by Midhun HP News | Jun 4, 2023 | Latest News, കേരളം, ജില്ലാ വാർത്ത
23 വർഷത്തെ സർവീസിനു ശേഷം അവസാനം ജോലിനോക്കിയ തിരുവനന്തപുരം നഗരസഭ എഞ്ചിനീയറിങ് സൂപ്രണ്ട് തസ്തികയിൽ നിന്നും ഷാജി. ടി ഡി വിരമിച്ചു.
സെർവിസിന്റെ 12 വർഷം ആറ്റിങ്ങൽ നഗരസഭയിൽ കൗൺസിൽ ക്ലാർക്ക്, ടൌൺ പ്ലാനിങ്, അക്കൗണ്ട്സ് തുടങ്ങി വിവിധ സെക്ഷനുകളിൽ ജോലി നോക്കി. ആറ്റിങ്ങൽ നഗരസഭ യിൽ 5 ബഡ്ജറ്റുകൾ തയ്യാറാക്കുന്നതിൽ പങ്കാളിയായി. പത്രവാർത്തകൾ കൂട്ടിയോജിപ്പിച്ചു ഗാന്ധി ചിത്രത്തോടൊപ്പം തയ്യാറാക്കിയ ബഡ്ജറ്റ് കവർ ശ്രദ്ധേയമായി. ആറ്റിങ്ങൽ നഗരസഭയിലെ മികച്ച ജീവനക്കാരനുള്ള അവാർഡ് സെക്രട്ടറിയിൽ നിന്നും സ്വീകരിച്ചു
ആറ്റിങ്ങൽ, വർക്കല മുനിസിപ്പാലിറ്റികളിലും തിരുവനന്തപുരം, കോഴിക്കോട്
കോർപ്പറേഷനുകളിലും ജോലിനോക്കി. കോവിഡ് കാലത്ത് വരുമാനകുറവ് ഉണ്ടായ കാലഘട്ടത്തിലും CFLTC കളുടെ പ്രവർത്തനം ജീവനക്കാരുടെ ശമ്പളം, മറ്റ് അത്യാവശ്യം ചിലവുകൾ ഇവ തടസ്സമില്ലാതെ കൊണ്ടുപോകുന്നതിനു നഗരസഭയിലെ മുഴുവൻ ചുമതല ഉണ്ടായിരുന്ന റവന്യൂ ഇൻസ്‌പെക്ടർ എന്ന നിലയിൽ സാധിച്ചു.


by Midhun HP News | Jun 4, 2023 | Latest News, കേരളം, ജില്ലാ വാർത്ത
വർക്കല വെട്ടൂരിൽ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു. വെട്ടൂർ സ്വദേശിയായ 58 വയസ്സുള്ള ഫൈസലുദ്ദീൻ ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 5. 45 ഓടുകൂടി ആയിരുന്നു സംഭവം
വള്ളത്തിൽ ഒപ്പമുണ്ടായിരുന്ന രണ്ടു പേരിൽ ഒരാൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മറ്റൊരാൾ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ഇന്ന് രാവിലെ വള്ളം കടലിലേയ്ക്ക് ഇറക്കുന്ന സമയത്ത് തിരയിൽ പെട്ടായിരുന്നു അപകടം ഉണ്ടായത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഉള്ളത് വെട്ടൂർ സ്വദേശിയായ സുനിൽ എന്നയാളാണ്. വള്ളത്തിൽ ഉണ്ടായിരുന്ന മൂന്നുപേരും വെട്ടൂർ സ്വദേശികളാണ്. നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ട ആൾ വെട്ടൂർ സ്വദേശിയായ സുഖിലാദ്
മറ്റൊരു വള്ളക്കാരനും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. വള്ളം കടലിലേയ്ക്ക് ഇറക്കുന്നതിനിടെ തിരയിലകപ്പെട്ട് വള്ളം കീഴ്മേൽ മറിയുകയായിരുന്നു
by Midhun HP News | Jun 4, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ പാലാംകോണം യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘വിസ്‌ഡം ഡേ’ സംഘടിപ്പിച്ചു. പാലാംകോണം അൽ-ഫിത്ര സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ തിരുവനന്തപുരം ജില്ലാ ജോ.സെക്രട്ടറി മാഹീൻകുട്ടി പാലാംകോണം ഉദ്‌ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അബൂബക്കർ അധ്യക്ഷനായി.
വിസ്‌ഡം യൂത്ത് ജില്ലാ വൈസ് പ്രസിഡന്റ് ജമീൽ പ്രമേയം അവതരിപ്പിച്ചു. പാലാംകൊണം സലഫി മസ്ജിദ് ഇമാം അമീൻ പൂന്തുറ, വിസ്‌ഡം യൂത്ത് യൂണിറ്റ് സെക്രട്ടറി റാഫി, പ്രസിഡന്റ് നാസർ അബ്ദുൽബാരി എന്നിവർ സംസാരിച്ചു. വിസ്‌ഡം യൂത്ത് വിസ്‌ഡം യൂണിറ്റ് സെക്രട്ടറി നവാസ് സ്വാഗതവും വിസ്‌ഡം സ്റ്റുഡന്റ്സ് യൂണിറ്റ് സെക്രട്ടറി മുഹമ്മദ് ബിലാൽ നന്ദിയും പറഞ്ഞു.
by Midhun HP News | Jun 4, 2023 | Latest News, കേരളം, ജില്ലാ വാർത്ത
എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പാക്കുക, കേരളത്തിലെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ശക്തവും കാര്യക്ഷമവുമാക്കുക എന്നിവ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച കെ-ഫോണ്‍ പദ്ധതി നാളെ (ജൂണ്‍ അഞ്ച്) വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. നിയസമസഭാ കോംപ്ലക്‌സിലുള്ള ആര്‍.ശങ്കരനാരായണന്‍ തമ്പി ഹാളിലാണ് ചടങ്ങ്. ഇതിന്റെ ഭാഗമായി ജില്ലയിലും വിപുലമായ തയ്യാറെടുപ്പുകളാണ് നടക്കുന്നത്. നിയമസഭാമണ്ഡലങ്ങളില്‍ എം.എല്‍.എമാരുടെ നേതൃത്വത്തിലാണ് ഉദ്ഘാടന പരിപാടികള്‍ സംഘടിപ്പിക്കുക.
നേമം നിയമസഭാമണ്ഡലതല ഉദ്ഘാടനം, തിരുമല എബ്രഹാം മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിക്കും. നെടുമങ്ങാട് ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന പരിപാടി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് മൂന്ന് മണിയ് ക്ക്, പാറശാല ഇവാന്‍സ് ഹൈസ്‌കൂളില്‍ സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ, കഴക്കൂട്ടം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ., കടയ്ക്കാവൂര്‍ എസ്. എന്‍. വി.ജി.എച്ച്.എസ് എസ്സില്‍ വി.ശശി എം.എല്‍.എ., അരുവിക്കര ഗവ. എച്ച്.എസ്.എസ്സില്‍ ജി.സ്റ്റീഫന്‍ എം.എല്‍.എ എന്നിവര്‍ ഉദ്ഘാടനം ചെയ്യും.
വൈകീട്ട് 3.30ന്, വാമനപുരം ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ ഡി.കെ. മുരളി എംഎല്‍എ, വൈകീട്ട് നാലിന്, വര്‍ക്കല ശിവഗിരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വി. ജോയി എം. എല്‍. എ, പെരുമ്പഴുതൂര്‍ ഹൈസ്‌കൂളില്‍ കെ. ആന്‍സലന്‍ എം.എല്‍.എ., കുളത്തുമ്മല്‍ എല്‍.പി സ്‌കൂളില്‍ ഐ.ബി. സതീഷ് എം.എല്‍.എ, ആറ്റിങ്ങല്‍ ഗവണ്‍മെന്റ് മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒ.എസ്. അംബിക എം.എല്‍.എ എന്നിവരും ഉദ്ഘാടനം നിര്‍വഹിക്കും.
by Midhun HP News | Jun 4, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷമെത്തുന്നു. നിലവില്‍ കന്യാകുമാരി തീരത്തുള്ള കാലവര്‍ഷം അടുത്ത ദിവസം കേരളത്തിലെത്തുമെന്നാണ് നിഗമനം. അറബിക്കടലില്‍ നാളെയോടെ ചക്രവാതച്ചുഴി രൂപപ്പെടും. പ്രതീക്ഷിച്ചതിലും വൈകിയാണ് മഴക്കാലം തുടങ്ങുന്നതെങ്കിലും ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം.
പസഫിക് കടലിലെയും അറബിക്കടലിലെയും ചുഴലിക്കാറ്റ് സാന്നിധ്യമാണ് കാലവര്‍ഷം എത്താന്‍ വൈകിയതെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ വിലയിരുത്തല്‍. ആദ്യഘട്ടത്തില്‍ തെക്കന്‍ കേരളത്തിലാകും ശക്തമായ മഴ ലഭിക്കുക. ഈ ആഴ്ച ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്.
ഇരട്ട ന്യൂനമര്‍ദ്ദം സംസ്ഥാനത്ത് മഴ ശക്തമാകാന്‍ സഹായിച്ചേക്കും. ബുധനാഴ്ച വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലിനും മണിക്കൂറില്‍ 30 മുതല്‍ 40 കി.മീ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ജൂണ്‍ 5 നു കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ (24 മണിക്കൂറില്‍ 7 മുതല്‍ 11 സെന്റിമീറ്റര്‍ വരെ) മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തൃശൂരിലും മലപ്പുറത്തും ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.
by Midhun HP News | Jun 4, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ബ്യൂണസ് അയേഴ്‌സ്: അണ്ടര്‍ 20 ലോകകപ്പ് ഫുട്‌ബോളില്‍ വന്‍ അട്ടിമറി വിജയവുമായി ഇസ്രായേല്‍. കരുത്തരായ ബ്രസീലിനെയാണ് ഇസ്രായേല്‍ അട്ടിമറിച്ചത്. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഇസ്രായേലിന്റെ വിജയം. രണ്ടു തവണ ലീഡ് നേടിയ ശേഷമായിരുന്നു ബ്രസീലിന്റെ തോല്‍വി. എക്‌സ്ട്രാ ടൈമിലായിരുന്നു വിജയം ഉറപ്പിച്ച ഗോള്‍ പിറന്നത്. ദോര്‍ ഡേവിഡ് ദര്‍ഗെമന്‍ ആണ് ഇസ്രായേലിന്റെ വിജയഗോള്‍ നേടിയത്.
മത്സരത്തിന്റെ 56-ാം മിനുട്ടില്‍ മാര്‍കോസ് ലിയാന്‍ഡ്രോയിലൂടെ ബ്രസീല്‍ മുന്നിലെത്തി. 60-ാം മിനുട്ടില്‍ അനാന്‍ ഖലൈലിയിലൂടെ ഇസ്രായേല്‍ ഒപ്പമെത്തി. മത്സരത്തിന്റെ അധികസമയത്ത്, 91-ാം മിനുട്ടില്‍ മതേവൂസ് നാസിമെന്റോയിലൂടെ ബ്രസീല്‍ ലീഡ് നേടി.
പൊരുതിക്കളിച്ച ഇസ്രായേല്‍ രണ്ടു മിനുട്ടിനകം സമനില പിടിച്ചു. ഹംസ ഷിബ്ലിയാണ് ഇസ്രായേലിനു വേണ്ടി ഗോള്‍ നേടിയത്. എക്‌സ്ട്രാ ടൈമിലാണ് ബ്രസീലിന് പുറത്തേക്കുള്ള വഴി കാണിച്ച് ദര്‍ഗെമന്റെ വിജയഗോള്‍. കാനറികളെ തോല്‍പ്പിച്ച് ഇസ്രായേല്‍ സെമിയില്‍ കടന്നു.
ഇറ്റലിയും സെമിയില്‍ കടന്നിട്ടുണ്ട്. കൊളംബിയയെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഇറ്റലി തോല്‍പ്പിച്ചത്. ഇന്നു നടക്കുന്ന ക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ നൈജീരിയ- ദക്ഷിണ കൊറിയയെയും, ഉറുഗ്വെ- അമേരിക്കയെയും നേരിടും. അര്‍ജന്റീന നേരത്തെ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും പുറത്തായിരുന്നു.
Recent Comments