സഞ്ജുവിന് ബിസിസിഐയുടെ വാർഷിക കരാർ; ഉൾപ്പെട്ടത് ഗ്രേഡ് സിയിൽ

സഞ്ജുവിന് ബിസിസിഐയുടെ വാർഷിക കരാർ; ഉൾപ്പെട്ടത് ഗ്രേഡ് സിയിൽ

മലയാളി താരം സഞ്ജു സാംസണ് ബിസിസിഐയുടെ വാർഷിക കരാർ. ഏറ്റവും പുതിയ വാർഷിക കരാറിൽ സഞ്ജുവും ഇടം പിടിച്ചിട്ടുണ്ട്. ഒരു കോടി രൂപ ശമ്പളം ലഭിക്കുന്ന ഗ്രേഡ് സിയിലാണ് സഞ്ജു. നിലവിൽ ഐപിഎലിനു മുന്നോടിയായി രാജസ്ഥാൻ റോയൽസ് ക്യാമ്പിൽ പരിശീലനത്തിലാണ് താരം. ഏഴ് കോടി രൂപ വാർഷിക ശമ്പളം ലഭിക്കുന്ന ഗ്രേഡ് എ പ്ലസ് ആണ് ഏറ്റവും ഉയർന്ന ഗ്രേഡ്.

ഇതിൽ ക്യാപ്റ്റൻ രോഹിത് ശർമയ്ക്കൊപ്പം വിരാട് കോലി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവർ ഉൾപ്പെട്ടു. 5 കോടി രൂപ ശമ്പളം ലഭിക്കുന്ന ഗ്രേഡ് എയിൽ ഹാർദിക് പാണ്ഡ്യ, ആർ അശ്വിൻ, മുഹമ്മദ് ഷമി, ഋഷഭ് പന്ത്, അക്സർ പട്ടേൽ എന്നിവരും മൂന്ന് കോടി രൂപ ലഭിക്കുന്ന ഗ്രേഡ് ബിയിൽ ചേതേശ്വർ പൂജാര, കെഎൽ രാഹുൽ, ശ്രേയാസ് അയ്യർ, മുഹമ്മദ് സിറാജ്, സൂര്യകുമാർ യാദവ്, ശുഭ്മൻ ഗിൽ എന്നിവരുമാണ് ഉള്ളത്.
ഉമേഷ് യാദവ്, ശിഖർ ധവാൻ, ശാർദുൽ താക്കൂർ, ഇഷാൻ കിഷൻ, ദീപക് ഹൂഡ, യുസ്‌വേന്ദ്ര ചഹാൽ, കുൽ-ദീപ് യാദവ്, വാഷിംഗ്ടൺ സുന്ദർ, അർഷ്ദീപ് സിംഗ്, കെഎസ് ഭരത് എന്നിവരാണ് സഞ്ജുവിനൊപ്പം ഗ്രേഡ് സിയിൽ ഉള്ളത്.

ഇളമ്പ ഹയർ സെക്കന്ററി സ്കൂൾ ജംഗ്ഷൻ റസിഡൻസ് അസോസിയേഷൻ വാർഷികാഘോഷം സംഘടിപ്പിച്ചു

ഇളമ്പ ഹയർ സെക്കന്ററി സ്കൂൾ ജംഗ്ഷൻ റസിഡൻസ് അസോസിയേഷൻ വാർഷികാഘോഷം സംഘടിപ്പിച്ചു

ഇളമ്പ ഹയർ സെക്കന്ററി സ്കൂൾ ജംഗ്ഷൻ റസിഡൻസ് അസോസിയേഷന്റെ വാർഷികാഘോഷവും കുടുംബസംഗമവും നടന്നു. അസോസിയേഷൻ പ്രസിഡന്റ്‌ രാജേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന പ്രസ്തുത പരിപാടി മുദാക്കൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സജി, രക്ഷാധികാരി റിട്ട. ലഫ്റ്റിനന്റ് കേണൽ സനൽകുമാർ എം കെ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. എക്സിക്യൂട്ടീവ് അംഗം തങ്കമണി സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ്‌ പ്രിൻസ് അനുശോചന പ്രമേയം അവതരിപ്പിച്ചു. വിവിധ മേഖലകളിൽ കഴിവുതെളിയിച്ച പ്രതിഭകളെ ആദരിച്ചു. എക്സിക്യൂട്ടീവ് അംഗം താര ശങ്കർ കൃതജ്ഞത രേഖപ്പെടുത്തി യോഗം അവസാനിപ്പിച്ചു.

വർക്കലയിൽ യോഗ സെന്ററിൽ തീപിടിത്തം; യോഗ ഹാൾ പൂർണ്ണമായും കത്തി നശിച്ചു

വർക്കലയിൽ യോഗ സെന്ററിൽ തീപിടിത്തം; യോഗ ഹാൾ പൂർണ്ണമായും കത്തി നശിച്ചു

വർക്കല ഹെലിപ്പാട് നോർത്ത് ക്ലിഫിൽ പ്രവർത്തിക്കുന്ന ഹിൽ വ്യൂ റിസോർട്ടിലെ യോഗ സെന്ററിൽ ആണ് ഇന്ന് രാവിലെ 8.45 ഓടെ തീപിടുത്തം ഉണ്ടായത്. വിദേശികൾ ഉൾപ്പെടെ നിരവധിപേർ ഈ സമയം യോഗ ചെയ്യാനായി ഇവിടെ ഉണ്ടായിരുന്നു. തീ പടർന്ന് പിടിക്കുന്നത് കണ്ടതോടെ ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു. വിവരം അറിഞ്ഞു വർക്കല ഫയർ ആൻഡ് റെസ്ക്യൂ ടീമിന്റെ രണ്ട് യൂണിറ്റ് സ്ഥലത്തെത്തി തീയണച്ചു.

ഷീറ്റ് മേഞ്ഞ യോഗ ഹാളിന് താഴെയായി അലങ്കാര തുണികൾ കൊണ്ട് മോടിപിടിപ്പിച്ചിരുന്നു. യോഗഹാളിനോട് ചേർന്നുള്ള റൂമിലെ ഫാനിൽ നിന്നും ഷോർട്ട് സർക്യൂട്ട് ഉണ്ടായതാണ് തീപിടുത്തകാരണമായി പറയുന്നത്. ഫാനിന്റെ സ്വിച്ച് ഇടുന്ന സമയം ഫാനിലെ ഇലക്ട്രിക് കേബിളിൽ നിന്നും സ്പാർക്ക് ഉണ്ടാവുകയും അലങ്കാര തുണികളിലേക്ക് തീ പടരുകയും ആയിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ പ്രദേശത്ത് നല്ല മഴ ഉണ്ടായിരുന്നു. ഇതുമൂലം കേബിളിലേയ്ക്ക് വെള്ളം ഇറങ്ങിയതാവാം ഷോർട്ട്സർക്യൂട്ട് ഉണ്ടാവാൻ കാരണമായത് എന്നാണ് നിഗമനം. ഒരു ലക്ഷം രൂപയോളം നാശനഷ്ടം ഉണ്ടായിട്ടുണ്ട് എന്നാണ് ഫയർഫോഴ്‌സ് അധികൃതർ നൽകുന്ന വിവരം.

അശാസ്ത്രീയമായ ഇലക്ട്രിക് സംവിധാനമാണ് ഇതുപോലുള്ള മിക്ക റിസോർട്ടുളിലും യോഗ സെന്ററുകളിലും ഉള്ളത് . തീപിടുത്തം ഉണ്ടാവാൻ ഇത് ഒരു കാരണമായി പല ഘട്ടങ്ങളിലും ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയിട്ടുള്ളതും ആണ്. എന്നാൽ ഇക്കാര്യത്തിൽ നാളിതുവരെ വേണ്ട ശ്രദ്ധ അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല എന്നുള്ള ആക്ഷേപവും ഉയരുന്നുണ്ട്.

ഇടുങ്ങിയ ഇടറോഡുകൾ ഒരുപാടുള്ള നോർത്ത് ക്ലിഫ് മേഖലയിൽ തീപിടുത്തം ഉണ്ടായാൽ ഫയർ ഫോഴ്സ് വാഹനങ്ങൾക്ക് എത്തിച്ചേരാനുള്ള വഴികൾ ഇല്ല എന്നുള്ളതും വലിയൊരു വെല്ലുവിളി ആയി നാട്ടുകാർ ചുണ്ടിക്കാട്ടിയിട്ടുള്ളതാണ്. പരിഹാരമെന്നോണം ഫയർ ഹൈഡ്രന്റ് സംവിധാനം ഉൾപ്പെടെയുള്ളവ പ്രദേശത്ത് സ്ഥാപിക്കണം എന്നുള്ള ഫയർ ഫോഴ്‌സിന്റെ നിർദേശവും നാളിതുവരെ നടപ്പിലാക്കിയിട്ടില്ല. യോഗ ഹാളിനോട് ചേർന്ന് വലിയൊരു കൂമ്പാരം തന്നെയുണ്ട്. ഹോട്ടൽ മാലിന്യങ്ങൾ ഉൾപ്പെടെ ഇവിടെ തള്ളിയിട്ടുണ്ട്. ഇതിലേക്കും തീ പടരാനുള്ള സാഹചര്യം ഉണ്ടായിരുന്നു

രാജ്യത്ത് കൊവിഡ് കണക്കുകള്‍ ഉയരുന്നു; 24 മണിക്കൂറിനിടെ 1,805 രോഗികള്‍

രാജ്യത്ത് കൊവിഡ് കണക്കുകള്‍ ഉയരുന്നു; 24 മണിക്കൂറിനിടെ 1,805 രോഗികള്‍

ഡൽഹി: രാജ്യത്ത് കൊവിഡ് കേസുകളിൽ വീണ്ടും ഉയരുന്നു. 24 മണിക്കൂറിനിടെ 1,805 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ, രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം പതിനായിരം കടന്നു. നിലവില്‍ 10,300 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 3.19 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കൊവിഡ് കണക്കുകൾ ഉയരുന്ന സാഹചര്യത്തിൽ രാജ്യം ജാഗ്രതയിലാണ്.

പരിശോധനകൾ അടക്കം കൂട്ടി രോഗവ്യാപനത്തിന് തടയിടാനുള്ള ശ്രമങ്ങൾക്കാണ് കേന്ദ്ര സർക്കാർ തീരുമാനം. സംസ്ഥാനങ്ങളോട് ഏപ്രിൽ പത്തിനും പതിനൊന്നിനുമായി മോക്ക് ഡ്രിൽ നടത്താൻ കേന്ദ്ര ആരോ​ഗ്യമന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയവും ഐസിഎംആറും സംയുക്തമായി തയാറാക്കിയ നിർദേശങ്ങളാണ് സംസ്ഥാനങ്ങൾക്ക് കൈമാറിയത്. എല്ലാ ജില്ലകളിലെയും സർക്കാർ– സ്വകാര്യ ആശുപത്രികൾ മോക്ഡ്രില്ലിൽ പങ്കെടുക്കണമെന്നാണം നിർദേശം. കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഇതിനെ നേരിടാൻ ആശുപത്രികൾ സജ്ജമാണോ എന്ന് വിലയിരുത്താനാണിത്.

അതേസമയം രാജ്യത്ത് കേസുകൾ കൂടാൻ കാരണം ഒമിക്രോണിന്‍റെ പതിപ്പാണെന്നും ആശങ്കയുടെ ആവശ്യമില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രി മൺസൂഖ് മാണ്ഡവ്യ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതുവരെ കണ്ടെത്തിയ പതിപ്പുകൾക്ക് വാക്സീൻ ഫലപ്രദമെന്നും മന്ത്രി അറിയിച്ചു.

വെഞ്ഞാറമൂട് ആലന്തറയിൽ കാർ ഇടിച്ചു റോഡിൽ വീണയാൾ ലോറി കയറിയിറങ്ങി മരിച്ചു

വെഞ്ഞാറമൂട് ആലന്തറയിൽ കാർ ഇടിച്ചു റോഡിൽ വീണയാൾ ലോറി കയറിയിറങ്ങി മരിച്ചു

വെഞ്ഞാറമൂട് ആലന്തറ യിൽ ലോറി കയറിയിറങ്ങി മധ്യവയസ്കൻ മരിച്ചു
പുലർച്ചെ അഞ്ചുമണിയോടെ ആലന്തറ പെട്രോൾ പമ്പിന് സമീപമാണ് അപകടം. തമിഴ്നാട്ടിൽ നിന്ന് പന്തളത്തേക്ക് പോവുകയായിരുന്ന നാഗർകോവിൽ ശൂരപള്ളം അഗസ്തീശ്വരം സ്വദേശി കൃഷ്ണകുമാർ (43) ആണ് മരിച്ചത്.

കെട്ടിട നിർമ്മാണ തൊഴിലാളിയായ കൃഷ്ണകുമാർ പന്തളത്ത് ജോലിക്ക് സുഹൃത്തുക്കളോടൊപ്പം കഴിഞ്ഞ ദിവസം രാത്രിയാണ് നാഗർകോവിലിൽ നിന്നും തിരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചുമണിയോടെ വെഞ്ഞാറമൂട് ആലന്തറ പെട്രോൾ പമ്പിന് സമീപമുള്ള ചായക്കടയിൽ നിന്നും ചായ കുടിച്ച ശേഷം തിരിച്ചു വാഹനത്തിലേക്ക് പോകുന്ന സമയം വെഞ്ഞാറമൂട് ഭാഗത്ത് നിന്നും വരികയായിരുന്ന ഒരു കാർ കൃഷ്ണകുമാറിനെ ഇടിച്ചിടുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ കൃഷ്ണകുമാറിന്റെ തലയിലൂടെ കാരേറ്റ് ഭാഗത്തുനിന്നും വെഞ്ഞാറമൂട്ടിലേക്ക് പോവുകയായിരുന്ന ലോറിയുടെ ടയർ കയറി ഇറങ്ങുകയും ചെയ്തു. സംഭവ സ്ഥലത്ത് വച്ചുതന്നെ കൃഷ്ണകുമാർ മരിച്ചു.
മൃതദേഹം വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജ് മോർച്ചറിയിൽ.

ശബരിമല ഉത്സവത്തിന് ഇന്ന് കൊടിയേറും; സ്‌പോട്ട് ബുക്കിങ്ങ് കേന്ദ്രങ്ങള്‍ തുടങ്ങി

പത്തനംതിട്ട: പൈങ്കുനി ഉത്രം മഹോത്സവ പൂജകള്‍ക്കായി ശബരിമലയില്‍ ഇന്ന് കൊടിയേറും. രാവിലെ 9.45 നും 10.45 നും മധ്യേ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാര്‍മികത്വത്തിലാണ് കൊടിയേറ്റ്. പത്തു ദിവസത്തെ ഉത്സവത്തിനായി ശബരിമല ക്ഷേത്രനട ഇന്നലെ തുറന്നു. തന്ത്രിയുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ജയരാമന്‍ നമ്പൂതിരിയാണ് നട തുറന്നത്. തുടര്‍ന്ന് മേല്‍ശാന്തി ഗണപതി, നാഗര്‍ എന്നീ ഉപദേവതാ ക്ഷേത്ര നടകളും തുറന്ന് വിളക്കുകള്‍ തെളിയിച്ചശേഷം പതിനെട്ടാം പടിക്ക് മുന്‍വശത്തായുള്ള ആഴിയില്‍ അഗ്‌നി പകര്‍ന്നു. ഇതിനു ശേഷമാണ് അയ്യപ്പന്മാരെ പതിനെട്ടാം പടി കയറാന്‍ അനുവദിച്ചത്.

രണ്ടാം ഉത്സവ ദിവസമായ 28 മുതൽ ഉത്സവം ആരംഭിക്കും. ഏപ്രിൽ 4ന് പള്ളിവേട്ട. ഏപ്രിൽ 5 ന് പമ്പാനദിയിൽ തിരു ആറാട്ട് നടക്കും. തുടര്‍ന്ന് ഹരിവരാസനം പാടി രാത്രി 10 മണിക്ക് നട അടക്കും. വെർച്വൽ ക്യൂവിന്റെ സ്പോട്ട് ബുക്കിങ് കേന്ദ്രങ്ങൾ ഞായറാഴ്ച രാവിലെ മുതൽ നിലയ്ക്കലിലും, പമ്പയിലും തുടങ്ങി. മാളികപ്പുറത്തിന് സമീപമുള്ള അന്നദാന മണ്ഡപത്തിൽ ദേവസ്വംബോർഡിന്റെ അന്നദാനം മൂന്നുനേരം വീതം എല്ലാദിവസവും ഉണ്ടാകും.