by Midhun HP News | May 25, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊടുവഴന്നൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ് ടുവിൽ 130 കുട്ടികൾ പരീക്ഷ എഴുതിയതിൽ 87% വിജയം. 13 പേർക്ക് ഫുൾ A+
1.അച്യുത് എ.എം 2.അജിൻ.എ 3.ആദിത്യൻ.എസ്.ജെ 4.കാർത്തിക്.എ.വി 5.നന്ദന.എസ്.എസ് 6.നൗഫ സുൽഫിക്കർ 7.ഫാത്തിമത്തു റാഷ.എം 8.ഭഗത് കൃഷ്ണ യു.ജെ 9.ഭവ്യ.ബി.എസ് 10.മഹിമ.വി 11.ശലഭ.എ.എസ് 12.റിതിൻ രഞ്‍ജിത്ത് 13.റിഷ ഫാത്തിമ എന്നിവർക്കാണ് ഫുൾ എ പ്ലസ്.
by Midhun HP News | May 25, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ചിറയിൻകീഴ് എസ് എസ് എം സ്കൂളിൽ പ്ലസ് ടു ബയോളജി സയൻസിൽ 1200 ഇൽ 1200 മാർക്കും നേടി നീരജ എസ് ആർ കൃഷ്ണ. പെരുംകുഴി ഇളങ്കത്തിൽ, വിദേശത്ത് അക്കൗണ്ടന്റായ ഷൈൻ ആർ ന്റെയും രശ്മി എ.വിയുടെയും മകളാണ് നീരജ. ആദിശേഷ് എസ് ആർ സഹോദരനാണ്.

by Midhun HP News | May 25, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കേന്ദ്ര സർക്കാരിന്റെ വർഗ്ഗീയ വിദ്യാഭ്യാസ നയത്തിനെതിരെ ജനകീയ വിദ്യാഭ്യാസ സമിതി ആറ്റിങ്ങൽ ആലംകോട് ജംഗ്ഷനിൽ വിദ്യാഭ്യാസ സദസസ്സും കാൽനട പ്രചരണ ജാഥയുടെ ഉദ്ഘാടനവും കെ.എസ്.ടി.എ സംസ്ഥാന സെക്രട്ടറി എ നജീബ് നിർവഹിച്ചു. സബ്ജില്ലാ പ്രസിഡന്റ് എം മഹേഷ് അധ്യക്ഷത വഹിച്ചു. കർഷകസംഘം നേതാവ് എൻ. മോഹനൻ നായർ, ബാലസംഘം ജില്ലാ പ്രസിഡന്റ് ഭാഗ്യാ മുരളി, സ്വാഗതസംഘം ചെയർമാനും ആറ്റിങ്ങൽ മുനിസിപ്പാലിറ്റി ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ എ നജാം, ജില്ലാ ട്രഷറർ ബി.എസ് ഹരിലാൽ, ജില്ലാ എക്സിക്യൂട്ടീവ് അംഗം വി സുബാഷ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ എച്ച് അരുൺ, കെ.പി ശ്രീകല, സബ് ജില്ലാ സെക്രട്ടറി എം ബാബു എന്നിവർ സംസാരിച്ചു.
by Midhun HP News | May 25, 2023 | Latest News, കേരളം, ജില്ലാ വാർത്ത
സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശനത്തിന് ഏകജാലകം വഴി ജൂണ്‍ 2 മുതല്‍ 9 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ജൂണ്‍ 13 നാണ് ട്രയല്‍ അലോട്ട്‌മെന്റ്. ജൂണ്‍ 19ന് ആദ്യ അലോട്ട്‌മെന്റും മുഖ്യഘട്ടത്തിലെ അവസാന അലോട്ട്‌മെന്റ് ജൂലൈ ഒന്നിനും നടക്കും. മുഖ്യഘട്ടത്തിലുള്‍പ്പെട്ട മൂന്ന് അലോട്ട്‌മെന്റിലൂടെ ഭൂരിഭാഗം സീറ്റുകളില്‍ പ്രവേശനമുറപ്പാക്കി ജൂലൈ അഞ്ചിന് സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കും. പ്ലസ് ടു ഫലപ്രഖ്യാപനത്തിനിടെ വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. മുഖ്യഘട്ടത്തിന് ശേഷം സപ്ലിമെന്ററി അലോട്ട്‌മെന്റിലൂടെ ബാക്കി സീറ്റുകള്‍ നികത്തി ഓഗസ്റ്റ് നാലിനായിരിക്കും പ്രവേശന നടപടികള്‍ അവസാനിപ്പിക്കുക.
by Midhun HP News | May 25, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: വീട്ടിനു മുന്നിലെ കാർ പോർച്ചിൽ കിടന്ന കാർ കത്തി നശിച്ചു. ചെമ്പക മംഗലം കാരിക്കുഴി പള്ളിയ്ക്ക് സമീപം അനുരാജിന്റെ വീട്ട് മുറ്റത്ത് കിടന്ന മാരുതി ട്രസ കാറാണ് പൂർണമായും കത്തി നശിച്ചത്. ഇന്നലെ രാത്രി 11.30 ഓടെയാണ് കാറിൽ തീ പടരുന്നത് അയൽവാസികൾ കണ്ടത്. ഉടൻ തന്നെ അവർ പൊലീസിലും ഫയർ ഫോഴ്സിലും അറിയിക്കുകയായിങ്ങുന്നു. അനുരാജ് എച്ച് ഡി എഫ് സി യുടെ റീജണൽ മാനേജറാണ് ജോലിയുടെ ആവശ്യത്തിനായി കഴിഞ്ഞ ഒരാഴ്ചയായി ചെന്നയിലായതിനൽ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. നാട്ടുകാർ അറിയിച്ചതനുസരിച്ച് ഫയർ ഫോഴ്സ് എത്തിയപ്പോൾ കാർ പൂർണമായും കത്തി നശിച്ചിരുന്നു. ആറ്റിങ്ങൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
by liji HP News | May 25, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ ഗവൺമെൻറ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു പരീക്ഷയിൽ 96% വിജയം. 50 പേർക്ക് ഫുൾ എ പ്ലസ്. സ്കൂൾ ഫസ്റ്റ് 1197 മാർക്ക്.
ആറ്റിങ്ങൽ ഗവൺമെൻറ് ബോയ്സ് വി എച് എസ് സി പരീക്ഷയിൽ 99.5% വിജയം. 9 പേർക്ക് ഫുൾ എ പ്ലസ്.
Recent Comments