ദിവാകരൻ (89) അന്തരിച്ചു

ദിവാകരൻ (89) അന്തരിച്ചു

ചാത്തമ്പറ കൊച്ചുവിള വീട്ടിൽ (കരിക്കോത്തി) ദിവാകരൻ(89) അന്തരിച്ചു.
വാർദ്ധക്യ സംബന്ധമായ അസുഖങ്ങളാൽ ഇന്ന് പുലർച്ചെ ഒരു മണിക്ക് വീട്ടിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്.

ഭാര്യ: ശാന്ത.
മക്കൾ: വിജയകുമാർ, സുനിൽകുമാർ, ലിസി
മരുമക്കൾ: ദേവരാജൻ, ഷീന, ജയശ്രി
സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 30ന്.

70ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?; അക്ഷയ ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു

70ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?; അക്ഷയ ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 603 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. AM 292517 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 70ലക്ഷം രൂപ. രണ്ടാം സമ്മാനമായ അഞ്ചുലക്ഷം രൂപ AD 135584 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് അധികൃതർ മുൻപാകെ സമർപ്പിക്കുകയും വേണം.

പതിനാറു രാജ്യങ്ങളിലെ കവികൾ പങ്കെടുത്ത കവിതാ രചനയിൽ ശ്രേഷ്ഠ കവിതയ്ക്കുള്ള ‘ഡിപ്ലോമ’യ്ക്ക് അർഹനായി ആറ്റിങ്ങൽ സ്വദേശി

പതിനാറു രാജ്യങ്ങളിലെ കവികൾ പങ്കെടുത്ത കവിതാ രചനയിൽ ശ്രേഷ്ഠ കവിതയ്ക്കുള്ള ‘ഡിപ്ലോമ’യ്ക്ക് അർഹനായി ആറ്റിങ്ങൽ സ്വദേശി

ഐക്യരാഷ്ട്ര സംഘടന ഈ വർഷം ആചരിച്ച ലോക പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി പതിനാറു രാജ്യങ്ങളിലെ കവികൾ പങ്കെടുത്ത കവിതാ രചനയിൽ ശ്രേഷ്ഠ കവിതയ് ക്കുള്ള ‘ഡിപ്ലോമ’ ആറ്റിങ്ങൽ കൊടുമൺ സ്വദേശി ബാലചന്ദ്രൻ നായർ കരസ്ഥമാക്കുകയുണ്ടായി. 2022-ൽ ഒരു വർഷം തുടർച്ചയായി കേരളത്തിലെ ഗവ: സ്കൂളിലെ നാനൂറിലേറെ വിദ്യാർത്ഥികളെ കവികളായി സാഹിത്യ വേദിയിലേക്കാനയിച്ച് ലോക
റെക്കോർഡ് സൃഷ്ടിക്കുകയുണ്ടായി.

വിവിധ ഭാഷാ കവിയും വിവർത്തകനുമായ ബാലചന്ദ്രൻ നായരുടെ രചനകൾ ലോകമെമ്പാടുനിന്നും പ്രസിദ്ധീകരിക്കപ്പെട്ട എൺപതിലേറെ സമാഹാരങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കവിതകൾ എഴുപതിലേറെ ലോക ഭാഷകളിൽ തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്. തെലങ്കാനാ, ഗുജറാത്ത് സംസ്ഥാനങ്ങളിൽ നിന്നുള്ള സാഹിത്യ അക്കാദമി അവാർഡുകൾ നേടിയിട്ടുണ്ട്.

കൂടാതെ യുനെസ്ക്കോയുടെ ലോക സമാധാന അംബാസഡർ, മനുഷ്യാവകാശ അംബാസഡർ, ഇന്റർനാഷണൽ എത്തിക്സ് അക്കാദമി വേൾഡ് അംബാസഡർ, കൊളംബിയൻ കൾച്ചുറൽ ഇൻസ്റ്റിറ്റ്യൂട്ട് മഹാത്മാ ഗാന്ധി പീസ് അവാർഡ്, വേൾഡ് കൾച്ച്യുറൽ അവാർഡ് ഫോർ ആർട്ട്സ് ആൻഡ് ലിറ്ററേച്ചർ, ഗ്ലോബൽ പീസ് മേക്കർ അവാർഡ്, ഐസിഎഫ്ഐസി മെഡൽ ഓഫ് ഹോണർ, ഐബറോ അമേരിക്കൻ പ്ലാനറ്റ് അവാർഡ്, എലൈറ്റ് അറബ് ക്രിയേറ്റീവ് യൂണിയൻ വേൾഡ് അച്ചീവ്മെന്റ് അവാർഡ്, രവീന്ദ്രനാഥ് ഠാഗോർ ഇന്റർനാഷണൽ അവാർഡ് എന്നിവ കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ കൈവന്ന അംഗീകാരങ്ങളിൽ ചിലതു മാത്രം!

ആർഷോയുടെ ആരോപണത്തിന് മറുപടിയുമായി ആർദ്ര; ഡിപാർട്ട്മെന്‍റ് കോർഡിനേറ്ററെ പുറത്താക്കാൻ തന്നെ ഉപകരണമാക്കുന്നു

ആർഷോയുടെ ആരോപണത്തിന് മറുപടിയുമായി ആർദ്ര; ഡിപാർട്ട്മെന്‍റ് കോർഡിനേറ്ററെ പുറത്താക്കാൻ തന്നെ ഉപകരണമാക്കുന്നു

കൊച്ചി: കെഎസ്‌യു പ്രവർത്തക ആർദ്രയ്ക്ക് മാർക്ക് കൂട്ടി നൽകി എന്ന ആർഷോയുടെ ആരോപണത്തിനെതിരെ ആർ​ദ്ര മോഹൻദാസ് രം​ഗത്ത്. അധ്യാപകൻ വിനോദ് കുമാറിനെ പുറത്താക്കാനാണു ആർഷോയുടെ ശ്രമം എന്ന് ആർദ്ര മോഹൻദാസ് പറഞ്ഞു. അതിന് തന്നെ ഉപകരണമായി മാറ്റുന്നു. ഇതിൽ ഗൂഢാലോചനയുണ്ട്. ഹാജറിന്റെ കാര്യത്തിലും മാർക്കിന്റെ കാര്യത്തിലും വിനോദ് കുമാർ കർക്കശക്കാരനായിരുന്നു. ഇത് ആർഷോ ഉൾപ്പെടെ പലർക്കും ഇഷ്ടപ്പെട്ടിരുന്നില്ല. ആർഷോയ്ക്ക് തന്നോട് വ്യക്തിവൈരാഗ്യം ഉണ്ടെന്ന് കരുതുന്നില്ല. വിനോദ് കുമാർ തന്റെ പേപ്പർ പരിശോധിക്കേണ്ട ആളല്ലെന്നും പിന്നെ എങ്ങനെ മാർക്ക് കൂട്ടി നൽകുമെന്നും ആർദ്ര പറഞ്ഞു.

അധ്യാപകനെതിരായ പി.എം. ആർഷോ നൽകിയ പരാതിയിൽ കഴമ്പില്ലെന്നാണ് പുറത്തുവന്ന എക്സാമിനേഷൻ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നത്. കെ.എസ് യു പ്രവർത്തകയായ വിദ്യാർത്ഥിനിയ്ക്ക് പുനർ മൂല്യനിർണയത്തിൽ കൂടുതൽ മാർക്ക് കിട്ടാൻ അധ്യാപകനായ വിനോദ്കുമാർ ഇടപെട്ടെന്നായിരിന്നു ആരോപണം. റിപ്പോർട്ട് പ്രിൻസിപ്പലിന് കൈമാറി. പുനർ മൂല്യനിർണയത്തിൽ 12 മാർക്ക് കൂടുതൽ കിട്ടിയതിൽ അസ്വാഭാവികത ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

ടിക്കറ്റ് റദ്ദാക്കാതെ യാത്രാ തീയതി മാറ്റാം, അതും പണം മുടക്കാതെ; അടിപൊളി മാറ്റവുമായി റെയില്‍വേ!

പ്രതിദിനം ദശലക്ഷക്കണക്കിന് യാത്രക്കാരുടെ ജീവനാഡിയാണ് ഇന്ത്യൻ റെയിൽവേ. ഇപ്പോഴിതാ യാത്രക്കാർക്ക് സൗകര്യപ്രദവും ഉപയോഗപ്രദവുമായ ഒരു നിയമം നടപ്പിലാക്കിയിരിക്കുന്നു. ടിക്കറ്റ് റദ്ദാക്കതെ നിങ്ങളുടെ യാത്രാ തീയതിയിൽ മാറ്റം വരുത്താൻ ഈ പുതിയ നിയമം നിങ്ങളെ അനുവദിക്കുന്നു. ഇതിനായി അധിക നിരക്ക് ഈടാക്കുന്നില്ല എന്നതാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയം.

ട്രെയിൻ ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്താലും പലപ്പോഴും യാത്ര തീയതികളിൽ മാറ്റം വന്നേക്കാം. അതായത് യാത്രാ തീയതി അടുക്കുമ്പോൾ, മുൻകൂട്ടിക്കാണാൻ കഴിയാത്ത സാഹചര്യങ്ങൾ ഉണ്ടാകുകയും ഇത് നിങ്ങളുടെ പ്ലാനുകൾ മാറ്റാനും ഇടയാക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ, നിങ്ങളുടെ ടിക്കറ്റ് റദ്ദാക്കേണ്ടതിന്റെ ആവശ്യകത ഒരു അസൗകര്യം ഉണ്ടാക്കാം. ഈ സാഹചര്യങ്ങളിൽ സാധാരണയായി ടിക്കറ്റ് റദ്ദാക്കിയ ശേഷം പുതിയ ടിക്കറ്റ് എടുക്കുകയായിരുന്നു ഇതുവരെ ചെയ്യേണ്ടിയിരുന്നത്.

അങ്ങനെ വരുമ്പോൾ ടിക്കറ്റ് റദ്ദാക്കിയ ചാർജ് നൽകേണ്ടി വരും. ഇതിലാണ് ഇപ്പോൾ ഇന്ത്യൻ റയിൽവേ വൻ മാറ്റം വരുത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇനിമുതൽ ടിക്കറ്റ് കാൻസൽ ചെയ്യാതെ തന്നെ ഒരാൾക്ക് യാത്രാ സമയം പരിഷ്കരിക്കാം. ഇതിനായി ട്രെയിൻ പുറപ്പെടുന്നതിന് ഏകദേശം 48 മണിക്കൂർ മുമ്പ് റിസർവേഷൻ കൗണ്ടറിൽ സ്ഥിരീകരിച്ച ടിക്കറ്റ് സറണ്ടർ ചെയ്‍താൽ മതിയാകും.ടിക്കറ്റ് സമർപ്പിച്ചുകഴിഞ്ഞാൽ പുതിയ യാത്രാ തിയതിയ്ക്കായി അപേക്ഷിക്കാം. കൂടാതെ, യാത്രക്കാരൻ ആഗ്രഹിക്കുന്നുവെങ്കിൽ, ടിക്കറ്റ് ഉയർന്ന ക്ലാസിലേക്ക് അപ്ഗ്രേഡ് ചെയ്യാനും സാധിക്കും. നിങ്ങളുടെ അപേക്ഷ ലഭിച്ചാൽ, ഇന്ത്യൻ റെയിൽവേ നിങ്ങളുടെ യാത്രാ തീയതിയിലും ക്ലാസിലും ആവശ്യമായ മാറ്റങ്ങൾ വരുത്തും.

തീയതി മാറ്റുന്നതിന് അധിക നിരക്ക് ഈടാക്കില്ല. എന്നാൽ ക്ലാസ് മാറ്റാൻ അപേക്ഷിച്ചിട്ടുണ്ടെങ്കിൽ അതിന് എത്ര നിരക്ക് വരുന്നോ അത് ഈടാക്കും. അതായത് ഉയർന്ന ക്ലാസ് തിരഞ്ഞെടുക്കുമ്പോൾ നിരക്കും ഉയരും എന്നര്‍ത്ഥം.എന്തായാലും ഈ സൗകര്യപ്രദമായ നടപടിക്രമം ഉപയോഗിച്ച്, നിങ്ങളുടെ യാത്രാ പദ്ധതികളിൽ മാറ്റം വരുത്തുന്നത് തടസരഹിതമാകും എന്നുറപ്പ്.

കൈക്കൂലിയും അഴിമതിയും അറിയിക്കാം; റവന്യൂ വകുപ്പില്‍ ടോള്‍ ഫ്രീ നമ്പര്‍; വിവരങ്ങള്‍ രഹസ്യമാക്കി വയ്ക്കും

തിരുവനന്തപുരം: റവന്യൂ വകുപ്പില്‍ അഴിമതി തടയുന്നതിന് സമഗ്ര നടപടികള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് അഴിമതി സംബന്ധിച്ച വിവരങ്ങള്‍ പരാതിക്കാരുടെ പേരും വിലാസവും വെളിപ്പെടുത്താതെ കൈമാറുന്നതിനുള്ള ടോള്‍ഫ്രീ നമ്പര്‍ ഇന്നു നിലവില്‍ വരും.

1800 425 5255 എന്ന ടോള്‍ ഫ്രീ നമ്പറില്‍ കൈക്കൂലി, അഴിമതി എന്നിവ സംബന്ധിച്ച പരാതികള്‍ അറിയിക്കാം. പ്രവൃത്തി ദിനങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ വിളിക്കാം. ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കുമ്പോള്‍ വോയ്‌സ് ഇന്ററാക്ടീവ് നിര്‍ദ്ദേശ പ്രകാരം ആദ്യം സീറോ ഡയല്‍ ചെയ്താല്‍ റവന്യു വകുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതും ഒന്ന് (1) ഡയല്‍ ചെയ്താല്‍ സംശയ നിവാരണത്തിനും രണ്ട് (2) ഡയല്‍ ചെയ്താല്‍ അഴിമതി സംബന്ധിച്ച പരാതികളും രജിസ്റ്റ്‌റര്‍ ചെയ്യാനാകും.

അഴിമതി സംബന്ധിച്ച പരാതികള്‍ പ്രത്യേകമായി രേഖപ്പെടുത്തി പരിശോധനയ്ക്കും നടപടിക്കുമായി ബന്ധപ്പെട്ട മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. അഴിമതി സംബന്ധിച്ച പരാതികള്‍ അറിയിക്കുന്നതിന് പ്രത്യേകമായ ഓണ്‍ലൈന്‍ പോര്‍ട്ടലും ഉടന്‍ നിലവില്‍ വരും. നിലവിലുള്ള റവന്യു ടോള്‍ ഫ്രീ സംവിധാനം പരിഷ്‌കരിച്ചാണ് അഴിമതി സംബന്ധിച്ച പരാതികള്‍ കൂടി അറിയിക്കുന്നതിന് സൗകര്യം ഏര്‍പ്പെടുത്തിയത്.

പാലക്കാട് പാലക്കയം വില്ലേജ് ഓഫീസിലെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് കൈക്കൂലി കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് റവന്യു വകുപ്പിലെ അഴിമതി തടയുന്നതിന് സമഗ്ര നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ടോള്‍ ഫ്രീ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്.