന്നില്ലെന്നും അവരുടെ പ്രതിസന്ധികൾ പരിഗണിക്കുന്നില്ലെന്നുമായിരുന്നു പ്രധാന പരാതി.

എന്നാൽ വെള്ളിയാഴ്ചയോടെ ഇരുവിഭാഗവും തമ്മിലുള്ള അതൃപ്തി തുറന്ന പോരിലേക്കെത്തി. തന്റെ പടയാളികളുടെ സൈനികതാവളം റഷ്യൻ സേന ആക്രമിച്ചുവെന്ന ഗുരുതര ആരോപണവുമായി വാഗ്നർ തലവൻ പ്രിഗോഷിൻ രംഗത്ത് വന്നു. തന്റെ 25,000 ത്തോളം വരുന്ന കരുത്തരായ സേനാംഗങ്ങളെയും കൊണ്ട് റഷ്യൻ ആഭ്യന്തര മന്ത്രാലയത്തിനെതിരെ തിരിയുമെന്നും അതൊരിക്കലും സൈനിക അട്ടിമറിയാകില്ലെന്നും പ്രിഗോഷിൻ പറഞ്ഞു.പ്രിഗോഷിൻ സായുധ വിമത നീക്കത്തിനാണ് പരസ്യമായി ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് റഷ്യൻ അധികൃതർ കുറ്റപ്പെടുത്തി. അന്ന് റഷ്യൻ സൈന്യത്തിന്റെ വാഹനങ്ങൾ പ്രിഗോഷിൻ കൂലിപ്പട പ്രവർത്തിക്കുന്ന റൊസ്‌തോവ് ഓൻ ഡോൺ എന്ന നഗരത്തെ ലക്ഷ്യം വച്ച് നീങ്ങുന്ന വിഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നു. യുക്രൈനെതിരായ യുദ്ധത്തിന് മുൻപായി അതിർത്തി പ്രദേശങ്ങളിലേക്കുള്ള റഷ്യൻ സൈനിക നീക്കത്തെ ഓർമിപ്പിക്കുന്നതായിരുന്നു ഇത്.

കഴിഞ്ഞ ശനിയാഴ്ചയാണ് റഷ്യയിലെ തെക്കുപടിഞ്ഞാറൻ നഗരമായ റൊസ്‌തോവ് ഒൻ ഡോണിന്റെ നിയന്ത്രണം ഏറ്റെടുത്ത വാഗ്നർപട മോസ്‌കോയിലേക്ക് ഇരച്ചുകയറുമെന്ന് ഭീഷണി മുഴക്കിയത്. അത്ര നാൾ പ്രിഗോസിന്റെ പല പ്രകോപനങ്ങളും കണ്ടില്ലെന്ന് നടിച്ച വ്‌ളാഡിമർ പുടിൻ അന്ന് മൗനം വെടിഞ്ഞു. ‘രാജ്യത്തെയും ജനങ്ങളേയും പിന്നിൽ നിന്ന് കുത്തിയിരിക്കുന്നു. ഇതിനെതിരെ തിരിച്ചടിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു’- പുടിൻ പ്രഖ്യാപിച്ചു. മൂന്ന് പതിറ്റാണ്ടിനുള്ളിൽ, കൃത്യമായി പറഞ്ഞാൽ 1999 ന് ശേഷം റഷ്യ കാണുന്ന ആദ്യ അട്ടിമറിയായിരുന്നു വാഗ്നർ കൂലിപ്പട ശനിയാഴ്ച നടത്തിയത്

മീന്‍ പിടിക്കാന്‍ വല എറിഞ്ഞു: കിട്ടിയത് 40 ലക്ഷത്തിന്റെ 2000 രൂപാ നോട്ടുകള്‍

മീന്‍ പിടിക്കാന്‍ വല എറിഞ്ഞു: കിട്ടിയത് 40 ലക്ഷത്തിന്റെ 2000 രൂപാ നോട്ടുകള്‍

കന്യാകുമാരി: മീന്‍ പിടിക്കാന്‍ വല എറിഞ്ഞു, കിട്ടിയത് 2000 രൂപാ നോട്ടുകള്‍. 40 ലക്ഷം രൂപ വരുന്ന നോട്ടുകളാണ് കുളത്തില്‍ നിന്ന് കണ്ടെടുത്തത്. നാഗര്‍കോവിലിലെ കുളത്തിലാണ് സംഭവം.

കള്ള നോട്ടുകളാണ് കണ്ടെടുത്തത്. നാഗര്‍കോവിലിനടുത്ത് വെമ്പനൂരിലുള്ള പെരിയ കുളത്തില്‍ നിന്നാണ് നോട്ടുകള്‍ കണ്ടെത്തിയത്. മീന്‍ പിടിക്കാന്‍ എറിഞ്ഞ വലയിലാണ് കള്ളനോട്ട് കുടുങ്ങിയത്.കുളത്തിന്റെ ഒരു വശത്ത് കര്‍ഷകര്‍ നെല്‍കൃഷി നടത്തി വരുന്നതിനാല്‍ വെമ്പനൂരിലുള്ള പെരിയ കുളത്തില്‍ വെള്ളത്തിന്റെ അളവ് കുറവാണ്. അതിനാല്‍ ആളുകള്‍ കുളത്തില്‍ മീന്‍ പിടിക്കാറുണ്ട്. അങ്ങനെ ശനിയാഴ്ച രാവിലെ വല എറിഞ്ഞപ്പോഴാണ് വലയില്‍ നോട്ട് കെട്ടുകള്‍ കുരുങ്ങിയത്.

പായല്‍ പിടിച്ച പ്ലാസ്റ്റിക് കവറിനുളളിലായിരുന്നു നോട്ട് കെട്ടുകള്‍. 100 വീതമുള്ള 2000 രൂപയുടെ 20 കെട്ടുകളായി 40 ലക്ഷം രൂപയാണ് കണ്ടെത്തിയത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഇരിണിയില്‍ പോലീസ് നോട്ടുകള്‍ പരിശോധിച്ചപ്പോഴാണ് കള്ളനോട്ടുകള്‍ ആണെന്ന് മനസിലായത്.നിലവില്‍ 2000 നോട്ടുകള്‍ കടകളില്‍ ആരും വാങ്ങുന്നില്ല മറിച്ച് ബാങ്കില്‍ കൊണ്ട് പോയി മാറ്റുന്ന സാഹചര്യം വന്നതിനാലാണ് വ്യാജ നോട്ടുകള്‍ കുളത്തില്‍ ഉപേക്ഷിച്ചത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോലീസ് അന്വേഷണം ആരംഭിച്ചു.

ശ്രീ​പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​ന​ത്തി​നെ​ത്തി​യ യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം: പ്രതി പിടിയിൽ

ശ്രീ​പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​ന​ത്തി​നെ​ത്തി​യ യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം: പ്രതി പിടിയിൽ

തി​രു​വ​ന​ന്ത​പു​രം: ശ്രീ​പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​ന​ത്തി​നെ​ത്തി​യ യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. തൈ​ക്കാ​ട് വ​ലി​യ​ശാ​ല സ്വ​ദേ​ശി ക്രി​സ്റ്റ​ഫ​റി​നെ​യാ​ണ് അറസ്റ്റ് ചെയ്തത്. ഫോ​ർ​ട്ട് പൊ​ലീ​സ് ആണ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്ത​ത്.കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതിയുടെ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ആറ്റിങ്ങൽ കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ കൊളാബൊറേറ്റീവ് ലേർണിങ്‌ പ്രോഗ്രാം സംഘടിപ്പിക്കുന്നു

ആറ്റിങ്ങൽ കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ കൊളാബൊറേറ്റീവ് ലേർണിങ്‌ പ്രോഗ്രാം സംഘടിപ്പിക്കുന്നു

ആറ്റിങ്ങൽ കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ കൊളാബൊറേറ്റീവ് ലേർണിങ്‌ പ്രോഗ്രാം സംഘടിപ്പിക്കുന്നു. തിങ്കളാഴ്ച ഉച്ചയ്ക് രണ്ട് മണിയ്ക്ക് കോളേജ് ആഡിറ്റോറിയത്തിലാണ് പരിപാടി. ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ്
ഉദ്ഘാടനം നിർവഹിയ്ക്കും. സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.

വീണ്ടെടുക്കലിന് വഴിയൊരുക്കി തൊഴിലുറപ്പ് സംഘത്തിന്റെ ശ്രമദാനം

വീണ്ടെടുക്കലിന് വഴിയൊരുക്കി തൊഴിലുറപ്പ് സംഘത്തിന്റെ ശ്രമദാനം

ഇടയ്ക്കോട് പിരപ്പമൺകാട് ഏലായിൽ നെൽകൃഷി നിലച്ചിട്ട് വർഷങ്ങളാകുന്നു. പാടശേഖര സമിതി എല്ലാ നിലം ഉടമകളെയും വിളിച്ചു കൂട്ടുകയും നെൽകൃഷി പുനരാരംഭിക്കുന്നതിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു. തുടർന്ന് വയലുകൾ ഉഴുത് നെൽകൃഷിക്ക് ആവേശപൂർവ്വം കർഷകർ തയ്യാറെടുക്കുകയാണ്. ഞാറ് നടീൽ ഉദ്ഘാടനം ജൂൺ 25 ഞായറാഴ്ച ചിറയിൻകീഴ് എംഎൽഎ വി. ശശി നിർവഹിക്കുകയാണ്.

എന്നാൽ കൃഷിയിറക്കുന്നതിന്റെ ഏറ്റവും വലിയ വെല്ലുവിളി ഏലായുടെ ഒരറ്റത്ത് നിന്ന് വയലുകളിലേക്ക് ഞാറ് എത്തിക്കേണ്ട ആറ്റുവരമ്പ് വർഷങ്ങളായി കാട് വളർന്ന് ഭീകരമായ അവസ്ഥയിലാണ്. ഈ സന്ദർഭത്തിലാണ് പതിനാറാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾ വാർഡ് മെമ്പർ ഷൈനിയുടെ നേതൃത്വത്തിൽ അപകടകരമായ ശുചീകരണ പ്രവർത്തനത്തിന് ഇറങ്ങിത്തിരിച്ചത്. കാട്ടു വള്ളികളും മുൾച്ചെടികളും വിഷജന്തുക്കളും നിറഞ്ഞ ആറ്റുവരമ്പ്. നൂറോളം വരുന്ന സംഘം സൗജന്യമായി ശുചീകരിച്ചത് ആവേശകരമായ കാഴ്ചയായിരുന്നു. പാടശേഖരസമിതി കൺവീനർ അഫാർ, കമ്മിറ്റി അംഗങ്ങളായ രാജേന്ദ്രൻ നായർ, ഗിരീശൻ, ഉണ്ണികൃഷ്ണൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.