ആർദ്രയെ അനുമോദിച്ച് രാജീവ്‌ഗാന്ധി കള്‍ച്ചറല്‍ ഫോറം

ആർദ്രയെ അനുമോദിച്ച് രാജീവ്‌ഗാന്ധി കള്‍ച്ചറല്‍ ഫോറം

ആറ്റിങ്ങൽ: ഐ.എ.എസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ അഴൂര്‍ മുട്ടപ്പലം ഹരിദേവ മന്ദിരത്തിൽ ആർദ്ര അശോകിനെ രാജീവ് ഗാന്ധി കള്‍ച്ചറല്‍ ഫോറം ഭാരവാഹികള്‍ വസതിയിലെത്തി അനുമോദിച്ചു. ഫോറം പ്രസിഡന്റ് അഡ്വ. എസ്. കൃഷ്ണകുമാര്‍ ഉപഹാരം നല്‍കി. പഞ്ചായത്ത് അംഗങ്ങളായ കെ. ഓമന, സജിത്ത് മുട്ടപ്പലം, ഭാരവാഹികളായ വി. കെ. ശശിധരന്‍, അഴൂര്‍ വിജയന്‍, മാടന്‍വിള നൗഷാദ്, എ.ആര്‍. നിസാര്‍, എസ്. ജി. അനില്‍കുമാര്‍, രാജന്‍ കൃഷ്ണപുരം, അനു വി.നാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.

ബി ടെക് കമ്പ്യൂട്ടർ സയൻസ് ബ്രാഞ്ചിലെ എൻ ആർ ഐ സീറ്റിലേക്ക് ഓൺലൈനായി അപേക്ഷകൾ ക്ഷണിയ്കുന്നു

ബി ടെക് കമ്പ്യൂട്ടർ സയൻസ് ബ്രാഞ്ചിലെ എൻ ആർ ഐ സീറ്റിലേക്ക് ഓൺലൈനായി അപേക്ഷകൾ ക്ഷണിയ്കുന്നു

ആറ്റിങ്ങൽ ഐ എച്ച് ആർ ഡി എഞ്ചിനീയറിംഗ് കോളേജിൽ ബി ടെക് കമ്പ്യൂട്ടർ സയൻസ് ബ്രാഞ്ചിലെ എൻ ആർ ഐ സീറ്റിലേക്ക് ഓൺലൈനായി അപേക്ഷകൾ ക്ഷണിച്ചു. പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, കണക്ക് വിഷയങ്ങളിൽ 45% മാർക്ക് കരസ്ഥമാക്കിയവർക്ക് അപേക്ഷിക്കാം. അപേക്ഷകർ കിം പരീക്ഷ എഴുതേണ്ടതില്ല. അപേക്ഷകൾ ഓൺലൈനായി
www.ihrdonline.org/ihrdiri വെബ്സൈറ്റിൽ ജൂൺ 15 നു വൈകുന്നേരം 5 മണിക്കു മുൻപായി സമർപ്പിക്കേണ്ടതാണ് ഇങ്ങനെ സമർപ്പിക്കുന്ന അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിർദിഷ്ട അനുബന്ധങ്ങളും 1000/- രൂപ രജിസ്ട്രേഷൻ ഫീ ഓൺലൈൻ | പ്രിൻസിപ്പാളിന്റെ പേരിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റ് സഹിതം ജൂൺ 19 വൈകുന്നേരം 5 മണിക്കു മുൻപായി കോളേജിൽ സമർപ്പിക്കേണ്ടതാണ്.

കണ്ണാശുപത്രിയിൽ പതാക ഉയർത്തലും യോഗവും സംഘടിപ്പിച്ചു

കണ്ണാശുപത്രിയിൽ പതാക ഉയർത്തലും യോഗവും സംഘടിപ്പിച്ചു

ആറ്റിങ്ങൽ: സി ഐ ടി യു സ്ഥാപകദിനാചരണം, എച്ച് ഡി എസ് ഇ യുവിൻ്റ നേതൃത്വത്തിൽ കണ്ണാശുപത്രിയിൽ പതാക ഉയർത്തലും, യോഗവും സംഘടിപ്പിച്ചു. യൂണിയൻ ജില്ലാ പ്രസിഡൻൻ്റ് അഡ്വ ബി സത്യൻ പതാക ഉയർത്തി. ജെ അരവിന്ദ് അദ്ധ്യക്ഷനായി. എന്നിവർ സംസാരിച്ചു. സ്ഥാപകദിനാചരണത്തിൻ്റെ ഭാഗമായി എച്ച് ഡി എസ് ഇ യുവിന്റെ നേതൃത്വത്തിൽ ജനറൽ ആശുപത്രിയിൽ യൂണിയൻ പ്രവർത്തകർ രക്തധാനം നടത്തി.

യൂണിയൻ ജില്ല: പ്രസി. അഡ്വ: ബി സത്യൻ നേതൃത്വം നൽകിയ പരിപാടിയിൽ ജില്ലാ ട്രഷറർ രാജപ്പൻപിള്ള, ജില്ലാ സെക്രട്ടറി സുജിത്ത്കുമാർ, അജി ജില്ലാ സെക്രട്ടറി സുജിത്ത് കുമാർ, ജില്ലാ ട്രഷറർ രാജപ്പൻപിള്ള, യൂണിറ്റ് പ്രസി: രെജിത ജെ ആർ, അരവിന്ദ്‌, ശ്രീകാന്ത്, രെജിത്ത്, എന്നിവർ പങ്കെടുത്തു. സി ഐ ടി യു രൂപീകരണത്തിൻ്റെ 53-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

മുനിസിപ്പാലിറ്റി ഒന്നാം നമ്പർ അങ്കണവാടിയിലെ പ്രവേശനോദ്ഘാടനം നടന്നു

മുനിസിപ്പാലിറ്റി ഒന്നാം നമ്പർ അങ്കണവാടിയിലെ പ്രവേശനോദ്ഘാടനം നടന്നു

ആറ്റിങ്ങൽ മുനിസിപ്പാലിറ്റി ഒന്നാം നമ്പർ അങ്കണവാടിയിലെ പ്രവേശനോത്സവം വാർഡ് കൗൺസിലർ ഒ.പി ഷീജ ഉദ്ഘാടനം ചെയ്തു. കിഴുവിലം ഗവ:യു.പി.എസി.ലെ മുൻ ഹെഡ്മാസ്റ്റർ എസ് സതീഷ് കുമാർ അധ്യക്ഷത വഹിച്ചു. ബി ചെല്ലമ്മ മുത്തശ്ശി, എം.ബി.ആർ.എ സെക്രട്ടറി ജി പ്രതീപ് കുമാർ, ആശാവർക്കർ എം ഷീബ, ഹെൽപ്പർ എം ശോഭ എന്നിവർ ആശംസകൾ അർപ്പിച്ചു. വർക്കർ കെ സുനിത സ്വാഗതവും എം.ജി മഹി നന്ദിയും പറഞ്ഞു.

നവീകരിച്ച രണ്ട് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച് ആരോഗ്യ വകുപ്പ് മന്ത്രി

നവീകരിച്ച രണ്ട് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച് ആരോഗ്യ വകുപ്പ് മന്ത്രി

പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിലെ നവീകരിച്ച രണ്ട് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു. പുത്തൻതോപ്പ് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രവും അഴൂർ കുടുംബാരോഗ്യ കേന്ദ്രവുമാണ് നവീകരണം പൂർത്തിയാക്കി ജനങ്ങൾക്ക് തുറന്നു നൽകിയത്. രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയത് കേരളമാണെന്ന് മന്ത്രി പറഞ്ഞു. 3030 കോടി രൂപയാണ് സൗജന്യ ചികിത്സയ്ക്ക് വേണ്ടി വിനിയോഗിച്ചത്. ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കുന്നതിനും ഗ്രാമങ്ങളിൽ മികച്ച ചികിത്സ ഉറപ്പാക്കുന്നതിനും കുടുംബാരോഗ്യകേന്ദ്രങ്ങൾ മുഖ്യ പങ്കുവഹിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

പുത്തൻതോപ്പ് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ ആർദ്രം പദ്ധതി ഫണ്ടിൽ നിന്ന് നാഷണൽ ഹെൽത്ത് മിഷൻ മുഖേന 37.50 ലക്ഷം രൂപ വിനിയോഗിച്ചാണ് ഒ.പി കെട്ടിടം -ലാബ് എന്നിവ നവീകരിച്ചത്. ലാബിൽ ആധുനിക രീതിയിലുള്ള പരിശോധനാ സംവിധാനങ്ങൾ ഏർപ്പെടുത്തിയതിലൂടെ ഗുണനിലവാരമുള്ള പരിശോധനാഫലം സമയബന്ധിതമായി ജനങ്ങൾക്ക് ലഭ്യമാക്കാൻ കഴിയും. ഹേമറ്റോളജി അനലൈസർ, ഇലക്‌ട്രോലൈറ്റ് അണലൈസർ, ഫുള്ളി ഓട്ടോമേറ്റഡ് ബയോകെമിക്കൽ അനാലൈസർ, ഇമ്യുനോ അസെ അനലൈസർ എന്നിവയാണ് ലാബിലേക്ക് പുതുതായി വാങ്ങിയ മെഷിനുകൾ. പരിശോധനാ ഫലങ്ങൾ ഒരു മിനുട്ടിൽ ലഭിക്കുക, ഒരു മണിക്കൂറിൽ 350 ടെസ്റ്റുകൾ ഒരുമിച്ച് ചെയ്യുക, സാധാരണ ജനങ്ങൾക്ക് ടെസ്റ്റുകൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുക തുടങ്ങിയ സൗകര്യങ്ങളാണ് പുതിയ ലാബിലൂടെ ജനങ്ങൾക്ക് ലഭിക്കുക.

നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി അഴൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തി ജനങ്ങൾക്ക് സമർപ്പിച്ചു. ഈ വർഷം എല്ലാ സർക്കാർ ആശുപത്രികളിലും ഇ -ഹെൽത്ത് സംവിധാനം നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു. ആശുപത്രികളെ രോഗീസൗഹൃദമാക്കണമെന്നും റോബോട്ടിക് സർജറി പോലുള്ള പുതിയ ചികിത്സ സംവിധാനങ്ങൾ സർക്കാർ ആശുപത്രികളിൽ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. കേരള സർക്കാരിന്റെ ആർദ്രം പദ്ധതി ഫണ്ടിൽ നിന്ന് നാഷണൽ ഹെൽത്ത് മിഷൻ മുഖേന 15.5 ലക്ഷം രൂപ ചിലവഴിച്ചാണ് കുടുംബാരോഗ്യ കേന്ദ്രമാക്കി നവീകരിച്ചത് . പരിപാടിയിൽ വച്ച് ജനപങ്കാളിത്തത്തോടെ സമാഹരിച്ച പാലിയേറ്റീവ് ഉപകരണങ്ങളും മന്ത്രി വിതരണം ചെയ്തു.

ചടങ്ങിൽ വി. ശശി എം. എൽ. എ അധ്യക്ഷത വഹിച്ചു. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരി പ്രസാദ്, കഠിനംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അജിത അനി, അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. അനിൽ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ബിന്ദു മോഹൻ, വകുപ്പുതല ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായി.

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധന

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധന

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയര്‍ന്നു. 320 രൂപയാണ് കൂടിയത്. ഇന്നലെ 80 രൂപ കുറഞ്ഞിരുന്നു. വ്യാഴം വെള്ളി ശനി ദിവസങ്ങളിൽ സ്വർണവില 600 രൂപയും കുറഞ്ഞിരുന്നു. അന്താരാഷ്ട്ര വിലയിലുണ്ടായ ഇടിവാണ് സംസ്ഥാനത്ത് സ്വർണവില കുറയാനുള്ള കാരണം. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,680 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5585 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4630 രൂപയാണ്.