ചിറയിൻകീഴ് മുടപുരം എസ് എസ് എം ഹയർ സെക്കൻഡറി സ്കൂളിൽ +2 പരീക്ഷക്ക് തിളക്കമാർന്ന വിജയം

ചിറയിൻകീഴ് മുടപുരം എസ് എസ് എം ഹയർ സെക്കൻഡറി സ്കൂളിൽ +2 പരീക്ഷക്ക് തിളക്കമാർന്ന വിജയം

ചിറയിൻകീഴ് മുടപുരം എസ് എസ് എം ഹയർ സെക്കൻഡറി സ്കൂളിൽ +2 പരീക്ഷക്ക് തിളക്കമാർന്ന വിജയം. നീരജ 1200ൽ 1200 മാർക്കും നേടി വിജയിച്ചു. 11 വിദ്യാർത്ഥികൾ ഫുൾ A+ നേടിയിട്ടുണ്ട്. ആകെ പരീക്ഷയെഴുതിയ 55 വിദ്യാർത്ഥികളിൽ 54 പേരും വിജയിച്ചു.

ആറ്റിങ്ങൽ ഗവ: ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ് ടു പരീക്ഷയിൽ 88% വിജയം

ആറ്റിങ്ങൽ ഗവ: ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ് ടു പരീക്ഷയിൽ 88% വിജയം

ഗവ: ഗേൾസ് HSS ആറ്റിങ്ങൽ

വിജയശതമാനം : 88

ഫുൾ A+ = 47

സ്കൂൾ ഫസ്റ്റ് : ആവണി വി എസ് (1199 / 1200 )

സ്കൂൾ സെക്കൻഡ് : ആര്യ മുരളി ( 1196/ 1200 )

പ്ലസ് ടുവിന് 82.95 % വിജയം, ഫലം പ്രഖ്യാപിച്ച് വിദ്യാഭ്യാസമന്ത്രി

പ്ലസ് ടുവിന് 82.95 % വിജയം, ഫലം പ്രഖ്യാപിച്ച് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം : പ്ലസ് ടു ഫലം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. 82.95 ശതമാനം പേർക്ക് പ്ലസ് ടു പരീക്ഷയിൽ വിജയം. റെഗുലര്‍ വിഭാഗത്തില്‍ 3,76,135 കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ 3,12,005 പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടി. സേ ഇംപ്രൂവ്മെന്റ് പരീക്ഷ ജൂണ്‍ 21 മുതല്‍ നടക്കും. നാല് മണി മുതല്‍ വെബ്സൈറ്റിലും മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷനിലും ഫലമറിയാം. എന്നാല്‍ ഇത്തവണ വിജയശതമാനം 0.92% കുറഞ്ഞു. സയൻസ് ഗ്രൂപ്പില്‍ 87.31% വിജയം നേടി. ഹുമാനിട്ടീസ് – 71.93% വും കൊമേഴ്സ് – 82.75% വും വിജയം നേടി. സ‍ര്‍ക്കാര്‍ സ്കൂള്‍ – 79.19% വിജയം സ്വന്തമാക്കി. എയ്ഡഡ് സ്കൂളുകള്‍ 86.31% വിജയവും ആണ്‍ എയ്ഡഡ് സ്കൂളുകള്‍ – 82.70% വിജയവും സ്പെഷല്‍ സ്കൂളുകള്‍ 99.32% വിജയവും കരസ്ഥമാക്കി.

33,915 കുട്ടികള്‍ എല്ലാ വിഷയങ്ങളും എ പ്ലസ് നേടി. 75.30% ശതമാനം കുട്ടികള്‍ ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി പരീക്ഷയില്‍ വിജയിച്ചു. 98 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിജയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. കലാമണ്ഡലത്തിലെ വിജയശതമാനം- 89.06% ആണ്. രണ്ട് പേ‍ര്‍ക്ക് മുഴുവൻ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. വിജയശതമാനം ഏറ്റവും കൂടുതല്‍ എറണാകുളം ജില്ലയില്‍. 87.55 ശതമാനമാണ് വിജയം. ഏറ്റവും കുറവ് പത്തനംതിട്ടയിലാണ്. 76.59 ശതമാനം. 77 സ്കൂളുകളില്‍ പരീക്ഷ എഴുതിയ മുഴുവൻ വിദ്യാ‍ര്‍ത്ഥികളും വിജയിച്ചു. എട്ട് സ‍ര്‍ക്കാര്‍ സ്കൂളുകളും 25 എയ്ഡഡ് സ്കൂളുകളും 12 സ്പെഷ്യല്‍ സ്കൂളുകളും നൂറ് ശതമാനം വിജയം നേടി. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയ ജില്ല മലപ്പുറമാണ്. 60,380 പേരാണ് പരീക്ഷയെഴുതിയത്. കുറവ് വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയ ജില്ല വയനാടാണ്. ഏറ്റവും കൂടുതല്‍, എല്ലാ വിജയങ്ങള്‍ക്കും എ പ്ലസ് ലഭിച്ച ജില്ലയും മലപ്പുറമാണ്. 4597 പേര്‍ക്ക് മലപ്പുറം ജില്ലയില്‍ മുഴുവൻ എ പ്ലസ് ലഭിച്ചു. പട്ടം സെന്റ് മേരീസ് സ്കൂളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ പാസായി, 715 പേര്‍.

പുനര്‍ മൂല്യ നിര്‍ണയത്തിനുള്ള അപേക്ഷ മെയ് 31 ന് ഉള്ളില്‍ നല്‍കണം. സേ പരീക്ഷയ്ക്കുള്ള അപേക്ഷ മെയ് 29 നുള്ളിലും നല്‍കണം. 78.39 ശതമാനമാണ് വിഎച്ച്‌എസ്‌ഇ പരീക്ഷാ വിജയം. 78.26 ശതമാനമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയം. ഇത്തവണ 0.13 % വര്‍ദ്ധനവാണ് വിജയത്തിലുണ്ടായത്. ഏറ്റവും കൂടുതല്‍ പേര്‍ വിജയിച്ചത് വയനാട് ജില്ലയിലാണ്. 83.63 ശതമാനം പേര്‍. കുറവ് വിജയശതമാനം പത്തനംതിട്ടയിലാണ്, 68.48 ശതമാനം. 20 സ്കൂളുകളില്‍ നൂറ് മേനി വിജയം ലഭിച്ചു. 12 സര്‍ക്കാര്‍ സ്കൂളുകളും എട്ട് എയ്ഡഡ് സ്കൂളുകളും മുഴുവൻ വിജയം സ്വന്തമാക്കി. 373 വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവൻ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. കഴിഞ്ഞ വര്‍ഷം ഇത് 187 ആയിരുന്നു.

പ്ലസ് വണ്‍ പ്രവേശനത്തിന് ജൂണ്‍ രണ്ട് മുതല്‍ ഒമ്ബത് വരെ അപേക്ഷ നല്‍കാം. ട്രയല് അലോട്ട്മെൻ്റ് ജൂണ്‍ 13ന് നടക്കും. ജൂണ്‍ 19ന് ആദ്യ അലോട്ട്മെന്റും ജൂലൈ അഞ്ചിന് ക്ലാസും തുടങ്ങും. അപേക്ഷ ഓണ്‍ലൈനായി നല്‍കണം. സപ്ലിമെന്ററി അലോട്ട്മെന്റും ഉണ്ടാകും. ഓഗസ്റ്റ് നാലിന് പ്രവേശന നടപടി അവസാനിക്കും.നല്ല ഫലമാണ് പ്ലസ് ടുവിന്റേതെന്ന് പ്രഖ്യാപന ശേഷം മന്ത്രി പറഞ്ഞു. എല്ലാ കാലത്തും എല്ലാ വിഷയങ്ങള്‍ക്കും നൂറ് ശതമാനം വിജയം ലഭിക്കില്ലെന്നും മന്ത്രി പറഞ്ഞു.

അരിക്കൊമ്പന്‍ കുമളിക്ക് സമീപമെത്തി, ആറുകിലോമീറ്റര്‍ അകലെ വരെ; നിരീക്ഷണം തുടരുന്നതായി വനംവകുപ്പ്

അരിക്കൊമ്പന്‍ കുമളിക്ക് സമീപമെത്തി, ആറുകിലോമീറ്റര്‍ അകലെ വരെ; നിരീക്ഷണം തുടരുന്നതായി വനംവകുപ്പ്

കുമളി: ചിന്നക്കനാലില്‍ നിന്നു പിടികൂടി പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ ഇറക്കിവിട്ട അരിക്കൊമ്പന്‍ കുമളിക്ക് സമീപമെത്തി. ആകാശദൂരം കുമളിയില്‍ നിന്ന് ആറുകിലോമീറ്റര്‍ അകലെ വരെ എത്തിയ അരിക്കൊമ്പന്‍, ചിന്നക്കനാലില്‍ നിന്ന് പിടികൂടി പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ ഇറക്കിവിട്ട മേദകാനം ഭാഗത്തേയ്ക്ക് തന്നെ മടങ്ങി. ആനയുടെ ദേഹത്ത് ഘടിപ്പിച്ചിരിക്കുന്ന ജിപിഎസ് കോളറില്‍ നിന്നുള്ള വിവരങ്ങള്‍ വനംവകുപ്പ് നിരീക്ഷിച്ച് വരികയാണ്. വിഎച്ച്എഫ് ആന്റിന ഉപയോഗിച്ചുള്ള നിരീക്ഷണവും തുടരുന്നതായി വനംവകുപ്പ് അറിയിച്ചു.

ആറുദിവസം മുന്‍പാണ് ആന തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിന്റെ വനമേഖലയില്‍ പ്രവേശിച്ചത്. അരിക്കൊമ്പനെ തുറന്നുവിട്ട പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ നിന്ന് തമിഴ്‌നാട്ടിലെ മേഘമല വരെ പോയ ശേഷമായിരുന്നു കാട്ടാനയുടെ മടക്കം.വനപാലകര്‍ക്കുവേണ്ടി നിര്‍മിച്ച ഷെഡ് ഞായറാഴ്ച അരിക്കൊമ്പന്‍ തകര്‍ത്തിരുന്നു. ഇവിടെ ഉണ്ടായിരുന്ന ജീവനക്കാര്‍ അരിക്കൊമ്പനെ കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു.

അരിക്കൊമ്പന്റെ ആക്രമണം ഭയന്ന് മേഘമലയില്‍ വിനോദസഞ്ചാരികള്‍ക്ക് തമിഴ്‌നാട് വനം വകുപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ആന പെരിയാര്‍ വന്യജീവി സങ്കേതത്തിലേക്കു മാറിയിട്ട് ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും ഇനിയും മടങ്ങിവരാനുള്ള സാധ്യത തമിഴ്‌നാട് തള്ളിക്കളയുന്നില്ല. അതിനാല്‍ നിരീക്ഷണത്തിനായി നിയോഗിച്ചിരിക്കുന്ന സംഘങ്ങളോട് അവിടെ തുടരാനാണു നിര്‍ദേശിച്ചിരിക്കുന്നത്.

സ്പീഡ് ​ഗവർണർ നിർബന്ധം, ജിപിഎസ് സംവിധാനം; സ്കൂൾ വാഹനങ്ങൾക്ക് കർശന നിർദേശം

സ്പീഡ് ​ഗവർണർ നിർബന്ധം, ജിപിഎസ് സംവിധാനം; സ്കൂൾ വാഹനങ്ങൾക്ക് കർശന നിർദേശം

തി​രു​വ​ന​ന്ത​പു​രം: സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കേ, സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന്​ ക​ർ​ശ​ന നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്. പ​ര​മാ​വ​ധി വേ​ഗം 50 കി​ലോ​മീ​റ്റ​റി​ൽ നി​ജ​പ്പെ​ടു​ത്തി​യ സ്പീ​ഡ് ഗവർണറുകൾ സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളി​ൽ നി​ർ​ബ​ന്ധ​മാ​ക്കി. സ്കൂ​ൾ മേ​ഖ​ല​യി​ൽ പ​ര​മാ​വ​ധി മ​ണി​ക്കൂ​റി​ൽ 30 കി​ലോ​മീ​റ്റ​ർ വേ​ഗത്തിൽ മാത്രമേ സഞ്ചരിക്കാവൂ. മ​റ്റ് റോ​ഡു​ക​ളി​ൽ പ​ര​മാ​വ​ധി 50 കി​ലോ​മീ​റ്റർ.

മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച​തി​നോ അ​മി​ത​വേ​ഗ​ത്തി​നോ അ​പ​ക​ട​ക​ര​മാ​യി വാ​ഹ​ന​മോ​ടിച്ചതിനോ മ​റ്റ് കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കോ ശി​ക്ഷി​ക്ക​പ്പെ​ട്ട​വ​രാ​ക​രു​ത് വാ​ഹ​ന​ത്തി​ന്റെ ഡ്രൈ​വ​ർ എന്ന് നിർദേശത്തിൽ പറയുന്നു.വാ​ഹ​ന​ങ്ങ​ളി​ൽ ജിപിഎ​സ്​ സം​വി​ധാ​നം ഉറപ്പാക്കണം. ഇ​വ സു​ര​ക്ഷ മി​ത്ര സോ​ഫ്​​റ്റ്​​വെ​യ​റു​മാ​യി നിർബന്ധമായി ബ​ന്ധി​പ്പി​ച്ചിരിക്കണം. സ്കൂ​ൾ മാ​നേ​ജ്മെ​ൻറി​നും ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ​ക്കും സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളെ ത​ത്സ​മ​യം നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി ‘വി​ദ്യാ വാ​ഹ​ൻ’ എ​ന്ന മൊ​ബൈ​ൽ ആ​പ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.

സ്കൂ​ൾ തു​റ​ക്കു​ന്ന​തി​ന് ​മു​മ്പ്​ ത​ന്നെ വാ​ഹ​ന​ത്തി​ന്റെ അ​റ്റ​കു​റ്റ​പ്പ​ണി പൂ​ർ​ത്തി​യാ​ക്കി ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന​ക്ക് ഹാ​ജ​രാ​ക്ക​ണം. വാ​തി​ലു​ക​ളു​ടെ എ​ണ്ണ​ത്തി​ന് തു​ല്യ​മാ​യ ഡോ​ർ അ​റ്റ​ൻ​ഡ​ർ​മാ​ർ എ​ല്ലാ സ്കൂ​ൾ ബ​സി​ലും വേ​ണം. സീ​റ്റി​ങ്​ ക​പ്പാ​സി​റ്റി അ​നു​സ​രി​ച്ച് മാ​ത്ര​മേ കു​ട്ടി​ക​ളെ യാ​ത്ര ചെ​യ്യാ​ൻ അ​നു​വ​ദി​ക്കാ​വൂ. 12 വ​യ​സ്സി​ന് താ​ഴെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളാ​ണെ​ങ്കി​ൽ ഒ​രു സീ​റ്റി​ൽ ര​ണ്ടു​പേ​ർ​ക്ക് യാ​ത്ര ചെ​യ്യാ​ൻ അ​നു​വ​ദി​ക്കാം.

ഓ​രോ ട്രി​പ്പി​ലും യാ​ത്ര ചെ​യ്യു​ന്ന കു​ട്ടി​ക​ളു​ടെ പേ​ര്, ക്ലാ​സ്, അ​ഡ്ര​സ്സ് ബോ​ർ​ഡി​ങ്​ പോ​യ​ൻ​റ് , ര​ക്ഷാ​ക​ർ​ത്താ​വി​ന്റെ പേ​ര്, വി​ലാ​സം, ഫോ​ൺ ന​മ്പ​ർ എ​ന്നി​വ രേ​ഖ​പ്പെ​ടു​ത്തി​യ ലി​സ്റ്റ് ലാ​മി​നേ​റ്റ് ചെ​യ്ത് വാ​ഹ​ന​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ക്ക​ണം. ഓ​രോ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ലും എ​ല്ലാ കു​ട്ടി​ക​ളു​ടെ​യും യാ​ത്രാ മാ​ർ​ഗ​ങ്ങ​ൾ സം​ബ​ന്ധി​ച്ചു​ള്ള കാ​ര്യ​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി​യ ര​ജി​സ്റ്റ​ർ സൂ​ക്ഷി​ക്ക​ണം. ഇ​വ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്, പൊലീസ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രു​ടെ പ​രി​ശോ​ധ​നാ സ​മ​യ​ത്ത് ഹാ​ജ​രാ​ക്ക​ണമെന്നും നിർദേശത്തിൽ പറയുന്നു.

വാ​ഹ​ന​ത്തി​ന്റെ പി​റ​കി​ൽ വാ​ഹ​ന​ത്തി​ന്റെ സീ​റ്റി​ങ്​ ക​പ്പാ​സി​റ്റി രേ​ഖ​പ്പെ​ടു​ത്ത​ണം.സ്കൂ​ളി​ൻറെ പേ​രും ഫോ​ൺ ന​മ്പ​റും വാ​ഹ​ന​ത്തി​ൻറെ ഇ​രു​വ​ശ​ങ്ങ​ളി​ലും പ്ര​ദ​ർ​ശി​പ്പി​ക്ക​ണം. ഓ​രോ വാ​ഹ​ന​ത്തി​ലും ഒ​രു അ​ധ്യാ​പ​ക​നെ​യോ അ​ന​ധ്യാ​പ​ക​നെ​യോ റൂ​ട്ട് ഓ​ഫി​സ​റാ​യി നി​യോ​ഗി​ക്ക​ണം. ഡ്രൈ​വ​ർ​ക്ക് കു​റ​ഞ്ഞ​ത് 10 വ​ർ​ഷ​ത്തെ​യെ​ങ്കി​ലും ഡ്രൈ​വി​ങ്​ പ​രി​ച​യം വേ​ണം. പ്ര​ഥ​മ​ശു​ശ്രൂ​ഷ​ക്ക് അ​ത്യാ​വ​ശ്യ​മാ​യ എ​ല്ലാ മ​രു​ന്നു​ക​ളും ഉ​ൾ​ക്കൊ​ള്ളു​ന്ന ഫ​സ്റ്റ് എ​യ്ഡ് ബോ​ക്സ് സൂ​ക്ഷി​ക്ക​ണം. വാ​ഹ​ന​ത്തി​ന​ക​ത്ത് ഫ​യ​ർ എ​ക്സ്റ്റി​ങ്ങ്യൂ​ഷ​ർ എ​ല്ലാ​വ​ർ​ക്കും കാ​ണാ​വു​ന്ന രീ​തി​യി​ലും അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ എ​ളു​പ്പ​ത്തി​ൽ എ​ടു​ത്ത്​ ഉ​പ​യോ​ഗി​ക്കാ​വു​ന്ന രീ​തി​യി​ലും ഘ​ടി​പ്പി​ക്ക​ണം. വാ​ഹ​ന​ത്തി​ന്റെ പി​റ​കി​ൽ ചൈ​ൽ​ഡ് ലൈ​ൻ (1098) പൊ​ലീ​സ് (100) ആം​ബു​ല​ൻ​സ് (102) ഫ​യ​ർ​ഫോ​ഴ്സ് (101), ബ​ന്ധ​പ്പെ​ട്ട മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് ഓ​ഫി​സ്, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ എ​ന്നി​വ​രു​ടെ ഫോ​ൺ ന​മ്പ​ർ പ്ര​ദ​ർ​ശി​പ്പി​ക്ക​ണമെന്നും നിർദേശത്തിൽ പറയുന്നു.

വെള്ളായണി കാർഷിക കോളേജിൽ പെൺകുട്ടിയെ സഹപാഠി ക്രൂരമായി പൊള്ളലേല്‍പ്പിച്ചു

വെള്ളായണി കാർഷിക കോളേജിൽ പെൺകുട്ടിയെ സഹപാഠി ക്രൂരമായി പൊള്ളലേല്‍പ്പിച്ചു

തിരുവനന്തപുരം: വെള്ളായണി കാർഷിക കോളേജിൽ പെൺകുട്ടിയെ സഹപാഠി ക്രൂരമായി തേപ്പുപെട്ടി ഉപയോഗിച്ച് പൊള്ളലേല്‍പ്പിച്ചു. പൊള്ളലേറ്റത് ആന്ധ്രാ സ്വദേശിനിയായ പെൺകുട്ടിക്കാണ്. ആന്ധ്രാ സ്വദേശിനിയായ മറ്റൊരു പെൺകുട്ടിയാണ് പൊള്ളിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. രണ്ടുപേരും ഹോസ്റ്റലിൽ ഒരു മുറിയിലായിരുന്നു താമസം.
സംഭവം മെയ് 18 ന് നാട്ടിൽ പോയി. പൊള്ളലേറ്റ കുട്ടിയും പ്രതിയായ കുട്ടിയും പിന്നീട് അവധിക്ക് പോയി. ഇന്ന് തിരിച്ചു വന്നതിന് ശേഷമാണ് പെൺകുട്ടി പരാതി നൽകിയത്. ആരോപണ വിധേയയായ കുട്ടി ഇന്ന് തിരിച്ചെത്തുകയേ ഉള്ളു.

അതേസമയം, സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ നാലംഗ സമിതിയെ കോളേജ് അധികൃതർ നിയമിച്ചിട്ടുണ്ട്. സംഭവം തിരുവല്ലം പൊലീസിനെ വിളിച്ചറിയിച്ചത് കോളേജ് അധികൃതർ തന്നെയാണ്. ആക്രമണത്തിന് എന്താണ് കാരണമെന്ന് വ്യക്തമല്ല.
അവസാന വർഷ അ​ഗ്രികൾച്ചർ വിദ്യാർത്ഥികൾക്കിടയിലാണ് സംഭവമുണ്ടായത്. ആന്ധ്രസ്വദേശിനിയായ പെൺകുട്ടിയാണ് പൊള്ളലേൽപ്പിച്ചത്. ഈ പെൺകുട്ടി മറ്റൊരു പെൺകുട്ടിയുടെ സഹായത്താലാണ് ആക്രമിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. സംഭവം നടക്കുന്നത് 18ാംതിയ്യതി വ്യാഴാഴ്ച്ചയാണ്.

പൊള്ളലേറ്റ പെൺകുട്ടി പരാതി നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് കോളേജ് അധികൃതർ ഇക്കാര്യം അറിഞ്ഞിരുന്നില്ല. പൊള്ളലേറ്റ ശേഷം കുട്ടി നാട്ടിലേക്ക് പോവുകയായിരുന്നു. പിന്നീട് ശരീരത്തിൽ ​ഗുരുതരമായി പൊള്ളലേറ്റതിനെ കുറിച്ച് ബന്ധുക്കൾ കോളേജിലെത്തി അധികൃതരെ അറിയിക്കുകയായിരുന്നു. തുടർന്ന് കോളേജ് അധികൃതർ നാലം​ഗ സമിതിയെ നിയോ​ഗിച്ച് അന്വേഷണത്തിന് നേതൃത്വം നൽകി.

പെൺകുട്ടി പരാതി നൽകാൻ വിസമ്മതിച്ചെങ്കിലും അന്വേഷണം നീങ്ങുകയാണ്. സംഭവം പൊലീസ് സ്റ്റേഷനിൽ അറിയിച്ചിട്ടുണ്ട്. അതേസമയം, സംഭവത്തിൽ ദുരൂഹതകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഒരേ മുറിയിൽ കഴിഞ്ഞ രണ്ടുവർഷമായി താമസിച്ചു വരികയാണ് ഇരുവരും. പൊലീസ് പെൺകുട്ടിയുടെ മൊഴിയെടുക്കുകയാണ്. തേപ്പുപെട്ടി കൊണ്ട് പൊള്ളലേൽപ്പിച്ചതാകാമെന്ന് വിദ്യാർത്ഥികളും ഡീനും പറയുന്നത്.

ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്ന് ഡീൻ ഡോ. റോയ് സ്റ്റീഫൻ പറഞ്ഞു. ഇരുവരും നല്ല സുഹൃത്തുക്കളായിരുന്നു. ജാതി വിവേചനവും, പുറത്തു നിന്നുള്ള ഇടപെടലും ആക്രമണത്തിന് പിന്നിലില്ലെന്നും ഡീൻ വ്യക്തമാക്കി. അതേസമയം, സംഭവത്തിൽ പ്രതികരണവുമായി കൃഷിമന്ത്രി പി. പ്രസാദ് രം​ഗത്തെത്തി. അന്വേഷണം നടത്തി കർശന നടപടിയെടുക്കാൻ മന്ത്രി കോളജ് അധികൃതർക്ക് നിർദേശം നൽകി.