by Midhun HP News | May 19, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: അമൃത ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) വനിതാ ഡോക്ടർ മരിച്ചു. ഇടുക്കി അടിമാലി പനയ്ക്കൽ കല്ലായി വീട്ടിൽ ഡോ. ലക്ഷ്മി വിജയൻ (32) സ്വദേശിനി ലക്ഷ്മിയാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ചികിത്സയുടെ ഭാഗമായി കഴിഞ്ഞ ആഴ്ചയാണ് ലക്ഷ്മിയെ അമൃതയിൽ പ്രവേശിപ്പിച്ചത്.
മൂന്നാം നിലയിൽ അഡ്മിറ്റായിരുന്ന ലക്ഷ്മി പുലർച്ചെ അഞ്ചുമണിയോടെ എട്ടാം നിലയിലേക്ക് നടന്നുപോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. മൂന്നാം നിലയോട് ചേർന്ന താൽക്കാലിക മേൽക്കൂരയിലേക്ക് വീണു കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. ലക്ഷ്മി വിഷാദ പ്രശ്നങ്ങൾ നേരിട്ടിരുന്നതായി ഡോക്ടർമാർ പൊലീസിനെ അറിയിച്ചിട്ടുണ്ട്.
ഡൽഹിയിൽ നടന്ന അപകടത്തിൽ കൈമുട്ടിനു പൊട്ടലേറ്റതിനെ തുടർന്നു ശസ്ത്രക്രിയയ്ക്കും ചികിത്സകൾക്കുമായി എട്ടാം തീയതി അമ്മയുടെ കൂടെയാണു ഡോ.ലക്ഷ്മി ആശുപത്രിയിൽ എത്തിയത്. ചേരാനല്ലൂർ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
by Midhun HP News | May 19, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചക്ക് മൂന്നിനാണ് പ്രഖ്യാപനം. നാളെ പ്രഖ്യാപിക്കുമെന്ന് നേരത്തെ അറിയിച്ച ഫലമാണ് ഒരു ദിവസം നേരത്തെ വരുന്നത്. രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം ഇത്തവണ ഗ്രേസ് മാർക്ക് കൂടി ഉണ്ടാകുമെന്നത് പ്രത്യേകതയാണ്. 4,19,363 വിദ്യാർത്ഥികളാണ് ഫലം കാത്തിരിക്കുന്നത്. മാർച്ച് 9 ന് തുടങ്ങിയ പരീക്ഷ 29നായിരുന്നു അവസാനിച്ചത്. കഴിഞ്ഞ വർഷം 99.26 ശതമാനമായിരുന്നു വിജയശതമാനം.
by Midhun HP News | May 19, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കല്ലമ്പലം: ദേശീയപാതയിൽ കല്ലമ്പലം പോലീസ് സ്റ്റേഷന് സമീപം രാത്രിയിൽ കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസ്സിന്റെ മുൻവശത്തെ ചില്ല് അജ്ഞാതൻ എറിഞ്ഞു പൊട്ടിച്ചു. അപ്രതീക്ഷിതമായ ആക്രമണത്തിൽ പകച്ചുപോയ ഡ്രൈവർ ബസ് ഉടൻ തന്നെ റോഡിൽ ചവിട്ടി നിർത്തി. ആഴാംകോണം ജംഗ്ഷനിൽ റോഡിൽ നിറയെ ബസ്സിന്റെ ക്ലാസിന്റെ ചില്ലുകൾ വീണു ചിതറി. ഇന്ന് രാത്രി 10 മണിയോടെയായിരുന്നു സംഭവം.
റോഡിൽ കൂടി നടന്നു പോയ ആൾ അപ്രതീക്ഷിതമായി വലിയ കല്ലെടുത്ത് ബസ്സിന്റെ മുൻ ഗ്ലാസിൽ എറിയുകയായിരുന്നു. ഉടൻതന്നെ ബസ്സിലെ ഡ്രൈവറും കണ്ടക്ടറും സമീപത്തുള്ള കല്ലമ്പലം പോലീസ് സ്റ്റേഷനിൽ എത്തി വിവരം അറിയിച്ചു. കല്ലേറിനെ തുടർന്ന് റോഡിൽ ചിതറിവീണ ഗ്ലാസിന്റെ ചില്ലുകൾ നാവായിക്കുളത്ത് നിന്നും ഫയർഫോഴ്സ് എത്തി വെള്ളം ചീറ്റി മാറ്റുകയുണ്ടായി. തിരുവനന്തപുരത്തു നിന്നും പാലക്കാടിന് പോവുകയായിരുന്ന സൂപ്പർ ഡീലക്സ് ബസിന് നേർക്കാണ് അജ്ഞാതന്റെ ആക്രമണം ഉണ്ടായത്. ബസ്സിലെ യാത്രക്കാരെ ഡ്രൈവറും കണ്ടക്ടറും കൂടി കെഎസ്ആർടിസിയുടെ തന്നെ ദീർഘദൂര ബസുകളിൽ കയറ്റി വിട്ടു. കല്ലെടുത്ത് എറിഞ്ഞ ആളിനെ കുറിച്ച് വിവരം ലഭ്യമായിട്ടില്ല. ഡ്രൈവറുടെ പരാതിയിൽ കല്ലമ്പലം പോലീസ് കേസെടുത്തു.

by Midhun HP News | May 19, 2023 | Latest News, കേരളം, ജില്ലാ വാർത്ത
അഖിലേന്ത്യാ അവാർഡ് ടീച്ചേഴ്സ് (കേരള ഘടകം) ഗുരുശ്രേഷ്ഠ പുരസ്കാരം കോവൂർ കുഞ്ഞുമോൻ എം.എൽ.എയിൽ നിന്നും അയിലം ഗവ.ഹൈസ്കൂൾ അധ്യാപകൻ സതീഷ് കുമാർ.എസ് ഏറ്റുവാങ്ങി. പ്രതിനിധി സമ്മേളനം, പൊതുസമ്മേളനം, പുരസ്കാര സമർപ്പണം, പുസ്തക പ്രകാശനം അധ്യാപകരെ ആദരിക്കൽ എന്നിവ നടന്നു. ചടങ്ങിൽ മാത്യൂ അഗസ്റ്റിൻ ജനറൽ സെക്രട്ടറി സ്വാഗതവും ഡോ. പി കെ ഗോപൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പുസ്തക പ്രകാശനവും, കോവൂർ കുഞ്ഞുമോൻ എം.എൽ.എ. ഉദ്ഘാടനവും പുരസ്കാര സമർപ്പണവും നടത്തി. ചടങ്ങിൽ കോന്നിയൂർ രാധാകൃഷ്ണൻറെ അധ്യക്ഷതയിൽ വി.എൻ.സദാശിവൻപിള്ള, ഡോ.സി.ഉണ്ണികൃഷ്ണൻ, ബിന്നിസാഹിതി തുടങ്ങിയവർ പങ്കെടുത്തു.
by Midhun HP News | May 19, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: മൾട്ടികളർ എൽഇഡി ഉൾപ്പെടെയുള്ളവ ഘടിപ്പിച്ച വാഹനങ്ങൾ നിയമങ്ങൾ അനുസരിക്കുന്നതായി കണക്കാക്കാൻ സാധിക്കില്ലെന്ന് ഹൈക്കോടതി. എൽഇഡി, ലേസർ, നിയോൺ ലൈറ്റുകൾ, ഫ്ലാഷുകൾ തുടങ്ങിയ ഘടിപ്പിയ്ക്കുന്ന വാഹനങ്ങളുടെ ഉടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. മോട്ടോർ വാഹന നിയമങ്ങൾ അനുസരിക്കാത്ത ഇവയ്ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
സുരക്ഷാ മാനദണ്ഡങ്ങൾ പരസ്യമായി ലംഘിക്കുന്ന ഇത്തരം വാഹനങ്ങൾക്ക് വാഹന നിയമത്തിനു പുറമെയുള്ള ശിക്ഷാ നടപടികൾക്കൊപ്പം ഓരോ രൂപ മാറ്റത്തിനും 5000 രൂപ വീതം പിഴ ഈടാക്കാനും ജസ്‌റ്റിസ് അനിൽ കെ നരേന്ദ്രൻ ഉത്തരവിട്ടു. റോഡ് സുരക്ഷാ നിയമവും മോട്ടോർ വാഹന നിയമവും മോട്ടോർ വെഹിക്കിൾസ് (ഡ്രൈവിങ്) റഗുലേഷൻസ് വ്യവസ്ഥകളും കർശനമായി നടപ്പാക്കുന്നത് ഉറപ്പാക്കാൻ 2019ൽ ഹൈക്കോടതി നിർദേശിച്ചിരുന്നു. ഈ വിധി പാലിക്കുന്നില്ലെന്ന് ആരോപിച്ച് ഓൾ കേരള ട്രക്ക് ഓണേഴ്‌സ് അസോസിയേഷൻ പ്രസിഡന്റും സെക്രട്ടറിയും നൽകിയ കോടതിയലക്ഷ്യ കേസിലാണ് കോടതി ഉത്തരവ്.
അമിത വേഗം, അമിത ഭാരം, മദ്യപിച്ചും മയക്കുമരുന്ന് ഉപയോഗിച്ചും മൊബൈലിൽ സംസാരിച്ചും വാഹനം ഓടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. ഫിറ്റ്‌നസ് സർട്ടിഫിക്കറ്റില്ലാതെ ഓവർലോഡ് കയറ്റുന്ന ചരക്കു വാഹനങ്ങളുടെ പെർമിറ്റും രജിസ്‌ട്രേഷനും സസ്‌പെൻഡ് ചെയ്യാനോ റദ്ദാക്കാനോ ഉള്ള നടപടികൾ ആരംഭിക്കണമെന്നും കോടതി നിർദേശിച്ചു.
by Midhun HP News | May 19, 2023 | Latest News, കേരളം, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ ഗവ. ബി.എച്ച്.എസ്.എസിൽ എസ്.എസ്.എൽ.സി പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയായിരുന്ന കരവാരം വഞ്ചിയൂർ നടക്കാപറമ്പ് നികുഞ്ജത്തിൽ ബനീഷ് കുമാറിന്റെയും രജനിയുടെയും മകൻ ബി.ആർ.സാരംഗ് (16). അപകടത്തിൽ പരുക്കേറ്റു ചികിത്സയിലിരിക്കവെ ബുധനാഴ്ച രാവിലെ മരണപ്പെട്ടു. ഇന്നു പത്താം ക്ലാസിലെ പരീക്ഷാഫലം വരുന്നതിനു തൊട്ടുമുൻപു മരണത്തിനു കീഴടങ്ങിയ സാരംഗിന്റെ അവയവങ്ങൾ 10 പേർക്ക് ഉയിരേകും. ഇന്ന് 1 മണിയ്ക്ക് ആറ്റിങ്ങൽ ബോയ്സിൽ പൊതു ദർശനത്തിനു വച്ച ശേഷം വീട്ടുവളപ്പിൽ സംസ്കരിയ്ക്കും.
കല്ലമ്പലം-നഗരൂർ റോഡിൽ വടകോട്ട് കാവിന് സമീപം 13-ന് വൈകീട്ട് 3.30 ഓടെയാണ് അപകടം. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോൾ നിയന്ത്രണംവിട്ട ഓട്ടോറിക്ഷ വൈദ്യുതത്തൂണിലിടിച്ച് റോഡിൽ മറിയുകയായിരുന്നു. ഓട്ടോറിക്ഷയ്ക്കുള്ളിൽ നിന്ന് തെറിച്ച് റോഡിൽവീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സാരംഗ് തിരുവനന്തപുരത്തെ
സ്വകാര്യാശുപത്രിയിൽ ചികിത്സിയിലായിരുന്നു.
Recent Comments