by Midhun HP News | Apr 15, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ കെയർ യു എ ഇ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ളതുപോലെ ഇഫ്താർ ഇൻ ലേബർ ക്യാമ്പ് എന്ന കാരുണ്യ പ്രവർത്തി ഈ വർഷം ഷാർജ ലേബർ ഡിപ്പാർട്മെന്റ്-ഇഫ്താർ ഫോഴ്സ് എന്ന പ്രോഗ്രാമുമായി സഹകരിച്ചു കൊണ്ട് ഷാർജ-സജ്ജ ലേബർ പാർക്കിൽ വെള്ളിയാഴ്ച സംഘടിപ്പിച്ചു.
ആയിരക്കണക്കിന് തൊഴിലാളികളോടൊപ്പം സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ ആറ്റിങ്ങൽ കെയർ ചെയർമാൻ ഷാജി ഷംസുദീൻ, പ്രസിഡന്റ് ബിനു പിള്ള, ജനറൽ സെക്രട്ടറി അനസ് ഇടവ, കൂടാതെ കൺവീനർമാരായ ബാഫക്കി ഹുസൈൻ,സജ്ജാദ് ഫൈസൽ, അജി കേശവപുരം, ജോയ് രാമചന്ദ്രൻ, നിസ്സാം കിളിമാനൂർ, നവാസ്, ശ്രീകുമാർ കല്ലൂർക്കോണം, താഹ കാപ്പുകാട്, കുഞ്ഞുമോൻ, ജാഫർഖാൻ, ബിജോയ് കിളിമാനൂർ, ഫാമി പാലച്ചിറ, സലിം കല്ലറ, സഹദ് ഇല്ലിയാസ് എന്നിവരുൾപ്പെടെ നൂറുകണക്കിന് വാളെന്റിയർമാർ നേതൃത്വം നൽകി.
by Midhun HP News | Apr 15, 2023 | Latest News, Uncategorized, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില. പ്രത്യേക മുന്നറിയിപ്പൊന്നും ഒരു ജില്ലയ്ക്കും നൽകിയിട്ടില്ല. എന്നാൽ ഉഷ്ണ തരംഗത്തിന്റെ സമാന സാഹചര്യം തുടരും. അതിനാൽ ജാഗ്രത തുടരാൻ നിർദ്ദേശമുണ്ട്. പകൽ 11 മണി മുതൽ ഉച്ചയ്ക്ക് മൂന്ന് വരെ സൂര്യപ്രകാശം തുടർച്ചയായി ഏൽക്കുന്നത് ഒഴിവാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഓട്ടോമാറ്റിക്ക് വെതർ സ്റ്റേഷൻ കണക്ക് പ്രകാരം പാലക്കാട് എരിമയൂരിൽ ഇന്നലെ 44.9 ഡിഗ്രി സെൽഷ്യസാണ് ഉയർന്ന താപനിലയായി രേഖപ്പെടുത്തിയത്. ഉത്തരേന്ത്യയിലെ ഉഷ്ണ തരംഗ സമാന സാഹചര്യമാണ് ഈ ദിവസങ്ങളിൽ കേരളത്തിലും ചൂട് കൂടാൻ കാരണം.
by Midhun HP News | Apr 15, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഷാരോണിന്‍റെ സഹോദരൻ ഷിമോണും നെയ്യാറ്റിൻകര സെഷൻസ് കോടതിയിൽ ഹർജി ഫയൽ ചെയ്തു. ഗ്രീഷ്മയ്ക്ക് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാനും നാടുവിടാനും സാധ്യതയുണ്ടെന്നാണ് പ്രോസിക്യൂഷന്‍റെ വാദം. ഹർജിയിൽ 28 ന് കോടതി വാദം കേൾക്കും. കസ്റ്റഡിയിൽ വെച്ചും പ്രതി ആത്മഹത്യക്ക് ശ്രമിച്ച കാര്യവും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
കഴിഞ്ഞ വർഷം ഒക്ടോബർ 14നാണ് തമിഴ്നാട് പളുകലിലുള്ള വീട്ടിൽ വച്ച് ഗ്രീഷ്മ, ഷാരോണിന് കഷായത്തിൽ വിഷം കലക്കി നൽകുന്നത്. ശാരീരിക അസ്വാസ്ഥ്യതയുണ്ടായ ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും 25ന് മരിക്കുകയും ചെയ്തു. മരണമൊഴിയിൽ പോലും ഷാരോണ്‍ കാമുകിയായിരുന്ന ഗ്രീഷ്മയെ സംശയിച്ചില്ല. ആദ്യം പാറശ്ശാല പൊലീസ് സാധാരണമരണമെന്ന നിഗമനത്തിലെത്തി. പിന്നീട് പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിനുമൊടുവിലാണ് ഗ്രീഷ്മ കുറ്റസമ്മതം നടത്തിയത്.
by Midhun HP News | Apr 15, 2023 | Latest News, കേരളം, ജില്ലാ വാർത്ത
അനുദിനം തൊഴിലവസരങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുന്ന മേഖലയാണ് ഏവിയേഷൻ മേഖല. നമുക്ക് അറിയാവുന്ന ജോലികളായ എയർ ഹോസ്റ്റസ്, പൈലറ്റ്സ് തുടങ്ങിയവയ്ക്ക് പുറമെ നിരവധി തൊഴിലവസരങ്ങൾ എയർപോർട്ടിലും എയർലൈൻസിലുമായി നിലനിൽക്കുന്നു. എയർലൈൻ, എയർപോർട്ട് മേഖലകളിൽ സാധാരണക്കാർക്ക് എത്തിപ്പെടാൻ പറ്റുമോ എന്ന ആശങ്കയ്ക്ക് അടിവരയിടുകയാണ് പിനാക്കിൾ ഏവിയേഷൻ അക്കാഡമി. നിരവധി വിദ്യാർത്ഥികളെ ഏവിയേഷൻ മേഖലയിലേക്ക് കൈപിടിച്ചുയർത്തുവാൻ സാധിച്ച പിനാക്കിൾ ഏവിയേഷൻ അക്കാഡമി ആറ്റിങ്ങലിൽ 11 വർഷം പൂർത്തിയാക്കുന്നു.
ഏവിയേഷൻ കോഴ്‌സുകളുടെ ഫീസ് കേട്ട് അന്ധാളിച്ചു പോകുന്ന സാധാരണക്കാരന്റെ മക്കൾക്ക് മാന്യമായ ഫീസ് നിലവാരത്തിൽ ഏവിയേഷൻ കോഴ്‌സുകൾ ഡിഗ്രിയോടൊപ്പം പഠിച്ചിറങ്ങാൻ സാധിക്കും എന്നതിന് ഉത്തമോദാഹരണമാണ് പിനാക്കിൾ ഏവിയേഷൻ അക്കാഡമിയിലെ വിദ്യാർത്ഥികൾ. എയർപോർട്ട്, എയർലൈൻ മേഖലകളിൽ നിന്നുള്ള വിദഗ്ദ്ധർ നയിക്കുന്ന ക്ലാസുകൾക്ക് പുറമേ പ്രവൃത്തി പരിചയം കൂടി കുട്ടികൾക്ക് ലഭ്യമാകുന്ന രീതിയിൽ എയർപോർട്ട് വിസിറ്റിങ്ങും എയർപോർട്ട് ട്രെയിനിങ്ങുകളും പഠനത്തോടൊപ്പം അവർക്ക് നൽകിവരുന്നു.
സമയ വേഗതക്ക് ദൈർഘ്യം കൂടിയ നാളുകളിൽ മൂന്ന് വർഷംകൊണ്ട് ഡിഗ്രിയും ഡിപ്പ്‌ളോമയും എന്നൊരു ആശയം മുന്നിൽവെച്ച് ഇതേ രീതിയിൽ വിദ്യാർത്ഥികളെ പഠിപ്പിച്ച് വിജയികളാക്കിയതും പിനാക്കിൾ ഏവിയേഷൻ അക്കാഡമിയുടെ പ്രത്യേകതയാണ്.
by Midhun HP News | Apr 15, 2023 | Latest News, കേരളം, ജില്ലാ വാർത്ത
പുത്തൻ പ്രതീക്ഷകളോടെ കണി കണ്ടുണർന്ന് വിഷു ആഘോഷിയ്ക്കുകയാണ് ഇന്ന് മലയാളികൾ. കണിയൊരുക്കിയും കൈനീട്ടം നൽകിയും വിഷു ആഘോഷത്തിലാണ് മലയാളി. കാർഷിക സമൃദ്ധിയുടെ പോയകാലത്തെ സ്മരണകൾക്കൊപ്പം വരാനിരിക്കുന്ന നല്ല നാളുകളുടെ പ്രതീക്ഷകൂടിയാണ് ഒരോ വിഷുവും.
നിറഞ്ഞുകത്തുന്ന നിലവിളക്കിന് മുന്നിൽ സ്വർണ്ണനിറമുള്ള കൊന്നപ്പൂക്കൾ. ഓട്ടുരുളിയിൽ കാർഷിക സമൃദ്ധിയുടെ ഓർമ്മപ്പെടുത്തലായി കണിവെള്ളരിയും ഫലങ്ങളും. കണി കണ്ട് കഴിഞ്ഞാൽ കൈനീട്ടമാണ്. കുടുബത്തിലെ മുതിർന്നവർ കയ്യിൽ വച്ച് തരുന്ന അനുഗ്രഹം കൂടിയാണിത്. പിന്നെ നാട്ടുരുചിയുമായി സദ്യവട്ടം. പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും ആഘോഷങ്ങൾ വേറെയും. സൂര്യൻ മീനം രാശിവിട്ട് മേടം രാശിയിലേക്ക് പ്രവേശിക്കുന്ന സമയമാണിത്. കേരളത്തിലെ കർഷകർക്ക് അടുത്ത വാർഷിക വിളകൾക്കുള്ള തയാറെടുപ്പിന്‍റെ കാലം കൂടിയാണ് വിഷു.
വിഷുപ്പുലരിയിൽ കണ്ണനെ കണികണ്ടുണരാൻ ഗുരുവായൂർ ക്ഷേത്രത്തിൽ വൻ തിരക്കാണ്. രാവിലെ 2:45 മുതൽ 3:45 വരെ ആയിരുന്നു വിഷുക്കണി ദർശനം. ശബരിമലയിൽ വിഷുക്കണി കാണാൻ ഭക്തരുടെ തിരക്ക്. പുലർച്ചെ നാല് മണിയ്ക്ക് നട തുറന്നു.ഏഴ് മണി വരെയാണ് വിഷുക്കണികാണാൻ അവസരം ഉള്ളത്.
by Midhun HP News | Apr 14, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കണ്ണൂര്‍: തളിപ്പറമ്പ് തിരുവട്ടൂരില്‍ പഴയ വീട് പൊളിച്ചുമാറ്റുന്നതിനിടെ ചുവര് ഇടിഞ്ഞ് വീണ് രണ്ടു കുട്ടികള്‍ക്ക് ഗുരുതരപരിക്ക്. അങ്കണവാടി റോഡിലെ അറാഫത്തിന്റെ വീടിന്റെ ചുവരാണ് തകര്‍ന്നത്. അറാഫത്തിന്റെ മകന്‍ ആദില്‍, ബന്ധുവിന്റെ മകന്‍ ജെസ ഫാത്തിമ എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഉച്ചയോടെയായിരുന്നു അപകടം. തൊഴിലാളികള്‍ വീടിനകത്ത് നിന്ന് പുറത്ത് ആരുമില്ലെന്ന ധാരണയില്‍ ചുവര് തള്ളിയിടുകയായിരുന്നു. ഈ സമയത്ത് പുറത്ത് അഞ്ച് കുട്ടികള്‍ കളിക്കുന്നുണ്ടായിരുന്നു. കുട്ടികളുടെ ദേഹത്താണ് ചുവര് പതിച്ചത്. മൂന്ന് കുട്ടികള്‍ ഓടി മാറിയതിനാല്‍ അവര്‍ക്ക് സാരമായി പരിക്കേറ്റില്ല.
രണ്ടുകുട്ടികള്‍ മണ്ണിനും കല്ലിലും ഇടയില്‍പ്പെട്ടുപോയി. ജെസ ഫാത്തിമയുടെ പരിക്ക് അതീവഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പരിക്കേറ്റവര്‍ പരിയാരം മെഡിക്കള്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവം അറിഞ്ഞ് ആര്‍ഡിഒ സ്ഥലത്തെത്തി.

Recent Comments