പ്രമുഖ കമ്പനിയിലേയ്ക്ക് ഡിസൈനർമാരെ ആവശ്യമുണ്ട്
ആറ്റിങ്ങലിലെ പ്രമുഖ കമ്പനിയിലേയ്ക്ക് സിവിൽ 2ഡി & 3ഡി ഡിസൈനർമാരെ (പുരുഷൻ) ആവശ്യമുണ്ട്. താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
ബന്ധപ്പെടുക:7559990557,9847062897
ആറ്റിങ്ങലിലെ പ്രമുഖ കമ്പനിയിലേയ്ക്ക് സിവിൽ 2ഡി & 3ഡി ഡിസൈനർമാരെ (പുരുഷൻ) ആവശ്യമുണ്ട്. താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
ബന്ധപ്പെടുക:7559990557,9847062897
ഡൽഹിയിൽ നിന്ന് സാൻഫ്രാൻസിസ്‌കോയിലേക്കുള്ള എയർ ഇന്ത്യ വിമാനം
റഷ്യയിലേയ്ക്ക് തിരിച്ചുവിട്ടു. എഞ്ചിനുകളിൽ സാങ്കേതിക തകരാർ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് വിമാനം തിരിച്ചുവിട്ടത്. 216 യാത്രക്കാരും 16 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. വിമാനം പരിശോധനയ്ക്ക് വിധേയമാക്കുകയാണെന്ന് എയർലൈൻ പ്രസ്താവനയിൽ വ്യക്തമാക്കി. യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്രയും വേഗം എത്തിക്കാൻ ശ്രമിക്കുണ്ടെന്നും എയർലൈൻ കൂട്ടിച്ചേർത്തു.
കെ.എസ്.ആർ.ടി.സിക്ക് അന്താരാഷ്ട്ര പുരസ്കാരം. ബെൽജിയം ആസ്ഥാനമായുള്ള ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് പബ്ലിക് ട്രാൻസ്‌പോർട്ട് ഏർപ്പെടുത്തിയ അന്താരാഷ്ട്ര അവാർഡ് കെ.എസ്.ആർ.ടി.സിക്ക് ലഭിച്ചു. സ്പെയിനിലെ ബാഴ്സലോണയിൽ നടന്ന യുഐടിപി പൊതുഗതാഗത ഉച്ചകോടിയിൽ കെ.എസ്.ആർ.ടി.സിക്കുള്ള പ്രത്യേക പുരസ്കാരം സിഎംഡിയും സംസ്ഥാന ഗതാഗത സെക്രട്ടറിയുമായ ബിജു പ്രഭാകർ ഐഎഎസ് ഏറ്റുവാങ്ങി.കഴിഞ്ഞ 3 വർഷമായി കെ.എസ്.ആർ.ടി.സിയിൽ നടക്കുന്ന പുന:ക്രമീകരണ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായിട്ടാണ് യു.ഐ.ടി.പിയുടെ വിദഗ്ദ്ധ സമിതി കെ.എസ്.ആർ.ടി.സിയെ ഈ പുരസ്കാരത്തിനായി പരിഗണിച്ചത്.
ജൂൺ 5ന് നടന്ന ചടങ്ങിൽ കെ.എസ്.ആർ.ടി.സിയോടൊപ്പം ജപ്പാനിൽ നിന്നുള്ള ഈസ്റ്റ് ജപ്പാൻ റെയിൽവേ കമ്പനി, ചൈനയിൽ നിന്നുള്ള ബെയ്‌ജിങ് പബ്ലിക് ട്രാൻസ്‌പോർട് കോർപറേഷൻ, ജക്കാർത്തയിൽ നിന്നുള്ള മാസ്സ് റാപിഡ് ട്രാൻസിറ്റ് എന്നീ സ്ഥാപനങ്ങളും പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
അന്താരാഷ്ട്ര പൊതുഗതാഗത സംവിധാനങ്ങളെ ഒരേ കുടക്കീഴിൽ ഏകോപിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന യു.ഐ.ടി.പി ഏർപ്പെടുത്തുന്ന പ്രധാന പുരസ്കാരം അന്താരാഷ്ട്ര സ്ഥാപനങ്ങൾക്കൊപ്പം കെഎസ്ആർടിസിക്ക് വേണ്ടി ഏറ്റു വാങ്ങുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് സിഎംഡി ബിജുപ്രഭാകർ അറിയിച്ചു. ഇത് പോലെയുള്ള പുരസ്കാരങ്ങൾ കെഎസ്ആർടിസിയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് പ്രചോദമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ജൂൺ 4 മുതൽ 7 വരെയാണ് ഉച്ചകോടി.
കൊച്ചി: എറണാകുളം മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖ ചമച്ച് മറ്റൊരു സര്‍ക്കാര്‍ കോളജില്‍ ഗസ്റ്റ് ലക്ചറര്‍ ആയി ജോലി നേടിയെന്ന പരാതിയില്‍ എസ്എഫ്‌ഐ മുന്‍ നേതാവ് കെ വിദ്യക്കെതിരെ കേസെടുത്തു. മഹാരാജാസ് കോളജ് നല്‍കിയ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്. അട്ടപ്പാടി ഗവ. കോളജില്‍ ഗസ്റ്റ് ലക്ചറര്‍ അഭിമുഖത്തിനെത്തിയപ്പോഴാണ് കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിനിയായ വിദ്യ രണ്ടു വര്‍ഷത്തെ വ്യാജ പ്രവൃത്തിപരിചയ രേഖ ഹാജരാക്കിയത്. അഭിമുഖ പാനലില്‍ ഉണ്ടായിരുന്നവര്‍ക്കു തോന്നിയ സംശയമാണ് വ്യാജ രേഖയാണെന്ന സ്ഥിരീകരണത്തിലെത്തിയത്.
കോളജിന്റെ സീലും വൈസ് പ്രിന്‍സിപ്പലിന്റെ ഒപ്പും വ്യാജമായി ഉണ്ടാക്കിയാണ് രണ്ട് വര്‍ഷം മഹാരാജാസില്‍ മലയാളം വിഭാഗത്തില്‍ താത്കാലിക അധ്യാപികയായിരുന്നു എന്ന രേഖ ചമച്ചത്. 2018-19, 2020-21 വര്‍ഷങ്ങളില്‍ ഗസ്റ്റ് ലക്ചറര്‍ ആയിരുന്നു എന്ന വ്യാജ സര്‍ട്ടിഫിക്കറ്റാണ് ഉണ്ടാക്കിയത്. 2018 ല്‍ മഹാരാജാസില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയ വിദ്യാര്‍ത്ഥിനി കാലടി സര്‍വകലാശാലയില്‍ എംഫില്‍ ചെയ്തിരുന്നു.
ശ്രീനാരായണ ഗുരുദേവന്‍റെ മഹാസങ്കല്‍പ്പമായിരുന്ന ശിവഗിരി ബ്രഹ്മവിദ്യാലയത്തില്‍ (മതമഹാപാഠശാല) പഠനം നടത്താനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. നിര്‍ദ്ദിഷ്ട പഠനകോഴ്സില്‍ മലയാളം, സംസ്കൃതം, ഇംഗ്ലീഷ് ഭാഷകള്‍, ഭാരതീയ വേദാന്ത ദര്‍ശനം, മതമീമാംസ, ഗുരുദേവദര്‍ശനത്തിന്‍റെ അടിസ്ഥാനത്തില്‍ സര്‍വ്വമത പഠനം, ഇതര ദാര്‍ശനിക ചിന്താധാരകള്‍ തുടങ്ങിയവയാണ് പാഠ്യവിഷയങ്ങള്‍.
തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ശിവഗിരി മഠത്തില്‍ താമസിച്ച് അദ്ധ്യയനം നടത്തുന്നതിനുള്ള എല്ലാ പ്രാഥമിക സൗകര്യങ്ങളും മഠത്തില്‍ നിന്നും ലഭിക്കുന്നതാണ്. ജാതിമതഭേദമെന്യേ എല്ലാവിധ ഭേദചിന്തകള്‍ക്കും അതീതമായ ശ്രീനാരായണ ധര്‍മ്മത്തില്‍ വിശ്വസിക്കുന്ന ആര്‍ക്കും ഈ പഠനകോഴ്സില്‍ പങ്കെടുക്കാം.
പഠിതാക്കളുടെ മുഴുവന്‍ ചിലവും ശിവഗിരി മഠം വഹിക്കുന്നതായിരിക്കും. ആശ്രമോചിതമായ ജീവിതചര്യ ശീലിച്ച് പഠിക്കുവാന്‍ താല്‍പ്പര്യമുള്ളവരുടെ വിശദമായ ബയോഡേറ്റ അടങ്ങിയ അപേക്ഷകള്‍ ജൂണ്‍ 20 നകം ജനറല്‍ സെക്രട്ടറി, ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ്, ശിവഗിരി മഠം, വര്‍ക്കല 695141, തിരുവനന്തപുരം എന്ന വിലാസത്തില്‍ കിട്ടേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : ശിവഗിരി മഠം പി.ആര്‍.ഒ., ഫോണ്‍: 9447551499
17.5 ഗ്രാം എംഡിഎംഎയുമായി സീരിയൽ സഹസംവിധായികയെയും സുഹൃത്തിനെയും സിറ്റി പൊലീസ് പിടികൂടി. ചൂണ്ടൽ പുതുശേരി കണ്ണേത്തു സുരഭി (23), സുഹൃത്ത് കണ്ണൂർ കരുവാഞ്ച തോയത്തു പ്രിയ (30) എന്നിവരെയാണു കുനംമുച്ചി ഭാഗത്തു നിന്നു പൊലീസ് പിടികൂടിയത്. ഒരുമിച്ചു ജീവിക്കുന്ന ഇവർ ഇൻസ്റ്റഗ്രാ അടക്കമുള്ള സമൂഹമാധ്യമങ്ങളിലൂടെ ഇരകളെ കണ്ടെത്തി മാരക ലഹരിമരുന്നുകൾ വിൽപന നടത്തുകയാണെന്നു കണ്ടെത്തി. പ്രതികളെ റിമാൻഡ് ചെയ്തു.
സംസ്ഥാനാന്തര ലഹരിമരുന്നു മാഫിയയുമായി ബന്ധമുള്ള 2 യുവതികൾ വൻതോതിൽ ലഹരിമരുന്നു വിൽക്കുന്നതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. ആവശ്യക്കാരെന്ന വ്യാജേന ഇവരെ ബന്ധപ്പെട്ടപ്പോഴാണ് എം.ഡി.എം.എയുമായി എത്താമെന്ന് ഏറ്റത്. ഇരുചക്ര വാഹനത്തിൽ ലഹള മരുന്നുമായെത്തിയ യുവതികളെ പൊലീസ് വളഞ്ഞിട്ടു പിടികൂടി. ഇവർ പതിവായി ലഹരിമരുന്ന് ഉപയോഗിക്കാറുണ്ടെന്നു പൊലീസിനു വിവരം ലഭിച്ചു. 9000ലേറെ ഇൻസ്റ്റഗ്രാം ഫോളോവർമാരുള്ള സുരഭിയെ ചാറ്റിങ്ങിലൂടെയാണു പ്രിയ പരിചയപ്പെട്ടത്. വിവാഹിതയായിരുന്ന പ്രിയ കുടുംബം ഉപേക്ഷിച്ചു സുനിക്കൊപ്പം ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു.
Recent Comments