by Midhun HP News | Mar 9, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: കല്ലമ്പലം മണമ്പൂർ ജംഗ്ഷനിൽ കഴിഞ്ഞ ദിവസം നടന്ന വാഹന അപകടത്തിൽ മരണമടഞ്ഞ കെ ടി സി ടി ആർട്സ് ആൻഡ് സയൻസ് കോളേജിലെ വിദ്യാർത്ഥിനി ശ്രേഷ്ഠയുടെ ഭൗതികദേഹം ഇന്ന് കെ ടി സി ടി കോളേജിൽ പൊതുദർശനത്തിന് വച്ചു. ശ്രേഷ്ഠയുടെ അധ്യാപകരും സഹപാഠികളും കെ ടി സി ടി അധികൃതരും അന്തിമ ഉപചാരങ്ങൾ അർപ്പിച്ചു.

by Midhun HP News | Mar 9, 2023 | Latest News, Uncategorized, കേരളം, ജില്ലാ വാർത്ത
കല്ലമ്പലത്ത് ബസ് കാത്തുനിന്ന വിദ്യാർത്ഥികൾക്കിടയിലേയ്ക്ക് ഇന്നലെ വൈകുന്നേരം കാർ പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ വിദ്യാർത്ഥിനി മരണമടഞ്ഞിരുന്നു. കല്ലമ്പലം വെയിലൂരിൽ ആണ് ബസ് കാത്ത് നിന്ന വിദ്യാർത്ഥികൾക്കിടയിലേയ്ക്ക് കാർ പാഞ്ഞുകയറി. കെടിസിടി ആർട്സ് കോളേജ് എംഎ ഇംഗ്ലീഷ് വിദ്യാർത്ഥിനി ആറ്റിങ്ങൽ സ്വദേശി ശ്രേഷ്ഠ എം വിജയ് ആണ് മരിച്ചത്. മറ്റ് രണ്ട് വിദ്യാർത്ഥികൾ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ തുടരുന്നു. ഏകദേശം 16 ഓളം വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്.
തുടർന്ന് വാഹനം ഓടിച്ചിരുന്ന കൊല്ലം ഈഞ്ചവിള വിജയ വിഹാറിൽ ബിജുവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. അമിത വേഗവും അലക്ഷ്യമായ ഡ്രൈവിംഗ്മാണ് അപകടകാരണമായി പറയുന്നത്. കാറിൽ ഒന്നിൽ കൂടുതൽ പേർ ഉണ്ടായിരുന്നതായും ഇടിച്ച ശേഷം വാഹനം വീണ്ടും പുറകിലോട്ട് എടുത്ത വഴി ആണ് മരണം സംഭവിച്ചതെന്നും നാട്ടുകാർ ആരോപിക്കുന്നു. കൂടുതൽ അന്വേഷണങ്ങൾ നടക്കുന്നു.

by Midhun HP News | Mar 9, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: മാർച്ച് 26, 27 തീയതികളിൽ സംസ്ഥാനത്ത് ട്രെയിൻ ഗതാഗത നിയന്ത്രണം ഉള്ളതായി റെയില്‍വേ അറിയിച്ചു. മാർച്ച് 26 ന് തിരുവനന്തപുരം കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ്സ്, എറണാകുളം ഷോർണൂർ മെമു, എറണാകുളം ഗുരുവായൂർ എക്സ്പ്രസ്, മാർച്ച് 27ന് കണ്ണൂർ തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് എന്നീ ട്രെയിൻ സർവ്വീസുകളാണ് റദ്ദുചെയ്തിട്ടുള്ളത്. ട്രെയിൻ സർവീസിലെ യാത്രക്കാർക്ക് കൂടി പ്രയോജനപ്പെടുന്ന രീതിയിൽ കെഎസ്ആർടിസി റെഗുലർ സർവീസുകൾക്ക് പുറമേ കൂടുതൽ അധിക സർവീസുകൾ ഓപ്പറേറ്റ് ചെയ്യും. യാത്രക്കാർക്ക് ടിക്കറ്റുകൾ ഓൺലൈനായി റിസർവ് ചെയ്യുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. യാത്രക്കാർ അധിക സർവീസുകൾ പ്രയോജനപ്പെടുത്തണമെന്ന് കെഎസ്ആർടിസി അഭ്യർത്ഥിച്ചു.


by Midhun HP News | Mar 9, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തൃശൂര്‍: ആലേങ്ങാട് പണംവെച്ച് ചീട്ടുകളിക്കാനെത്തിയവരുടെ ആറുലക്ഷം തട്ടിയെടുത്തു. പാലക്കാട് സ്വദേശികളായ രണ്ടുപേര്‍ സഞ്ചരിച്ച ഓട്ടോറിക്ഷ തടഞ്ഞുനിര്‍ത്തി കാറിലെത്തിയ രണ്ടുപേര്‍ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തെന്നാണ് പരാതി. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.

ആമ്പല്ലൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോ കാറില്‍വന്ന സംഘം തടഞ്ഞു നിര്‍ത്തുകയായിരുന്നു. രാത്രി 11ന് പുതുക്കാട് സ്റ്റേഷനിലെത്തിയവര്‍ പണം നഷ്ടപ്പെട്ടതായി പരാതിപ്പെട്ടു. പരാതിക്കാരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് ചീട്ടുകളിക്കാനെത്തിയവരാണെന്ന് അറിഞ്ഞത്. ചീട്ടുകളി സംഘം തന്നെയാണ് പണം തട്ടിയതിന് പിന്നിലെന്ന് കരുതുന്നു. പുതുക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

by Midhun HP News | Mar 9, 2023 | Latest News, കേരളം, ജില്ലാ വാർത്ത
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്. ഇന്ന് ഗ്രാമിന് 10 രൂപ കുറഞ്ഞ് വില 5090 രൂപയായി. 22 കാരറ്റിന്റെ ഒരു പവൻ സ്വർണത്തിന് വില 40,720 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 5 രൂപ കുറഞ്ഞ് 4,200 രൂപയിലെത്തി. ഇന്നലെ 22 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 65 രൂപ കുറഞ്ഞിരുന്നു. 5100 രൂപയായിരുന്നു ഇന്നലെ സ്വർണത്തിന് വില. 40,800 രൂപയായിരുന്നു ഇന്നലെ പവന് വില. ഫെബ്രുവരി രണ്ടിനാണ് കേരളത്തിൽ സ്വർണവില റെക്കോർഡിട്ടത്. അന്ന് ഗ്രാമിന് 5360 രൂപയായിരുന്നു വില. ഒരു പവൻ സ്വർണത്തിന്റെ വില 42,880 രൂപയിലുമെത്തിയിരുന്നു.


by Midhun HP News | Mar 9, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനനന്തപുരം ജില്ലാ പഞ്ചായത്ത് 2021-22 അധ്യയനവർഷം എസ്എസ്എൽസിയ്ക്ക് 100 വിജയം നേടിയ തോന്നയ്ക്കൽ ഗവ.ഹയർസെക്കന്ററി സ്കൂളിന് പുരസ്കാരം നൽകിയതിനോടൊപ്പം എസ് എസ് എൽ സി, പ്ലസ് വൺ വിഭാഗങ്ങളിൽ ഫുൾ എ പ്ലസ് വാങ്ങിയ കുട്ടികൾക്ക് നൽകാനായി സ്കൂളിന് കൈമാറിയ മെമന്റോകൾ വിതരണം ചെയ്തു.
തോന്നയ്ക്കൽ ഗവ.ഹയർസെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പ്രതിഭാസംഗമം തിരുവനന്തപുരം ജില്ലാപഞ്ചായത്ത് അംഗം കെ.വേണുഗോപാലൻനായർ ഉദ്ഘാടനം ചെയ്തു. പിറ്റിഎ പ്രസിഡന്റ് നസീർ ഇ അധ്യക്ഷതവഹിച്ചു. പ്രിൻസിപ്പാൾ ജസി ജലാൽ, എച്ച്.എം സുജിത്ത്, എസ് എം.സി ചെയർമാൻ തോന്നയ്ക്കൽ രാജേന്ദ്രൻ, സ്റ്റാഫ് സെക്രട്ടറി ഷാജി.എ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

എസ്എസ്എൽസിയ്ക്ക് 50കുട്ടികളും പ്ലസ് 2വിന് 33 കുട്ടികളും ഉപഹാരങ്ങളേറ്റുവാങ്ങിയ ശേഷം എസ്.പി.സി. തിരുവനന്തപുരം റൂറൽ ഏർപ്പെടുത്തിയ എസ്പിസി, എസ്എസ് എൽസി ഫുൾ എ പ്ലസ് വിന്നേഴ്സിനുളള മെഡലുകളും വിതരണം ചെയ്തു. പരിപാടിയ്ക്ക് നന്ദി രേഖപ്പെടുത്തി.

Recent Comments