കാണ്മാനില്ല
ഷീന (49) കാണ്മാനില്ല. ഇന്നലെ മുതലാണ് യുവതിയെ വീട്ടിൽ നിന്നും കാണാതായത്. കണ്ടു കിട്ടുന്നവർ നഗരൂർ പോലീസ് സ്റ്റേഷനിയിലോ താഴെ കാണുന്ന നമ്പറിലോ ബന്ധപെടുക.
8943283118 , 8129827231 , 9544707399
ഷീന (49) കാണ്മാനില്ല. ഇന്നലെ മുതലാണ് യുവതിയെ വീട്ടിൽ നിന്നും കാണാതായത്. കണ്ടു കിട്ടുന്നവർ നഗരൂർ പോലീസ് സ്റ്റേഷനിയിലോ താഴെ കാണുന്ന നമ്പറിലോ ബന്ധപെടുക.
8943283118 , 8129827231 , 9544707399
ഇടവ: വെൺകുളം തുണ്ടൻവിളാകം വീട്ടിൽ താമസിക്കുന്ന രാജേന്ദ്രപ്രസാദിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടിൽ ഇയാളുടെ ഭാര്യ ശകുന്തളയും ചെറുമകനും ആശുപത്രിയിലായിരുന്നു. വീടിന് അകത്ത് എന്തോ ഇളക്കുന്ന ശബ്ദം കേട്ടു നോക്കിയ പ്പോൾ മുൻ വശത്തെ വാതിലൂടെ ആരോ ഓടുന്നത് കണ്ടു. ആളെ തിരിച്ചറിയാൻ കഴിഞ്ഞില്ല. വീട്ടിലെ ഓട് ഇളക്കി അകത്ത് കടന്ന പ്രതികൾ അലമാര കുത്തി പൊളിച്ച് അതിലുണ്ടായിരുന്ന ആറര പവൻ സ്വർണ്ണാഭരണങ്ങളും 24000 രൂപയും പ്രതികൾ എടുത്തു.
സംഭവത്തിൽ അയിരൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു . സമാനമായ മോഷണ കേസിൽ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മോഷണ വിവരം പുറത്തായത്.ആലപ്പുഴ ജില്ലയിൽ കോടം തുരുത്ത് വില്ലേജിൽ മനോഷ് (27 വയസ്), വെട്ടൂർ വില്ലേജിൽ വെണ്ണിയോടിൽ അരുൺ (വയസ്സ് 26) എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. ബാക്കിയുളള പ്രതികൾക്കൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
തിരുവനന്തപുരം: മീൻ കഴുകിയ വെള്ളം മുറ്റത്തേക്ക് ഒഴിച്ചെന്നു പറഞ്ഞ് പിഞ്ചുകുട്ടികളുടെ മുന്നിലിട്ട് മരുമകളെ ക്രൂരമായി മർദിച്ച ഭർതൃപിതാവ് അറസ്റ്റിൽ. പാറശാല ആടുമാൻകാട് മുണ്ടുതോട്ടം കിഴക്കേ പുത്തൻ വീട്ടിൽ രാമചന്ദ്രൻ (75) ആണ് പിടിയിലായത്. രാമചന്ദ്രന്റെ മകൻ സ്റ്റീഫന്റെ ഭാര്യ പ്രേമലതയെ തടി കൊണ്ട് അടിച്ചും ഇടിച്ചും പരുക്കേൽപിച്ചെന്നാണ് പരാതി. കഴിഞ്ഞ ദിവസം രാവിലെ ആണ് സംഭവം. മർദന ദൃശ്യം മകൻ മൊബൈൽ ഫോണിൽ പകർത്തിയതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്.
രാമചന്ദ്രനും ഭാര്യയും മകന്റെ കുടുംബത്തോടൊപ്പമാണ് താമസം. സംഭവസമയത്ത് കെട്ടിട നിർമാണത്തൊഴിലാളിയായ സ്റ്റീഫൻ കൊല്ലത്തെ പണി സ്ഥലത്തായിരുന്നു. മുൻപും പ്രേമലതയെ രാമചന്ദ്രൻ മർദിച്ചതിനെത്തുടർന്ന് പൊലീസിൽ പരാതി നൽകിയിട്ടുണ്ടെങ്കിലും പ്രതിയുടെ പ്രായം കണക്കിലെടുത്ത് ഒത്തുതീർപ്പാക്കി വിടുകയായിരുന്നു.
തിരുവനന്തപുരം: മൈസൂരു മാണ്ഡ്യ നാഗമംഗലത്ത് വാഹനാപകടത്തിൽ നഴ്‌സിങ് വിദ്യാർഥിനി മരിച്ചു. ചേപ്പുംപാറ നമ്പുരയ്ക്കൽ സാബുവിന്റെ മകൾ സാനിയ മാത്യു (21) ആണ് മരിച്ചത്. നാട്ടിലേക്കു വരുന്നതിനു ബസിൽ കയറാൻ സുഹൃത്തിനൊപ്പം ബൈക്കിൽ പോകുമ്പോൾ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം.
നാഗമംഗലം ബിജിഎസ് നഴ്‌സിങ് കോളജിലെ മൂന്നാംവർഷ വിദ്യാർഥിനിയാണ്.

തിരുവനന്തപുരം: കേരളത്തിൽ എത്തിയ വന്ദേ ഭാരത് എക്സ്പ്രസിന്റെ ഷെഡ്യൂൾ റെയിൽവേ മന്ത്രാലയം ഇന്ന് പുറത്തിറക്കിയേക്കും. നിരക്ക്, സ്റ്റോപ്പുകളുടെ എണ്ണം, സമയക്രമം എന്നിവ സംബന്ധിച്ചൊക്കെ മന്ത്രാലയം നോട്ടിഫിക്കേഷൻ വഴി അറിയിക്കും.
25ന് തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി കേരളത്തിന്‍റെ ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്യും. ട്രയൽ റൺ സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. കൊച്ചുവേളിയിൽ പ്രത്യേക യാർഡിലാണ് വന്ദേ ഭാരത് ഇപ്പോഴുള്ളത്. വന്ദേ ഭാരത് കേരളത്തിനുള്ള പ്രധാനമന്ത്രിയുടെ വിഷുക്കൈനീട്ടമാണെന്ന് ബിജെപി പ്രതികരിച്ചു. അതേസമയം വന്ദേ ഭാരത് ട്രെയിനിന്‍റെ ഫ്ലാഗ് ഓഫിനെ കുറിച്ച് ഔദ്യോഗിക അറിയിപ്പ് കിട്ടിയിട്ടില്ലെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്.

തിരുവനന്തപുരം: ആഴിമലയ്ക്ക് സമീപം തിരയില്‍പ്പെട്ട് രണ്ടുപേര്‍ മുങ്ങിമരിച്ചു. തമിഴ്‌നാട് തഞ്ചാവൂര്‍ സ്വദേശികളായ രാജാത്തി (45), ബന്ധുവായ സായ് ഗോപിക (9) എന്നിവരാണ് തിരയില്‍പ്പെട്ടത്. ഇന്ന് രാവിലെ ഏഴുമണിയോടെ കരിക്കാത്തി ബീച്ചിലാണ് സംഭവം. തിരുവനന്തപുരം, കോവളം അടക്കമുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ തഞ്ചാവൂരില്‍ നിന്നെത്തിയ സംഘത്തില്‍പ്പെട്ടവരാണ് മരിച്ചത്. രണ്ടുമൂന്ന് കുടുംബങ്ങള്‍ അടങ്ങുന്നതാണ് സംഘം. കരിക്കാത്തി ബീച്ചിനോട് ചേര്‍ന്ന റിസോര്‍ട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്.
രാവിലെ ബീച്ചിനോട് ചേര്‍ന്ന് നടക്കുന്നതിടെയാണ് രാജാത്തിയും ബന്ധുവും അപകടത്തില്‍പ്പെട്ടത്. ഇരുവരും തിരയില്‍പ്പെടുകയായിരുന്നു. സംഘത്തില്‍ ഉണ്ടായിരുന്ന മറ്റുള്ളവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് ലൈഫ് ഗാര്‍ഡുമാര്‍ എത്തിയാണ് ഇരുവരെയും പുറത്തെത്തിച്ചത്. എന്നാല്‍ അതിനോടകം തന്നെ ഇരുവര്‍ക്കും മരണം സംഭവിച്ചതായാണ് പൊലീസ് പറയുന്നത്. നടക്കുന്നതിനിടെ തിരയിലേയ്ക്ക് ഇറങ്ങിയ രണ്ടുപേരും അപകടത്തില്‍പ്പെടുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മരണത്തില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ടെന്നും പൊലീസ് പറയുന്നു.

Recent Comments