മങ്കാട്ടൂമൂല അങ്കണവാടിയുടെ പ്രവേശനോത്സവം നടന്നു

മങ്കാട്ടൂമൂല അങ്കണവാടിയുടെ പ്രവേശനോത്സവം നടന്നു

ആറ്റിങ്ങൽ മുനിസിപ്പാലിറ്റി വാർഡ് -27(പച്ചംകുളം) മങ്കാട്ടൂമൂല അങ്കണവാടി(നമ്പർ -25) പ്രവേശനോത്സവം ആറ്റിങ്ങൽ മുനിസിപ്പാലിറ്റി വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണും വാർഡ് കൗൺസിലറുമായ എസ്.ഷീജ ഉദ്ഘാടനം ചെയ്തു. നാരായണപിള്ള,എസ്. സതീഷ്കുമാർ, പ്രശാന്ത്, മുരളി, അജി, രമ്യ, സൗമ്യ, നിഷ ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു.

പ്ലസ് ടു ഉന്നത വിജയികളെ സൗഹൃദ അസോസിയേഷൻ അനുമോദിച്ചു

പ്ലസ് ടു ഉന്നത വിജയികളെ സൗഹൃദ അസോസിയേഷൻ അനുമോദിച്ചു

കല്ലമ്പലം: ഇക്കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ ആയിഷ. എൻ, നേഹ ഫാത്തിമ, ഹന്ന. എ. സൽമ. എസ്‌ എന്നീ വിദ്യാർത്ഥികളെ സൗഹൃദ റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ വീടുകളിലെത്തി മധുരം നൽകി മെഡലുകൾ സമ്മാനിച്ച് അനുമോദനങ്ങൾ നൽകി.

നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു

നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു

കരൾ രോഗം ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്ന നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു. ചെറിയ വയറുവേദനയുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ഗുരുതരമായ കരൾ സംബന്ധമായ അസുഖമാണെന്നും അടിയന്തരമായി ലിവർ ട്രാൻസ്പ്ലാന്റാണ് ഡോക്ടർമാർ നിർദ്ദേശിക്കുകയുമായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് അന്ത്യം. മഹേഷിന്റെ പ്രതികാരം, ഷഫീക്കിന്റെ സന്തോഷം, ഹണീ ബി 2.5, വെള്ളരിപ്പട്ടണം, ജാനേ മൻ, ജയ ജയ ജയ ഹേ, പ്രിയൻ ഓട്ടത്തിലാണ്, ജോ&ജോ, മിന്നൽ മുരളി തുടങ്ങി നിരവധി സമകാലിക സിനിമകളിൽ ഹരീഷ് പേങ്ങൻ വേഷമിട്ടിട്ടുണ്ട്.

ഉപതെരഞ്ഞെടുപ്പ്; കാനാറ വാർഡിൽ യുഡിഎഫിലെ അപർണയ്ക്ക് വിജയം

ഉപതെരഞ്ഞെടുപ്പ്; കാനാറ വാർഡിൽ യുഡിഎഫിലെ അപർണയ്ക്ക് വിജയം

ഉപതെരഞ്ഞെടുപ്പ് നടന്ന പഴയ കുന്നുമ്മേൽ ഗ്രാമ പഞ്ചായത്തിലെ കാനാറ വാർഡിൽ യുഡിഎഫിലെ അപർണ വിജയിച്ചു

ആകെ

യുഡിഎഫ്- 560
എൽഡിഎഫ്- 548
ബിജെപി- 76

വിദ്യാലയങ്ങളില്‍ 12 ശനിയാഴ്ചകള്‍ കൂടി പ്രവൃത്തിദിനം; സ്‌കൂളുകള്‍ നാളെ തുറക്കും

വിദ്യാലയങ്ങളില്‍ 12 ശനിയാഴ്ചകള്‍ കൂടി പ്രവൃത്തിദിനം; സ്‌കൂളുകള്‍ നാളെ തുറക്കും

തിരുവനന്തപുരം: പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം കുറിച്ച് സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ തുറക്കും. 42 ലക്ഷത്തോളം കുട്ടികളാണ് നാളെ സ്കൂളുകളിലേക്കെത്തുക. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മലയിന്‍കീഴ് ഗവ.വിഎച്ച്എസ്എസില്‍
നാളെ രാവിലെ 9ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

ജില്ലാ തലത്തിലും പ്രവേശനോത്സവങ്ങളുണ്ടാകും. ലളിതമായി വ്യത്യസ്തരീതിയില്‍ പ്രവേശനോത്സവം ഒരുക്കാനാണ് സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിട്ടുള്ള നിര്‍ദേശം. ഈ അധ്യയന വര്‍ഷം 220 പ്രവൃത്തി ദിനങ്ങളാക്കാനുള്ള നീക്കത്തില്‍ നിന്നും അധ്യാപക സംഘടനകളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് സര്‍ക്കാര്‍ പിന്മാറി. വിദ്യാലയങ്ങളില്‍ 204 പ്രവൃത്തി ദിനങ്ങള്‍ ഉറപ്പാക്കാനാണ് ഇപ്പോൾ ധാരണയായിട്ടുള്ളത്.

ഇതനുസരിച്ച് പൊതുവിദ്യാലയങ്ങളില്‍ 12 ശനിയാഴ്ചകള്‍ കൂടി പ്രവൃത്തിദിനമായിരിക്കും. തുടര്‍ച്ചയായി അഞ്ചു പ്രവൃത്തിദിനങ്ങള്‍ വരാത്ത ആഴ്ചകളിലെ ശനിയാഴ്ചയും പ്രവൃത്തിദിനമാക്കാനാണ് അധ്യാപക സംഘടനാ പ്രതിനിധികള്‍ ഉള്‍പ്പെട്ട വിദ്യാഭ്യാസ ഗുണമേന്മാ സമിതി (ക്യുഐപി) ശുപാര്‍ശ ചെയ്തിട്ടുള്ളത്.

വിദ്യാഭ്യാസ കലണ്ടറിന് അംഗീകാരം നല്‍കാന്‍ ചേര്‍ന്ന ക്യുഐപി യോഗമാണ് ഈ ശുപാര്‍ശ നല്‍കിയത്. ഇതനുസരിച്ച് തുടര്‍ച്ചയായ ആറു ദിവസം പ്രവൃത്തിദിനമാകില്ല. വ്യാഴാഴ്ച നടക്കുന്ന സ്‌കൂള്‍ പ്രവേശനോത്സവത്തോടനുബന്ധിച്ച് അധ്യയന ദിനങ്ങള്‍ അടക്കം വ്യക്തമാക്കിയുള്ള അക്കാദമിക് കലണ്ടര്‍ പുറത്തിറക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രൻ ജ്ഞാനതപസ്വി അന്തരിച്ചു

ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രൻ ജ്ഞാനതപസ്വി അന്തരിച്ചു

ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറിയായ സ്വാമി ഗുരുമിത്രൻ ഗുരുജ്യോതിയില്‍ ലയിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ദീര്‍ഘനാളായി ഉദരസംബന്ധമായ രോഗങ്ങളാല്‍ ചികിത്സയിലായിരുന്നു. 2002 ല്‍ സന്ന്യാസം സ്വീകരിക്കുകയും ചെയ്തു. തുടര്‍ന്ന് ദീര്‍ഘകാലം ഗുരുവിന്റെ ജന്മസ്ഥലമായ ശാന്തിഗിരി ആശ്രമം ചന്ദിരൂര്‍ ബ്രാഞ്ചിന്റെ ചുമതല വഹിച്ചു.

തുടര്‍ന്ന് 2011 മുതല്‍ ആശ്രമം ഡയറക്ടര്‍ ബോര്‍ഡിലെത്തുകയും ജോയിന്റ് സെക്രട്ടറിയാവുകയും ചെയ്തു. 2019 മുതല്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറിയായും ശാന്തിഗിരി ആയുര്‍വേദ മെഡിക്കല്‍ കോളേജിന്റെ മാനേജരായും പ്രവര്‍ത്തിച്ചുവരികയായിരുന്നു.
പൂര്‍വ്വാശ്രമത്തിലെ നാമം അജയകുമാര്‍ എല്‍. 1976 ഫെബ്രുവരി 10ന് ചിറയിൻകീഴിൽ ജനിച്ചു. കൃഷ്ണൻകുട്ടിയും ലതികയുമാണ് മാതാപിതാക്കൾ. നാളെ (31-05-2023 ബുധന്‍) രാവിലെ 7 മണിമുതല്‍ പൊതുദര്‍ശനം നടക്കും. ഉച്ചയ്ക്ക് 12 മണിയോടെ പ്രാര്‍ത്ഥനാ ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്ന് സംസ്കാരം പോത്തന്‍കോട് ശാന്തിഗിരി ആശ്രമം വളപ്പില്‍ നടക്കും.