അന്താരാഷ്ട്ര യോഗ ദിനം സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും

അന്താരാഷ്ട്ര യോഗ ദിനം സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും

തിരുവനന്തപുരം: 1000 ആയുഷ് യോഗ ക്ലബ്ബുകളുടേയും അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റേയും സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ 21ന് രാവിലെ 7.15ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

യോഗയുടെ പ്രാധാന്യം ഉള്‍ക്കൊണ്ടാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ 1000 ആയുഷ് യോഗ ക്ലബ്ബുകള്‍ ആരംഭിക്കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആയുഷ് വകുപ്പും നാഷണല്‍ ആയുഷ് മിഷനും ചേര്‍ന്നാണ് ആയുഷ് യോഗ ക്ലബുകള്‍ ആരംഭിക്കുന്നത്. തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗ്രാമ, നഗര വ്യത്യാസങ്ങളില്ലാതെ എല്ലായിടങ്ങളിലും യോഗയുടെ സന്ദേശം എത്തിക്കുക എന്നതാണ് ലക്ഷ്യം. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള ഒരു വാര്‍ഡില്‍ ചുരുങ്ങിയത് 20 പേര്‍ക്ക് ഒരേ സമയം യോഗ പരിശീലനത്തിനുള്ള വേദി ഉറപ്പാക്കുകയും അവിടെ ആയുഷ് യോഗ ക്ലബുകള്‍ ആരംഭിക്കുകയും ചെയ്യും.

എല്ലാ ജില്ലകളിലും യോഗ ദിനാചരണത്തിന്റെ ഭാഗമായി സമൂഹ യോഗ പരിശീലനപരിപാടി ഒരുക്കിയിട്ടുണ്ട്. എക്‌സൈസ് വകുപ്പുമായി ചേര്‍ന്ന് ലഹരി ഉപയോഗത്തിനെതിരെയുള്ള യോഗ പരിശീലനവും കൗണ്‍സിലിംഗും യോഗ ദിനത്തോടനുബന്ധിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്നു. ഇതുകൂടാതെ ജില്ലകളില്‍ മാസ് യോഗ പരിപാടികള്‍, തീരദേശ മേഖലയിലെ യോഗ പരിപാടി, അങ്കണവാടി വര്‍ക്കര്‍മാര്‍ക്കുളള യോഗ പരിശീലനം, സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ക്കുള്ള പരിശീലന പരിപാടി, എംഎല്‍എസ്പി മാര്‍ക്കുള്ള യോഗ പരിശീലനം, എന്‍എച്ച്എം-മായി സഹകരിച്ചുള്ള യോഗ പരിശീലന പരിപാടികള്‍ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.

അറസ്റ്റ് തടയണമെന്ന ഷാജന്‍ സ്‌കറിയയുടെ ആവശ്യം ഹൈക്കോടതി തള്ളി

അറസ്റ്റ് തടയണമെന്ന ഷാജന്‍ സ്‌കറിയയുടെ ആവശ്യം ഹൈക്കോടതി തള്ളി

അറസ്റ്റ് തടയണമെന്ന മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സക്കറിയയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. മാധ്യമപ്രവര്‍ത്തനത്തിന്റെ ശരിയായ മാതൃകയല്ല അദ്ദേഹത്തിന്റെത് എന്ന് കോടതി പരാമര്‍ശിച്ചു. മുന്‍കൂര്‍ ജാമ്യപേക്ഷ വെള്ളിയാഴ്ചത്തേക്ക് മാറ്റി. ജസ്റ്റിസ് വി.ജി അരുണിന്റെ ബെഞ്ചാണ് ഹരിജി പരിഗണിച്ചത്.
വി ശ്രീനിജന്‍ എംഎല്‍എയുടെ പരാതിയിലാണ് നടപടി. വ്യാജ വാര്‍ത്തയുണ്ടാക്കി തന്നെ അധിക്ഷേപിച്ചുവെന്നാണ് പരാതിയുടെ ഉള്ളടക്കം.

എസ്ബിഐയുടെ ‘അമൃത് കലാശ് സ്‌കീം’, സമയപരിധി തീരാന്‍ ഇനി ദിവസങ്ങള്‍ മാത്രം; പ്രത്യേക നിക്ഷേപ പദ്ധതി, വിശദാംശങ്ങള്‍

എസ്ബിഐയുടെ ‘അമൃത് കലാശ് സ്‌കീം’, സമയപരിധി തീരാന്‍ ഇനി ദിവസങ്ങള്‍ മാത്രം; പ്രത്യേക നിക്ഷേപ പദ്ധതി, വിശദാംശങ്ങള്‍

ന്യൂഡല്‍ഹി: മെച്ചപ്പെട്ട പലിശ ലഭിക്കുന്ന, പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐയുടെ പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയായ അമൃത് കലാശ് ഡെപ്പോസിറ്റ് പദ്ധതിയുടെ കാലാവധി തീരാന്‍ ഇനി ദിവസങ്ങള്‍ മാത്രം. 400 ദിവസം കാലാവധിയുള്ള പദ്ധതിയില്‍ ചേരുന്നതിനുള്ള സമയപരിധി ജൂണ്‍ 30ന് അവസാനിക്കും. നേരത്തെ ഇതിന്റെ കാലാവധി മാര്‍ച്ച് 31ന് അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ ഈ പദ്ധതിയില്‍ നിക്ഷേപിക്കുന്നതിന് വീണ്ടും അവസരം ഒരുക്കി സമയപരിധി നീട്ടുകയായിരുന്നു.

മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.60 ശതമാനം വരെ പലിശ ലഭിക്കുന്നതാണ് പദ്ധതി. മറ്റുളളവര്‍ക്ക് 7.10 ശതമാനമാണ് പലിശ. തദ്ദേശീയര്‍ക്കും പ്രവാസികള്‍ക്കും ഒരേ പോലെ ചേരാവുന്നതാണ് ഈ പദ്ധതി.

ബാങ്കിന്റെ ശാഖയില്‍ പോയോ, യോനോ ആപ്പ് വഴിയോ നിക്ഷേപ പദ്ധതിയില്‍ ചേരാവുന്നതാണ്. രണ്ടുവര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപ പദ്ധതിക്ക് ഏഴുശതമാനത്തിന് മുകളിലാണ് പലിശയായി എസ്ബിഐ നല്‍കുന്നത്. നേരത്തെ ഇത് 6.75 ശതമാനമായിരുന്നു. അങ്ങനെ നോക്കുമ്പോള്‍ അമൃത് കലാശ് കൂടുതല്‍ ആകര്‍ഷണീയമാണെന്നാണ് ബാങ്ക് പറയുന്നത്.റിസര്‍വ് ബാങ്ക് മുഖ്യപലിശ നിരക്ക് തുടര്‍ച്ചയായി ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് ബാങ്കുകള്‍ നിക്ഷേപനിരക്കിലും മാറ്റം വരുത്തിയത്.

കാൽ മുറിച്ചുമാറ്റണമെന്ന് ഡോക്ടർ, മനോവിഷമത്തിൽ ആശുപത്രിയിൽ നിന്ന് ‘മുങ്ങി’; പുഴയിൽ ചാടിയ 60കാരനെ രക്ഷിച്ചു

കാൽ മുറിച്ചുമാറ്റണമെന്ന് ഡോക്ടർ, മനോവിഷമത്തിൽ ആശുപത്രിയിൽ നിന്ന് ‘മുങ്ങി’; പുഴയിൽ ചാടിയ 60കാരനെ രക്ഷിച്ചു

കൊച്ചി: പ്ര​മേ​ഹം കൂ​ടി​യ​തി​നെ​ത്തു​ട​ർ​ന്ന്​ കാ​ൽ മു​റി​ച്ചു​മാ​റ്റ​ണ​മെ​ന്ന് ഡോക്ടർ പറഞ്ഞതിന്റെ മനോവിഷമത്തിൽ പുഴയിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച 60കാരനെ മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേർന്ന് രക്ഷിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കേ, അവിടെ നിന്ന് ‘മുങ്ങിയ’ വ​രാ​പ്പു​ഴ സ്വ​ദേ​ശി​ പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടുകയായിരുന്നു.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11.30നാ​ണ്​ സം​ഭ​വം. ഇ​ട​തു​കാ​ലി​ന്​ മു​റി​വു​പ​റ്റി ക​ള​മ​ശ്ശേ​രി എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ കഴിയുകയായിരുന്നു ഇ​യാ​ൾ. പ​ഴു​പ്പ് പാ​ദ​ത്തി​ൽ ക​യ​റി​യ​തോ​ടെ​യാ​ണ് ഈ ​ഭാ​ഗം മു​റി​ച്ചു​മാ​റ്റ​ണ​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്. ആ​ശു​പ​ത്രി​യി​ൽ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​ക​ൻ മ​രു​ന്ന്​ വാ​ങ്ങാ​ൻ പോ​യ സ​മ​യ​ത്താ​ണ്, ആശുപത്രിയിൽ നിന്ന് പുറത്തേയ്ക്ക് കടന്നത്. മകന്റെ വണ്ടിയുമായി വരാപ്പുഴ പാലത്തിൽ എത്തിയ വരാപ്പുഴ സ്വദേശി, ആ​ശു​പ​ത്രി​യി​ൽ ഡ്രി​പ്​ ന​ൽ​കു​ന്ന​തി​ന്​ ഇ​ട്ടി​രു​ന്ന സൂ​ചി അടക്കം കൈ​യി​ലിരിക്കെയാണ് പു​ഴ​യി​ൽ ചാ​ടി​യ​ത്.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യാ​യ കു​രി​ശു​വീ​ട്ടി​ൽ വ​ർ​ഗീ​സും മ​റ്റ്​ നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് പു​ഴ​യി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. തു​ട​ർ​ന്ന്, മ​ഞ്ഞു​മ്മ​ൽ സെ​ൻറ്​ ജോ​സ​ഫ്സ് ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ൽ​കി​യ​ശേ​ഷം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മ​ല്ലെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

കിലോയ്ക്ക് രണ്ടര ലക്ഷം വിലയുള്ള മാങ്ങ; പടം സോഷ്യല്‍ മീഡിയയില്‍ ഇട്ടു; പിന്നാലെ മോഷണം

കിലോയ്ക്ക് രണ്ടര ലക്ഷം വിലയുള്ള മാങ്ങ; പടം സോഷ്യല്‍ മീഡിയയില്‍ ഇട്ടു; പിന്നാലെ മോഷണം

ഭുവനേശ്വര്‍: തന്റെ തോട്ടത്തിലുള്ള മാങ്ങകള്‍ക്ക് ലക്ഷങ്ങള്‍ വില വരുമെന്ന ഉടമയുടെ തിരിച്ചറവ് നല്‍കിയ സന്തോഷം അധികം നീണ്ടുനിന്നില്ല. ഈ സന്തോഷം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച് തൊട്ടടുത്ത ദിവസം തോട്ടത്തില്‍ നിന്ന് വിലപ്പിടിച്ച നാലു മാങ്ങകള്‍ മോഷണം പോയതിന്റെ സങ്കടത്തിലാണ് ഇപ്പോള്‍ തോട്ടമുടമ. ആഗോള വിപണിയില്‍ കിലോയ്ക്ക് 2.5 ലക്ഷം രൂപ വില വരുന്ന മാങ്ങയാണ് മോഷണം പോയത്.

ഒഡീഷയിലെ നുപാഡ ജില്ലയിലാണ് സംഭവം. ലക്ഷ്മി നാരായണിന്റെ തോട്ടത്തിലെ മാങ്ങകളാണ് മോഷണം പോയത്. ആഗോള വിപണിയില്‍ വിലപ്പിടിപ്പുള്ള മാങ്ങയാണെന്ന് തിരിച്ചറിഞ്ഞതിന്റെ സന്തോഷത്തില്‍, സാമൂഹിക മാധ്യമത്തില്‍ ലക്ഷ്മിനാരായണ്‍ വാര്‍ത്ത പങ്കുവെച്ചിരുന്നു.

ചിത്രങ്ങള്‍ പങ്കുവെച്ച്് തൊട്ടടുത്ത ദിവസമാണ് തോട്ടത്തില്‍ നിന്ന് ലക്ഷങ്ങള്‍ വിലവരുന്ന നാലുമാങ്ങകള്‍ മോഷണം പോയത്. സംഭവത്തിന്റെ നടുക്കത്തിലാണ് ലക്ഷ്മിനാരായണും നാട്ടുകാരും.

തിരുവല്ലയില്‍ നാലാംക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം; 67കാരനായ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

തിരുവല്ലയില്‍ നാലാംക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം; 67കാരനായ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

പത്തനംതിട്ട: തിരുവല്ലയില്‍ നാലാംക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി. കുട്ടിയുടെ അമ്മയുടെ പരാതിയില്‍ ഓട്ടോ ഡ്രൈവര്‍ തിരുവല്ല വെണ്‍പാല സ്വദേശി വര്‍ഗീസ് (67) അറസ്റ്റിലായി. കുട്ടി സ്‌കൂളില്‍ പോയിരുന്നത് ഇയാളുടെ ഓട്ടോയിലായിരുന്നു.

വര്‍ഗീസിന്റെ ഓട്ടോയിലാണ് കഴിഞ്ഞ കുറെ നാളുകളായി ഒന്‍പതുവയസുകാരിയും സഹപാഠികളും സ്‌കൂളിലേക്ക് പോകുകയും വീട്ടിലേക്ക് തിരികെ വരികയും ചെയ്തിരുന്നത്. സ്‌കൂളില്‍ നിന്ന് തിരികെ വരുമ്പോള്‍ സഹപാഠികളെ വീടുകളില്‍ ഇറക്കിവിട്ട ശേഷം, പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകുന്നവഴിയില്‍ വിജനമായ പ്രദേശത്ത് വച്ച് നാലാംക്ലാസുകാരിയോട് വര്‍ഗീസ് അപമര്യാദയായി പെരുമാറി എന്നതാണ് അമ്മയുടെ പരാതിയില്‍ പറയുന്നത്.

കഴിഞ്ഞ ദിവസം കുട്ടിയോട് വര്‍ഗീസ് അപമര്യാദയായി പെരുമാറുന്നത് നാട്ടുകാരില്‍ ഒരാള്‍ കണ്ടു. ഇക്കാര്യം കുട്ടിയുടെ അമ്മയോട് പറഞ്ഞതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. കുട്ടിയോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞശേഷം അമ്മ തിരുവല്ല പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.