ഡാൻസ് കൊറിയോഗ്രാഫർ രാജേഷ് അന്തരിച്ചു

ഡാൻസ് കൊറിയോഗ്രാഫർ രാജേഷ് അന്തരിച്ചു

തെന്നിന്ത്യൻ സിനിമയിലെ പ്രശസ്തനായ ഡാൻസ് കൊറിയോഗ്രഫർ രാജേഷ് മാസ്റ്റർ അന്തരിച്ചു. ഇലക്‌ട്രോ ബാറ്റിൽസ് എന്ന ഡാൻസ് ഗ്രൂപ്പിന്റെ സ്ഥാപകനാണ്. മരണകാരണം വ്യക്തമല്ല. കൊച്ചി സ്വദേശിയായ രാജേഷ് ഫെഫ്ക ഡാൻസേഴ്സ് യൂണിയൻ എക്സിക്യൂട്ടീവ് മെമ്പറാണ്.

സ്റ്റാർനൈറ്റ് സ്റ്റേജ് ഷോകളുമായി രാജേഷ് ഒട്ടേറെ വിദേശരാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ചാനൽ ഷോകൾക്ക് വേണ്ടി അദ്ദേഹം രൂപകൽപ്പന ചെയ്ത ചടുലമായ ചലനങ്ങളിലൂടെ പ്രേക്ഷകരുടെയും അഭിനേതാക്കളുടെയും പ്രിയപ്പെട്ട കൊറിയോഗ്രാഫറായിരുന്നു അദ്ദേഹമെന്ന് ഫെഫ്ക അനുസ്‌മരിച്ചു. ബീന ആന്റണി, ടിനി ടോം, ദേവി ചന്ദന തുടങ്ങിയ താരങ്ങളും ആദരാഞ്ജലി അർപ്പിച്ചു. നടി ബീന ആന്റണി, ദേവി ചന്ദന, ടിനി ടോം തുടങ്ങിയവരും ആദരാഞ്ജലി അർപ്പിച്ചു. ‘വിശ്വസിക്കാന്‍ കഴിയുന്നില്ല. എന്തിന് വേണ്ടി ഇങ്ങനെ ചെയ്തു രാജേഷ്, ഒരുനിമിഷത്തെ വികല്‍പ്പമായ ചിന്തകള്‍ നമ്മുടെ ജീവിതം തകര്‍ത്ത് കളയുന്നു’- എന്നായിരുന്നു ബീന ആന്റണി കുറിച്ചത്. ‘ശരിക്കും ഷോക്കായിപ്പോയി. രാജേഷ് മാസ്റ്റര്‍ നമ്മളെ വിട്ട് പോയെന്ന് വിശ്വസിക്കാനാവുന്നില്ല. ഇന്നലെ കിട്ടിയത് നിങ്ങളുടെ അവസാനത്തെ മെസ്സേജാണെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല’ എന്നാണ് ദേവി ചന്ദന കുറിച്ചത്.

സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി

സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി

സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. ഇന്ന് ഗ്രാമിന് 20 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5,585 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 44,680 രൂപയാണ്. ഇന്നലെയും ഗ്രാമിന് 20 രൂപ വർധിച്ച് വില 5,605 രൂപയിൽ എത്തിയിരുന്നു. എന്നാൽ ഉച്ചയോടെ വീണ്ടും വിലയിൽ മാറ്റം രേഖപ്പെടുത്തുകയായിരുന്നു. ഉച്ചയ്ക്ക് ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്നലെ 5565 രൂപയിലെത്തി.

ഏപ്രിൽ 14ന് സ്വർണവില സർവകാല റെക്കോർഡിലെത്തിയിരുന്നു. ഗ്രാമിന് 55 രൂപ വർധിച്ചാണ് വില റെക്കോർഡ് മറികടന്ന് 5665 രൂപയിലെത്തിയത്. പവന് 45,320 രൂപയുമായിരുന്നു അന്നത്തെ വില. ഇതിന് മുൻപ് ഏപ്രിൽ 5നാണ് സംസ്ഥാനത്ത് സ്വർണവില റെക്കോർഡിട്ടത്. ഗ്രാമിന് 5625 രൂപയായിരുന്നു അന്നത്തെ റെക്കോർഡ് നിരക്ക്.

അടയമൺ ജംഗ്ഷൻ ക്യാമറ കണ്ണുകളിൽ

അടയമൺ ജംഗ്ഷൻ ക്യാമറ കണ്ണുകളിൽ

അടയമൺ ഫ്രണ്ട്സ് വാട്സ്ആപ്പ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ അടയമൺ ജംഗ്ഷനിൽ സ്ഥാപിച്ച സിസിടിവി യുടെ ഉദ്ഘാടനം പഴയ കുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ രാജേന്ദ്രൻ ഓൺലൈനായി നിർവഹിച്ചു. ക്യാമറയുടെ സ്വിച്ച് ഓൺ കർമ്മം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി എസ് നിർവഹിക്കുകയും മൊബൈൽ ആപ്ലിക്കേഷൻ മെമ്പർ ചെറുനാരകംകോട് ജോണിയ്ക്ക് സുപ്രസിദ്ധ ചലച്ചിത്രതാരം രതീഷ് ഗിന്നസ് കൈമാറുകയും ചെയ്തു. കവി ദീപചന്ദ്രൻ മങ്കാട്, കാഥികൻ കിളിമാനൂർ സലിം കുമാർ, കേരളകൗമുദി ബാബു തുടങ്ങിയവർ പങ്കെടുത്തു. ഗ്രൂപ്പ് അഡ്മിന്മാരായ ജയൻ ജഗനാഥൻ അധ്യക്ഷനും റോബി എം മനോഹർ സ്വാഗതവും ആശംസിച്ചു. ചടങ്ങിൽ ബ്രഹ്മപുരം ദൗത്യത്തിൽ പങ്കെടുത്ത ഗ്രൂപ്പ് അംഗം ഷൈൻ ജയദേവനെ ആദരിച്ചു.

രാഹുലിന്റെ അപ്പിൽ തള്ളി

രാഹുലിന്റെ അപ്പിൽ തള്ളി

രാഹുൽ ഗാന്ധിക്ക് എതിരായ സൂറത്ത് കോടതി വിധിയ്ക്ക് സ്റ്റേ ഇല്ല. അയോഗ്യത തുടരും. രാഹുൽഗാന്ധി നാളെ ഹൈക്കോടതിയിൽ അപ്പീൽ നൽകും. രണ്ടുവർഷത്തെ തടവിൽ മാറ്റമില്ല. വിധി മോദി പരാമർശത്തിൽ. എംപി സ്ഥാനത്തെ അയോഗ്യത തുടരും.
സൂറത്ത് സെഷൻസ് കോടതിയുടേതാണ് വിധി.

കിണറ്റിൽ വീണ കരടി ചത്തു; വെള്ളത്തിൽ കിടന്നത് 50 മിനിറ്റ്

കിണറ്റിൽ വീണ കരടി ചത്തു; വെള്ളത്തിൽ കിടന്നത് 50 മിനിറ്റ്

തിരുവനന്തപുരം: തിരുവനന്തപുരം വെള്ളനാട് കിണറ്റിൽ വീണ കരടി ചത്തു. 50 മിനിറ്റിന് ശേഷമാണ് വെള്ളത്തിൽ വീണ കരടിയെ പുറത്തെടുക്കാന്‍ കഴിഞ്ഞത്. 9.25 മണിയോടെ മയക്കുവെടിയേറ്റ കരടി ആഴമുള്ള കിണറിൽ മുങ്ങിത്താഴുകയായിരുന്നു. വലയിൽ വലിച്ചുകയറ്റാനുള്ള ശ്രമത്തിനിടെയാണ് കരടി വെള്ളത്തിലേക്ക് വീണത്.

വെള്ളനാട് സ്വദേശി അരവിന്ദിന്റെ വീട്ടിലെ കിണറ്റിലാണ് വീണത്. കോഴികളെ പിടിക്കാന്‍ വന്ന കരടി, ആളുകളുടെ ശബ്ദം കേട്ട് ഭയന്നോടുന്നതിനിടെ 20 അടി താഴ്ചയുള്ള കിണറ്റില്‍ വീഴുകയായിരുന്നു. കരടിയെ പുറത്തെടുക്കുന്നതില്‍ പാകപ്പിഴ പറ്റിയെന്ന് മയക്കുവെടിവച്ച ഡോക്ടർ ജോക്കബ് അലക്സാണ്ടര്‍ പറഞ്ഞു. മയക്കുവെടി വെച്ചത് കൃത്യമായിരുന്നു, എന്നാല്‍ വലയുടെ ഒരു വശത്ത് മുറുക്കും കുറഞ്ഞുവെന്നും ഇതാണ് കരടി വെള്ളത്തില്‍ വീഴാന്‍ കാരണമായതെന്നുമാണ് ഡോ. ജോക്കബ് അലക്സാണ്ടര്‍ പറയുന്നത്. സങ്കടകരമായ അവസ്ഥയാണെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

കിണറ്റിൽ വീണ കരടി ചത്തു; വെള്ളത്തിൽ കിടന്നത് 50 മിനിറ്റ്

കരടി കിണറ്റിൽ വീണു; രക്ഷാപ്രവർത്തനം തുടരുന്നു

തിരുവനന്തപുരം വെള്ളനാട് കിണറ്റിൽ കരടി വീണു. വെള്ളനാട് സ്വദേശി അരവിന്ദിന്റെ വീട്ടിലെ കിണറ്റിലാണ് കരടി വീണത്. ഇന്നലെ രാത്രിയാണ് കരടിയെ വീട്ടുകാർ കണ്ടത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം ആരംഭിച്ചു. കരടിയെ ഉടൻ പുറത്തെത്തിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു. കരടിയുടെ ആരോഗ്യനിലയിൽ പ്രശ്നമില്ലെന്നും വനം വകുപ്പ് വ്യക്തമാക്കി. സമീപത്തെ വീട്ടിലെ രണ്ടു കോഴികളെ കരടി കടിച്ചു.

കൂടു പൊളിച്ചാണ് കോഴികളെ പിടിച്ചത്. തുടർന്ന് ബഹളം കേട്ടാണ് ആളുകൾ ശ്രദ്ധിക്കുന്നത്. ആളുകളുടെ ശബ്ദം കേട്ടു ഭയന്നോടുന്നതിനിടെയാണ് കരടി കിണറ്റിൽ വീണത്. പ്രദേശത്ത് കരടിയെ കണ്ടതിൽ ആശങ്കയെന്ന് പ്രദേശവാസിക​ൾ പറഞ്ഞു. 20 അടി താഴ്ചയുള്ള കിണറിലണ് കരടി വീണത്. രക്ഷാപ്രവർത്തനം തുടരുകയാണ്. വല വിരിച്ചതിന് ശേഷം കരടിയെ മയക്കുവെടിവെച്ചെങ്കിലും അത് വലയിൽ നിന്ന് വഴുതി കിണറിന്റെ ആഴങ്ങളിലേക്ക് പോകുകയായിരുന്നു.

രണ്ടാം ശ്രമത്തിലാണ് കരടിക്ക് മയക്കുവെടിയേറ്റത്. കരടി കിണറിനടിയിലേക്ക് പോയതോടെ രക്ഷാപ്രവർത്തകർ കിണറ്റിലിറങ്ങിയെങ്കിലും ആഴമുള്ളതിനാൽ കരടിയെ രക്ഷിക്കാൻ ഇതുവരെയുമായിട്ടില്ല. കിണറിലിറങ്ങി വെള്ളത്തിൽ മുങ്ങി നോക്കിയെങ്കിലും ശ്വാസമെടുക്കാൻ കഴിയാതെ വന്നതിനാൽ തിരിച്ചുകറുകയായിരുന്നു. തുടർന്ന് കിണറിലെ വെള്ളം വറ്റിച്ച് കരടിയെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്.