വർക്കല റോഡിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

വർക്കല റോഡിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

അഞ്ചൽ: കല്ലമ്പലം വർക്കലറോഡിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. പിന്നിൽ ഇരുന്നു സഞ്ചരിച്ചയുവാവിന് ഗുരുതര പരിക്ക്. അഞ്ചൽ ഏറം കളീലിൽക്കട മഹാത്മനഗർ കുന്നത്ത് പുത്തൻവീട്ടിൽ വി.
ഹരികൃഷ്ണൻ (26) നാണ് മരിച്ചത്. ചടയമംഗലം ഗ്രാമപഞ്ചായത്തിലെ തൊഴാലുറപ്പ് പദ്ധതിഓവർസിയറാണ്. വർക്കലയിലേക്ക് പോവുകയായിരുന്ന ഇവരുടെ ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക്ക് പോസ്റ്റിലിടിച്ചാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹരികൃഷ്ണൻ മരിച്ചു.

ഗുരുതരമായി പരിക്കേറ്റ പിന്നിലിരുന്നു സഞ്ചരിച്ച അയൽവാസിയും സുഹൃത്തുമായ പ്രണവിന് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലാണ്. ഹരികൃഷ്ണന്റെ പിതാവ് വിക്രമൻനായർ, മാതാവ് ധനലഷ്മി, സഹോദരി ഹരിതാകൃഷ്ണൻ .
മൃതദേഹം പോസ്റ്റ് മോർട്ടത്തിനുശേഷം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്
തിങ്കളാഴ്ച രാവിലെ 11 മണിക്ക് വീട്ട് വളപ്പിൽ സംസ്ക്കാരം നടത്തും.

കടയ്ക്കലിൽ നടുറോഡില്‍ തമ്മിലടിച്ച് സ്ത്രീകള്‍; യുവാവിന്റെ കൈ തല്ലിയൊടിച്ചു

കടയ്ക്കലിൽ നടുറോഡില്‍ തമ്മിലടിച്ച് സ്ത്രീകള്‍; യുവാവിന്റെ കൈ തല്ലിയൊടിച്ചു

കൊല്ലം കടയ്ക്കലിൽ നടുറോഡില്‍ സ്ത്രീകളുടെ തമ്മില്‍ തല്ല്. സ്ത്രീകള്‍ തമ്മില്‍ അസഭ്യം പറയുകയും കല്ലെടുത്ത് എറിയുകയും ചെയ്തു. ഇതിനിടെ സംഭവത്തിന്റെ വീഡിയോ പകര്‍ത്തി എന്നാരോപിച്ച് ഓട്ടോ ഡ്രൈവറുടെ കൈ യുവതി അടിച്ചൊടിച്ചു. കടയ്ക്കല്‍ സ്വദേശി വിജിത്തിനാണ് പരിക്കേറ്റത്. പാങ്ങലുകാട് കാഞ്ഞിരത്തുംമൂട് പാറയ്ക്കാട് താമസിക്കുന്ന അന്‍സിയയാണ് വിജിത്തിനെ കമ്പിവടി കൊണ്ട് മര്‍ദ്ദിച്ചത്. വിജിത്തിന്റെ പരാതിയില്‍ ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. കഴിഞ്ഞ ചൊവ്വാഴ്ച കടയ്ക്കല്‍ പാങ്ങലുകാടാണ് സംഭവം.

പാങ്ങലുകാടില്‍ തയ്യല്‍ക്കട നടത്തുകയാണ് അന്‍സിയ. ഇവരും മറ്റ് രണ്ട് സ്ത്രീകളും തമ്മിലാണ് വാക്കു തര്‍ക്കമുണ്ടായത്. പിന്നാലെ അസഭ്യം പറഞ്ഞ് മൂവരും തമ്മില്‍തല്ലുകയായിരുന്നു. തിരക്കേറിയ ജങ്ഷനിലായിരുന്നു സംഭവം. ഇതിനിടെ സമീപത്തെ ഓട്ടോഡ്രൈവറായ വിജിത്ത് വീഡിയോ പകര്‍ത്തിയെന്ന് അന്‍സിയക്ക് സംശയം തോന്നി. ഇത് ചോദ്യം ചെയ്യാനെത്തിയ ഇവര്‍ ഫോണ്‍ കാണിക്കാന്‍ വിജിത്തിനോട് ആവശ്യപ്പെട്ടു.

എന്നാല്‍ താന്‍ വീഡിയോ എടുത്തിട്ടില്ലെന്നും ഫോണ്‍ തരാന്‍ കഴിയില്ലെന്നും വിജിത്ത് മറുപടി നല്‍കി. പിന്നാലെ ഓട്ടോയിലേക്ക് കയറുന്നതിനിടെ കമ്പി വടി കൊണ്ട് യുവതി വിജിത്തിനെ ആക്രമിക്കുകയായിരുന്നു. വിജിത്തിന് പരിക്കേറ്റതോടെ ഇവര്‍ ഓടി തയ്യല്‍കടയില്‍ കയറി ഷട്ടറിട്ടു. സംഭവ സ്ഥലത്തുണ്ടായിരുന്നവരാണ് വിജിത്തിനെ ആശുപത്രിയിലെത്തിച്ചത്. യുവതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കടയ്ക്കല്‍ പൊലീസ് കേസെടുത്തെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റ് രണ്ട് സ്ത്രീകളും അന്‍സിയക്കെതിരെ കേസ് കൊടുത്തിട്ടുണ്ട്.

ആറ്റിങ്ങൽ കെയറിന്റെ നേതൃത്വത്തിൽ കുടുംബ ഇഫ്താർ സംഗമം ദുബായിൽ സംഘടിപ്പിച്ചു

ആറ്റിങ്ങൽ കെയറിന്റെ നേതൃത്വത്തിൽ കുടുംബ ഇഫ്താർ സംഗമം ദുബായിൽ സംഘടിപ്പിച്ചു

ആറ്റിങ്ങൽ കെയറിന്റെ നേതൃത്വത്തിൽ കുടുംബ ഇഫ്താർ സംഗമം ദുബായ് റാവിസ് ഹോട്ടലിൽ സംഘടിപ്പിച്ചു. യു എ ഇയുടെ എല്ലാ എമിറേറ്റ്സിൽ നിന്നും നിരവധി കുടുംബ അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു. ആറ്റിങ്ങൽ കെയർ അംഗങ്ങളുടെ മെമ്പർഷിപ് കാർഡ് വിതരണവും ഈ ചടങ്ങിനൊപ്പം സംഘടിപ്പിച്ചു. ആദ്യ മെമ്പർഷിപ് കാർഡിന്റെ വിതരണം ചെയർമാൻ ഷാജി ഷംസുദീൻ മുതിർന്ന അംഗവും ആറ്റിങ്ങൽ കെയറിന്റെ അഡ്വവൈസറി മെമ്പറുമായ അൻസാർ കിളിമാനൂരിന് നൽകി ചടങ്ങ് നിർവ്വഹിച്ചു.

ഇന്നസെന്റിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി

ഇന്നസെന്റിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി

ഡല്‍ഹി: അന്തരിച്ച പ്രമുഖ നടനും മുന്‍ എംപിയുമായ ഇന്നസെന്റിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനജീവിതത്തെ നര്‍മം കൊണ്ട് നിറച്ച ഇന്നസെന്റ് എന്നും ഓര്‍മിക്കപ്പെടുമെന്ന് നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു.
‘അദ്ദേഹത്തിന്റെ മരണം ഏറെ വേദനിപ്പിക്കുന്നതാണ്. ജനജീവിതത്തെ നര്‍മം കൊണ്ട് നിറച്ച ഇന്നസെന്റ് എന്നും ഓര്‍മിക്കപ്പെടും. ഈ അവസരത്തില്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും ആരാധകരെയും അനുശോചനം അറിയിക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നുവെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു.

സഹപ്രവര്‍ത്തകരില്‍ പലര്‍ക്കും ഇന്നസെന്റിന്റെ വിയോഗം താങ്ങാനായില്ല. വികാരഭരിതരായാണ് പലരും മാധ്യമങ്ങളോട് പ്രതികരിച്ചത്. മമ്മൂട്ടി ഉള്‍പ്പെടെയുള്ള നടന്മാര്‍ കഴിഞ്ഞദിവസം ഇന്നസെന്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ആശുപത്രിയിലെത്തിയിരുന്നു. വിങ്ങിപ്പൊട്ടിക്കൊണ്ടാണ് ജയറാം ആശുപത്രിയിലെത്തിയതും മടങ്ങിയതും. ദിലീപ് നിറകണ്ണുകളോടെ ആശുപത്രിയിലുണ്ടായിരുന്നു. കൊച്ചിയില്‍ കടവന്ത്ര ഇന്‍ഡോര്‍ സ്‌റ്റേഡയിത്തില്‍ പ്രിയനടനെ അവസാനമായി കാണാന്‍ എത്തിയത് ആയിരങ്ങളായിരുന്നു.

പതിനൊന്നു മണിക്ക് കൊച്ചിയില്‍ നിന്ന് മൃതദേഹം ഇരിങ്ങാലക്കുടയിലേക്ക് കൊണ്ടുപോകുമെന്ന് അറിയിച്ചെങ്കിലും അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയവരുടെ തിരക്കുകാരണം ഉച്ചവരെ കൊച്ചിയില്‍ പൊതുദര്‍ശനം തുടരും. രാവിലെ മുതല്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പടെ വന്‍ ജനാവലിയായിരുന്നു ഇന്നസെന്റിന് അന്ത്യാജ്ഞലി അര്‍പ്പിക്കാനെത്തിയത്. മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, കുഞ്ചന്‍, സിബി മലയില്‍, ഫാസില്‍, ഇടവേള ബാബു, ബാബു രാജ്, സിദ്ധിഖ്, മോഹന്‍ജോസ്, മധുപാല്‍, പൊന്നമ്മ ബാബു തുടങ്ങി സിനിമാ രംഗത്തെ ഒട്ടേറെ പ്രമുഖരും രാഷ്ട്രീയ, സാംസ്‌കാരിക സാമൂഹിക നേതാക്കളും ആദരാഞ്ജലി അര്‍പ്പിചിച്ചു

വിങ്ങിപ്പൊട്ടി മമ്മൂട്ടി, കരച്ചില്‍ അടക്കാനാകാതെ ജയറാമും ദിലീപും; ഇന്നസെന്റിന് ആയിരങ്ങളുടെ യാത്രമൊഴി

വിങ്ങിപ്പൊട്ടി മമ്മൂട്ടി, കരച്ചില്‍ അടക്കാനാകാതെ ജയറാമും ദിലീപും; ഇന്നസെന്റിന് ആയിരങ്ങളുടെ യാത്രമൊഴി

കൊച്ചി: അന്തരിച്ച മുതിര്‍ന്ന നടന്‍ ഇന്നസെന്റിന് ആദരാഞ്ജലികളര്‍പ്പിച്ച് മലയാള ചലച്ചിത്രലോകം. സഹപ്രവര്‍ത്തകരില്‍ പലര്‍ക്കും പ്രിയനടന്റെ വിയോഗം താങ്ങാനായില്ല. വികാരഭരിതരായാണ് പലരും മാധ്യമങ്ങളോട് പ്രതികരിച്ചത്. മമ്മൂട്ടി ഉള്‍പ്പെടെയുള്ള നടന്മാര്‍ കഴിഞ്ഞദിവസം ഇന്നസെന്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ആശുപത്രിയിലെത്തിയിരുന്നു. വിങ്ങിപ്പൊട്ടിക്കൊണ്ടാണ് ജയറാം ആശുപത്രിയിലെത്തിയതും മടങ്ങിയതും. ദിലീപ് നിറകണ്ണുകളോടെ ആശുപത്രിയിലുണ്ടായിരുന്നു. കൊച്ചിയില്‍ കടവന്ത്ര ഇന്‍ഡോര്‍ സ്‌റ്റേഡയിത്തില്‍ പ്രിയനടനെ അവസാനമായി കാണാന്‍ എത്തിയത് ആയിരങ്ങളായിരുന്നു.

പതിനൊന്നു മണിയ്ക്ക് കൊച്ചിയില്‍ നിന്ന് മൃതദേഹം ഇരിങ്ങാലക്കുടയിലേക്ക് കൊണ്ടുപോകുമെന്ന് അറിയിച്ചെങ്കിലും അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയവരുടെ തിരക്കുകാരണം ഉച്ചവരെ കൊച്ചിയില്‍ പൊതുദര്‍ശനം തുടരും. രാവിലെ മുതല്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പടെ വന്‍ ജനാവലിയായിരുന്നു ഇന്നസെന്റിന് അന്ത്യാജ്ഞലി അര്‍പ്പിക്കാനെത്തിയത്. മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, കുഞ്ചന്‍, സിബി മലയില്‍, ഫാസില്‍, ഇടവേള ബാബു, ബാബു രാജ്, സിദ്ധിഖ്, മോഹന്‍ജോസ്, മധുപാല്‍, പൊന്നമ്മ ബാബു തുടങ്ങി സിനിമാ രംഗത്തെ ഒട്ടേറെ പ്രമുഖരും രാഷ്ട്രീയ, സാംസ്‌കാരിക സാമൂഹിക നേതാക്കളും ആദരാഞ്ജലി അര്‍പ്പിചിച്ചു.

അച്ഛനെപ്പോലെ, സഹോദരനെ പോലെ, ഒരു വഴികാട്ടിയെ പോലെ എന്നും ജീവിതത്തില്‍ എനിക്കൊപ്പം ഉണ്ടായിരുന്ന ആ മനുഷ്യന്‍ വിട പറഞ്ഞിരിക്കുന്നു എന്ന് ദിലീപ് സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. കലാരംഗത്ത് എനിക്ക് ഒരു വിലാസം തന്നത് ആ ശബ്ദമായിരുന്നു. പിന്നീട് സിനിമയിലെത്തിയപ്പോഴും പിന്‍ബലമായത് അദ്ദേഹത്തിന്റെ കരുതല്‍ ആയിരുന്നു. ജീവിതത്തിലെ പ്രതിസന്ധികളില്‍ അദ്ദേഹത്തിന്റെ ആശ്വാസവാക്കുകള്‍ കരുത്തായിരുന്നുവെന്നും ദിലീപ് കുറിച്ചു. ഇന്നസെന്റിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതുതന്നെ മഹാഭാഗ്യമാണെന്ന് നടന്‍ ഹരിശ്രീ അശോകന്റെ പ്രതികരണം. ഗോഡ്ഫാദറില്‍ ചെറിയ വേഷത്തിലഭിനയിക്കുമ്പോള്‍ അദ്ദേഹമാണ് അഭിനന്ദിച്ചത്. അതൊക്കെ ഇപ്പോഴും മനസിലുണ്ട്. സ്വന്തം ശൈലി ജനങ്ങളേറ്റെടുക്കുക എന്നത് വലിയ കാര്യമാണ്. അത് ഏറ്റെടുപ്പിച്ചയാളാണ് ഇന്നസെന്റെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെയൊരാള്‍ കണ്‍മുന്നില്‍ നിന്ന് പോയെന്ന് വിശ്വസിക്കാനാവുന്നില്ലെന്നായിരുന്നു നടന്‍ ജയസൂര്യയുടെ പ്രതികരണം. ഒരുമിച്ച് അഭിനയിച്ചു എന്നതിലുപരി എപ്പോഴും ബന്ധപ്പെട്ടുകൊണ്ടിരിക്കുന്ന ഒരാളാണ്. എന്തെങ്കിലും പുതിയ തമാശകള്‍ കിട്ടിയാല്‍ അദ്ദേഹം വിളിക്കും പങ്കുവെയ്ക്കും. എല്ലാരോടും വലിപ്പച്ചെറുപ്പമില്ലാതെ ഇടപെട്ടയാളായിരുന്നു ഇന്നസെന്റെന്ന് ജയസൂര്യ പറഞ്ഞു.

ദീര്‍ഘകാലമായുള്ള സൗഹൃദമാണ് തങ്ങളുടേതെന്ന് സംവിധായകന്‍ മോഹന്‍ ഓര്‍മിച്ചു. തന്റെ സിനിമാജീവിതത്തിലേക്ക് ഒരാള്‍ മാത്രമേ തള്ളിക്കയറി വന്നിട്ടുള്ളൂ. അതാണ് ഇന്നസെന്റ്. ഈ മരണം പ്രതീക്ഷിച്ചിരുന്നു എന്നത് സത്യമാണ്. അഭിനയിക്കാനായി പല വാതിലുകളും മുട്ടി തിരിച്ചുവരുമ്പോഴും അതൊന്നും കരഞ്ഞിട്ടായിരുന്നില്ല, ചിരിച്ചുകൊണ്ടായിരുന്നു. മോഹന്‍ പറഞ്ഞു. ജീവിതത്തിലും നര്‍മം കാത്തുസൂക്ഷിച്ചയാളായിരുന്നു ഇന്നസെന്റെന്ന് സംവിധായകന്‍ സിബി മലയില്‍ പറഞ്ഞു.

ഉമ്മന്‍ചാണ്ടി വധശ്രമക്കേസ്; 3 പേര്‍ കുറ്റക്കാര്‍

ഉമ്മന്‍ചാണ്ടി വധശ്രമക്കേസ്; 3 പേര്‍ കുറ്റക്കാര്‍

കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വധിക്കാൻ ശ്രമിച്ച കേസില്‍ മൂന്ന് പ്രതികൾ കുറ്റക്കാരാണെന്ന് കണ്ണൂർ സബ് കോടതി വിധിച്ചു. ദീപക്, സി ഒ ടി നസീര്‍, ബിജു പറമ്പത്ത് എന്നിവരെയാണ് കോടതി കുറ്റക്കാരാണെന്ന് വിധിച്ചത്. 110 പ്രതികളെ കോടതി വെറുതെ വിട്ടുകയും ചെയ്തു. മുൻ എംഎൽഎമാരായ ശ്രീകൃഷ്ണൻ കെ കെ നാരായണൻ അടക്കം 113 പേരായിരുന്നു കേസിലെ പ്രതികൾ. 2013 ഒക്ടോബർ 27 നായിരുന്നു കേസിനാസ്പദമായ സംഭവം.

കാറിന് നേരെയുണ്ടായ കല്ലേറില്‍ ചില്ല് തകര്‍ന്ന് ഉമ്മന്‍ചാണ്ടിക്ക് പരിക്കേറ്റിരുന്നു. പ്രതികൾക്കെതിരെ രണ്ട് വകുപ്പ് മാത്രമാണ് തെളിഞ്ഞത്. ആയുധം കൊണ്ട് പരിക്കേൽ പ്പിക്കൽ, പൊതുമുതൽ നശിപ്പിക്കൽ എന്നീ രണ്ട് വകുപ്പുകളാണ് പ്രതികൾക്കെതിരെ തെളിയിക്കാന്‍ കഴിഞ്ഞത്. വധശ്രമം, ഗൂഢാലോചന, പൊലീസിനെ ആക്രമിച്ച് പരിക്കേൽപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ തെളിയിക്കാനായില്ല. ശിക്ഷിക്കപ്പെട്ട രണ്ട് പേർ സിപിഎം പുറത്താക്കിയവരാണ്. തലശ്ശേരി സ്വദേശിയായ ഒ ടി നസീര്‍ നസീർ, ചാലാട് സ്വദേശിയായ ദീപക് എന്നിവരെയാണ് അച്ചടക്ക നടപടിയുടെ പേരിൽ സിപിഎം പുറത്താക്കിയത്. കണ്ണപുരം സ്വദേശിയായ ബിജു പറമ്പത്ത് നിലവിൽ സിപിഎം അംഗമാണ്.