യുവതിയെ കൊന്നു കഷ്ണങ്ങളാക്കി; ദുര്‍ഗന്ധം വരാതിരിക്കാന്‍ കുക്കറില്‍ ഇട്ട് വേവിച്ചു; പങ്കാളി അറസ്റ്റില്‍

യുവതിയെ കൊന്നു കഷ്ണങ്ങളാക്കി; ദുര്‍ഗന്ധം വരാതിരിക്കാന്‍ കുക്കറില്‍ ഇട്ട് വേവിച്ചു; പങ്കാളി അറസ്റ്റില്‍

മുംബൈയില്‍ 36കാരിയെ കൊന്നു കഷ്ണങ്ങളാക്കി ശരീര ഭാഗങ്ങള്‍ കുക്കറില്‍ ഇട്ട് വേവിച്ച ലിവ് ഇന്‍ പാര്‍ട്ണര്‍ അറസ്റ്റില്‍. മുംബൈയിലെ മിറാ റോഡിലാണ് സംഭവം നടന്നത്. കേസില്‍ മനോജ് സഹാനി (56) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. സരസ്വതി വിദ്യ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഏഴ് വര്‍ഷമായി ഇവര്‍ ഗീതാ നഗറിലെ അപ്പാര്‍ട്ട്‌മെന്റില്‍ താമസിച്ചു വരികയായിരുന്നു. ഫ്ലാറ്റ് നമ്പര്‍ 704 ല്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധിച്ച അയല്‍ക്കാരാണ് നവ്യനഗര്‍ പൊലീസില്‍ വിവരം അറിയിച്ചത്.

പൊലീസിനെ കണ്ട സഹാനി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് കീഴ്‌പ്പെടുത്തി. വീട്ടില്‍ നിന്ന് യുവതിയുടെ കാല് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്. ബാക്കി ഭാഗങ്ങള്‍ റോഡില്‍ ഉപേക്ഷിച്ചെന്നാണ് പ്രതി പറയുന്നതെന്ന് പൊലീസ് വ്യക്തമാക്കി. ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്താനുള്ള ശ്രമം പൊലീസ് ആരംഭിച്ചു. എങ്ങനെയാണ് യുവതിയെ കൊലപ്പെടുത്തിയത് എന്നത് പൊലീസ് വ്യക്തമാക്കിയിട്ടില്ല.

കോൺഗ്രസ്‌ നേതാവ് ജി ഗോപിനാഥൻ നായർ അന്തരിച്ചു

കോൺഗ്രസ്‌ നേതാവ് ജി ഗോപിനാഥൻ നായർ അന്തരിച്ചു

പത്തനംതിട്ട: മുതിർന്ന കോൺഗ്രസ്‌ നേതാവ് ജി ഗോപിനാഥൻ നായർ അന്തരിച്ചു. 90 വയസ്സായിരുന്നു. കർഷക കോൺഗ്രസ്‌ മുൻ സംസ്ഥാന പ്രസിഡന്റാണ്. എഐസിസി അംഗമായിരുന്നു. പത്തനംതിട്ട കൊടുമൺ സ്വദേശിയാണ്. പ്ലാന്റേഷൻ കോർപറേഷൻ ചെയർമാൻ, ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. സംസ്ക്കാരം നാളെ നടക്കും.

പ്രീ പ്രൈമറി വിഭാഗത്തിന്റെ പ്രവേശനോത്സവം ഗംഭീരമാക്കി കുന്നുവാരം യു.പി സ്കൂൾ

പ്രീ പ്രൈമറി വിഭാഗത്തിന്റെ പ്രവേശനോത്സവം ഗംഭീരമാക്കി കുന്നുവാരം യു.പി സ്കൂൾ

ആറ്റിങ്ങൽ കുന്നുവാരം യു.പി.സ്കൂളിലെ പ്രീ പ്രൈമറി വിഭാഗത്തിന്റെ പ്രവേശനോത്സവം നഗരസഭാ വികസന സമിതി ചെയർ പേഴ്സൺ എസ്. ഷീജ ഉദ്ഘാടനം ചെയ്തു. പഞ്ചമം സുരേഷ് മുഖ്യാതിഥി ആയിരുന്നു. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗം ശ്രീ നാരായണൻ നമ്പി അദ്ധ്യക്ഷനായിരുന്നു ഹെഡ്മാസ്റ്റർ മധു ജി.ആർ, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ ബാബു, രാമചന്ദ്രൻ നായർ, രക്ഷിതാക്കൾ, അദ്ധ്യാപകർ പൂർവ്വ വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഹരിതാമൃതത്തിന് പിറന്നാൾ സമ്മാനം നബാർഡിന്റെ വക ഇരുചക്ര വാഹനം

ഹരിതാമൃതത്തിന് പിറന്നാൾ സമ്മാനം നബാർഡിന്റെ വക ഇരുചക്ര വാഹനം

ഹരിതാമൃതം ഫാർമർ പ്രൊഡ്യൂസർ കമ്പനി യുടെ മൂന്നാം പിറന്നാൾ നമ്പാർഡിൻ്റെ തിരുവനന്തപുരം റീജിയണൽ ആഫീസിൽ വെച്ച് ലളിതമായ ചടങ്ങുകളോടെ ആഘോഷിച്ചു. ചിറയിൻകീഴ് ബ്ലോക്കിലെ ഒരു കൂട്ടം കർഷകർ ചേർന്ന് ആരംഭിച്ച ഹരിതാമൃതം എന്ന കർഷക കമ്പനിയുടെ മൂന്നാം പിറന്നാൾ 2023 ജൂൺ 5 ന് നമ്പാർ ഡിൻ്റെ തിരുവനന്തപുരം റീജിയണൽ ആഫീസിൽ ആഘോഷിച്ചു. ചടങ്ങിനോടനുബന്ധിച്ച് ഹരിതാമൃതത്തിനായുള്ള ഇലക്ട്രിക് ഇരുചക്ര വാഹനത്തിൻ്റെ താക്കോൽ നമ്പാർഡ് എ ജി എം മീനു അൻവറിൻ്റെയും ഡെപ്യൂട്ടി ജനറൽ മാനേജർ ജയിംസ് പി ജോർജ്ൻ്റെയും സാന്നിദ്ധ്യത്തിൽ നമ്പാഡ് ജി എം എച്ച് മനോജ്, ഹരിതാമൃതം എം ഡി വീണാ സൂനു വിന് നൽകി കൊണ്ട് ഉദ്ഘാടന കർമ്മം നിർവഹിച്ചു. ചടങ്ങിൽ ഹരിതാമൃതം സി ഇ ഒ ബിനു. വി . കുട്ടൻ, ഡയറക്ടർമാരായ ശ്രീകല, ശരത്ചന്ദ്രൻ, ഷെല്ലി സുനു കയിക്കര എന്നിവർ പങ്കെടുത്തു.

ഐ എൻ ടി യു സി തൊഴിലാളി പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു

ഐ എൻ ടി യു സി തൊഴിലാളി പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു

സംസ്ഥാന സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ചു കൊണ്ടും വിലക്കയറ്റം തടയുക, പെട്രോൾ, ഡീസൽ നികുതി പിൻവലിക്കുക, തൊഴിലുറപ്പ് പദ്ധതി നവീകരിക്കുക, വിവിധ തൊഴിൽ മേഖലകളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് ഐ.എൻ.റ്റി.യു.സി സംസ്ഥാന സർക്കാരിന് സമർപ്പിച്ചിട്ടുള്ള അവകാശപത്രിക അംഗീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് പോത്തൻകോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച തൊഴിലാളി പ്രതിഷേധ സദസ്സ് ഐ എൻ ടി യു സി ജില്ലാ പ്രസിഡൻ്റ് വി ആർ പ്രതാപൻ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡൻ്റ് ഡി. ജോഷ്കുമാർ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ സംസ്ഥാന നിർവാഹക സമിതി അംഗം ആർ.എസ്. വിനോദ്മണി, നിയോജകമണ്ഡലം പ്രസിഡന്റ് നൗഷാദ് ഖാൻ, കെ പി എസ് ടി എ മുൻ പ്രസിഡൻറ് എം. സലാഹുദ്ദീൻ, എ എച്ച് എസ് ടി എ പ്രസിഡൻ്റ് ആർ.എസ്. അരുൺകുമാർ, കെ.എസ്‌.യു മുൻ ജനറൽ സെക്രട്ടറി ബാഹുൽകൃഷ്ണ, കിരൺദാസ്, സാജൻലാൽ, എ.ഷിബി, ഷീജപണിമൂല, ദേവരാജൻ തുടങ്ങിയവർ പങ്കെടുത്തു.

രക്ഷാപ്രവർത്തനത്തിനിടെ വീരമൃത്യുവരിച്ച ഫയർഫോഴ്സ് ഉദ്യോഗസ്ഥന് സ്മൃതി മണ്ഡപം ഒരുക്കി ജന്മനാട്

രക്ഷാപ്രവർത്തനത്തിനിടെ വീരമൃത്യുവരിച്ച ഫയർഫോഴ്സ് ഉദ്യോഗസ്ഥന് സ്മൃതി മണ്ഡപം ഒരുക്കി ജന്മനാട്

ഇക്കഴിഞ്ഞ മെയ് 23 ന് കിൻഫ്ര പാർക്കിലെ മരുന്ന് ഗോഡൗണിൽ ഉണ്ടായ അഗ്നിബാധ അണക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ മരണപ്പെട്ട ചാക്ക അഗ്നി രക്ഷാ നിലയത്തിലെ ഫയർഫോഴ്സ് ഉദ്യോഗസ്ഥനായ രഞ്ജിത്തിന് ജന്മനാട്ടിൽ അദ്ദേഹത്തിൻ്റെ സുഹൃത്തുക്കൾ ചേർന്ന് സ്മൃതി മണ്ഡപം സമർപ്പിച്ചു. തോട്ടയ്ക്കാട് പറക്കുളം സുഹൃത് വേദിയുടെ ആഭിമുഖ്യത്തിൽ നിർമ്മിച്ച സ്മൃതി മണ്ഡപം വർക്കല അഗ്നിരക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ ജി രവീന്ദ്രൻ നായർ അനാച്ഛാദനം ചെയ്തു. കരവാരം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിജു, ദീപ, പങ്കജാക്ഷൻ, ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ സുൽഫിക്കർ ഉണ്ണികൃഷ്ണൻ, വിപിൻ രാജ് എന്നിവരും സുഹൃത് വേദിയുടെ പ്രവർത്തകരും നാട്ടുകാരും ചടങ്ങിൽ സംബന്ധിച്ചു.