by Midhun HP News | Jun 21, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: കുന്നുവാരം യു.പി.സ്കൂളിൽ യോഗാ ദിനത്തോടനുബന്ധിച്ച് യോഗാ ക്ലാസ്സ് നടന്നു. യോഗാദ്ധ്യാപികയായ ബിനുശ്രീ എല്ലാ ക്ലാസ്സിലെ കുട്ടികൾക്കും യോഗാ ക്ലാസ്സ് എടുക്കുകയും, യോഗയുടെ മഹത്വം കുട്ടികൾക്ക് പറഞ്ഞ് കൊടുക്കുകയും ചെയ്തു.

by Midhun HP News | Jun 21, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ കുന്നു വാരം യു.പി.സ്കൂളിൽ ലോക സംഗിത ദിനം ആചരിച്ചു. സ്കൂളിലെ മുൻ സംഗീത അദ്ധ്യാപിക ആയിരുന്ന രാധമ്മ ടീച്ചറിനെ ആദരിച്ചു. ചടങ്ങിൽ സ്കൂൾ മാനേജർ എ രാമചന്ദ്രൻ നായർ സംഗീതത്തിന്റെ മഹത്വത്തെക്കുറിച്ച് വ്യക്തമാക്കി. ഹെഡ് മാസ്റ്റർ മധു ജി.ആർ, മാനേജ്‌മെന്റ് കമ്മറ്റി അംഗങ്ങളായ ബാബു, സുമാ മണി, സാനുമതി, രാധമ്മ, ഷീജു എന്നിവർ സംസാരിച്ചു. അദ്ധ്യാപകരും, രക്ഷിതാക്കളും, വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു.

by Midhun HP News | Jun 21, 2023 | Latest News, കേരളം, ജില്ലാ വാർത്ത
മലപ്പുറം: കീഴാറ്റൂര്‍ പഞ്ചായത്ത് ഓഫീസിന് തീയിട്ട് മധ്യവയസ്‌കന്‍. ലൈഫ് പദ്ധതിയില്‍ പേര് ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്നായിരുന്നു ഇയാളുടെ പരാക്രമം. തീയിട്ടതിനെ തുടര്‍ന്ന് ഓഫീസിലെ ഫയലുകളും കംപ്യൂട്ടറും കത്തിനശിച്ചു. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫയര്‍ഫോഴ്‌സ് ഉള്‍പ്പടെ സ്ഥലത്തെത്തി. പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
ഇന്ന് ഉച്ചയോടെയായിരുന്നു ആക്രമണം. കന്നാസില്‍ പെട്രോളുമായി എത്തിയ മുജീബ് റഹ്മാന്‍ ജീവനക്കാരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. വീടുവയ്ക്കാനുള്ള അപേക്ഷയുമായി പലതവണ പഞ്ചായത്ത് ഓഫീസ് കയറി ഇറങ്ങിയെന്നും എന്നാല്‍ അനുകൂല നടപടി ഉണ്ടായില്ലെന്നും ആരോപിച്ചാണ് പെട്രോള്‍ ഒഴിച്ച് ഫയലിന് തീയിട്ടത്. ഫയലുകള്‍ക്ക് തീപിടിച്ച് പടര്‍ന്നതോടെ മുജീബ് റഹ്മാന്റെ കൈക്കും പൊള്ളലേറ്റു. ജീവനക്കാര്‍ ഇയാളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും മുജീബ് വഴങ്ങിയില്ല. തീയിട്ടതിന് പിന്നാലെ ശുചിമുറിയില്‍ കയറാന്‍ ശ്രമിച്ച ഇയാളെ ജിവനക്കാര്‍ കീഴ്‌പ്പെടുത്തുകയായിരുന്നു.
by Midhun HP News | Jun 21, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തൃശൂര്‍: പത്തു വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്ക് 95 വര്‍ഷം തടവും 25,000 രൂപ പിഴയും. തൃശൂര്‍ പുത്തന്‍ചിറ കണ്ണിക്കുളങ്ങര സ്വദേശി ഹൈദ്രോസിനാണ് ചാലക്കുടി അതിവേഗ പോക്‌സോ കോടതി ശിക്ഷ വിധിച്ചത്.
by liji HP News | Jun 21, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്തെ ആശങ്കയിലാക്കി വീണ്ടും പനി മരണം. പത്തനംതിട്ട മുണ്ടുകോട്ടക്കൽ സ്വദേശി അഖില (32) ആണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയായിരുന്നു മരണം. കഴിഞ്ഞ ദിവസങ്ങളിൽ പത്തനംതിട്ട ജില്ലയിൽ മൂന്ന് എലിപ്പനി മരണം റിപ്പോർട്ട് ചെയ്തിരുന്നു.
സംസ്ഥാനത്ത് പനി കേസുകളിൽ വർധനയുണ്ടായേക്കാമെന്നും അതീവ ജാഗ്രത വേണമെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പനി കേസുകളിൽ വർധവ് ഉണ്ടാകുമെന്ന് മേയ് മാസത്തിൽ തന്നെ വിലയിരുത്തിയിരുന്നു. അതീവ ജാഗ്രത വേണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. എലിപ്പനി പ്രതിരോധ മരുന്നുകളുടെ കാര്യത്തിൽ വീഴ്ച്ച പാടില്ലെന്നും മന്ത്രി പറഞ്ഞു. ഡെങ്കി പനി കൂടുതൽ വ്യാപിച്ച സ്ഥലങ്ങളിൽ പ്രത്യേക പരിശോധന നടത്തും.
കൊതുകുകൾ പെരുകുന്ന സാഹചര്യം ഒരിക്കലും ഉണ്ടാകരുത്. വീടുകളിലും സ്ഥാപനങ്ങളിലും മുൻകരുതൽ വേണം. കൊവിഡ് കേസുകളിൽ വർധനയുണ്ടായിട്ടില്ലെന്നും വീണാ ജോർജ് പറഞ്ഞു. സംസ്ഥാനത്ത് ഡെങ്കിപ്പനിയ്‌ക്കെതിരെ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി നിര്‍ദ്ദേശിച്ചു. കേസുകള്‍ വര്‍ധിക്കുന്നതിലല്ല, മരണം ഒഴിവാക്കാനാണ് പരിശ്രമിക്കുന്നത്. എല്ലാ ജില്ലകളും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കി. പരിശോധനകള്‍ വര്‍ധിപ്പിക്കേണ്ടതാണ്.
മരണം പരമാവധി കുറയ്ക്കാനായി വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ച് ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തണം. മരുന്നുകളും ടെസ്റ്റ് കിറ്റുകളും സുരക്ഷാ സാമഗ്രികളും ഉറപ്പ് വരുത്തണം. ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ ശക്തമാണെന്ന് ഉറപ്പാക്കണം. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മോണിറ്ററിംഗ് സെല്‍ സ്ഥാപിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
by liji HP News | Jun 21, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആലംകോട് രണ്ടാം വാർഡിൽ ബിയോബിന്നിന്റെ വിതരണോദ്ഘാടനം നടന്നു. ആറ്റിങ്ങൽ മുനിസിപ്പൽ ക്ഷേമകാര്യ ചെയർമാൻ എ നജാം ഉദ്ഘാടനം നിർവഹിച്ചു. വേസ്റ്റ് വളമാക്കുന്നതിനുള്ള സംവിധാനമാണ് ബയോ ബിൻ.
Recent Comments