വിഖ്യാത നടി ഗ്ലെന്‍ഡ ജാക്‌സന്‍ അന്തരിച്ചു

വിഖ്യാത നടി ഗ്ലെന്‍ഡ ജാക്‌സന്‍ അന്തരിച്ചു

ലണ്ടന്‍: വിഖ്യാത നടി ഗ്ലെന്‍ഡ ജാക്‌സന്‍ അന്തരിച്ചു. 87 വയസായിരുന്നു. രണ്ടുതവണ ഓസ്‌കറും മൂന്നു തവണ എമ്മി പുരസ്‌കാരവും നേടിയിട്ടുണ്ട്. ബ്രിട്ടനില്‍ എംപിയും ഗതാഗത സെക്രട്ടറിയുമായി പ്രവര്‍ത്തിച്ചിരുന്നു. എലിബസത്ത് ആര്‍ എന്ന ബിബിസി നാടകത്തില്‍ എലിസബത്ത് രാജ്ഞിയായും ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചിരുന്നു. രാഷ്ട്രീയ രംഗത്ത് സജീവമാകുന്നതിന് വേണ്ടി 1992 മുതല്‍ അഭിനയരംഗത്തുനിന്ന് മാറിനിന്നു. നോര്‍ത്ത് ലണ്ടനില്‍ നിന്ന് 1992 മുതല്‍ 2015വരെ ലേബര്‍ പാര്‍ട്ടിയെ പ്രതിനീധികരിച്ച് എംപിയായി പ്രവര്‍ത്തിച്ചു.

വിമന്‍ ഇന്‍ ലവ്, എ ടെച്ച് ഓഫ് ക്ലാസ്, സണ്‍ഡെ ബ്ലെഡി സണ്‍ഡെ, മേരി ക്വീന്‍ ഓഫ് സ്‌കോട്ട്‌സ്, ഹെഡ്ഡ, ദി ഇന്‍ക്രഡിബിള്‍ സാറ, ആന്റണി ആന്റ് ക്ലിയോപാട്ര, കിംഗ് ലയര്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ പ്രധാനവേഷത്തിലെത്തി. 2015ല്‍ രാഷ്ട്രീയ രംഗത്ത് നിന്ന വിരമിച്ച ജാക്‌സണ്‍ വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചെത്തി. 2019ല്‍ ഗ്ലെന്‍ഡ എലിസബത്ത് ഈസ് മിസിങ് എന്ന ടെലിവിഷന്‍ നാടകത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു.

പദ്മനാഭസ്വാമി ക്ഷേത്രത്തിലെ കമാൻഡോ ആയിരിക്കേ യുവതിയുമായി ഒരുമിച്ച് താമസം; വിവാഹ വാഗ്ദാനം നൽകി നിരന്തര പീഡനം

പദ്മനാഭസ്വാമി ക്ഷേത്രത്തിലെ കമാൻഡോ ആയിരിക്കേ യുവതിയുമായി ഒരുമിച്ച് താമസം; വിവാഹ വാഗ്ദാനം നൽകി നിരന്തര പീഡനം

വിവാഹം കഴിക്കാമെന്ന വാഗ്ദാനം നൽകി യുവതിയെ മാസങ്ങളോളം ലൈം, ഗികമായി പീ, ഡിപ്പിച്ച് സ്വർണവും പണവും തട്ടിയെടുത്ത കേസിൽ തൃശ്ശൂരിലെ ഐ ആർ ബി യിൽ കമാൻഡോ ആയ അഖിലേഷിനെതിരെ വഞ്ചിയൂർ പോലീസ് കേസ് എടുത്തു. യുവതിയെ മാസങ്ങളോളം പീ, ഡിപ്പിച്ചതിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അഖിലേഷിനെതിരെ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്, ഇതോടെ പ്രതി ഒളിവിൽ പോയി.

തിരുവനന്തപുരത്തു എവെന്റ്റ് മാനേജ്‌മന്റ് കമ്പനി നടത്തിപ്പുകാരിയായ യുവതിയാണ് വഞ്ചിയൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്, പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയതോടെ ജോലിയിൽ നിന്നും ലീവ് എടുത്തു യുവാവ് ഒളിവിൽ പോയത്.

പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ കമാൻഡോ ആയി ജോലി ചെയ്യുമ്പോഴാണ് അഖിലേഷ് ഈ യുവതിയെ പരിചയപ്പെടുന്നത്. തുടർന്നുള്ള കൂടികാഴ്ചകളിൽ ഇത് പ്രണയമായി മാറുകയും, വിവാഹം കഴിക്കാം എന്ന വാഗ്ദാനം നൽകുകയും ചെയ്യുകയായിരുന്നു. യുവതിയെ വിവാഹം കഴിക്കാം എന്ന് വിശ്വസിപ്പിച്ച ശേഷം ഇവർ ഒരുമിച്ചു താമസം തുടങ്ങി. ഇതിനിടയിലാണ് തന്നെ നിരന്തരമായി പീ, ഡനത്തിന് ഇര ആകിയതെന്നു യുവതിയുടെ പരാതിയിൽ വ്യക്തമാക്കുന്നു.

9 മാസത്തോളം വാടക വീട്ടിൽ ഒരുമിച്ചു താമസിച്ചപ്പോൾ തന്റെ രണ്ടരലക്ഷം രൂപയും സ്വർണാഭരണങ്ങളും അഖിലേഷ് വാങ്ങിയെടുത്തു എന്നും പരാതിക്കാരി ചൂണ്ടിക്കാട്ടുന്നു. വിവാഹത്തിന്റെ കാര്യം പറയുമ്പോൾ തന്നെ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നു എന്നും പരാതിയിൽ ഉണ്ട്. സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കമാൻഡോ അഖിലേഷിനെതിരെ കേസ് എടുത്തു അന്വേഷണം ആരംഭിച്ചത്

കൊച്ചിയിൽ ഹണിട്രാപ്പ് സംഘം പിടിയിൽ; യുവതി ഉൾപ്പെടെ 3 പേർ അറസ്റ്റിൽ

കൊച്ചിയിൽ ഹണിട്രാപ്പ് സംഘം പിടിയിൽ; യുവതി ഉൾപ്പെടെ 3 പേർ അറസ്റ്റിൽ

കൊച്ചിയിൽ ഹണിട്രാപ്പ് സംഘം പിടിയിൽ. തൃശൂർ സ്വദേശികളായ പ്രിൻസ്, ഇയാളുടെ പങ്കാളി അശ്വതി, സുഹൃത്ത് അനുപ് എന്നിവരെയാണ് പുത്തൻ കുരിശ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊച്ചിയിൽ ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലാണ് അറസ്റ്റ്. എറണാകുളത്തുള്ള ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന യുവാവിനെയാണ് തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് പണം കവർന്നത്.

ഒരു ഡേറ്റിംഗ് ആപ്പിലൂടെ യുവാവ് അനു എന്ന പേരുള്ള വ്യക്തിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. താൻ കോലഞ്ചേരി സ്വദേശിയാണെന്നാണ് അനു പരിചയപ്പെടുത്തിയത്. ബാംഗ്ലൂരിൽ കോളജിൽ പഠിക്കുകയാണെന്നും ഇപ്പോൾ നാട്ടിലുണ്ട് വന്നാൽ നേരിൽ കാണാമെന്നും പറഞ്ഞ് മെസ്സേജ് അയച്ചു. അത് വിശ്വസിച്ച് ചെറുപ്പക്കാരൻ കോലഞ്ചേരിയിലെ ബസ് സ്റ്റോപ്പിലെത്തി. ഈ സമയം കാറിൽ എത്തിയ രണ്ട് പ്രതികൾ ചെറുപ്പക്കാരനോട് നിങ്ങൾ ഒരു പെൺകുട്ടിക്ക് മെസ്സേജ് അയച്ചിരുന്നോ എന്ന് ചോദിച്ചു.

ഞങ്ങൾ ആ പെൺകുട്ടിയുടെ സഹോദരന്മാർ ആണെന്നും ഞങ്ങൾക്ക് പരാതിയുണ്ടെന്നും പറഞ്ഞ് യുവാവിനെ വണ്ടിയിൽ ബലമായി പിടിച്ചു കയറ്റി. സഹോദരിക്ക് മെസ്സേജ് അയച്ചതിന് പൊലീസിൽ പരാതി കൊടുക്കുമെന്ന് പറഞ്ഞ് അടിച്ചും കത്തിയും കമ്പിയും കാണിച്ച് ഭീഷണിപ്പെടുത്തിയും യുവാവിന്റെ പക്കൽ നിന്നും 23000 രൂപ അക്കൗണ്ട് വഴിയും പേഴ്സിലെ പണവും കവർന്നെടുത്ത ശേഷം യുവാവിനെ റോഡിൽ ഉപേക്ഷിച്ചു പോവുകയായിരുന്നു. പേടിച്ച് വീട്ടിലേക്ക് പോയ ചെറുപ്പക്കാരൻ സുഹൃത്തുക്കളോട് ഇക്കാര്യം പറയുകയും സുഹൃത്തുക്കൾ വഴി പരാതിനൽകുകയും ചെയ്തു. തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ നിർദേശത്തെ തുടർന്ന് പുത്തൻകുരിശ് ഡി.വൈ.എസ്.പി ടി.പി.വിജയൻറെ നേതൃത്വത്തിൽ അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു.

നഗരത്തിലെ സിസിടിവി ക്യാമറകൾ പരിശോധിച്ച് നടന്ന അന്വേഷണത്തിൽ പ്രതികൾ വന്ന വാഹനം തിരിച്ചറിഞ്ഞു. പ്രതികൾ കോട്ടയത്തേക്ക് പോയതായും മനസ്സിലാക്കി. ഇവരെ തിരക്കി പുത്തൻകുരിശ് പൊലീസ് കോട്ടയത്ത് എത്തിയെങ്കിലും പ്രതികൾ ആൾ തിരക്കില്ലാത്ത ഇടറോഡുകൾ വഴി വീണ്ടും കോലഞ്ചേരിയിലേക്ക് തിരികെ എത്തി. സംസ്ഥാനം വിടുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. പിന്തുടർന്ന പൊലീസ് കോലഞ്ചേരി ടൗണിൽ വച്ച് പൊലീസ് ജീപ്പ് വട്ടം വെച്ച് കീഴടക്കാൻ ശ്രമിച്ചുവെങ്കിലും പ്രതികൾ വാഹനം വെട്ടിച്ച് രാമമംഗലം ഭാഗത്തേക്ക് കടന്നു. പിന്നീട് പൊലീസ് രാമമംഗലം പാലത്തിൽ സമീപം സാഹസികമായി പ്രതികളെ കീഴടക്കുകയായിരുന്നു.

ഇവർ മൂന്നുപേരും വർഷങ്ങളായി ബാംഗ്ലൂരിലും ഗോവയിലുമായി താമസിച്ചു വരികയാണ്. 2021 മുതൽ ഇവർ സോഷ്യൽ മീഡിയ വഴി പരിചയപ്പെടുന്നവരെ ഭീഷണിപ്പെടുത്തി പണം വാങ്ങുന്നതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. വിവിധ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും ഡേറ്റിംഗ് ആപ്പുകളിലും സ്ത്രീകളുടെ പേരിൽ പ്രൊഫൈൽ തുടങ്ങിയ ശേഷം ആൾക്കാരെ സൗഹൃദത്തിൽ ചാറ്റ് ചെയ്ത് നേരിൽ കാണുന്നതിനായി വിളിച്ചുവരുത്തി അവരുടെ ഫോട്ടോ എടുക്കുകയും ഭീഷണിപ്പെടുത്തി പണം കൈക്കലാക്കുകയായിരുന്നു ഇവരുടെ രീതി.

മിസ്ഡ് കോള്‍ അറിയാതെ പോകാറുണ്ടോ?; കോള്‍ ബാക്ക് ബട്ടണുമായി വാട്‌സ്ആപ്പ്, അറിയേണ്ടതെല്ലാം

മിസ്ഡ് കോള്‍ അറിയാതെ പോകാറുണ്ടോ?; കോള്‍ ബാക്ക് ബട്ടണുമായി വാട്‌സ്ആപ്പ്, അറിയേണ്ടതെല്ലാം

ന്യൂഡല്‍ഹി: ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുക എന്ന ലക്ഷ്യത്തോടെ ഇതിനോടകം തന്നെ നിരവധി ഫീച്ചറുകളാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ് പുറത്തിറക്കിയത്. ഇപ്പോള്‍ തിരക്കിനിടയില്‍ വന്ന മിസ്ഡ് കോള്‍ വിട്ടുപോകാതെ, ഉപയോക്താവിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സ്ആപ്പ്. കോള്‍ ബാക്ക് ഫീച്ചര്‍ എന്ന പേരിലാണ് ഫീച്ചര്‍. നിലവില്‍ വിന്‍ഡോസില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ഇത് അവതരിപ്പിച്ചത്. വരും ദിവസങ്ങളില്‍ ഇത് എല്ലാവര്‍ക്കും ലഭ്യമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കോള്‍ എടുക്കാതെ വരുമ്പോള്‍ ഉടന്‍ തന്നെ ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തുന്ന വിധമാണ് സംവിധാനം. പല കാരണങ്ങളാല്‍ കോള്‍ എടുക്കാതെ വരാറുണ്ട്. ചിലപ്പോള്‍ ചില കോളുകള്‍ പ്രധാനപ്പെട്ടതുമാകാം. ഇത് ശ്രദ്ധയില്‍പ്പെടാതെ ഉടന്‍ തന്നെ തിരിച്ചുവിളിക്കാന്‍ കഴിയാതെ വരുന്നത് ചിലര്‍ക്കെങ്കിലും പ്രശ്‌നങ്ങളും സൃഷ്ടിക്കാറുണ്ട്. ഇതിന് പരിഹാരമെന്നോണമാണ് പുതിയ ഫീച്ചര്‍.

മിസ്ഡ് കോളിന് പിന്നാലെ കോള്‍ ബാക്ക് ബട്ടണ്‍ തെളിഞ്ഞ് വരുന്ന നിലയിലാണ് പുതിയ ഫീച്ചര്‍ ക്രമീകരിച്ചിരിക്കുന്നത്. മിസ്ഡ് കോള്‍ ശ്രദ്ധയില്‍പ്പെടുത്തി വരുന്ന സന്ദേശത്തിലാണ് കോള്‍ ബാക്ക് ബട്ടണ്‍ സജ്ജീകരിച്ചിരിക്കുന്നത്. ചാറ്റില്‍ നിന്ന് കൊണ്ട് തന്നെ ഇത് ടാപ്പ് ചെയ്ത് ഉടന്‍ തന്നെ മിസ്ഡ് കോള്‍ ചെയ്തയാളെ വിളിക്കാന്‍ സഹായിക്കുന്നതാണ് ഫീച്ചര്‍.

ബിപോർജോയ് ഗുജറാത്ത് തീരത്ത് വൈകീട്ടോടെ, 120 കിലോമീറ്റര്‍ വേഗം; കേരളത്തില്‍ ഇടിമിന്നലോട് കൂടിയ മഴ, യെല്ലോ അലര്‍ട്ട്

ബിപോർജോയ് ഗുജറാത്ത് തീരത്ത് വൈകീട്ടോടെ, 120 കിലോമീറ്റര്‍ വേഗം; കേരളത്തില്‍ ഇടിമിന്നലോട് കൂടിയ മഴ, യെല്ലോ അലര്‍ട്ട്

ന്യൂഡല്‍ഹി: അറബിക്കടലില്‍ രൂപപ്പെട്ട ബിപോർജോയ് ചുഴലിക്കാറ്റ് തീരം തൊടാന്‍ വൈകും. ഗുജറാത്തിലെ കച്ച് തീരത്ത് വൈകീട്ട് ആറുമണിയോടെ മാത്രമേ കര തൊടുകയുള്ളൂ എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അതിനിടെ തീരപ്രദേശത്ത് താമസിക്കുന്ന ഒരു ലക്ഷത്തോളം ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.

അതി തീവ്ര ചുഴലിക്കാറ്റ് ഗണത്തില്‍പ്പെടുന്ന ബിപോർജോയ് തീരം തൊടുമ്പോള്‍ 120 കിലോമീറ്റര്‍ വേഗം ഉണ്ടാവുമെന്നാണ് പ്രവചനം. നിലവില്‍ കച്ചില്‍ നിന്ന് 170 കിലോമീറ്റര്‍ അകലെയാണ് ബിപോർജോയ്. ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി ദ്വാരക, പോര്‍ബന്തര്‍ മേഖലയില്‍ കനത്ത കാറ്റ് വീശുന്നുണ്ട്. ചുഴലിക്കാറ്റിന്റെ വരവോടെ, അതിതീവ്രമഴയാണ് പ്രതീക്ഷിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഗുജറാത്തിലെ വിവിധ ജില്ലകളില്‍ ഓറഞ്ച്, റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതിനിടെ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത നാലുദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ശക്തമായ മഴ കണക്കിലെടുത്ത് ഞായറാഴ്ച ഇടുക്കി, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

വിന്‍ഡീസ് പര്യടനം: അര്‍ഷ്ദീപ് ടെസ്റ്റ് ടീമിലേക്ക്, സഞ്ജുവിനും ഇടമുണ്ടാകും; ഉമ്രാന്‍ മാലിക് തിരിച്ചെത്തും

വിന്‍ഡീസ് പര്യടനം: അര്‍ഷ്ദീപ് ടെസ്റ്റ് ടീമിലേക്ക്, സഞ്ജുവിനും ഇടമുണ്ടാകും; ഉമ്രാന്‍ മാലിക് തിരിച്ചെത്തും

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയയോട് ദയനീയമായി തോറ്റതിന് പിന്നാലെ ഇന്ത്യന്‍ ടീമിലെ സീനിയര്‍ താരങ്ങളുടെ മോശം പ്രകടനത്തില്‍ വിമര്‍ശനം ഉയരുമ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ കൂടുതല്‍ യുവതാരങ്ങള്‍ക്ക് അവസരം നല്‍കാന്‍ ബിസിസിഐ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീം അംഗമായിരുന്ന പേസര്‍ ഉമ്രാന്‍ മാലിക്കിന് അധികം അവസരം ലഭിച്ചില്ലെങ്കിലും വിന്‍ഡീസ് പര്യടനടത്തിനുള്ള ഏകദിന, ടി20 ടീമിലേക്ക് ഉമ്രാനെ പരിഗണിക്കുമെന്നാണ് സൂചന.

അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യക്കായി അരങ്ങേറിയ ഉമ്രാന്‍ മാലിക് ഇതുവരെ ഇന്ത്യക്കായി എട്ട് ഏകദിനങ്ങളിലും എട്ട് ടി20 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. ഐപിഎല്ലിന് മുമ്പ് നടന്ന ന്യൂസിലന്‍ഡിനെതിരായ ഏകദിന, ടി 20 പരമ്പരയിലും ഉമ്രാന്‍ മാലിക് ഇന്ത്യന്‍ ടീമിന്‍റെ ഭാഗമായിരുന്നു. ഐപിഎല്ലിനുശേഷം കൗണ്ടി ക്രിക്കറ്റില്‍ കെന്‍റിനായി കളിക്കുന്ന ഇടം കൈയന്‍ പേസര്‍ അര്‍ഷ്ദീപ് സിംഗിന് ടെസ്റ്റ് ടീമിലേക്ക് സെലക്ടര്‍മാര്‍ പരിഗണിക്കുമെന്നും ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കൗണ്ടിയില്‍ അര്‍ഷ്ദീപിന്‍റെ പ്രകടനവും ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കുന്നതില്‍ നിര്‍മായകമാകും. ഐപിഎല്ലില്‍ കാര്യമായി തിളങ്ങിയില്ലെങ്കിലും രാജസ്ഥാന്‍ റോയല്‍സിന്‍റെ മലയാളി നായകന്‍ സഞ്ജു സാംസണെയും വിന്‍ഡീസ് പര്യടനത്തിലെ ഏകദിന, ടി20 ടീമുകളിലേക്ക് സെലക്ടര്‍മാര്‍ പരിഗണിക്കുമെന്നാണ് കരുതുന്നത്. ഈ വര്‍ഷം ആദ്യം ശ്രീലങ്കക്കെതിരായ ടി20 പരമ്പരയില്‍ കളിച്ച സഞ്ജുവിന് പരിക്കുമൂലം പുറത്തുപോവേണ്ടി വന്നിരുന്നു. എന്നാല്‍ റിഷഭ് പന്തിന്‍റെ അഭാവത്തിലും വിന്‍ഡീസിനെതിരായ കഴിഞ്ഞ പരമ്പരയിലെ മികച്ച റെക്കോര്‍ഡും കണക്കിലെടുത്ത് സഞ്ജുവിനെ വിക്കറ്റ് കീപ്പര്‍ ബാറ്ററായി ഏകദിന, ടി20 ടീമുകളില്‍ ഉള്‍പ്പെടുത്തുമെന്നാണ് കരുതുന്നത്. കെ എല്‍ രാഹുലിന്‍റെ അഭാവത്തില്‍ ഇഷാന്‍ കിഷന്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തിയേക്കും.

വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ട് ടെസ്റ്റും മൂന്ന് ഏകിദനവും അഞ്ച് ടി20 മത്സരവുമാണ് ഇന്ത്യ കളിക്കുക. അടുത്ത മാസം 12ന് ഡൊമനിക്കയിലെ വിന്‍ഡ്സര്‍ പാര്‍ക്കിലാണ് ആദ്യ ടെസ്റ്റ്. രണ്ടാം ടെസ്റ്റ് 20ന് ക്യൂന്‍സ് പാര്‍ക്ക് ഓവലില്‍ തുടങ്ങും. ഏകദിന പരമ്പര ജൂലൈ 27നും ടി20 പരമ്പര ഓഗസ്റ്റ് മൂന്നിനും തുടങ്ങും.