by liji HP News | Jun 6, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തേനിയില്‍ നിന്നും മയക്കുവെടിവച്ച് പിടികൂടിയ അരിക്കൊമ്പനെ മുത്തുക്കുളി വനത്തില്‍ തുറന്നുവിട്ടു. തമിഴ്‌നാട് മുഖ്യവനപാലകന്‍ ശ്രീനിവാസ് റെഡ്ഡിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇന്നലെയാണ് വനം വകുപ്പ് മയക്കുവെടിവച്ച് അരിക്കൊമ്പനെ തളച്ചത്.
ആനയുടെ ആരോഗ്യസ്ഥി തൃപ്തികരമാണ് തമിഴ്‌നാട് വനം വകുപ്പ് അറിയിക്കുന്നത്. മതിയായ ചികിത്സ നല്‍കിയ ശേഷമാണ് തുറന്നുവിട്ടതെന്നും അവര്‍ പറയുന്നു. മയക്കുവെടിയേറ്റ ആന പരിക്കേറ്റതിനെ തുടര്‍ന്ന് ഒരു ദിവസം ആനിമല്‍ ആംബുലന്‍സിലായിരുന്നു. കമ്പത്തിനു സമീപം ഇന്നലെ പുലർച്ചെ ഒന്നിനു തമിഴ്നാട് വനംവകുപ്പ് പിടികൂടിയ കാട്ടാനയെ വൈകിട്ടോടെയാണ് തിരുനെൽവേലി അംബാസമുദ്രത്തിലെ കളക്കാട്– മുണ്ടൻതുറൈ കടുവസങ്കേതത്തിലെത്തിച്ചത്
ചിന്നക്കനാലില്‍ ഏറെക്കാലം ഭീതി പരത്തിയ അരിക്കൊമ്പനെ കേരള വനംവകുപ്പിന്റെ നേതൃത്വത്തിലുള്ള ദൗത്യസംഘം മയക്കുവെടിവച്ച് സ്ഥലത്തുനിന്ന് മാറ്റിയിരുന്നു. കഴിഞ്ഞ ഏപ്രില്‍ 29-നാണ് മയക്കുവെടിവച്ചത്. പെരിയാര്‍ കടുവ സങ്കേതത്തിലേക്ക് മാറ്റിയ അരിക്കൊമ്പന്‍ വീണ്ടും ജനവാസ മേഖലയിലിറങ്ങി. ഇതോടെയാണ് വീണ്ടും മയക്കുവെടിവച്ചത്.
ദിവസങ്ങള്‍ക്കുമുമ്പ് കമ്പം ടൗണിലിറങ്ങിയ അരിക്കൊമ്പന്‍ നിരവധി വാഹനങ്ങള്‍ തകര്‍ത്തിരുന്നു. ആനയെക്കണ്ട് വാഹനത്തിനിന്ന് ഇറങ്ങിയോടുന്നതിനിടെ വീണ് പരിക്കേറ്റ ഒരാള്‍ പിന്നീട് മരിക്കുകയും ചെയ്തിരുന്നു. അതിനിടെ, അരിക്കൊമ്പന്‍ ജനവാസ മേഖലയിലേക്ക് ഇറങ്ങാതിരിക്കാന്‍ അരിയും ചക്കയും വാഴക്കുലയും അടക്കമുള്ളവ തമിഴ്നാട് വനംവകുപ്പ് അധികൃതര്‍ കാട്ടിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല. അരിക്കൊമ്പന്റെ നീക്കങ്ങള്‍ നിരീക്ഷിച്ച വനംവകുപ്പ് അധികൃതര്‍ ആന വീണ്ടും ജനവാസ മേഖലയില്‍ ഇറങ്ങിയാല്‍ മയക്കുവെടി വെക്കുമെന്ന് വ്യക്തമാക്കി. പിന്നാലെയാണ് മാസങ്ങള്‍ക്കിടെ രണ്ടാം തവണയും മയക്കുവെടി വച്ചത്.
by liji HP News | Jun 6, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: അറബിക്കടലില്‍ ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി. അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്ക് ദിശയിൽ സഞ്ചരിച്ച് മധ്യ-കിഴക്കൻ അറബിക്കടലിൽ ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു.
ഇന്നലെ മുതല്‍ സംസ്ഥാനത്ത് കാലവര്‍ഷം സജീവമായി. മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും വ്യാപകമായ മഴ ലഭിച്ചു. നാളെ മുതല്‍ ഒമ്പതാം തീയതി വരെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും, മറ്റന്നാള്‍ ആലപ്പുഴ, എറണാകുളം ജില്ലകളിലുമാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. അടുത്ത അഞ്ചുദിവസം കേരളത്തില്‍ വ്യാപകമായി മഴയുണ്ടാകും. ഇടിമിന്നല്‍, ശക്തമായ കാറ്റ് എന്നിവയ്ക്കും സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്.
ജൂണ്‍ 7 മുതല്‍ 9 വരെയുള്ള ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ കേരള -കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.ജൂണ്‍ നാലിന് കാലവര്‍ഷം എത്തുമെന്നായിരുന്നു കാലാവസ്ഥ വകുപ്പ് നേരത്തെ അറിയിച്ചിരുന്നത്.
കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.8 മീറ്റര്‍ മുതല്‍ 1.4 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും, ആയതിന്റെ വേഗത സെക്കന്‍ഡില്‍ 15cm നും 25cm നും ഇടയില്‍ മാറിവരുവാനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
by Midhun HP News | Jun 5, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ചാത്തന്നൂർ എ സി പിയുടെ നേതൃത്വത്തിൽ, പാരിപ്പള്ളി പോലീസ് അതി സാഹസികമായി പാരിപ്പള്ളി ജംഗ്ഷനിൽ വച്ച് വൻമയക്കുമരുന്ന് സംഘത്തെ പിടികൂടി. ആൾട്ടോ കാറിൽ കടത്തുകയായിരുന്ന അഞ്ചു കിലോ കഞ്ചാവാണു പാരിപ്പള്ളി ജംഗ്ഷനിൽ വെച്ച് പോലിസ് പിടികൂടിയത്. കൊല്ലം കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന്, ചാത്തന്നൂർ എ സി പിയുടെ നേതൃത്വത്തിൽ, പാരിപ്പള്ളി പോലീസ് ഉൾപ്പെടുന്ന സംഘം അതി സാഹസികമായി വൻമയക്കുമരുന്ന് സംഘത്തെ പിടികൂടിയത്.
by Midhun HP News | Jun 5, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം ആര്യശാലയിൽ തീപിടുത്തം. കെമിക്കൽ സൂക്ഷിച്ച കടയിലാണ് തീപിടുത്തമുണ്ടായത്. 6 യൂണിറ്റ് ഫയർ ഫോഴ്‌സ് എത്തി തീയണക്കാൻ ശ്രമം നടന്നു കൊണ്ടിരിക്കുകയാണ്. നാല് കടകളുള്ള കെട്ടിടത്തിലെ മുകളിലുള്ള നിലകളിലാണ് തീപടർന്നത്. ശിവകുമാർ ഏജൻസീസ് എന്ന സ്ഥാപനത്തിലാണ് തീപിടിച്ചത്. ബ്ലീച്ചിങ് പൗഡർ സൂക്ഷിച്ച മുറിയിലാണ് തീ ആദ്യം കണ്ടത്.
by Midhun HP News | Jun 5, 2023 | Latest News, കേരളം, ജില്ലാ വാർത്ത
വർക്കല: വിസ്ഡം എജ്യുക്കേഷൻ ബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന ഓടയം ദാറുസ്സലാം മദ്റസയിലെ പ്രവേശനോദ്ഘാടനം നടന്നു. വിസ്ഡം ആറ്റിങ്ങൽ മണ്ഡലം മദ്റസ കൺവീനർ ഫഹദ് ബഷീർ ഉദ്ഘാടനം നിർവ്വഹിച്ചു. വിസ്ഡം ആറ്റിങ്ങൽ മണ്ഡലം വൈസ് പ്രസിഡൻ്റ് മിർസാദ് അദ്ധ്യക്ഷത വഹിച്ചു. മദ്റസ സ്വദർ മുഅല്ലിമ ഷാഹിന സ്വലാഹിയ്യ സ്വാഗതം പറഞ്ഞ യോഗത്തിൽ വിസ്ഡം യൂത്ത് കൊല്ലം ജില്ലാ സെക്രട്ടറി സഹൽ സലഫി കുട്ടികളുമായി സംവദിച്ചു. മധുനൂർ, കലാമുദ്ദീൻ, സ്വാലിഹ, നൂറുന്നിസ സ്വലാഹിയ്യ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ കലാവിരുന്നും ഉണ്ടായിരുന്നു.
by Midhun HP News | Jun 5, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കണിയാപുരം: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നന്മ കരിച്ചാറ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വൃക്ഷ തൈകൾ നടുന്നതിന്റെ ഉദ്ഘാടനം കരിച്ചാറ ഗവൺമെൻറ് എൽ.പി സ്കൂളിൽ സ്കൂൾ വിദ്യാർത്ഥികൾ നിർവ്വഹിച്ചു. നന്മ അഡ്വൈസറി ബോർഡ് അംഗം താഹിർ ഹാജി പരിസ്ഥിതി ദിന പ്രതിഞ്ജ ചൊല്ലി കൊടുത്തു. നന്മ അംഗങ്ങളായ എ. ഫൈസൽ, എം, റസീഫ്, ഹാറൂൺ, ഷംനാദ് വരിക്ക് മുക്ക്, അഷ്റഫ് എ.ആർ, നൗഷാദ്, സിയാദ്, നിസാറുദ്ദീൻ, മനാഫ്, അഷ്റഫ് റോയൽ, ജസീം, കരിച്ചാറ നാദർഷ, അധ്യാപകരായ ഗിരീഷ്, മോളി, സൗമ്യ, ജസീറ, ഷജീല എന്നിവർ പങ്കെടുത്തു.
Recent Comments