സ്‌കൂള്‍ബസുകളിൽ കുട്ടികളെ നിര്‍ത്തിയുള്ള യാത്രവേണ്ട; സേഫ് സ്‌കൂള്‍ ബസ് ലക്ഷ്യമിട്ട് മോട്ടോര്‍വാഹനവകുപ്പ്

സ്‌കൂള്‍ബസുകളിൽ കുട്ടികളെ നിര്‍ത്തിയുള്ള യാത്രവേണ്ട; സേഫ് സ്‌കൂള്‍ ബസ് ലക്ഷ്യമിട്ട് മോട്ടോര്‍വാഹനവകുപ്പ്

തിരുവനതപുരം: ജൂൺ ഒന്നിന് സ്‌കൂൾ തുറക്കുകയാണ്. കുട്ടികൾ തിരികെ അക്ഷരമുറ്റത്ത് എത്തും. അവരുടെ യാത്രയും അത്രതന്നെ പ്രധാനമാണ്. കുരുന്നുകളുടെ സുരക്ഷ ഉറപ്പുവരുത്താനുറച്ച് മോട്ടോര്‍വാഹനവകുപ്പ്. സ്‌കൂള്‍ ബസുകളുടെ സുരക്ഷാ പരിശോധന കര്‍ശനമാക്കി. ‘സേഫ് സ്‌കൂള്‍ ബസ്’ എന്നപേരിലാണ് പ്രത്യേക പരിശോധന. കൃത്യമായ അറ്റകുറ്റപ്പണി, വൃത്തി, യന്ത്രഭാഗങ്ങളുടെയും വേഗപ്പൂട്ടിന്റെയും പ്രവര്‍ത്തനം, അഗ്‌നിരക്ഷാസംവിധാനം, പ്രഥമശുശ്രൂഷാ കിറ്റ്, ജി.പി.എസ്. എന്നിവയാണ് പ്രധാനമായും നോക്കുന്നത്.

ബസുകള്‍ ഫിറ്റ്നസ് പരിശോധനയ്ക്കായി കൊണ്ടുവരുമ്പോള്‍ പുതിയ ടയറും വേഗപ്പൂട്ടും യന്ത്രഭാഗങ്ങളും സ്ഥാപിക്കുകയും പരിശോധനയ്ക്കുശേഷം അവ നീക്കംചെയ്ത് ഓടിക്കുകയും ചെയ്യുന്നത് തടയാന്‍ ഇടവേളകളില്‍ പരിശോധന കർശനമാക്കും.

ഫിറ്റ്നസ് പരിശോധന പൂര്‍ത്തിയാക്കാത്ത ഒരു സ്‌കൂള്‍വാഹനവും നിരത്തിലിറക്കാന്‍ അനുവദിക്കില്ല. കഴിഞ്ഞ വർഷം സ്‌കൂൾ ബസ് അപകടത്തിൽപ്പെട്ട് നിരവധി അപകടങ്ങൾ ഉണ്ടായതോടെയാണ് മോട്ടോര്‍വാഹനവകുപ്പ് സ്‌കൂൾ തുറക്കുന്നതിന് മുൻപ് തന്നെ പരിശോധനകൾ കർശനമാക്കിയത്.

പ്രണയം നടിച്ച് നഗ്നചിത്രം കൈക്കലാക്കി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; യുവാക്കൾ പിടിയിൽ

പ്രണയം നടിച്ച് നഗ്നചിത്രം കൈക്കലാക്കി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; യുവാക്കൾ പിടിയിൽ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ചു നഗ്നചിത്രം കൈക്കാലാക്കിയ ശേഷം പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. കരുംകുളം പൊറ്റയിൽ വാറുവിളാകത്തു വീട്ടിൽ ആദി എന്നു വിളിക്കുന്ന ആദിത്യൻ (18), അതിയന്നൂർ വെൺപകൽ നെട്ടത്തോട്ടം ലക്ഷം വീട് കോളനിയിൽ സൂര്യ (18) എന്നിവരാണ് പിടിയിലായത്. പൂവാർ പൊലീസ് ആണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കേസിൽ ഇനിയും രണ്ട് പേരെ പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു.

പ്രണയം നടിച്ച് പെൺകുട്ടിയുടെ നഗ്‌ന ചിത്രങ്ങൾ കൈവശപ്പെടുത്തിയ ആദിത്യൻ, ഇവ തന്‍റെ മൂന്ന് സുഹൃത്തുക്കളുടെ മൊബൈല്‍ ഫോണുകളിലേക്ക് അയച്ചു. തുടർന്ന് പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും 5000രൂപ കൈവശപ്പെടുത്തുകയും ചെയ്തു. പിന്നീട് പ്രതികൾ 4 പേരും ചേർന്ന് പെൺകുട്ടിയെ പീഡിപ്പിക്കാൻ ലക്ഷ്യമിട്ടിരുന്നതായി അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി.

ചിറയിൻകീഴ് താലൂക്കിലെ ആദ്യ കെ സ്റ്റോറിന്റെ ഉദ്ഘാടനം നടന്നു

ചിറയിൻകീഴ് താലൂക്കിലെ ആദ്യ കെ സ്റ്റോറിന്റെ ഉദ്ഘാടനം നടന്നു

ചിറയിൻകീഴ് താലൂക്ക് തല കെ സ്റ്റോർ ഉദ്ഘാടനം നഗരൂർ പഞ്ചായത്തിൽ നന്ദായി വനത്തിൽ പ്രവർത്തിക്കുന്ന റേഷൻ കടയിൽ ആറ്റിങ്ങൽ എംഎൽഎ ഒ.എസ്. അംബിക നിർവഹിച്ചു. നഗരൂർ പഞ്ചായത്ത് പ്രസിഡന്റ് ഡി. സ്മിത അധ്യക്ഷത വഹിച്ചു.
നാട്ടിൻപുറത്തെ ജനങ്ങൾക്ക് സ്മാർട്ട് കാർഡുകളുടെ സഹായത്തോടെ പതിനായിരം രൂപ വരെയുള്ള മിനി ബാങ്കിംഗ് സൗകര്യവും, യൂട്ടിലിറ്റി പെയ്മെന്റ് സർവീസ്, ചോട്ടു ഗ്യാസ് വിതരണം,മിൽമ ഉൽപ്പന്നങ്ങൾ, ശബരി ബ്രാൻഡ് ഉൽപന്നങ്ങൾ, ഓൺലൈൻ ഇതര സർവീസുകൾ ലഭ്യമാകുന്ന കോമൺ സർവീസ് സെന്റർ എന്നിവ ലഭ്യമാക്കിയാണ് റേഷൻ കടകൾ കെ -സ്റ്റോറുകളാക്കി മാറ്റിയത്.

കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി.മുരളി, നഗരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അബിരാജ്, നഗരൂർ ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനിൽകുമാർ, ജില്ലാ പഞ്ചായത്ത് മെമ്പർ ഗിരീഷ്ണൻ, വാർഡ് മെമ്പർ രേവതി, സിപിഐ കിളിമാനൂർ മണ്ഡലം സെക്രട്ടറി എ. എം.റാഫി, സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി രജിത്, സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി .സുരേഷ് പയക്കാട്, ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജി.സുദർശനൻ, ബിജെപി നഗരൂർ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് തേക്കിൻകാട് രാജേഷ് എന്നിവർ പങ്കെടുത്തു. ചിറയിൻകീഴ് താലൂക്ക് സപ്ലൈ ഓഫീസർ എസ്. ഗീത സ്വാഗതവും റേഷനിങ് ഇൻസ്പെക്ടർ അജിത്. ആർ നന്ദിയും പറഞ്ഞു.

എസ്എസ്എല്‍സി പരീക്ഷാഫലം 2023 ഫലം എങ്ങനെ അറിയാം…. മൊബൈലില്‍ ലഭ്യമാകുമോ?

എസ്എസ്എല്‍സി പരീക്ഷാഫലം 2023 ഫലം എങ്ങനെ അറിയാം…. മൊബൈലില്‍ ലഭ്യമാകുമോ?

സംസ്ഥാനത്ത് എസ് എസ് എല്‍ സി പരീക്ഷാ ഫലം പ്രഖ്യാപിക്കാനിരിക്കെ ആശങ്കയിലാണ് വിദ്യാര്‍ത്ഥികളെല്ലാം. വിജയ ശതമാനം എല്ലാ വര്‍ഷവും ഉയരുന്നുണ്ടെങ്കിലും എസ് എസ് എല്‍ സി ഒരു കടമ്പ തന്നെയാണ് ഇപ്പോഴും. അതിനാല്‍ തന്നെ നാളത്തെ ഫലത്തിനായി കാത്തിരിക്കുകയാണ് വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കും എല്ലാം. നാളെ മൂന്ന് മണിക്കാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി എസ് എസ് എല്‍ സി ഫലം പ്രഖ്യാപിക്കുന്നത്.
പി ആര്‍ ചേംബറില്‍ വാര്‍ത്താ സമ്മേളനത്തിലൂടെ ശിവന്‍കുട്ടി ഫലം പ്രഖ്യാപിക്കുക. ഫലം പ്രഖ്യാപനത്തിന് പിന്നാലെ തന്നെ

keralaresults.nic.in,

keralapareekshabhavan.in,

sslcexam.kerala.gov.in,

results.kite.kerala.gov.in,

result.kerala.gov.in,

examresults.kerala.gov.in,

results.kerala.nic.in എന്നീ വെബ്സൈറ്റുകളിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ഫലം അറിയാവുന്നതാണ്. വെബ്‌സൈറ്റുകളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് ഷീറ്റ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

രാജകീയം റോയല്‍സ്; സിക്‌സടിച്ച് കോഹ്‌ലിയുടെ സെഞ്ച്വറി; ഹൈദരബാദിനെതിരെ സൂപ്പര്‍ വിജയം

രാജകീയം റോയല്‍സ്; സിക്‌സടിച്ച് കോഹ്‌ലിയുടെ സെഞ്ച്വറി; ഹൈദരബാദിനെതിരെ സൂപ്പര്‍ വിജയം

ഹൈദരബാദിനെതിരെ രാജകീയവിജയവുമായി റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. വീരാട് കോഹ് ലിയുടെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് ബാംഗ്ലൂരിന് സൂപ്പര്‍വിജയം സമ്മാനിച്ചത്. 94 റണ്‍സുമായി ക്രീസില്‍ നില്‍ക്കെ സിക്‌സര്‍ പറത്തിയാണ് വീരാട് സെഞ്ച്വറിയടിച്ചത്. 167 റണ്‍സ് എടുത്ത ശേഷമാണ് ഓപ്പണിങ് സഖ്യം തകര്‍ക്കാന്‍ ഹൈദരബാദിന് കഴിഞ്ഞത്.

63 ബോളില്‍ നിന്നാണ് കോഹ് ലി സെഞ്ച്വറി അടിച്ചത്. ഇതില്‍ നാല് സിക്‌സറുകളും 12 ഫോറുകളും ഉള്‍പ്പെടുന്നു. ഡുപ്ലെസ് 71 റണ്‍സ് നേടി പുറത്തായി. മാക്‌സ് വെല്‍ 9 റണ്‍സ് നേടി. ഭുവനേശ്വര്‍ കുമാറാണ് കോഹ്ലിയെ മടക്കിയത്.

ഹെന്റിച്ച് ക്ലാസന്റെ തകര്‍പ്പന്‍ സെഞ്ചറിയാണ് ഹൈദരബാദിന് പൊരുതാനുള്ള സ്‌കോര്‍ സമ്മാനിച്ചത്. ടോസ് ലഭിച്ച ബാംഗ്ലൂര്‍ ഹൈദരബാദിനെ ബാറ്റിങിന് അയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുത്തു. 51 പന്തില്‍ ആറു സിക്സറുകളുടെയും 8 ഫോറുകളുടെയും അകമ്പടിയോടെ 104 റണ്‍സെടുത്ത് ക്ലാസനാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍.

ഓപ്പണര്‍മാരായ അഭിഷേക് ശര്‍മ(11), രാഹുല്‍ ത്രിപാഠി(15) മൂന്നാമനായി ഇറങ്ങിയ ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം(18) എന്നിവര്‍ രണ്ടക്കം പിന്നിട്ടതിനു പിന്നാലെ ക്രീസ് വിട്ടപ്പോള്‍ ക്ലാസനാണ് ഹൈദരാബാദിന്റെ രക്ഷയ്ക്കെത്തിയത്. മൂന്നാം വിക്കറ്റില്‍ മാര്‍ക്രവുമായി 76 റണ്‍സിന്റെയും നാലാം വിക്കറ്റില്‍ ഹാരി ബ്രൂക്കു( 27)മായി 74 റണ്‍സിന്റെ കൂട്ടുകെട്ടുമാണ് ക്ലാസെന്‍ നേടിയത്. ബാംഗ്ലൂരിനായി മിച്ചല്‍ ബ്രയ്സ്വെല്‍ രണ്ടു വിക്കറ്റും മുഹമ്മദ് സിറാജ്, ഷഹ്ബാസ് അഹമ്മദ്, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ ഒരോ വിക്കറ്റു വീതവും വീഴ്ത്തി.

ശബരിമലയിൽ ഇന്ന് സഹസ്ര കലശാഭിഷേകം; ഇടവമാസ പൂജകൾ പൂർത്തിയാക്കി രാത്രി പത്തിന് നട അടയ്ക്കും

ശബരിമലയിൽ ഇന്ന് സഹസ്ര കലശാഭിഷേകം; ഇടവമാസ പൂജകൾ പൂർത്തിയാക്കി രാത്രി പത്തിന് നട അടയ്ക്കും

പത്തനംതിട്ട: ഇടവമാസ പൂജകൾ പൂർത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും. രാത്രി പത്ത് മണിയ്ക്കാണ് നട അടയ്ക്കുക. ഇന്നലെ സഹസ്ര കലശ പൂജ നടന്നു. പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിൽ 1001 കലശങ്ങൾ പൂജിച്ചു നിറച്ചു. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ ഇന്ന് ഉച്ചയ്ക്കു അയ്യപ്പ വിഗ്രഹത്തിൽ സഹസ്ര കലശാഭിഷേകം നടക്കും. മേൽശാന്തി കെ ജയരാമൻ നമ്പൂതിരി സഹകാർമികത്വം വഹിക്കും.

ഇന്നലെ ഉദയാസ്തമയ പൂജ, പടി പൂജ, കളഭാഭിഷേകം എന്നിവ നടന്നു. ഇന്നലെയും ദർശനത്തിനു വലിയ തിരക്കാണ് അനുഭവപ്പെട്ടത്. തമിഴ്നാട് ദേവസ്വം മന്ത്രി ശേഖർ ബാബു, നാഗർകോവിൽ മേയർ മഹേഷ് എന്നിവർ ഇന്നലെ ദർശനം നടത്തി.