by Midhun HP News | Jun 16, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: വിവാഹം രജിസ്റ്റർ ചെയ്യാൻ എത്തുന്ന ദമ്പതികളുടെ മതമോ ജാതിയോ പരിശോധിക്കരുതെന്ന് സർക്കാർ. രജിസ്ട്രേഷനായി എത്തുന്ന ദമ്പതികളുടെ മതമോ ജാതിയോ ഏതാണെന്നു തദ്ദേശ സ്ഥാപനങ്ങളിലെ രജിസ്ട്രാർ പരിശോധിക്കേണ്ടതില്ല. വധൂവരന്മാർ നൽകുന്ന മെമ്മോറാണ്ടത്തിൽ ദമ്പതികളുടെ ജാതിയോ മതമോ രേഖപ്പെടുത്തേണ്ടതില്ലെന്നും തദ്ദേശ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയുടെ സർക്കുലറിൽ പറഞ്ഞു.
മെമ്മോറാണ്ടത്തോടൊപ്പം പ്രായം തെളിയിക്കാൻ നൽകുന്നതിനുള്ള രേഖകൾ, വിവാഹം നടന്നുവെന്നു തെളിയിക്കാൻ നൽകുന്ന സാക്ഷ്യപത്രങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ മറ്റു വ്യവസ്ഥകൾ പാലിച്ച് വിവാഹങ്ങൾ രജിസ്റ്റർ ചെയ്തു നൽകണം. ഇതിനു വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ കടുത്ത അച്ചടക്ക നടപടി സ്വീകരിക്കും.
വ്യത്യസ്ത മതക്കാരായ ദമ്പതികളുടെ വിവാഹം കൊച്ചി കോർപറേഷനിൽ രജിസ്റ്റർ ചെയ്യാത്തതു സംബന്ധിച്ച കേസിലെ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണു നിർദേശം. മാതാപിതാക്കൾ രണ്ട് മതത്തിലുള്ളവരാണ് എന്ന് പറഞ്ഞാണ് വിവാഹം രജിസ്റ്റർ ചെയ്യാതിരുന്നത്. വിവാഹം രജിസ്റ്റർ ചെയ്യാൻ മതം നോക്കേണ്ടതില്ലെന്ന് കോടതി ഉത്തരവിടുകയായിരുന്നു.
by liji HP News | Jun 16, 2023 | Latest News, കേരളം, ജില്ലാ വാർത്ത
അഹമ്മദാബാദ്: ഗുജറാത്ത് തീര മേഖലയിൽ കനത്ത നാശം വിതച്ച് ബിപോർജോയ് ചുഴലിക്കാറ്റ്. 940 ഗ്രാമങ്ങളിൽ വൈദ്യുതി ബന്ധം പൂർണമായി വിച്ഛേദിക്കപ്പെട്ടു. ഇവ പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടങ്ങി. രണ്ട് പേർ മരിച്ചു. 22 പേർക്ക് പരിക്കേറ്റു. വ്യാപക കൃഷി നാശമാണ് സംഭവിച്ചത്. നിരവധി മരങ്ങളും ഇലക്ട്രിക്ക് പോസ്റ്റുകളും കടപുഴകി. ഒട്ടേറെ വളർത്തു മൃഗങ്ങളും ചത്തു.
മണിക്കൂറില്‍ 115 മുതല്‍ 125 കിലോമീറ്റര്‍ വേഗത്തില്‍ വീശിയ കാറ്റില്‍ വീടുകളുടെ മേല്‍ക്കൂരകള്‍ പറന്നു. കടലില്‍ തിരകള്‍ മൂന്നു മീറ്ററിലേറെ ഉയര്‍ന്നു. ഭാവ്‌നഗറില്‍ കുത്തൊഴുക്കില്‍ അകപ്പെട്ട ആടുകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അച്ഛനും മകനും മരിച്ചു.
മരം വീണ് ദ്വാരകയില്‍ മൂന്നാള്‍ക്ക് പരിക്കേറ്റു. രൂപന്‍ ബേതില്‍ കുടുങ്ങിയ 72 പേരെ എന്‍ഡിആര്‍എഫ് സംഘം രക്ഷിച്ചു. മുന്ദ്രയില്‍ അദാനി പവറിന്റെ മുഖ്യ ഓഫീസിന് കേടുപാടുകളുണ്ടായി.
ദേശീയ-സംസ്ഥാന ദുരന്തനിവാരണസേനകളുടെ 27 സംഘങ്ങളാണ് ദുരിതാശ്വാസ പ്രവര്‍ത്തനത്തിനുള്ളത്. എട്ടു തീരദേശജില്ലകളില്‍ നിന്നായി ലക്ഷത്തിലേറെപ്പേരെ ഒഴിപ്പിച്ചു. 99 തീവണ്ടികള്‍ പൂര്‍ണമായും 39 വണ്ടികള്‍ ഭാഗികമായും റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു.
കാറ്റിന്റെ വേഗത കുറഞ്ഞിട്ടുണ്ട്. കാറ്റിന്റെ വേഗം നിലവിൽ മണിക്കൂറിൽ 100 കിലോമിറ്റായി മാറി. കാറ്റ് നിലവിൽ രാജസ്ഥാൻ ഭാഗത്തേക്കാണ് സഞ്ചരിക്കുന്നത്. രാജസ്ഥാനിൽ മഴ മുന്നറിയിപ്പുണ്ട്. ചുഴലിക്കാറ്റ് കരതൊട്ടതിനു പിന്നാലെ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ അധ്യക്ഷതയിൽ സുരക്ഷ സംബന്ധിച്ച കാര്യങ്ങൾ വിലയിരുത്താൻ അടിയന്തര യോഗം ചേർന്നിരുന്നു. ഗാന്ധിനഗറിലായിരുന്നു യോഗം.
ഇന്നലെ രാത്രിയോടെ ബിപോർജോയ് കച്ച്, സൗരാഷ്ട്ര മേഖലകളിലാണ് കരതൊട്ടത്. കാറ്റ് അർധ രാത്രി വരെ തുടർന്നു. അർധ രാത്രിയോടെ കാറ്റ് പൂർണമായി കരയ്ക്ക് മീതെ എത്തി. കച്ച്, സൗരാഷ്ട്ര, ദ്വാരക മേഖലകളിൽ കാറ്റിന്റെ വേഗം 115-125 കിലോമീറ്ററായിരുന്നു.
by liji HP News | Jun 16, 2023 | Latest News, കേരളം, ജില്ലാ വാർത്ത
സംവിധായകൻ അലി അക്ബർ രാമസിംഹൻ ബിജെപി വിട്ടു. സംസ്ഥാന ബിജെപി അധ്യക്ഷനാണ് ഇമെയിൽ വഴിയാണ് അലി അക്ബർ രാജിക്കത്ത് കൈമാറിയത്. കലാകാരൻമാർക്ക് അർഹമായ പരിഗണന നൽകുന്നില്ലെന്ന് അലി അക്ബർ പറയുന്നു. തെരഞ്ഞെടുപ്പുകളിലെ പ്രദർശന വസ്തു അല്ല കലാകാരൻമാരെന്നും കലാകാരൻമാരാണ് ലോകത്തെ മുന്നോട്ട് നയിച്ചതെന്ന ബോധം ഉണ്ടാകണമെന്നും അലി അക്ബർ പറയുന്നു. ദേശിയ നേതൃത്വത്തിന് കേരളത്തിലെ പ്രശ്‌നങ്ങൾ അറിയാമെന്നും അലി അക്ബർ പറയുന്നു.
by Midhun HP News | Jun 16, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ലോക രക്‌തദാന ദിനത്തോടമ്പന്ധിച്ചു ചവർകോട് സി എച് എം എം കോളേജും നിള ഫൌണ്ടേഷനും കൊല്ലം ഗവണ്മെന്റ് മെഡിക്കൽ കോളേജുമായി ചേർന്ന് രക്തദാന ക്യാമ്പ് നടത്തി. കോളേജിൽ നടന്ന പരിപാടിയിൽ ഏകദേശം 118 സാമ്പിളുകൾ ശേഖരിച്ചതിൽ 53 വിദ്യാർഥികൾ രക്തം നൽകി ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളിയായി.
കോളേജിലെ എൻ എസ് എസ് യൂണിറ്റിന്റെ സപ്ത ദിന ഗ്രാമീണ സഹവാസ ക്യാമ്പ് ദ്യുതി 2023ന്റെ ഭാഗമായാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. കോളേജ് പ്രിൻസിപ്പൽ ഡോ എൽ തുളസിധരൻ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ റീന ആർ പിള്ള, ഗവണ്മെന്റ് മെഡിക്കൽ കോളേജ് ട്രാൻസ്ഫൂഷൻ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ മീനു പി എന്നിവർ പങ്കെടുത്തു. ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികൾ ആകാൻ കൂടുതൽ വിദ്യാർഥികൾ തയാറുള്ള സാഹചര്യത്തിൽ കൂടുതൽ രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് കോളേജ് പ്രിൻസിപ്പൽ പറഞ്ഞു.
by liji HP News | Jun 16, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ബാംഗ്ലൂർ: രാജ്യത്തെ പ്രവർത്തനം അവസാനിപ്പിക്കാൻ ആവശ്യപ്പെടുമെന്ന് ഫെയ്സ്ബുക്കിനു മുന്നറിയിപ്പ്. കർണാടക ഹൈക്കോടതിയാണ് കമ്പനിക്ക് മുന്നറിയിപ്പ് നൽകിയത്. മംഗളൂരു ബികർനകാട്ടേ സ്വദേശിയായ കവിത സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് ജസ്റ്റിസ് കൃഷ്ണ ദീക്ഷിത് അടങ്ങിയ ബെഞ്ചിന്റെ മുന്നറിയിപ്പ്.
സൗദി ജയിലിൽ കഴിയുന്ന കർണാടക സ്വദേശിയും ഹർജിക്കാരിയുടെ ഭർത്താവുമായ ശൈലേഷ് കുമാറുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാന പൊലീസുമായി ഫെയ്സ്ബുക്ക് സഹകരിച്ചിരുന്നില്ല. തുടർന്നാണ് കോടതി നിലപാട് കടുപ്പിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വിഷയത്തിൽ ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ഫെയ്സ്ബുക്കിന് നിർദ്ദേശം നൽകി.
25 വർഷമായി സൗദിയിലെ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു ശൈലേഷ്. സിഎഎ, എൻആർസിയെ അനുകൂലിച്ച് 2019ൽഡ ശൈലേഷ് ഫെയ്സുബുക്കിൽ പോസ്റ്റിട്ടിരുന്നു. പിന്നാലെ ശൈലേഷിന്റെ പേരിൽ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടുണ്ടാക്കി സൗദി രാജവിനെതിരേയും ഇസ്ലാമിനെതിരെയും അജ്ഞാതർ അപകീർത്തി സന്ദേശങ്ങൾ പോസ്റ്റ് ചെയ്തു. ഇതോടെ സൗദി പൊലീസ് ശൈഷിനെ അറസ്റ്റ് ചെയ്തതായും കവിത നൽകിയ ഹർജിയിൽ പറയുന്നു.
വിഷയത്തിൽ വിശാദാംശങ്ങൾ നൽകാൻ കേസ് അന്വേഷിക്കുന്ന മംഗളൂരു പൊലീസ് ഫെയ്സ്ബുക്കിന് കത്തയിച്ചിരുന്നു. എന്നാൽ ഫെയ്സ്ബുക്ക് ഇതിനോട് പ്രതികരിച്ചില്ല. അന്വേഷണത്തിൽ കാലതാമസമുണ്ടെന്നു ആരോപിച്ച് ഹർജിക്കാരി വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ഭർത്താവിന്റെ മോചനം ആവശ്യപ്പെട്ടു അവർ കേന്ദ്ര സർക്കാരിനും കത്തയച്ചിട്ടുണ്ട്.
by Midhun HP News | Jun 15, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തൃശൂര്‍: എറവൂരില്‍ ആംബുലന്‍സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകത്തില്‍ മരണം രണ്ടായി. അപകടത്തില്‍ പരിക്കേറ്റ മൂന്നര വയസുകാരന്‍ അദ്രിനാഥാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ് ചികിത്സയിലിരിക്കേയാണ് മരണം. തൃശൂര്‍ വാടാനപ്പിള്ളി സംസ്ഥാന പാതയില്‍ എറവ് കപ്പല്‍ പള്ളിയ്ക്ക് സമീപം ഇന്ന് പുലര്‍ച്ചെയാണ് അപകടം.പടിയൂര്‍ എടതിരിഞ്ഞി സ്വദേശിയും ഓട്ടോ ഡ്രൈവറും കുട്ടിയുടെ അച്ഛനുമായ ജിതിന്‍ അപകടത്തെ തുടര്‍ന്ന് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു.
ഓട്ടോയിലുണ്ടായിരുന്ന ജിതിന്റെ ഭാര്യ നീതു, നീതുവിന്റെ പിതാവ് ചിറ്റൂര്‍ വീട്ടില്‍ കണ്ണന്‍ എന്നിവര്‍ ചികിത്സയിലാണ്. ഓട്ടോയില്‍ നിന്നും തെറിച്ചു വീണ ജിതിന് സാരമായി പരിക്കേല്‍ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷി പറഞ്ഞു. ആംബുലന്‍സ് ഡ്രൈവറും ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗിയും കാര്യമായ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
Recent Comments