by Midhun HP News | Apr 13, 2023 | Latest News, കേരളം, ജില്ലാ വാർത്ത
പള്ളിക്കൽ സി ഡി എസ് വിഷു വിപണന മേള പള്ളിക്കൽ ജഗ്ഷനിൽ രാവിലെ 10മണിയ് ക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ഹസീന ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് മാധവൻകുട്ടി, ബ്ലോക്ക് മെമ്പർ നിഹാസ്, ഒന്നാം വാർഡ് മെമ്പർ റീനാകുമാരി രണ്ടാം വാർഡ് മെമ്പർ രഘുത്തമൻ സി ഡി എസ് ചെയർപേഴ്സൺ പദ്മകുമാരി, വൈസ് ചെയർപേഴ്സൺ രേണുക, സി ഡി എസ് മെമ്പർമാരായ പ്രസന്നദേവരാജൻ, പുഷ്പലത, നുസൈഫ, അനിത, സുനിത, എ ഡി എസ് അംഗങ്ങൾ, അയൽക്കൂട്ട അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

by Midhun HP News | Apr 13, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങല്‍: നഗരസഭ കുടുംബശ്രീയുടെയും ജില്ലാ മിഷന്റെയും ആഭിമുഖ്യത്തില്‍ വിഷു വിപണനമേള ആരംഭിച്ചു. ചെയര്‍പേഴ്‌സണ്‍ അഡ്വ.എസ്.കുമാരി മേള ഉദ്ഘാടനം ചെയ്തു.
കുടുംബശ്രീയുടെ കീഴിലെ മൈക്രോ സംരഭകരുടെയും സംഘകൃഷി യൂണിറ്റുകളുടെയും ഉത്പ്പന്നങ്ങളാണ് വിപണനത്തിനായി സജ്ജീകരിച്ചിട്ടുള്ളത്.
അച്ചാര്‍, വെളിച്ചെണ്ണ, തുണി സഞ്ചി, വിവിധയിനം പാക്കറ്റ് ഫുഡുകള്‍, ജൈവ പച്ചക്കറി, വിഷുകണി ഒരുക്കുന്നതിനുള്ള സാധനങ്ങള്‍, പലതരം പായസങ്ങള്‍ എന്നിവ ഈ മേളയിലെ പ്രധാനയിനങ്ങളാണ്. നഗരസഭാങ്കണത്തില്‍ വെച്ച് നടന്ന പരിപാടിയില്‍ വൈസ് ചെയര്‍മാന്‍ ജി.തുളസീധരന്‍ പിള്ള, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എ.നജാം, ഗിരിജ ടീച്ചര്‍, കൗണ്‍സിലര്‍ എം താഹിര്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ എ.റീജ വൈസ് ചെയര്‍പേഴ്‌സണ്‍ ഷീജസുനില്‍, സൂപ്രണ്ട് ഷീബ, മെമ്പര്‍ സെക്രട്ടറി സുമ, ജില്ലാ മിഷന്‍ പ്രതിനിധികള്‍, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

by Midhun HP News | Apr 13, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഗ്രാമപഞ്ചായത്ത് വാർഡുകളിൽ നിയമ വ്യവസ്ഥിതി കാറ്റിൽ പറഞ്ഞി നടത്തുന്ന ഇടപെടലുകൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മുദാക്കൽ പഞ്ചായത്ത് പടിക്കൽ മെമ്പറുമാർ കിടന്നു പ്രതിഷേധിക്കുന്നു.
മുദാക്കൽ ഗ്രാമ പഞ്ചായത്തിലെ പല വാർഡുകളിലും എം എൽ എ ഫണ്ട് ചിലവഴിച്ച് സ്ഥാപിക്കുന്ന ഹൈമാസ് ലൈറ്റുൾപ്പെട്ടെ പലതും ഭരണ സമിതിയോ മെമ്പറുമാരോ അറിയാതെ നടപ്പിലാക്കുന്നുവെന്നും പരുത്തി വാർഡിലെ പഞ്ചായത്ത് റോഡ് എം എൽ എ ഫണ്ടിൽ പണി ചെയ്യുന്നത് വാർഡുമെമ്പർ അറിഞ്ഞിട്ടുപോലുമില്ലെന്നും ആരോപിച്ചാണ് പ്രതിഷേധം. ബിജെപി ജനപ്രതിനിധികളായ പുവണത്തുംമൂട് മണികണ്ഠനും പൂവണത്തും മൂട് ബിജുവുമാണ് പഞ്ചായത്ത് ഓഫീസിനുമുന്നിൽ കിടന്നു പ്രതിഷേധിയ്ക്കുന്നത്. എം എൽ എയുടെയും പ്രസിഡന്റിന്റെയും ഭാഗത്ത് നിന്ന് ഇത്തരം അനാവശ്യ ഇടപെടലുകൾ ഉണ്ടാകില്ലായെന്ന് ഉറപ്പ് കിട്ടും വരെ സമരം തുടരുമെന്നും മെമ്പറുമാർ അറിയിച്ചു.

by Midhun HP News | Apr 13, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കണ്ണൂര്‍: തിരുവനന്തപുരം- മംഗലൂരു മാവേലി എക്‌സ്പ്രസില്‍ യുവതിയെ രണ്ടംഗ സംഘം ആക്രമിച്ചു. യുവതിയുടെ വായ പൊത്തി പിടിച്ച് മാല കവര്‍ന്നു. കണ്ണൂര്‍ പഴയങ്ങാടി സ്വദേശിനിയായ 23കാരിക്ക് നേരെയാണ് അതിക്രമമുണ്ടായത്. എസ് 8 കോച്ചിലായിരുന്നു സംഭവം നടന്നത്. ശൗചാലയത്തില്‍ പോകുന്ന വഴിയാണ് ബുധനാഴ്ച പുലര്‍ച്ചെ യുവതിക്ക് നേരെ അതിക്രമമുണ്ടായത്. മാല പൊട്ടിച്ച ശേഷം ഇവര്‍ ഇറങ്ങിയോടി എന്നും യുവതി പറയുന്നു. ഷൊര്‍ണൂറിന് അടുത്തുള്ള സ്‌റ്റേഷന് സമീപമാണ് അക്രമം നടന്നതെന്ന് യുവതി പറഞ്ഞു. അക്രമത്തില്‍ യുവതിയുടെ കഴുത്തിന് പരിക്കേറ്റു. പഴയങ്ങാടി റെയില്‍വെ സ്റ്റേഷനില്‍ എത്തിയപ്പോള്‍ സ്‌റ്റേഷന്‍ മാസ്റ്ററെ വിവരം അറിയിക്കുകയായിരുന്നു. വിഷയത്തില്‍ ആര്‍പിഎഫ് അന്വേഷണം ആരംഭിച്ചു.

by Midhun HP News | Apr 13, 2023 | Latest News, കേരളം, ജില്ലാ വാർത്ത
വർക്കലയിൽ അഡ്വക്കേറ്റ് കമ്മീഷനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിൽ രണ്ടുപേരെ വർക്കല പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞമാസം 14ാം തീയതി വർക്കല കോടതിയിലെ ഒരു സിവിൽ കേസുമായി ബന്ധപ്പെട്ട് വർക്കല കോടതിയിൽ നിന്നും വർക്കല ആലിയിറക്കത്തുള്ള വസ്തുവിൽ അഡ്വക്കേറ്റ് കമ്മീഷനായി പോയ അഡ്വക്കേറ്റിനെ കൊല്ലം കിളികൊല്ലൂർ സ്വദേശി മഹേഷ് ലാൽ, നെയ്യാറ്റിൻകര കുണ്ടമൺഭാഗം സ്വദേശി സനു എന്നിവർ ചേർന്ന് ദേഹോപദ്രവം ഏൽപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയുണ്ടായി.

തുടർന്ന് ഒളിവിൽ പോയ പ്രതികളെ 12.04.2023 ആം തീയതി വർക്കല ഡി വൈ എസ് പി സി ജെ മാർട്ടിന്റെ നിർദേശപ്രകാരം വർക്കല എസ് എച്ച് ഒ എസ് സനോജിന്റെ നേതൃത്വത്തിൽ എസ് ഐ മാരായ അബ്ദുൽ ഹക്കീം, എസ് അഭിഷേക്, ഗ്രേഡ് എസ് ഐ സലിം, സി പി ഒ മാരായ പ്രശാന്തകുമാരൻ, ഷജീർ, നുജുമോൻ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. ഈ കേസിലെ ഒന്നാം പ്രതിയായ സനു വാദിയായി വർക്കല കോടതിയിൽ കേസ് നിലവിലുണ്ട്. അഡ്വക്കേറ്റ് കമ്മീഷനെ ആക്രമിച്ച സംഭവത്തിൽ വർക്കല ബാർ അസോസിയേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
by Midhun HP News | Apr 13, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: ക്ഷേമപെന്‍ഷന്‍ ഇനി മുതല്‍ ഒറ്റയടിക്ക് ലഭിക്കില്ല. കേന്ദ്ര- സംസ്ഥാന വിഹിതങ്ങള്‍ പ്രത്യേകമായിട്ടാകും ഇനി മുതല്‍ ലഭിക്കുക. വാര്‍ധക്യ, ഭിന്നശേഷി, വിധവ പെന്‍ഷനുകളുടെ കേന്ദ്ര വിഹിതം ഇനി മുതല്‍ നേരിട്ട് ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. പുതിയ സാമ്പത്തിക വര്‍ഷമായ ഏപ്രില്‍ മുതല്‍ കേന്ദ്രസര്‍ക്കാര്‍ പരിഷ്‌ക്കാരം നടപ്പിലാക്കി. ഇതുവരെ സംസ്ഥാന സര്‍ക്കാര്‍ വഴിയായിരുന്നു പെന്‍ഷന്‍ നല്‍കിയിരുന്നത്. കേന്ദ്രം നല്‍കുന്ന പണത്തിന്റെ നേട്ടം സംസ്ഥാനം എടുക്കേണ്ട എന്ന തീരുമാനത്തിന്റെ ഭാഗമായാണ് പുതിയ നടപടി. കേന്ദ്രസര്‍ക്കാര്‍ പ്രതിമാസം ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് തുക കൈമാറുമെന്നാണ് സൂചന.
മുമ്പ് എല്ലാവര്‍ക്കും 1600 രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ശേഷം പിന്നീട് കേന്ദ്രവിഹിതം വാങ്ങുകയായിരുന്നു ചെയ്തുകൊണ്ടിരുന്നത്. ഇനി മുതല്‍ കേരളവും കേന്ദ്രവും രണ്ടായി പണം നിക്ഷേപിക്കുന്നതോടെ ഗുണഭോക്താക്കള്‍ക്ക് ഒരുമിച്ച് 1600 രൂപ ലഭിക്കില്ല. നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ രണ്ടോ മൂന്നോ മാസം കൂടുമ്പോഴാണ് ഒരുമിച്ച് പെന്‍ഷന്‍ തുക നല്‍കി വരുന്നത്.
80 വയസ്സില്‍ താഴെയുള്ളവര്‍ക്കു ലഭിക്കുന്ന വാര്‍ധക്യപെന്‍ഷന്‍ തുകയില്‍ 1400 രൂപ സംസ്ഥാന സര്‍ക്കാരും 200 രൂപ കേന്ദ്രവും നല്‍കുന്നു. 80 വയസ്സിന് മുകളിലുള്ളവര്‍ക്കുള്ള പെന്‍ഷനില്‍ 1100 രൂപ സംസ്ഥാനം നല്‍കുമ്പോള്‍ 500 രൂപയാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്.
80 വയസ്സില്‍ താഴെയുള്ളവരുടെ ദേശീയ വിധവാ പെന്‍ഷനില്‍ 1300 രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കുമ്പോള്‍, 300 രൂപ കേന്ദ്രവും നല്‍കുന്നു.
80 വയസ്സിന് മുകളിലുള്ളവരുടെ വിധവാ പെന്‍ഷന്‍ തുകയില്‍ 1100 രൂപ സംസ്ഥാന സര്‍ക്കാരും 500 രൂപ കേന്ദ്രസര്‍ക്കാറും നല്‍കി വരുന്നു. ഇത്തവണ സംസ്ഥാനത്ത് നിരവധി പേര്‍ക്ക് പെന്‍ഷന്‍ 1400 രൂപ വീതമാണ് ബാങ്ക് അക്കൗണ്ടില്‍ ലഭിച്ചിരുന്നത്.
Recent Comments