ഇനി പഠനകാലം; മധ്യവേനലവധിയ്ക്ക് ശേഷം കുരുന്നുകള്‍ ഇന്ന് സ്‌കൂളുകളിലേയ്ക്ക്

ഇനി പഠനകാലം; മധ്യവേനലവധിയ്ക്ക് ശേഷം കുരുന്നുകള്‍ ഇന്ന് സ്‌കൂളുകളിലേയ്ക്ക്

മധ്യവേനലവധിക്ക് ശേഷം കുരുന്നുകള്‍ ഇന്ന് സ്‌കൂളുകളിലേക്ക്. മൂന്നു ലക്ഷത്തിലധികം കുഞ്ഞുങ്ങളാണ് പുതിയതായി ഒന്നാം ക്ലാസുകളിലേക്ക് എത്തുന്നത്. വിദ്യാലയങ്ങളില്‍ പ്രവേശനോത്സവത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.രണ്ടു മാസത്തെ അവധിക്കാലത്തിന് ശേഷമാണ് കളിചിരികളുമായി കുരുന്നുകള്‍ സ്‌കൂള്‍മുറ്റത്തേക്ക് എത്തുന്നത്. മലയന്‍കീഴ് സ്‌കൂളില്‍ നടക്കുന്ന സംസ്ഥാനതല പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

ഉദ്ഘാടന ചടങ്ങ് കൈറ്റ് വിക്ടേഴ്സ് ചാനല്‍ വഴി എല്ലാ സ്‌കൂളുകളിലും തത്സമയം പ്രദര്‍ശിപ്പിക്കും. ഇതേ സമയം തന്നെ ജില്ലാതലത്തിലും സ്‌കൂള്‍തലത്തിലും പ്രവേശനോത്സവം സംഘടിപ്പിക്കുന്നുണ്ട്. ജില്ലാതലങ്ങളില്‍ മന്ത്രിമാരുടെ സാന്നിധ്യത്തില്‍ ആവും പ്രവേശനോത്സവ പരിപാടികള്‍ നടക്കുക. വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ചു കൊണ്ടാണ് സര്‍ക്കാര്‍ പ്രവേശനോത്സവം സംഘടിപ്പിക്കുന്നത്. ലഹരി ഉപയോഗവും വില്‍പനയും തടയുന്നതിനുള്ള സഹായം ആഭ്യന്തരവകുപ്പ് നല്‍കും.

സ്‌കൂള്‍ബസ്സുകള്‍, സ്‌കൂളില്‍ കുട്ടികളെ എത്തിക്കുന്ന മറ്റ് സ്വകാര്യ വാഹനങ്ങള്‍ എന്നിവയുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഗതാഗത വകുപ്പും ഉറപ്പുവരുത്തിയിട്ടുണ്ട്. പ്രവേശനോത്സവത്തോട് അനുബന്ധിച്ച് കൂടുതല്‍ ട്രാഫിക് പൊലീസിന്റെ സേവനവും ഉറപ്പാക്കി.

അനധികൃത സ്വത്ത് സമ്പാദനം; മുൻ കസ്റ്റംസ് ഉദ്യോ​ഗസ്ഥനും കുടുംബത്തിനും 2 വർഷം കഠിനതടവും രണ്ടരകോടി രൂപ പിഴയും

അനധികൃത സ്വത്ത് സമ്പാദനം; മുൻ കസ്റ്റംസ് ഉദ്യോ​ഗസ്ഥനും കുടുംബത്തിനും 2 വർഷം കഠിനതടവും രണ്ടരകോടി രൂപ പിഴയും

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനത്തിൽ മുൻ കസ്റ്റംസ് ഉദ്യോഗസ്ഥനും കുടുംബത്തിനും കഠിന തടവും പിഴയും ശിക്ഷ വിധിച്ച് സിബിഐ കോടതി. കസ്റ്റംസ് കോഴിക്കോട് മുൻ ഡെപ്യൂട്ടി കമ്മീഷണർ പി.ആർ വിജയനും ഭാര്യയ്ക്കും മൂന്ന് മക്കൾക്കുമാണ് കൊച്ചിയിലെ സിബിഐ കോടതി രണ്ട് വർഷം കഠിനതടവും രണ്ടര കോടി രൂപ പിഴയും വിധിച്ചത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനം നടത്തിയതിന്‍റെ പേരിലാണ് ഉദ്യോഗസ്ഥനെതിരെ അഴിമതി നിരോധന നിയമപ്രകാരം സിബിഐ കേസെടുത്തത്. ക്രമക്കേടിലൂടെ നേടിയെടുത്ത ഭൂരിഭാഗം സ്വത്തുക്കളും ഇയാളുടെ ഭാര്യയുടെയും മക്കളുടെയും പേരിലാണ്. ഗൂഢാലോചന കുറ്റം ചുമത്തിയാണ് ഇവർക്കെതിരെയും കേസിൽ പ്രതി ചേർത്തത്. സിബിഐ സ്പെഷ്യൽ ജഡ്ജ് കെ.കെ ബാലകൃഷ്ണൻ ആണ് കേസിൽ വിധി പറഞ്ഞത്.

പൊലീസ് തലപ്പത്ത് മാറ്റം

പൊലീസ് തലപ്പത്ത് മാറ്റം

തിരുവനന്തപുരം: സംസ്ഥാന പൊലീസ് തലപ്പത്ത് സമഗ്രമാറ്റം. കെ.പത്മകുമാറിനെ ജയിൽ മേധാവിയായും ഷെയ്ക്ക് ദർവേസ് സാഹിബിനെ ഫയർഫോഴ്സ് മേധാവിയായും നിയമിച്ചു. ജയിൽ മേധാവിയായിരുന്ന ബൽറാം കുമാർ ഉപാധ്യായ പൊലീസ് ആസ്ഥാന എഡിജിപിയാകും. എഡിജിപി എച്ച്. വെങ്കിടേഷ് ക്രൈംബ്രാഞ്ച് മേധാവിയാകും. ബി.സന്ധ്യ, ആനന്ദകൃഷ്ണൻ എന്നിവർ വിരമിച്ച ഒഴിവിലേക്കാണ് പുതിയ നിയമനം. കെ.പത്മകുമാർ, ഷെയ്ക്ക് ദർവേസ് സാഹിബ് എന്നിവർക്ക് ഡിജിപിയായി സ്ഥാനകയറ്റം നൽകിയാണ് നിയമനം. വരും ദിവസങ്ങളിൽ ജില്ല പൊലീസ് മേധാവിമാർക്കടക്കം മാറ്റമുണ്ടാകും.

കുന്നുവാരം യു പി എസ് സ്കൂളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി പഠനോപകരണങ്ങൾ വിതരണം ചെയ്തു

ആറ്റിങ്ങൽ കുന്നുവാരം യു പി എസ് സ്കൂളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി പഠനോപകരണങ്ങൾ വിതരണം ചെയ്തു. ബ്രയിൻസ് 1998 പൂർവ വിദ്യർത്ഥികളുടെ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പഠനോപകരണങ്ങൾ കുന്നുവാരം എച്ച് എം മധുവിന് കൈമാറിയത്. ചടങ്ങിൽ അധ്യാപരും രക്ഷ കർത്താക്കളും പങ്കെടുത്തു

യുപിഐ ഇടപാടുകൾ തടസ്സപ്പെടാറുണ്ടോ? പേയ്മെന്റുകൾ എളുപ്പമാക്കുന്നതിനുള്ള ആറ് മാർഗങ്ങളിതാ

യുപിഐ ഇടപാടുകൾ തടസ്സപ്പെടാറുണ്ടോ? പേയ്മെന്റുകൾ എളുപ്പമാക്കുന്നതിനുള്ള ആറ് മാർഗങ്ങളിതാ

യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) സംവിധാനത്തിലെ ഇടപാടുകൾ ഇന്ന് ഏറെ സജീവമാണ്. യുപിഐ പേയ്‌മെന്റുകളെ ആശ്രയിക്കുന്നത് വർദ്ധിച്ചതിനാൽ, പലരും പണം കൈവശം വയ്ക്കാത്ത സാഹചര്യങ്ങളുമുണ്ട്. എന്നാൽ ആവശ്യത്തിന് പണം കൈവശം ഇല്ലാത്ത സന്ദർഭങ്ങളിൽ യുപിഐ ഇടപാടുകൾ പരാജയപ്പെടുമ്പോഴാണ് പണി പാളുക. യുപിഐ ഇടപാടുകൾ പൂർത്തിയാക്കാൻ കഴിയാത്തതിന് പലവിധ കാരണങ്ങളുണ്ട്. മിക്കവർക്കും ഇത്തരം സാഹചര്യങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടാകാം. നിങ്ങളുടെ പേയ്‌മെന്റ് പൂർത്തിയാക്കാൻ സഹായിക്കുന്ന ചില മാർഗങ്ങൾ നോക്കാം.
പ്രതിദിന യുപിഐ പേയ്‌മെന്റ് പരിധി പരിശോധിക്കുക

മിക്ക ബാങ്കുകളും യുപിഐ ഇടപാടുകളുടെ പ്രതിദിന എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്.. കൂടാതെ,, ഒരു യുപിഐ ഇടപാടിൽ ട്രാൻസ്ഫർ ചെയ്യാൻ കഴിയുന്ന പരമാവധി തുക ഒരു ലക്ഷം രൂപയാണ്. അതിനാൽ നിങ്ങൾ പ്രതിദിന പരിധി കടന്നാൽ , വീണ്ടും ഇടപാട് നടത്തുന്നതിന് 24 മണിക്കൂർ കാത്തിരിക്കേണ്ടി വരും.

യുപിഐ ഐഡിയുമായി ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ ലിങ്ക് ചെയ്യുക

യുപിഐ പേയ്‌മെന്റുകൾ തടസ്സപ്പെടാനുള്ള ഏറ്റവും പ്രധാനമായ കാരണങ്ങളിലൊന്ന് തിരക്കുള്ള ബാങ്ക് സെർവറുകളാണ്. അത് ഒഴിവാക്കാൻ, ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ നിങ്ങളുടെ യുപിഐ ഐഡിയിലേക്ക് ലിങ്ക് ചെയ്യുന്നതാണ് നല്ലത്. അതിനാൽ, നിങ്ങളുടെ ബാങ്കിന്റെ സെർവറുകളിലൊന്ന് തകരാറിലാണെങ്കിൽ, നിങ്ങളുടെ മറ്റൊരു ബാങ്ക് അക്കൗണ്ട് വഴി പേയ്‌മെന്റുകൾ ആരംഭിക്കാം.

സ്വീകർത്താവിന്റെ അക്കൗണ്ട് വിവരങ്ങൾ പരിശോധിക്കുക

പണം അയയ്‌ക്കുമ്പോൾ സ്വീകർത്താവിന്റെ ബാങ്ക് അക്കൗണ്ട് നമ്പറും ഐഎഫ്എസ്‌സി കോഡും ക‍ൃത്യമാണോയെന്ന് പരിശോധിക്കണം. തെറ്റായ ഐഎഫ്‌എസ്‌സി കോഡോ അക്കൗണ്ട് നമ്പറോ പൂരിപ്പിച്ചിട്ടുണ്ടെങ്കിൽ ഇടപാടും പരാജയപ്പടും

കൃത്യമായ യുപിഐ പിൻ നൽകുക

ഫോൺ പാസ്‌വേഡ്, എടിഎം പിൻ, ഇമെയിലുകൾ തുടങ്ങി നിരവധി പാസ് വേർഡുകൾ ഓർത്തുവെക്കേണ്ടതായി ഉണ്ട്: അതിനാൽ നിങ്ങളുടെ യുപിഐ പിൻ മറന്നുപോകാനുള്ള സാധ്യതയുമുണ്ട്. പിൻ കൃത്യമല്ലെങ്കിൽ ഇടപാട് പൂർത്തിയാക്കാൻ കഴിയില്ല.പിൻ മറന്നുപോയാൽ ഫോർഗെറ്റ് യുപിഐ പിൻ ഓപ്ഷൻ തെരഞ്ഞെടുത്ത് പുതിയ പിൻ സെറ്റ് ചെയ്യാം

ഇന്റർനെറ്റ് കണക്ഷൻ പരിശോധിക്കുക

യുപിഐ പേയ്‌മെന്റുകൾ പരാജയപ്പെടുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് നെറ്റ്‌വർക്ക് കണക്ഷൻ. നെറ്റ് വർക്ക് കണക്ഷൻ മികച്ചതല്ലെങ്കിൽ ഇടപാടുകൾ നടത്താൻ കഴിയില്ല. ഇത്തരം സന്ദർഭങ്ങളിൽ ഹോട്ട്സ്പോട്ട് ഓണാക്കി ഇടപാട് പൂർത്തിയാക്കാം. കച്ചവടക്കാരുെയോ, ഉപഭോക്താവിന്റെയോ ഒരാളുടെ നെറ്റ് വർക്ക് കണക്ഷൻ കൃത്യമാണെങ്കിലേ ഇടാപാട് പൂർത്തിയാക്കാൻ കഴിയുകയുള്ളു.

യുപിഐ ലൈറ്റ് പരീക്ഷിക്കുക

കുറഞ്ഞ തുകയുടെ ഇടപാടുകൾക്ക് യുപിഐ ലൈറ്റ് ഉപയോഗിക്കാം. 200 രൂപവരെയുള്ള ഇടപാടുകൾ ഈസിയായി നടത്താം. യുപിഐ പിൻ ചേർക്കാതെയും, ബാങ്ക് സെർവറുകളെ ആശ്രയിക്കാതെയും ഇടപാടുകൾ നടത്താം. നിലവിൽ, പേടിഎം, ഫോൺപേ എന്നിവയിൽ യുപിഐI ലൈറ്റ് സേവനം ലഭ്യമാണ്, മറ്റ് പേയ്‌മെന്റ് ആപ്പുകളിലും ഉടൻ ലഭ്യമാകും.

പത്മശ്രീ ഡോ. വെള്ളായണി അർജുനൻ അന്തരിച്ചു

പത്മശ്രീ ഡോ. വെള്ളായണി അർജുനൻ അന്തരിച്ചു

ബഹു ഭാഷാ പണ്ഡിതൻ, സർവ്വ വിജ്ഞാന കോശം കർത്താവുമായ പത്മശ്രീ ഡോ. വെള്ളായണി അർജുനൻ (90) അന്തരിച്ചു. ഇന്ന് രാവിലെയായിരുന്നു അന്ത്യം.
ന്യുമോണിയ ബാധിതനായി ഒരാഴ്ചയായി ചികിൽസയിലായിരുന്നു. സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്നു രാത്രി എട്ടിന് വസതിയിൽ. അൻപതോളം പുസ്തകങ്ങൾ‍ രചിച്ച ഡോ. വെള്ളായണി അർജുനൻ നാലു ഭാഷകളിലെ സാഹിത്യപഠനത്തിൽ ബിരുദാനന്തര ബിരുദവും മൂന്നു ഡി ലിറ്റും നേടിയിട്ടുണ്ട്. സർവ വിജ്ഞാനകോശം, വിശ്വവിജ്ഞാനകോശം എന്നിവ തയാറാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. 2008 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു. ഭാര്യ: പരേതയായ എം. രാധാമണി. മക്കൾ: ഡോ. എ.ആർ.സുപ്രിയ (സർവശിക്ഷാ കേരള ഡയറക്ടർ), എ.ആർ.സാഹിതി, ഡോ. എ.ആർ.രാജശ്രീ, എ.ആർ.ജയശ്രീ, എ.ആർ.ജയശങ്കർ പ്രസാദ്.

കേരളത്തിലെ ഒരു പ്രമുഖ ഭാഷാപണ്ഡിതനും, എഴുത്തുകാരനുമായിരുന്നു. ഡോ.വെള്ളായണി അർജ്ജുനൻ. പഴയ തിരുവിതാംകൂറിലെ വെള്ളായണിയിൽ കൃഷിക്കാരനായ ജി.ശങ്കരപ്പണിക്കരുടെയും വീട്ടമ്മയായ നാരായണിയുടെയും മകനായി 1933 ഫെബ്രുവരി 10-നാണ് വെള്ളായണി അർജുനൻ ജനിച്ചത്. മലയാളത്തിൽ മാസ്റ്റർ ഓഫ് ആർട്‌സ് ബിരുദം നേടിയ ശേഷം കൊല്ലം ശ്രീനാരായണ കോളേജിൽ മലയാള ഭാഷയും സാഹിത്യവും പഠിപ്പിക്കാൻ പോയി. പിന്നീട് അലിഗഡ് മുസ്ലീം സർവ്വകലാശാലയിലെ ആദ്യത്തെ മലയാളം അദ്ധ്യാപകനായി, അവിടെ നിന്ന് 1964-ൽ പിഎച്ച്ഡി ബിരുദം നേടി.

2008 -ൽ അദ്ദേഹത്തിന് പദ്മശ്രീ അവാർഡ് ലഭിച്ചു. 2015 -ൽ അലിഗഡ് സർവ്വകലാശാല അദ്ദേഹത്തിന് ശ്രീ നാരായണ ഗുരുവിന്റെ സ്വാധീനം, മലയാളസാഹിത്യത്തിൽ എന്ന തീസീസിന് മൂന്നാമതൊരു ഡി ലിറ്റ് നൽകുകയുണ്ടായി. മൂന്നു ഡി ലിറ്റ് ബഹുമതികൾ ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് ഇദ്ദേഹം. അലിഗഡ് യൂണിവേഴ്സിറ്റിയിലെ ആദ്യ മലയാളം അധ്യാപകനായ അദ്ദേഹം അവിടെ നിന്ന് 1964 -ൽ പിഎച് ഡി കരസ്ഥമാക്കി. അലിഗഡിൽ നിന്നും വിട്ടശേഷം അദ്ദേഹം കേരള വിജ്ഞാനകോശ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു.

സംസ്ഥാന സർക്കാർ ഏജൻസിയായ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻസൈക്ലോപീഡിക് പബ്ലിക്കേഷനിൽ 1975 മുതൽ 1988 വരെ ചീഫ് എഡിറ്ററായും 2001 മുതൽ 2004 വരെ ഡയറക്ടറായും അദ്ദേഹം രണ്ട് തവണ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹം ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി ചെയ്തിരുന്ന കാലത്ത്, 12 വാല്യങ്ങളുള്ള മലയാളം എൻസൈക്ലോപീഡിയ, വിശ്വസാഹിത്യവിജ്ഞാനകോശത്തിന്റെ ഏഴ് വാല്യങ്ങൾ പ്രസിദ്ധീകരിച്ചു.

ബാലസാഹിത്യവും നിരൂപണ പഠനങ്ങളും ഉൾപ്പെടെ നിരവധി പ്രസിദ്ധീകരണങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഗ്രന്ഥമായ ഗവേഷണ മേഘല അലിഗഢ് മുസ്ലീം സർവ്വകലാശാലയിലെ എം.എ മലയാളം ബിരുദാനന്തര കോഴ്‌സിന് നിർദ്ദേശിച്ച പാഠമാണ്. സരോജിനി ഭാസ്‌കരൻ മെമ്മോറിയൽ ചാരിറ്റബിൾ പബ്ലിക് ട്രസ്റ്റിൽ നിന്നുള്ള പരമാചാര്യ പുരസ്‌കാരം ലഭിച്ച അദ്ദേഹത്തെ 2008-ൽ നാലാമത്തെ പരമോന്നത ഇന്ത്യൻ സിവിലിയൻ ബഹുമതിയായ പത്മശ്രീ നൽകി ആദരിച്ചു.