by Midhun HP News | Apr 20, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഗ്രാമീണ മേഖലയിലെ കായിക അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കുന്നത്തുകാൽ ഗ്രാമപ്പഞ്ചായത്തിൽ ഒരു കോടി രൂപ ചെലവഴിച്ചു നിർമിച്ച ആനാവൂർ സ്റ്റേഡിയം സി കെ ഹരീന്ദ്രൻ എം എൽ എ നാടിനു സമർപ്പിച്ചു. ചടങ്ങിൽ കുന്നത്തുകാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ അമ്പിളി അധ്യക്ഷയായി.
മൾട്ടിപർപ്പസ് മഡ് കോർട്ട്, ഫുട്ബോൾ- ബാറ്റ്മിന്റൻ കോർട്ട്, അറ്റ്ലറ്റിക് ട്രാക്ക് തുടങ്ങിയ സൗകര്യങ്ങളോടുകൂടിയാണ് സ്റ്റേഡിയം നിർമിച്ചിരിക്കുന്നത്. 1,000 പേരെ ഉൾകൊള്ളിക്കാവുന്ന ഓപ്പൺ ഗാലറി, രാത്രികാലങ്ങളിൽ മത്സരം സംഘടിപ്പിക്കുന്നതിനുള്ള ലൈറ്റിംഗ് സംവിധാനം, ഡ്രൈനേജ് സംവിധാനം, എൻട്രൻസ് ഗേറ്റ്, കോമ്പൗണ്ട് വാൾ എന്നിവ സ്റ്റേഡിയത്തിൽ ഒരുക്കിയിട്ടുണ്ട്. സമീപത്തെ ആര്യൻകോട്, കൊല്ലയിൽ പഞ്ചായത്തുകളിലെ കായിക പ്രേമികൾക്കും പരിശീലനത്തിന് വഴിയൊരുക്കുന്നതാണ് പുതിയ സ്റ്റേഡിയം. ഇതോടൊപ്പം കള്ളിക്കാട് പഞ്ചായത്ത് സ്റ്റേഡിയത്തിന്റെ നിർമ്മാണ ഉദ്ഘടനവും നടന്നു. സംസ്ഥാന കായിക വകുപ്പിന്റെ 50 ലക്ഷം രൂപയും എംഎൽഎ ഫണ്ടിൽ നിന്നുള്ള 50 ലക്ഷം രൂപയും വിനിയോഗിച്ചാണ് സ്റ്റേഡിയം നവീകരിക്കുന്നത്.
by Midhun HP News | Apr 20, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാഫലം മെയ് 20 ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. മെയ് 25 നാണ് പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിക്കുക. സംസ്ഥാനത്ത് ജൂൺ ഒന്നിന് തന്നെ സ്കൂൾ തുറക്കുമെന്നും മന്ത്രി അറിയിച്ചു.
സ്കൂൾ തുറക്കുന്നത് ബന്ധപ്പെട്ട് വിപുലമായ പരിപാടി ആവിഷ്കരിച്ചിരിക്കുവെന്നും വി ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു. അടുത്ത ആഴ്ച വിദ്യാഭ്യാസ ഉദ്യോഗസ്ഥന്മാരുടെ യോഗം ചേരും. മെയ് 20 ന് മുൻപ് പിടിഎ യോഗം ചേരണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. പാഠപുസ്തകം 80 ശതമാനം എത്തിക്കഴിഞ്ഞെന്നും ഇത്തവണ ഗ്രേസ് മാർക്ക് ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. പാഠപുസ്തകം തയ്യാറാക്കുന്നതിൽ 25 ലക്ഷം വിദ്യാർത്ഥികൾ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയിൽ തന്നെ ഇങ്ങനെ ഒന്ന് ആദ്യമായിരിക്കാം. പുതിയ പാഠപുസ്തകം 2024ൽ പുറത്തിറങ്ങുമെന്നും മന്ത്രി അറിയിച്ചു. ക്ലാസ്സ് ടൈമിൽ കുട്ടികളെ മറ്റു പരിപാടികളിൽ പങ്കെടുപ്പിക്കുന്ന രീതി അനുവദിക്കാൻ കഴിയില്ലെന്നും വി ശിവൻകുട്ടി വ്യക്തമാക്കി. വിദ്യാഭ്യാസ നിയമത്തിൽ പറയുന്ന സമയം മുഴുവൻ പഠനത്തിനായി മാറ്റി വയ്ക്കും. മറ്റു പരിപാടികൾ പോലും ഈ സമയം നടത്താൻ അനുവദിക്കില്ലെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു.
by Midhun HP News | Apr 20, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: വേനല്‍ കടുത്തതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം റെക്കോർഡിൽ. ഇന്നലെ ഉപയോഗിച്ചത് 102. 99 ദശലക്ഷം യൂണിറ്റ്. തൊട്ട് തലേന്ന് 102.95 ദശലക്ഷം യൂണിറ്റാണ് ഉപയോഗിച്ചത്. പീക്ക് അവറിൽ ഉപയോഗിച്ചത് 4893 മെഗാവാട്ട്. വൈദ്യുതി ഉപയോഗത്തിൽ കർശന സ്വയം നിയന്ത്രണം വേണമെന്ന് കെഎസ്ഇബി ഉപഭോക്താക്കളോട് അഭ്യര്‍ത്ഥിച്ചു. പ്രതീക്ഷകൾക്കെല്ലാം അപ്പുറമുള്ള വൈദ്യുതി ആവശ്യകതയാണ് സംസ്ഥാനത്ത് ഇപ്പോൾ ഉള്ളത്.
പുറത്തു നിന്ന് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങി എത്തിച്ച് ഇടതടവില്ലാതെ ലഭ്യമാക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് കെ എസ് ഇ ബി. വൈദ്യുതി ആവശ്യകത പരിധിക്കപ്പുറം ഉയർന്നതോടെ പ്രസരണ വിതരണ ശൃംഖലയും വലിയ സമ്മർദ്ദത്തിലാണ്. ഇക്കാരണത്താൽ ചിലയിടങ്ങളിലെങ്കിലും വോൾട്ടേജ് കുറവ് അനുഭവപ്പെടുന്നുണ്ട്. അത്തരം ഇടങ്ങളിൽ ശൃംഖലാ പുനക്രമീകരണത്തിലൂടെയും മറ്റും ഉപഭോക്താക്കളുടെ ബുദ്ധിമുട്ട് കഴിയുന്നിടത്തോളം പരിഹരിക്കാനാണ് കെ എസ് ഇ ബി ശ്രമിക്കുന്നത്.
വൈകുന്നേരം 6നും 11നുമിടയിൽ വൈദ്യുതി ഉപയോഗം പരമാവധി കുറക്കണമെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടു. പമ്പ് സെറ്റ്, ഇൻഡക്ഷൻ സ്റ്റൗ, വാട്ടർ ഹീറ്റർ, ഇസ്തിരിപ്പെട്ടി തുടങ്ങി വൈദ്യുതി അധികമായി ഉപയോഗിക്കുന്ന ഉപകരണങ്ങൾ പരമാവധി മറ്റുസമയങ്ങളിൽ ഉപയോഗിക്കാൻ ശ്രമിക്കണം. അത്യാവശ്യമല്ലാത്ത ലൈറ്റുകളും മറ്റുപകരണങ്ങളും ഓഫ് ചെയ്യണം. എ സിയുടെ താപനില 25 ഡിഗ്രി സെൽഷ്യസിൽ ക്രമീകരിക്കുന്നതും വൈദ്യുതി ലാഭിക്കാൻ സഹായകമാണെന്നും കെഎസ്ഇബി അറിയിച്ചു.
by Midhun HP News | Apr 20, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കോട്ടയം: കേരള കോൺഗ്രസിൽ നിന്നും നേതാക്കളുടെ രാജി തുടരുന്നു. കേരള കോൺഗ്രസ് ജോസഫ് വിഭാഗം വൈസ് ചെയർമാൻ മാത്യു സ്റ്റീഫൻ പാർട്ടിയിൽ നിന്നും രാജിവെച്ചു. ഉടുമ്പൻചോല മുൻ എംഎൽഎയാണ്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിവെക്കുന്നതെന്ന് മാത്യു സ്റ്റീഫൻ പറഞ്ഞു. കേരള കോൺഗ്രസിന് പ്രഖ്യാപിത ലക്ഷ്യങ്ങളിൽ എത്തിച്ചേരാൻ കഴിഞ്ഞിട്ടില്ല. അത്തരമൊരു പ്രസ്ഥാനത്തിൽ മുന്നോട്ടുപോകാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം ജോണി നെല്ലൂർ കേരള കോൺഗ്രസിൽ നിന്നും രാജിവെച്ചിരുന്നു. ദേശീയ കാഴ്ചപ്പാടുള്ള പുതിയൊരു രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് ജോണി നെല്ലൂർ പ്രഖ്യാപിച്ചിരുന്നു.
by Midhun HP News | Apr 20, 2023 | Latest News, കേരളം, ജില്ലാ വാർത്ത
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 12,591 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇത് ഇന്നലത്തേതിനേക്കാൾ 20 ശതമാനം കൂടുതലാണ്. ഒമിക്രോൺ സബ് വേരിയന്റായ XBB.1.16 ആണ് കേസുകളുടെ വർദ്ധനവിന് കാരണമെന്ന് മെഡിക്കൽ വിദഗ്ധർ പറയുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം നിലവിൽ സജീവ കേസുകളുടെ എണ്ണം 65,286 ആണ്. വ്യാഴാഴ്ച 10,827 പേർ രോഗമുക്തി നേടി. നിലവിൽ പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. കൊവിഡ് പ്രോട്ടോകോൾ പിന്തുടരണമെന്നും ബൂസ്റ്റർ ഡോസുകൾ എടുക്കണമെന്നും ആരോഗ്യ വിദഗ്ധർ കൂട്ടിച്ചേർത്തു.
by Midhun HP News | Apr 20, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ശാർക്കര ശ്രീനാരായണ ഗുരുക്ഷേത്രത്തിൽ വനിതാ ഭക്തജനക്കൂട്ടായ്മ സംഗമവും ഗുരുക്ഷേത്ര വനിതാ ഭക്തജന സമിതിയും രൂപീകരിച്ചു. ക്ഷേത്ര മണ്ഡപത്തിൽ നടന്ന വനിതാ സംഗമവും സമിതി പ്രവർത്തനോദ്ഘാടനവും പ്രസിഡന്റ് ഡോ.ബി.സീരപാണി ഭദ്രദീപം തെളിച്ച് നിർവഹിച്ചു.
വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ലതികാ പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. കോ-ഓർഡിനേറ്റർ രമണി ടീച്ചർ വക്കം, സെക്രട്ടറി ഷീല സോമൻ, ട്രഷറർ ഉദയകുമാരി വക്കം, വൈസ് പ്രസിഡന്റ് നിമ്മി ശ്രീജിത്ത്, ഗുരുക്ഷേത്രസമിതി സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, എസ്.എൻ ട്രസ്റ്റ് ലൈഫ് മെമ്പർ ചന്ദ്രൻ പട്ടരുമഠം, വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള, യൂണിയൻ കൗൺസിലർ സി.കൃത്തിദാസ്, ഗുരുക്ഷേത്ര കാര്യദർശി ജി.ജയചന്ദ്രൻ, വൈസ് പ്രസിഡന്റ് എസ്.സുന്ദരേശൻ, ട്രഷറർ ചന്ദ്രസേനൻ എന്നിവർ സംസാരിച്ചു.
ഗുരുക്ഷേത്ര വനിതാ ഭക്തജനക്കൂട്ടായ്മയുടെ ഭാരവാഹികളായി വത്സല പുതുക്കരി (പ്രസിഡന്റ്), രമ അഴൂർ (വൈസ് പ്രസിഡന്റ്), ബീന ഉദയകുമാർ (സെക്രട്ടറി), ഷിനി (ജോയിന്റ് സെക്രട്ടറി), വിജയ (ട്രഷറർ), സജിത,രോഹിണി സുജാതൻ, സുഗിത, രശ്മി, ഓമന സോമൻ, അനിത, ബിനി, ഇന്ദിര ബാബു (ഭരണ സമിതി അംഗങ്ങൾ) എന്നിവർ ചുമതലയേറ്റു.
Recent Comments