by Midhun HP News | Jun 16, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ന്യൂഡല്‍ഹി: ആധാറുമായി പാന്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി തീരാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ജൂണ്‍ 30നകം ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ പ്രവര്‍ത്തനരഹിതമാകും. പാന്‍ പ്രവര്‍ത്തന രഹിതമായാല്‍, ആദായനികുതി നിയമം അനുസരിച്ച് നിയമ നടപടി നേരിടേണ്ടിവരും. പാന്‍ ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ ആദായനികുതി അടയ്ക്കാനും സാധിക്കില്ല. പാന്‍ നമ്പര്‍ ഒരു പ്രധാന കെവൈസി സംവിധാനം ആയതിനാല്‍ ബാങ്ക് ഇടപാടുകളും നടക്കില്ല.
നിരവധി തവണയാണ് ആധാറുമായി പാന്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടിയത്. അവസാനമായി ആയിരം രൂപ പിഴ ഒടുക്കി ആധാറുമായി പാന്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധിയാണ് ജൂണ്‍ 30 വരെ നീട്ടിയത്. ഈ സമയപരിധി അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം അവശേഷിക്കേ, വീണ്ടും ഓര്‍മ്മപ്പെടുത്തലുമായി രംഗത്തുവന്നിരിക്കുകയാണ് ആദായനികുതി വകുപ്പ്. ഇനിയും ആധാറുമായി പാന്‍ ബന്ധിപ്പിച്ചില്ലെങ്കില്‍ അതിന്റെ മുഴുവന്‍ ഉത്തരവാദിത്തം ഉപയോക്താവിന് ആയിരിക്കുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.
‘നിങ്ങളുടെ സ്വന്തം ഉത്തരവാദിത്തത്തിലാണ് ഇത് നഷ്ടപ്പെടുത്തുന്നത്’- ആധാറുമായി പാന്‍ ബന്ധിപ്പിക്കുന്നത് വീണ്ടും ഓര്‍മ്മപ്പെടുത്തി ആദായനികുതി വകുപ്പ് പങ്കുവെച്ച ട്വീറ്റിലെ വാക്കുകള്‍ ഇങ്ങനെ. 1961ലെ ആദായനികുതി നിയമം അനുസരിച്ച് എല്ലാ പാന്‍ ഉടമകളും ജൂണ്‍ 30നകം ആധാറുമായി ബന്ധിപ്പിക്കണമെന്നും ട്വീറ്റില്‍ വിശദീകരിക്കുന്നു.
by Midhun HP News | Jun 16, 2023 | Latest News, കേരളം, ജില്ലാ വാർത്ത
വിദ്യാഭ്യാസമേഖലയിൽ അടിസ്ഥാന സൗകര്യ വികസനത്തിനായി ഏറ്റവും കൂടുതൽ തുക ചെലവഴിക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. കുട്ടികളുടെ ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും സർക്കാർ വളരെയേറെ പ്രധാന്യം നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്കുള്ള ട്രൈ സ്‌കൂട്ടർ വിതരണം, ആവാസ് പ്ലസ് ഭവന പദ്ധതിയിലൂടെ നിർമിച്ച ഭവനങ്ങളുടെയും, പട്ടികജാതി വിദ്യാർത്ഥികളുടെ പഠനമുറികളുടെയും താക്കോൽദാനം, ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ സ്ഥാപിച്ച റഫറൻസ് ലൈബ്രറി എന്നിവയാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്.

10 മുച്ചക്ര സ്‌കൂട്ടറുകൾക്കായി 11 ലക്ഷം രൂപയാണ് ബ്ലോക്ക് പഞ്ചായത്ത് ചെലവഴിച്ചത്. ആവാസ് പ്ലസ് ഭവന പദ്ധതിയിലൂടെ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 130 ഗുണഭോക്താക്കൾക്ക് ഭവനനിർമാണത്തിനായി അഞ്ച് കോടി 20 ലക്ഷം രൂപയും പഠനമുറി പദ്ധതിക്കായി 95 ലക്ഷം രൂപയും വിനിയോഗിച്ചു.
ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ ഒ. എസ് അംബിക എം.എൽ.എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി മുരളി, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവരും സന്നിഹിതരായിരുന്നു.


by Midhun HP News | Jun 16, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപമുള്ള ശിവകാമി മെഡിക്കൽസ് പ്രൊപ്രൈറ്റർ കൃഷ്ണ കുമാറിനെ സാമൂഹ്യ വിരുദ്ധ സംഘം ആക്രമിച്ചു. കടയുടെ മുന്നിൽ നിന്ന് സ്ത്രീകളോട് ആഭാസ പ്രകടനം കാണിച്ചത് ചോദ്യം ചെയ്തതിനാണ് ഒരു സംഘം പേർ കഴിഞ്ഞ ദിവസം വൈകിട്ട് കടയിൽ കയറി ആക്രമണം നടത്തിയത്. ഇതിനെതിരെ ആറ്റിങ്ങൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ആറ്റിങ്ങൽ ബസ് സ്റ്റാൻഡ് പരിസരം അനാശ്യാസരുടെയും മയക്ക് മരുന്ന് ലോബിയുടെയും പിടിയിലാണെന്നാണ് വ്യാപാര വ്യവസായികൾ ആരോപിക്കുന്നത്. ഇതിനെതിരെ ശക്തമായ നിയമ നടപടി
സ്വീകരിക്കണമെന്നാണ് വ്യാപാര വ്യവസായി സെക്രട്ടറി കണ്ണൻചന്ദ്ര പ്രസ് അറിയിച്ചത്.
by liji HP News | Jun 16, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: പൊതുസ്ഥലത്ത് വച്ച് ഗർഭിണിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. കഴിഞ്ഞ പതിനൊന്നാം തീയതി തിരുവനന്തപുരം തമ്പാനൂരിൽ വച്ചായിരുന്നു സംഭവം.
നെയ്യാറ്റിൻകര പുതിയതുറ സ്വദേശി ടെറ്റസാണ് അറസ്റ്റിലായത്. ഗർഭിണിയായ യുവതിയെ ഇയാൾ പിന്തുടർന്ന് അപമാനിക്കാൻ ശ്രമിക്കുകയും കടന്നുപിടിക്കുകയുമായിരുന്നു.
അതേസമയം വഴിയാത്രക്കാരിൽ നിന്ന് പണം അപഹരിക്കാൻ ശ്രമിച്ച സംഭവത്തിൽ മറ്റ് രണ്ട് പേരെയും തമ്പാനൂർ പോലീസ് ഇന്നലെ അറസ്റ്റുചെയ്തിരുന്നു. ചെന്നിത്തല സ്വദേശി പ്രവീൺ, മാക്കാൻ വിഷ്ണു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ അന്യസംസ്ഥാനങ്ങളിലടക്കം നിരവധി കേസുകളുണ്ട്.
by liji HP News | Jun 16, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തൃശ്ശൂർ: സ്‌കൂൾ യൂണിഫോമിൽ മത ചിഹ്നങ്ങൾ ഉൾപ്പെട്ട ലോഗോ പിൻവലിച്ച് കൊടുങ്ങല്ലൂർ അഞ്ചങ്ങാടി മൂവ്‌മെന്റ് ഓഫ് ഇസ്ലാം ട്രസ്റ്റ് യുപി സ്‌കൂൾ. സംഘപരിവാർ സംഘടനകളും നാട്ടുകാരും പ്രതിഷേധമായി എത്തിയതോടെയാണ് വിവാദ ലോഗോ മാപ്പുപറഞ്ഞ് സ്‌കൂൾ മാനേജ്‌മെന്റ് പിൻവലിച്ചിരിക്കുന്നത്. ലോഗോ ശ്രദ്ധയിൽപ്പെട്ടതോടെ രക്ഷകർത്താക്കൾ മാനേജ്‌മെന്റിനെ പ്രതിഷേധം അറിയിക്കുകയായിരുന്നു. പിന്നാലെ വിഷയത്തിൽ മാപ്പുപറയുന്നതായും ലോഗോ നീക്കം ചെയ്യുന്നതായും അറിയിച്ചുകൊണ്ട് സ്‌കൂൾ അധികൃതർ പത്രക്കുറിപ്പ് പുറത്തിറക്കുകയായിരുന്നു.
സ്‌കൂൾ യൂണിഫോമിലെ ഷർട്ടിന്റെ പോക്കറ്റിന്റെ സ്ഥാനത്താണ് മതചിഹ്നങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ലോഗോ പതിപ്പിച്ചത്. പള്ളിയും ഖുറാനുമായിരുന്നു ലോഗോയിൽ ഉൾപ്പെട്ടിരുന്നത്. എന്നാൽ പ്രതിഷേധം ശക്തമായതോടെ ലോഗോ യൂണിഫോമിൽ നിന്നും പിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നു.
യൂണിഫോമിൽ ഇതുവരെ സ്‌കൂൾ ഉപയോഗിച്ചുവന്നിരുന്ന മൂവ്‌മെന്റ് ഓഫ് ഇസ്ലാം ട്രസ്റ്റിന്റെ ലോഗോയാണ് നൽകിയിരുന്നതെന്നും എന്നാൽ രക്ഷിതാക്കൾ എതിർപ്പ് മാനിച്ച് പിൻവലിക്കുകയാണെന്നും സ്‌കൂൾ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. ഇത് മൂലം രക്ഷിതാക്കളിൽ ഉണ്ടായ പ്രയാസത്തിന് ക്ഷമ ചോദിക്കുന്നതായും ഇ.എ റഷീദ് മാസ്റ്റർ(മാനേജർ). ടി.എം. അഫ്‌സബി(ഹെഡ് മിസ്ട്രസ്സ്) എന്നിവർ പറഞ്ഞു. ലോഗോ ഉള്ള യൂണിഫോം മടക്കി നൽകാനും മാനേജ്‌മെന്റ് ആവശ്യപ്പെട്ടു.
by liji HP News | Jun 16, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കെ എസ് ഇ ബി ചീഫ് സേഫ്റ്റി കമ്മിഷണർ ജയരാജ് വി. (52) അന്തരിച്ചു. പ്രശസ്ത കർണ്ണാടക സംഗീതജ്ഞനായിരുന്ന നെയ്യാറ്റിൻകര വാസുദേവൻ്റെ മകനാണ്.
Recent Comments