by liji HP News | Jun 22, 2023 | Latest News, കേരളം, ജില്ലാ വാർത്ത
പാലക്കാട്: മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് കാണിച്ച് വിവിധ കോളജുകളില്‍ അധ്യാപക ജോലിക്ക് ശ്രമിച്ചെന്ന കേസില്‍ അറസ്റ്റിലായ കെ വിദ്യയെ കോടതി രണ്ടു ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വിദ്യയുടെ ജാമ്യാപേക്ഷ മണ്ണാര്‍ക്കാട് കോടതി ശനിയാഴ്ച പരിഗണിക്കും.
വിദ്യയെ രണ്ടു ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന ആവശ്യമാണ് പൊലീസ് ഉന്നയിച്ചത്. വിദ്യയുടെ അഭിഭാഷകന്‍ ഇതിനെ എതിര്‍ത്തു. ഭീകരവാദികളെ കൈകാര്യം ചെയ്യുന്നതു പോലെയാണ് വിദ്യയെ പൊലീസ് കൈകാര്യം ചെയ്യുന്നതെന്നും ഒരു ദിവസത്തെ കസ്റ്റഡി മാത്രമേ അനുവദിക്കാവൂ എന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു. എന്നാല്‍ വ്യാജ രേഖ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വിദ്യയില്‍നിന്നു ലഭ്യമാക്കേണ്ടതുണ്ടെന്ന പൊലീസ് വാദം കോടതി അംഗീകരിച്ചു.
by liji HP News | Jun 22, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: പാൽക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിൻ്റെ ശ്രീകോവിൽ കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. വഞ്ചിയൂർ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
ഇന്നലെ രാത്രിയാണ് തിരുവനന്തപുരം പാൽക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ മോഷണം നടന്നത്. ക്ഷേത്രത്തിലെ ഉപദേവതമാരുടെ മൂന്ന് ശ്രീ കോവിലുകൾ കുത്തിത്തുറന്നു. അതിലുണ്ടായിരുന്ന കാണിക്ക വഞ്ചികൾ പുറത്തെടുത്തു. ഉണ്ടായിരുന്ന നാല് കാണിക്ക വഞ്ചികളിൽ മൂന്നെണ്ണവും പൊട്ടിച്ച് പണം അപഹരിച്ചു. ക്ഷേത്രമുറ്റത്ത് തന്നെ കാണിക്ക വഞ്ചികൾ ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്.
ഇന്ന് പുലർച്ചെ ക്ഷേത്രത്തിലെത്തിയ ജീവനക്കാരനാണ് മോഷണ വിവരം ആദ്യം അറിഞ്ഞത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രമാണ് പാൽക്കുളങ്ങര ഭഗവതി ക്ഷേത്രം. മതിയായ ജീവനക്കാരെ നൽകാത്തത് ഉൾപ്പെടെയുള്ള അവഗണനയാണ് മോഷ്ടാക്കൾക്ക് അവസരം ഒരുക്കിയത് ആരോപണം. വഞ്ചിയൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫോറൻസിക് സംഘം ഉൾപ്പെടെ ക്ഷേത്രത്തിലെത്തി പരിശോധന നടത്തി. ക്ഷേത്രമുറ്റത്ത് സിസിടിവി ഇല്ലാത്തതിനാൽ സമീപ വീടുകളിലെ സിസിടിവി പരിശോധിച്ച് പൊലീസ് അന്വേഷണം നടത്തുകയാണ്.
by liji HP News | Jun 22, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കിളിമാനൂർ: കാരേറ്റ് പേടികുളം പി എസ് മന്ദിരത്തിൽ പ്രദീപ്(39) എലിപ്പനി ബാധിച്ച് മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപതിയിൽ ചികിയിലായിരുന്നു യുവാവ്. ഇന്ന് പുലർച്ചെയായിരുന്നു മരണം സംഭവിച്ചത്.
അച്ഛൻ: പ്രകാശ്
അമ്മ: സുധ
by liji HP News | Jun 22, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഡല്‍ഹി: പ്രമുഖ സ്വകാര്യ ബാങ്കായ ആക്‌സിസ് ബാങ്കിന്റെ ഉപഭോക്താക്കള്‍ക്ക് , അവരുടെ പേരില്‍ മറ്റു ബാങ്കുകളിലുള്ള അക്കൗണ്ടുകളിലെ ഇടപാടുകളും ഇനി ട്രാക്ക് ചെയ്യാം. ആര്‍ബിഐയുടെ അക്കൗണ്ട് അഗ്രിഗേറ്റര്‍ ചട്ടക്കൂട് പ്രയോജനപ്പെടുത്താന്‍ ആക്‌സിസ് ബാങ്ക് തീരുമാനിച്ചതോടെയാണ് ഉപഭോക്താക്കള്‍ക്ക് ഈ സേവനം ലഭിക്കുക. ഓപ്പണ്‍ ബാങ്കിങ് എന്നതിലേക്കുള്ള ആദ്യ പടിയാണ് അക്കൗണ്ട് അഗ്രിഗേറ്റര്‍.
ആക്‌സിസ് ബാങ്കിന്റെ മൊബൈല്‍ ബാങ്കിങ് ആപ്പ് ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക്, അവരുടെ പേരില്‍ മറ്റു ബാങ്കുകളിലുള്ള അക്കൗണ്ടുകളിലെ ഇടപാടുകള്‍ ട്രാക്ക് ചെയ്യാന്‍ കഴിയുന്നതാണ് സംവിധാനം. അതായത് മറ്റു ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിച്ച് നടത്തിയ ചെലവഴിക്കലുകളും ബാലന്‍സും ഒറ്റ പ്ലാറ്റ്‌ഫോമില്‍ നിന്ന് കൊണ്ടുതന്നെ അറിയാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണം. അക്കൗണ്ട് അഗ്രിഗേറ്റര്‍ ചട്ടക്കൂടില്‍ ഉള്‍പ്പെടുന്ന ബാങ്കുകളുടെ അക്കൗണ്ടുകള്‍ മാത്രമേ ഇത്തരത്തില്‍ ട്രാക്ക് ചെയ്യാന്‍ സാധിക്കൂ.
നിലവില്‍ മൊബൈല്‍ ബാങ്കിങ് ആപ്പ് ഉപയോഗിച്ച്, അതത് ബാങ്കിന്റെ ഇടപാടുകള്‍ മാത്രമേ പരിശോധിക്കാന്‍ സാധിക്കൂ. എന്നാല്‍ ആര്‍ബിഐയുടെ അക്കൗണ്ട് അഗ്രിഗേറ്റര്‍ ചട്ടക്കൂട് പ്രയോജനപ്പെടുത്താന്‍ തീരുമാനിച്ചതോടെ, ഉപഭോക്താക്കള്‍ക്ക് ആക്‌സിസ് ബാങ്കിന്റെ മൊബൈല്‍ ബാങ്കിങ് ആപ്പ് ഉപയോഗിച്ച് എച്ച്ഡിഎഫ്‌സി, ഐസിഐസിഐ തുടങ്ങിയ ബാങ്കുകളില്‍ അവരുടെ പേരിലുള്ള അക്കൗണ്ടിലെ ഇടപാടുകള്‍ കൂടി ട്രാക്ക് ചെയ്യാന്‍ സാധിക്കുമെന്ന് ആക്‌സിസ് ബാങ്ക് പറയുന്നു. മറ്റു ബാങ്കുകളുടെ അക്കൗണ്ട് ബാലന്‍സ് അറിയാന്‍ കഴിയുന്നവിധമാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്.
ആക്സിസ് വൺ വ്യൂ എന്ന പേരിലാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്. രാജ്യത്ത് സ്വകാര്യബാങ്കിങ് മേഖലയില്‍ ഈ സേവനം പ്രയോജനപ്പെടുത്തിയ ആദ്യ ബാങ്ക് ആക്‌സിസ് ബാങ്ക് ആണെന്ന് ഡിജിറ്റല്‍ ബിസിനസ് മേധാവി സമീര്‍ ഷെട്ടി പറഞ്ഞു. ഇതോടെ ആക്‌സിസ് ഇതര ബാങ്കിങ് അക്കൗണ്ടുകളെ ആക്‌സിസ് മൊബൈല്‍ ആപ്പുമായി ലിങ്ക് ചെയ്യാന്‍ സാധിക്കും. ഇതുവഴി മറ്റു ബാങ്ക് അക്കൗണ്ടുകളില്‍ നടന്ന ഇടപാടുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും ഇ-മെയില്‍ ചെയ്യാന്‍ സാധിക്കുമെന്നും ആക്‌സിസ് ബാങ്ക് അറിയിച്ചു.
by liji HP News | Jun 22, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: മാരകമായി മുറിവേറ്റതും, അസുഖമുള്ളതുമായ നായകളെ കൊല്ലാമെന്ന് മന്ത്രി എം ബി രാജേഷ്. ദയാവധത്തിന് അനുവാദം ഉണ്ടെന്നും ഇത് നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. അപകടകാരികളായ നായകളെ കുറിച്ച് റവന്യൂ മേധാവികളെ അറിയിക്കാം. മന്ത്രിതലയോഗത്തിലാണ് തീരുമാനം.
നിലവിലെ കേന്ദ്രനിയമവുമായി മുന്നോട്ടുപോകാൻ കഴിയില്ലെന്ന് മന്ത്രി വ്യക്തമാക്കി. നിലവിലെ എബിസി നിയമങ്ങൾ തെരുവുനായ നിയന്ത്രണത്തെ അസാധ്യമാക്കുന്നു. ഇതാരാണ് എഴുതി ഉണ്ടാക്കിയതെന്ന് അത്ഭുതം തോന്നുമെന്ന് മന്ത്രി പറഞ്ഞു. അപ്രായോഗികമായ, വലിച്ചെറിയേണ്ട നിയമം ഭേദഗതി ചെയ്യാൻ കേന്ദ്ര മന്ത്രിമാർ ഇടപെടണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
by liji HP News | Jun 22, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഡല്‍ഹി: കോവിന്‍ പോര്‍ട്ടലില്‍ നിന്ന് സ്വകാര്യവിവരങ്ങള്‍ ചോര്‍ന്നതായുള്ള ആരോപണത്തില്‍ ബിഹാര്‍ സ്വദേശി പിടിയില്‍. ടെലിഗ്രാം ബോട്ടില്‍ കോവിന്‍ പോര്‍ട്ടലിലെ സ്വകാര്യവിവരങ്ങള്‍ അപ്‌ലോഡ് ചെയ്തത് ഇയാളെന്നാണ് സൂചന. കേസുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത ഒരാളെ കൂടി ഡല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്‍ പിടികൂടിയിട്ടിട്ടുണ്ട്.
പിടിയിലായ ബിഹാര്‍ സ്വദേശിയുടെ അമ്മ ആരോഗ്യപ്രവര്‍ത്തകയാണ്. കോവിഡ്-19 വാക്‌സിന്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി ആധാര്‍കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ വ്യക്തികള്‍ കോവിന്‍ പോര്‍ട്ടലില്‍ നല്‍കിയിരുന്നു.
ഇത്തരം സ്വകാര്യ വിവരങ്ങള്‍ ടെലിഗ്രാം വഴി ചോര്‍ന്നതായി സൗത്ത് ഏഷ്യ ഇന്‍ഡക്‌സാണ് കണ്ടെത്തിയത്. എന്നാല്‍ ഈ അക്കൗണ്ടുകള്‍ ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണെന്നും സൗത്ത് ഏഷ്യ ഇന്‍ഡക്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഡേറ്റ ചോര്‍ന്നിട്ടില്ലെന്നും വിവരങ്ങള്‍ സുരക്ഷിതമാണെന്നുമാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം.
Recent Comments