by Midhun HP News | Mar 29, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: കിംസ് ഹെൽത്ത് കെയർ ന്റെ നേതൃത്വത്തിൽ കുറക്കട മരങ്ങാട്ട് ക്ഷേത്രോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ക്യാമ്പിൽ ജീവിത ശൈലീ രോഗങ്ങളായ പ്രമേഹം, രക്ത സമ്മർദ്ദം തുടങ്ങി പരിശോധനകളാണ് നടത്തിയത്. രോഗനിർണ്ണയം നടത്തിയവർക്ക് കിംസ് മെഡിക്കൽസ്ന്റെ ആറ്റിങ്ങൽ സെന്ററിൽ 15 ദിവസത്തേക്ക് സൗജന്യമായി ഡോക്ടറുടെ സേവനം പ്രയോജനപ്പെടുത്താവുന്നതാണെന്നു ആശുപത്രി അധികൃതർ അറിയിച്ചു.

തുടർന്നു വരുന്ന ആറു മാസക്കാലത്തെ ലബോറട്ടറി പരിശോധനകളിലും 15% ശതമാനം ഇളവ് അനുവദിക്കും എന്ന് മെഡിക്കൽ ക്യാമ്പ് കോ കോർഡിനേറ്റർ ശ്യാം അറിയിച്ചു. ഡോക്ടർ ആഷിന, നഴ്‌സ് ലിസ, ക്യാമ്പ് കോ കോർഡിനേറ്റർ ശ്യാം തുടങ്ങിയവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി. ക്ഷേത്രോത്സവത്തിന്റെ കൊടിയേറ്റിനും തുടർന്ന് നടന്ന പൊങ്കാല സമർപ്പണത്തിനും എത്തിയ വലിയൊരു വിഭാഗത്തിന് ക്യാമ്പിന്റെ മികച്ച സേവനം ലഭ്യമായതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.

by Midhun HP News | Mar 29, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഡൽഹി: ആധാർ കാർഡും പാൻ കാർഡും പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള കാലാവധി നീട്ടി കേന്ദ്ര സർക്കാർ. ജൂൺ 30 വരെയാണ് കാലാവധി നീട്ടിയത്. നേരത്തെ ഈ മാസം 31 വരെയായിരുന്നു കാലാവധി നിശ്ചയിച്ചിരുന്നത്. ആദായ നികുതി വകുപ്പിന്റെ വെബ്‌സൈറ്റ് സന്ദർശിച്ച് ലിങ്ക്-ആധാർ പാൻ സ്റ്റേറ്റസ് എന്ന ടാബ് ക്ലിക്ക് ചെയ്ത് ആധാർ കാർഡ് നമ്പർ, പാൻ നമ്പർ എന്നിവ നൽകിയാൽ ഇവ രണ്ടും ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് അറിയാൻ സാധിക്കും. സന്ദർശിക്കേണ്ട ലിങ്ക്: കാർഡ് ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ പാൻ പ്രവർത്തനരഹിതമാകും. പാൻ പ്രവർത്തനരഹിതമായാൽ പാൻ നമ്പർ ഉപയോഗിച്ചുള്ള പണമിടപാടുകൾ സാധിക്കില്ല. 2023 ജൂൺ 30ന് ഉള്ളിൽ ആധാറും പാനും ലിങ്ക് ചെയ്തില്ലെങ്കിൽ സാമ്പത്തിക ഇടപാടുകൾ മുടങ്ങാനും പിഴയ്ക്കും കാരണമാകുമെന്നാണ് റിപ്പോർട്ട്.


by Midhun HP News | Mar 29, 2023 | Latest News, കേരളം, ജില്ലാ വാർത്ത
“നവകേരളത്തിന്റെ സൃഷ്ടിയിൽ സിവിൽ സർവ്വീസ് വഹിച്ച പങ്ക് മാതൃകാപരം” — അഡ്വ. ജി.ആർ. അനിൽ. രാജ്യത്തിന് തന്നെ മാതൃകയായി വികസന രംഗത്ത് കേരളത്തിന് മുന്നോട്ടുപോകാൻ കഴിഞ്ഞത് ശക്തമായ സിവിൽ സർവ്വീസിന്റെ പിൻബലത്തിലാണന്നും നവകേരളത്തിന്റെ സൃഷ്ടിയിൽ സിവിൽ സർവ്വീസ് വഹിച്ച പങ്ക് മാതൃകാപരമാണെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി. ആർ. അനിൽ അഭിപ്രായപ്പെട്ടു.
ജോയിന്റ് കൗൺസിൽ നോർത്ത് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ആറ്റിങ്ങൽ ജി.എൽ സുമേഷ് നഗറിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ജനാധിപത്യവും മതനിരപേക്ഷതയും വെല്ലുവിളികൾ നേരിടുന്ന ഈ സന്ദർഭത്തിൽ ജനാധിപത്യ അവകാശങ്ങളും, പണിമുടക്കാനും പ്രതിഷേധിക്കാനും ഉള്ള അവകാശങ്ങളും സംരക്ഷിക്കാൻ കൂടുതൽ കരുത്താർന്ന പോരാട്ടങ്ങൾ ഉയർത്തിക്കൊണ്ടു വരാൻ കൂട്ടായ പരിശ്രമം അനിവാര്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജോയിന്റ് കൗൺസിൽ നോർത്ത് ജില്ലാ പ്രസിഡന്റ് സതീഷ് കണ്ടല അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ വി. സന്തോഷ് സ്വാഗതം പറഞ്ഞു.
ജോയിന്റ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി പി. എസ് സന്തോഷ് കുമാർ, ട്രഷറർ കെ.പി ഗോപകുമാർ, സെക്രട്ടറിയേറ്റ് അംഗം പി.ഹരീന്ദ്രനാഥ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി.കെ മധു, വി.ബാലകൃഷ്ണൻ, യു.സിന്ധു, ടി.വേണു, ബീനാഭദ്രൻ, നോർത്ത് ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ ആർ.സരിത, ആർ. എസ്.സജീവ് എന്നിവർ സംസാരിച്ചു. നോർത്ത് ജില്ലാ സെക്രട്ടറി കെ. സുരകുമാർ പ്രവർത്തന റിപ്പോർട്ടും ജില്ലാ ട്രഷറർ റ്റി.അജികുമാർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
സംസ്ഥാന സർക്കാരിന്റെ ഏറ്റവും മികച്ച വില്ലേജ് ഓഫീസർക്കുള്ള പുരസ്ക്കാരം നേടിയ ജോയിന്റ് കൗൺസിൽ നോർത്ത് ജില്ലാ കമ്മിറ്റി അംഗം ഭാമിദത്തിനെയും, ലോകകപ്പ് ഫുട്ബോൾ പ്രവചന മത്സരത്തിലെ വിജയിയായ മനോജിനെയും ചടങ്ങിൽ മന്ത്രി ഉപഹാരം നൽകി ആദരിച്ചു. ജോയിന്റ് കൗൺസിലിന്റെ “വിശക്കരുതാർക്കും സാന്ത്വന സ്പർശം” പരിപാടിയുടെ ഭാഗമായുള്ള സൗജന്യ ഉച്ചഭക്ഷണ വിതരണത്തിനായി നോർത്ത് ജില്ലാ കമ്മിറ്റി സമാഹരിച്ച തുക ജോയിന്റ് കൗൺസിൽ സംസ്ഥാന ട്രഷറർ കെ. പി ഗോപകുമാറിന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി. ഹരീന്ദ്രനാഥ് കൈമാറി. മേഖലാ സെക്രട്ടറി ദീപക് നായർ നന്ദി പറഞ്ഞു.
by Midhun HP News | Mar 29, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ് ബി ഐ) ജീവനക്കാർ നാളെ നടത്താനിരുന്ന പണിമുടക്ക് പിൻവലിച്ചു. വിവിധ ആവശ്യങ്ങളുന്നയിച്ച് പ്രഖ്യാപിച്ച പണിമുടക്ക് അനുരഞ്ജന ചർച്ചയെത്തുടർന്നാണ് ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ പിൻവലിച്ചത്. കേന്ദ്ര റീജണൽ ലേബർ കമ്മിഷണർ വിളിച്ചുചേർത്ത ചർച്ചയെത്തുടർന്നാണ് സമരം അവസാനിപ്പിച്ചതെന്ന് ജനറൽ സെക്രട്ടറി കെ എസ് കൃഷ്ണ അറിയിച്ചു.


by Midhun HP News | Mar 29, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: കലക്ടർ എൻ എസ് കെ ഉമേഷിന്റെ ഔദ്യോഗിക കാറിനു വട്ടം വച്ച് വഴി മുടക്കിയ സ്വകാര്യ കാറിന്റെ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. പടമുകൾ സ്വദേശി മുഹമ്മദ് റമീസിന്റെ ഡ്രൈവിങ് ലൈസൻസ് ആറ് മാസത്തേക്കാണ് സസ്പെൻഡ് ചെയ്തത്.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 11 മണിക്ക് കലക്ടറേറ്റ് സിഗ്നൽ ജംഗ്ഷന് സമീപമാണ് കലക്ടറുടെ കാറിന് റമീസ് മനഃപൂർവം തടസ്സം സൃഷ്ടിച്ചത്. റമീസ് അമിത വേഗത്തിലും തെറ്റായ ദിശയിലും ആയിരുന്നെന്നും കണ്ടെത്തി. കലക്ടറേറ്റിൽ നിന്ന് അറിയിച്ചതനുസരിച്ച് ആർടിഒ ജി. അനന്തകൃഷ്ണൻ നോട്ടീസ് നൽകി റമീസിനെ വിളിച്ചുവരുത്തി. കുറ്റം സമ്മതിച്ച് മാപ്പപേക്ഷ നൽകിയതിനാൽ ലൈസൻസിന്റെ സ്പെൻഷൻ കാലാവധി കുറച്ചു.


by Midhun HP News | Mar 28, 2023 | Latest News, കേരളം, ജില്ലാ വാർത്ത
മലയാളത്തിന്റെ പ്രിയപ്പെട്ട ഇന്നസെന്റിന് വിട ചൊല്ലി കലാകേരളം. സംസ്കാരം വൻ ജനാവലിയെ സാക്ഷിയാക്കി ഔദ്യോഗിക ബഹുമതികളോടെ ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ നടന്നു. വീട്ടിലെ പ്രാർത്ഥനാ ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം നൂറുകണക്കിനാളുകൾ പങ്കെടുത്ത വിലാപയാത്രയോടെയാണ് മൃതദേഹം മാതാപിതാക്കൾ അന്ത്യവിശ്രമം കൊള്ളുന്ന ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലെ കല്ലറയിലേക്ക് കൊണ്ട് പോയത്. സിനിമാ, രാഷ്ട്രീയ സാംസ്കാരിക ലോകത്തെ പ്രമുഖരും സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു.

കഴിഞ്ഞ രണ്ട് ദിവസമായി കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലും ജന്മനാടായ ഇരിങ്ങാലക്കുടയിലെ ടൗൺ ഹാളിലും വീട്ടിലുമെത്തി ആയിരക്കണക്കിനാളുകളാണ് പ്രിയപ്പെട്ട ഇന്നച്ഛന് അന്ത്യാഞ്ജലി നേർന്നത്. മലയാള ചലച്ചിത്ര സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്ന ഇന്നസെന്റിന്റെ വിയോഗം ഇനിയും ഉൾക്കൊള്ളാൻ പ്രിയപ്പെട്ടവർക്ക് സാധിച്ചിട്ടില്ല. പലരും കണ്ണീർ വാർത്തു. മുഖ്യമന്ത്രി പിണറായി വിജയൻ, നടന്മാരായ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, ദിലീപ്, കാവ്യ സംവിധായകരായ സത്യൻ അന്തിക്കാട്, കമൽ, ലാൽ തുടങ്ങി സിനിമാ- രാഷ്ട്രീയ രംഗത്തെ പ്രമുഖരെല്ലാം ഇന്നസെന്റിനെ അവസാനമായി ഒരു നോക്കു കാണാനെത്തി.

Recent Comments