കൗൺസിലറിൽ നിന്നും നഷ്ടപെട്ട സ്വർണാഭരങ്ങൾ തിരികെ നൽകി മാതൃകയായി പിങ്ക് പോലീസ്

കൗൺസിലറിൽ നിന്നും നഷ്ടപെട്ട സ്വർണാഭരങ്ങൾ തിരികെ നൽകി മാതൃകയായി പിങ്ക് പോലീസ്

ആറ്റിങ്ങൽ: കൗൺസിലറിൽ നിന്നും നഷ്ടപ്പെട്ട സ്വർണാഭരണങ്ങൾ തിരികെ നൽകി പിങ്ക് പോലീസ് മാതൃകയായി. ആറ്റിങ്ങൽ നഗരസഭ കൗൺസിലർ രാജഗോപാലൻ പോറ്റിയുടെ കൈവശമുണ്ടായിരുന്ന 2 പവനിൽ കൂടുതലുള്ള നഷ്ട്ടപ്പെട്ട സ്വർണാഭരണങ്ങളാണ് പിങ്ക് പോലീസ് തിരികെ നൽകി മാതൃകയായത്. ബാങ്ക് ലോക്കറിൽ വെക്കാനായി ബാഗിൽ കരുതിയ സ്വർണാഭരണങ്ങളാണ് നഷ്ട്ടമായത്. റിട്ടയേഡ് കെഎസ്ആർടിസി ഉദ്യോഗസ്ഥനായ രാജഗോപാലൻ പോറ്റി ക്ഷേമനിധി സംബന്ധമായ കാര്യങ്ങൾക്ക് വേണ്ടി കെഎസ്ആർടിസിയുടെ ആറ്റിങ്ങൽഡിപ്പോയിൽ പോയി തിരിച്ച് ബാങ്കിൽ എത്തി ബാഗ് തുറന്ന് നോക്കുമ്പോഴാണ് സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ട വിവരം അറിയുന്നത്. തുടർന്ന് വീട്ടിൽ മറന്നുവെച്ചതാകാം എന്ന് കരുതി വീട്ടിൽ എത്തി പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. എന്നാൽ ഒരു സംശയത്തിന്റെ പേരിൽ കെഎസ്ആർടിസി ഡിപ്പോയിൽ ഫോൺ വിളിച്ച് തിരക്കിയ കൗൺസിലർക്ക് ആശ്വാസമേകിയ വാക്കുകളായിരുന്നു സ്റ്റേഷൻ നൽകിയത്. കെഎസ്ആർടിസി സ്റ്റാൻഡിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പിങ്ക് പോലീസിന് സ്വർണാഭരണങ്ങൾ ലഭിച്ചെന്നും ആ വിവരം സ്റ്റേഷൻ മാസ്റ്ററെ അറിയിക്കുകയും ആരെങ്കിലും തിരക്കി വന്നാൽ രേഖാമൂല സ്റ്റേഷനിൽ എത്തി കൈപ്പറ്റാം എന്ന് പറഞ്ഞശേഷം ഉദ്യോഗസ്ഥർ മടങ്ങുകയായിരുന്നു. തുടർന്ന് കൗൺസിലർ രാജഗോപാലൻ പോറ്റിയും ഭാര്യയും മുൻ കൗൺസിലറുമായ ഗായത്രി ദേവിയും രേഖാമൂലം സ്റ്റേഷൻ എത്തുകയും പിങ്ക് പോലീസ് ഉദ്യോഗസ്ഥരായ എ.എസ്.ഐ ലീല, എസ് സിപിഒമാരായ രേഖ ആർ നാഥ്, റെജീന ബീവി എന്നിവരുടെ സാന്നിധ്യത്തിൽ സ്വർണാഭരണങ്ങൾ തിരികെ മടക്കി നൽകുകയുമായിരുന്നു.

നാവായിക്കുളത്ത് വില്ലേജ് ഓഫീസർ ഇല്ലാത്തതിനെതിരെ പൊങ്കാല ഇട്ട് പ്രതിഷേധം

നാവായിക്കുളത്ത് വില്ലേജ് ഓഫീസർ ഇല്ലാത്തതിനെതിരെ പൊങ്കാല ഇട്ട് പ്രതിഷേധം

നാവായിക്കുളത്ത് വില്ലേജ് ഓഫീസർ ഇല്ലാത്തതിന് എതിരെ പൊങ്കാല ഇട്ട് പ്രതിഷേധം നടത്തി. നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ ഏറ്റവും വലിയ വില്ലേജ് ഓഫീസായ നാവായിക്കുളം വില്ലേജ് ഓഫീസിൽ, വില്ലേജ് ഓഫീസർ ഇല്ലാതായിട്ട് മാസങ്ങൾ ആയി. പുതിയ വില്ലേജ് ഓഫീസറെ നിയമിക്കാത്തതിൽ പ്രതിഷേധിച്ചാണ് ബി.ജെ.പി.നാവായിക്കുളം സൗത്ത്.നോർത്ത് ഏരിയ കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ വില്ലേജ് ഓഫീസിന് മുന്നിൽ പൊങ്കാല ഇട്ട് വ്യത്യസ്ഥ സമരം നടത്തിയത്.

ബി.ജെ.പി.നാവായിക്കുളം മണ്ഡലം പ്രസിഡന്റ് സജി.പി.മുല്ലനല്ലൂർ പരിപാടി ഉദ്ഘാടനം ചെയ്തു. നിത്യേന നിരവധി പേർ പല ആവശ്യത്തിനും വരുന്ന നാവായിക്കുളം വില്ലേജ് ഓഫീസിൽ കഴിഞ്ഞ ഒരു വർഷത്തിന് ഇടയിൽ പലതവണകളിലായി 4 വില്ലേജ് ഓഫീസർമാർ ചുമതല ഏറ്റെങ്കിലും അവരെല്ലാം പെട്ടെന്ന് ട്രാൻസ്ഫർ ആയി പോകുന്ന സാഹചര്യത്തിൽ പൊതുജനങ്ങളെ നിരന്തരം ബുദ്ധിമുട്ടിക്കുന്ന അവസ്ഥ ഒഴുവാക്കി. അടിയന്തിരമായി സ്ഥിരം വില്ലേജ് ഓഫീസറെ നിയമിക്കണമെന്ന് ഉദ്ഘാടകൻ ആവശ്യപ്പെട്ടു.

ബി.ജെ.പി.നാവായിക്കുളം മണ്ഡലം ജനറൽ സെക്രട്ടറി പൈവേലിക്കോണം ബിജു, മണ്ഡലം സെക്രട്ടറിമാരായ മുല്ലനല്ലൂർ ശ്രീകുമാർ, രാജീവ്.ഐ.ആർ.നാവായിക്കുളം സൗത്ത് ഏരിയ പ്രസിഡന്റ് ബാബു പല്ലവി, ജനറൽ സെക്രട്ടറി രാജീവ് ചിറ്റായിക്കോട്, ജനപ്രതിനിധികളായ നാവായിക്കുളം അശോകൻ, ജിഷ്ണു.എസ്.ഗോവിന്ദ്, കുമാർ.ജി.അരുൺകുമാർ എസ്, നേതാക്കളായ ദീപ നാവായിക്കുളം, കുടവൂർ മാധവൻ,വിജയൻ പിള്ള, മനു കാവിൽ, നീതു, അശോകൻ പൈവേലിക്കോണം, സണ്ണി പറകുന്ന്, ദീപ്തി എന്നിവർ പങ്കെടുത്തു,

കടയ്ക്കാവൂർ ഉപതിരഞ്ഞെടുപ്പ്: പോളിംഗ് സ്റ്റേഷന് മുന്നിൽ ബിജെപി പ്രവർത്തകർക്ക് നേരെ പോലീസ് അതിക്രമം

കടയ്ക്കാവൂർ ഉപതിരഞ്ഞെടുപ്പ്: പോളിംഗ് സ്റ്റേഷന് മുന്നിൽ ബിജെപി പ്രവർത്തകർക്ക് നേരെ പോലീസ് അതിക്രമം

കടയ്ക്കാവൂർ ഉപതിരഞ്ഞെടുപ്പ് പോളിംഗ് സ്റ്റേഷന് മുന്നിൽ ബിജെപി പ്രവർത്തകർക്ക് നേരെ പോലീസ് അതിക്രമം. കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്ത് 12ആം വാർഡ് ഉപതിരഞ്ഞെടുപ്പ് പോളിംഗ് സ്റ്റേഷന് മുന്നിലെ സിപിഎം കൊടിയെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നാണ് രണ്ട് ബിജെപി പ്രവർത്തകർക്ക് നേരെ പോലീസ് അതിക്രമം ഉണ്ടായത്.

ഉപ – തിരഞ്ഞെടുപ്പ് പോളിംഗ് സ്റ്റേഷനായ കടയ്ക്കാവൂർ എസ്എസ്പിബിഎച്ച്എസ് സ്കൂളിന് തൊട്ടടുത്ത ഇലക്ട്രിക് പോസ്റ്റിൽ തിരഞ്ഞെടുപ്പ് ചട്ടം പാലിയ്ക്കാതെ സിപിഎം തൊഴിലാളി സംഘടന സ്ഥാപിച്ച കൊടി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പലതവണ ബിജെപി പ്രവർത്തകർ ബന്ധപ്പെട്ട അധികൃതരെ സമീപിച്ചെങ്കിലും ഇത് മാറ്റുവാൻ ഉദ്യോഗസ്ഥർ കൂട്ടാക്കിയിരുന്നില്ല. ഇതേ തുടർന്ന് ബിജെപി പ്രവർത്തകനും കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്ത് അംഗവുമായ അഭിലാഷിന്റെ നേതൃത്വത്തിൽ ബിഎംഎസ് പതാക സ്ഥാപിക്കുവാൻ ശ്രമിക്കുന്നതിനെയാണ് പോലീസ് ഏപക്ഷീയ നിലപാട് സ്വീകരിച്ചുകൊണ്ട് അതിക്രമം കാട്ടിയത്.

തുടർന്ന് ബിജെപി പ്രവർത്തകരായ അഭിലാഷ്, ഓമി ഏലാപ്പുറം തുടങ്ങിയവരെ പോലീസ് ബലം പ്രയോഗത്തിലൂടെ പോലീസ്സ്റ്റേഷനിലേക്ക് മാറ്റുകയുമായിരുന്നു. തുടർന്ന് ബിജെപി പ്രവർത്തകരും നേതാക്കളും പോലീസ് സ്റ്റേഷനിലെത്തി പോലീസ് അധികൃതരുമായി നടത്തിയ ചർച്ചയിൽ ബിജെപി പ്രവർത്തകരെ വിട്ടയക്കുകയായിരുന്നു.

കിണറില്‍ കുടുങ്ങിയ തൊഴിലാളി മരിച്ചു; മൃതദേഹം പുറത്തെത്തിച്ചു

കിണറില്‍ കുടുങ്ങിയ തൊഴിലാളി മരിച്ചു; മൃതദേഹം പുറത്തെത്തിച്ചു

മലപ്പുറം: കോട്ടക്കലില്‍ കിണറില്‍ കുടുങ്ങിയ തൊഴിലാളി മരിച്ചു. കോട്ടക്കൽ സ്വദേശി അലി അക്ബറാണ് മരിച്ചത്. മൃതദേഹം പുറത്തെത്തിച്ചു. കിണര്‍ പണിയ്ക്കിടെയാണ് മണ്ണിടിഞ്ഞ് അപകടമുണ്ടായത്. കിണറ്റില്‍ കുടുങ്ങിയ ഒരാളെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു.

കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ച് രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം 

കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ച് രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം 

കൊല്ലം: കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ ചടയമംഗലത്ത് രണ്ട് വിദ്യാർത്ഥികൾ മരിച്ചു. പുനലൂർ സ്വദേശികളായ അഭിജിത്ത്(19), ശിഖ (20) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച ബൈക്കിന് പിന്നിൽ കെഎസ്ആർടിസി ബസ് തട്ടിയാണ് അപകടമുണ്ടായത്. രാവിലെ 7.30 ന് ചടയമംഗലം നെട്ടേത്തറ എം.സി റോഡിൽ ആയിരുന്നു അപകടം. പുനലൂർ ഐക്കരക്കോണം സ്വദേശിയാണ് അഭിജിത്ത്. ശിഖ കിളിമാനൂരിലെ എൻജിനീയറിങ് കോളേജിലെ രണ്ടാംവർഷ വിദ്യാർഥിനിയാണ്. ചടയമംഗലം ഡിപ്പോയിലെ കെഎസ്ആർടിസി ബസ് ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചപ്പോഴാണ് ബൈക്കിനെ ഇടിച്ചുവീഴ്ത്തിയത്. ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിലേക്ക് തെറിച്ചു വീഴുകയും സംഭവസ്ഥലത്തു വച്ച് തന്നെ മരിയ്ക്കുകയുമായിരുന്നു. 

ജമ്മുവില്‍ മലയാളി ജവാന്‍ സ്വയം വെടിവച്ച് മരിച്ചു

ജമ്മുവില്‍ മലയാളി ജവാന്‍ സ്വയം വെടിവച്ച് മരിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരിയില്‍ മലയാളിയായ സിആര്‍പിഎഫ് ജവാന്‍ സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തു. പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.
ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. കേരള സ്വദേശിയായ ഇദ്ദേഹത്തെ അടുത്തിടെയാണ് രജൗരിയില്‍ നിയമിച്ചത്. ഇദ്ദേഹത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.