by Midhun HP News | Jun 5, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആറ്റിങ്ങൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രഡിഡന്റായി
എൻ ബിഷ്ണുവിനെ നിയമിച്ചു. ബ്ലോക്ക് തലത്തിൽ കെ.പി സി. സി കേരളത്തിലുടനീളം നടത്തിയ ബ്ലോക്ക് പുന:സംഘടനയുടെ ഭാഗമായിട്ടാണ് ആറ്റിങ്ങൽ കോൺഗ്രസ്സ് യുവത്വത്തിനു വഴിമാറിയത്. യൂത്ത് കോൺഗ്രസ് വക്കം മണ്ഡലം പ്രസിഡന്റ് ആയി പൊതുപ്രവർത്തനം ആരംഭിച്ച ബിഷ്ണു യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിലൂടെ യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ ബ്ലോക്ക് പ്രസിഡന്റയായി ചുമതലയേറ്റു.
യൂത്ത് കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റായി മികച്ച പ്രവത്തനമാണ് ഈ കാലയളവിൽ ബിഷ്‌ണു നടത്തിയത്. 2015-20 കാലയാളവിൽ വക്കം ഗ്രാമപഞ്ചായത്തിൽ നിന്ന് ജനവിധി തേടിയ ബിഷ്‌ണു ഈ കാലയളവിൽ വക്കം പഞ്ചായത്തിൽ കോൺഗ്രസ് പാർലിമെന്ററി നേതാവായി. തുടർന്ന് കോൺഗ്രസ് വക്കം മണ്ഡലം പ്രസിഡന്റായി ചുമതല ഏറ്റെടുക്കുകയും വക്കം മണ്ഡലത്തിൽ ജനകീയ സമരങ്ങൾക്ക് നേതൃത്വം കൊടുത്തതിന്റെ അടിസ്ഥാനത്തിൽ 2020-ൽ വക്കം പഞ്ചായത്ത് ഭരണം കോൺഗ്രസ് പിടിച്ചെടുക്കുകയും ബിഷ്‌ണു പഞ്ചായത്ത് വൈസ് പ്രസിഡന്റായി ചുമതലയേൽക്കുകയും ചെയ്തു. വക്കം പഞ്ചായത്തിൽ മികച്ച പ്രവർത്തങ്ങൾ നടത്തി വരുമ്പോഴാണ് കെ. പി. സി. സി.ബിഷ്‌ണു വിനു ആറ്റിങ്ങൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റായി നിയമിക്കുന്നത്. വക്കം വിളയിൽ വീട്ടിൽ പരേതനായ നൗഷാദിന്റെയും, സുജാതയുടെയും മകനാണ് ബിഷ്‌ണു. ദിവ്യയാണ് ഭാര്യ, അമീഷ്ബിഷ്‌ണു മകനും.
by Midhun HP News | Jun 5, 2023 | Latest News, കേരളം, ജില്ലാ വാർത്ത
മടവൂർ: ഹരിത കേരള മിഷന്റെയും കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ സജ്ജീകരിച്ച പച്ചത്തുരുത്തിന്റെ ബ്ലോക്ക് തല ഉദ്ഘാടനം കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബി പി മുരളി മടവൂർ ഗവ.എൽ.പി.എസിൽ നിർവഹിച്ചു.
പരിസ്ഥിതി സംരക്ഷണത്തിനായി ഹരിത കേരള മിഷൻ ആരംഭിച്ച ‘പച്ചത്തുരുത്ത് പദ്ധതി’ വിദ്യാലയങ്ങൾക്ക് അനുബന്ധമായി നിർമ്മിക്കപ്പെടുന്നതിലൂടെ ഭാവി തലമുറയിലും പരിസ്ഥിതി സംരക്ഷണാവബോധം സൃഷ്ടിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.
മടവൂർ കാർഷിക കൂട്ടായ്മ എത്തിച്ചു നൽകിയ മുളയുടെ തൈകളും, ജണ്ടുമല്ലിയും ജനപ്രതിനിധികളും കുട്ടികളും ചേർന്ന് മൾച്ചിങ് ഷീറ്റ് വിരിച്ച നിർദിഷ്ട പ്ലോട്ടുകളിൽ നട്ടു.
മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു കുമാർ അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഫ്സൽ, പി.ടി.എ പ്രസിഡന്റ് ഡി.സന്തോഷ്, പ്രഥമാധ്യാപകൻ എസ് അശോകൻ എന്നിവർ ആശംസകൾ നേർന്നു. എസ് .എം .സി ചെയർമാൻ സജിത്ത് മടവൂർ സ്വാഗതവും ഹരിത കേരളമിഷൻ ബ്ലോക്ക് കോഡിനേറ്റർ പ്രവീൺ പി നന്ദിയും പറഞ്ഞു.
by Midhun HP News | Jun 5, 2023 | Latest News, കേരളം, ജില്ലാ വാർത്ത
2023 ജൂൺ 5 – ലോക പരിസ്ഥിതിദിനത്തിൽ ആറ്റിങ്ങൽ ഗവണ്മെന്റ് കോളേജ്, കേരള വനംവകുപ്പ് എന്നിവരുമായി സഹകരിച്ച് ആറ്റിങ്ങൽ ചലഞ്ചേഴ്‌സ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ ഗവണ്മെന്റ് കോളേജ് പരിസരത്തും മറ്റു പൊതു സ്ഥലങ്ങളിലും വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചു. ഒപ്പം മുൻ വർഷങ്ങളിൽ നട്ട വൃക്ഷങ്ങൾക്ക് കൂടുതൽ സംരക്ഷണം നൽകുകയും ചെയ്തു.
പദ്ധതിയുമായി സഹകരിച്ച ക്ലബ് അംഗങ്ങൾക്കും പരിസരവാസികൾക്കും വീടുകളിൽ നടുവാൻ വൃക്ഷ തൈകൾ വിതരണം ചെയ്തു. ചലഞ്ചേഴ്‌സ് ക്ലബ് മുഖ്യ രക്ഷാധികാരി അഡ്വ. സി.ജെ.രാജേഷ് കുമാർ വൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് പ്രശാന്ത് മങ്കാട്ടു, സെക്രട്ടറി അനൂജ്, ഉപദേശകൻ വി.ഷാജി എന്നിവർക്കൊപ്പം ക്ലബ് അംഗങ്ങൾ, പരിസരനിവാസികൾ തുടങ്ങിയവർ പങ്കെടുത്തു.


by Midhun HP News | Jun 5, 2023 | Latest News, കേരളം, ജില്ലാ വാർത്ത
പരിസ്ഥിതി ദിനമായ ഇന്ന് ആവണിഞ്ചേരി മാമ്പഴക്കോണം ദേവിക്ഷേത്രത്തിൽ ഡി വൈ എഫ് ഐ യുടെ ആഭിമുഖ്യത്തിൽ തൈ നടീൽ സംഘടിപ്പിച്ചു. ഉദ്ഘാടനം വാർഡ് കൗൺസിലർ അനൂപ് നിർവഹിച്ചു. എസ് അനീഷ് ബാബു, കിരൺ പ്രവീൺ തുടങ്ങിയവർ പങ്കെടുത്തു.


by liji HP News | Jun 5, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: നവകേരളം കൾചറൽ ഫോറത്തിൻ്റെ അഭിമുഖ്യത്തിൽ പരിസ്ഥിതി സെമിനാർ സംഘടിപ്പിച്ചു. കൾചറൽ ഫോറം പ്രസിഡൻ്റ് എം.ഖുത്തുബ് ഉദ്ഘാടനം ചെയ്തു. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി മിഷൻ ഡയറക്ടർ എ. നിസാമുദീൻ. ഐ.എ.എസ് പരിസ്ഥിതിദിന സന്ദേശം നൽകി. ഭൂമി, വെള്ളം, വായു എന്നിവ മലീനീകരിക്കപ്പെട്ടിരിക്കുന്നു. ആഗോള താപനവും കാലാവസ്ഥ വ്യതിയാനവും മൂലം അമിതമായ ചൂടും വരൾചയും അനുഭവപ്പെടുന്നു. കേരളത്തിൽ ബ്രഹ്മപുരത്ത് മാലിന്യ ക്കെടുതിമൂലം ശുദ്ധവായു ലഭിക്കുന്നില്ല. ഭാവിയിൽ ശുദ്ധവായുവിന് വേണ്ടി ഓക്സിജൻ പാർലറുകൾ തുറക്കേണ്ടി വരാതിരിക്കണമെങ്കിൽ പരിസ്ഥി സംരക്ഷണത്തിന് പ്രാധാന്യം നൽകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മടവൂർ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ചിത്രകാരൻ പ്രകാശ്, മനോജ് നാവായിക്കുളം, മുബാറക്ക് റാവുത്തർ, എം.റാബിയ എന്നിവർ സംസാരിച്ചു.
by liji HP News | Jun 5, 2023 | Latest News, കേരളം, ജില്ലാ വാർത്ത
അഹമ്മദാബാദ്: ഗുജറാത്തില്‍ ഇലക്ട്രിക് വാഹന ബാറ്ററി പ്ലാന്റ് നിര്‍മ്മിക്കാന്‍ ഒരുങ്ങി ടാറ്റ ഗ്രൂപ്പ്. ഇതുമായി ബന്ധപ്പെട്ട് ഗുജറാത്ത് സര്‍ക്കാരുമായി ടാറ്റ ഗ്രൂപ്പ് കരാറില്‍ ഒപ്പിട്ടു. 13,000 കോടി രൂപ ചെലവഴിച്ച് പ്ലാന്റ് നിര്‍മ്മിക്കാനാണ് പദ്ധതി. ടാറ്റ ഗ്രൂപ്പിന്റെ ഉപക്കമ്പനിയായ ടാറ്റ അഗരതാസ് എനര്‍ജി സ്റ്റോറേജ് സൊല്യൂഷന്‍സ് എന്ന കമ്പനിയാണ് ഗുജറാത്ത് സര്‍ക്കാരുമായി കരാറിലേര്‍പ്പെട്ടത്. 20 ജിഗാവാട്ട് ഹവര്‍ ശേഷിയുള്ള പ്ലാന്റ്
നിര്‍മ്മിയ്ക്കാനാണ് പദ്ധതി. ഇതിലൂടെ നേരിട്ടും അല്ലാതെയും 13000 പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്ന് സര്‍ക്കാര്‍ രേഖ വ്യക്തമാക്കുന്നു. ഇത് യാഥാര്‍ഥ്യമാകുന്നതോടെ, ലിഥിയം ബാറ്ററി നിര്‍മ്മാണ രംഗത്ത് മുന്‍നിര സംസ്ഥാനമായി ഗുജറാത്ത് മാറും. ടാറ്റ ഗ്രൂപ്പിന്റെ യൂണിറ്റായ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ബ്രിട്ടനില്‍ ഇവി ബാറ്ററി പ്ലാന്റ് സ്ഥാപിക്കാന്‍ ശ്രമം ആരംഭിച്ചതിന് പിന്നാലെയാണ് ഗുജറാത്തില്‍ പ്ലാന്റ് നിര്‍മ്മിക്കാനുള്ള ടാറ്റ ഗ്രൂപ്പിന്റെ തീരുമാനം വന്നത്.
Recent Comments