ഓഹരി വിപണിയിൽ പണം നഷ്ടമായി; 32 കാരൻ ജീവനൊടുക്കി

ഓഹരി വിപണിയിൽ പണം നഷ്ടമായി; 32 കാരൻ ജീവനൊടുക്കി

പത്തനംതിട്ട: ഓൺലൈൻ ഓഹരി വിപണിയിൽ വൻതോതിൽ പണം നഷ്ടപ്പെട്ട യുവാവ് ജീവനൊടുക്കി. പത്തനംതിട്ട എഴംകുളത്താണ് സംഭവം. തൊടുവക്കാട് സ്വദേശി ടെസൻ തോമസ് (32) ആണ് മരിച്ചത്. യുവ എന്‍ജിനീയറാണ് ടെസൻ തോമസ്. ആത്മഹത്യ ചെയ്ത നിലയില്‍ ഇന്നലെ വൈകിട്ടാണ് സംഭവം. വീടിനുള്ളിൽ ടെസനെ തൂങ്ങി നിൽക്കുന്ന നിലയിൽ വീട്ടുകാരാണ് കണ്ടെത്തിയത്. പിന്നീട് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഓഹരി വിപണിയിലും ഓൺലൈൻ ഗെയിമുകളിലുമാണ് ടെസന് പണം നഷ്ടമായത്. ആദ്യം ചെറിയ രീതിയിലാണ് ഓഹരി വിപണിയിൽ ഇടപെടൽ തുടങ്ങിയത്. പിന്നീട് വൻതോതിൽ തുക നിക്ഷേപിച്ചു. എന്നാൽ വലിയ നഷ്ടം നേരിട്ടു. ഇതോടെ ഓൺലൈനായും പരിചയക്കാരിൽ നിന്നും പണം കടം വാങ്ങി. കടം കുമിഞ്ഞുകൂടിയതോടെ വീട്ടിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഈയടുത്താണ് ടെസൻ വിവാഹം കഴിച്ചത്. ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

കുടുംബശ്രീ ഹോട്ടൽ  അടപ്പിച്ചു; സ്വകാര്യ വ്യക്തിയ്ക്ക് കാന്റീൻ കൈമാറാൻ വേണ്ടിയെന്ന് ആരോപണം

കുടുംബശ്രീ ഹോട്ടൽ അടപ്പിച്ചു; സ്വകാര്യ വ്യക്തിയ്ക്ക് കാന്റീൻ കൈമാറാൻ വേണ്ടിയെന്ന് ആരോപണം

കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജിൽ കുടുംബശ്രീ ഹോട്ടൽ അടപ്പിച്ചു. സ്വകാര്യ വ്യക്തിക്ക് കാന്റീൻ കൈമാറാൻ വേണ്ടിയാണ് ഹോട്ടൽ അടപ്പിച്ചതെന്ന് ആരോപിച്ച് പ്രതിഷേധം ഉയർന്നു. മെഡിക്കൽ കോളേജിൽ കഴിഞ്ഞ 20 വർഷമായി പ്രവർത്തിക്കുന്ന ഹോട്ടൽ ആണ് പൂട്ടിയത്. നാല് കുടുംബശ്രീ യൂണിറ്റുകൾ ചേർന്ന് നടത്തുന്ന ഹോട്ടലാണിത്. സ്വകാര്യ വ്യക്തി ടെണ്ടർ വിളിച്ച് ഹോട്ടൽ നടത്തിപ്പിന് അവകാശം നേടിയെന്ന് സൂപ്രണ്ട് പറഞ്ഞതായി കുടുംബശ്രീ അംഗങ്ങൾ പറയുന്നു. എന്നാൽ സൂപ്രണ്ടിന്റെ നടപടി വകവെയ്ക്കാതെ സിപിഎം കളമശേരി നഗരസഭാ കൗൺസിലറുടെ നേതൃത്വത്തിൽ കുടുംബശ്രീ അംഗങ്ങൾ ഹോട്ടലിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്നു.

ഒന്നരവയസുകാരിയുടെ മൃതദേഹം പുറത്തെടുത്ത് ലൈംഗികമായി പീഡിപ്പിച്ചു; പ്രതിയ്ക്കായി തിരച്ചില്‍

ഒന്നരവയസുകാരിയുടെ മൃതദേഹം പുറത്തെടുത്ത് ലൈംഗികമായി പീഡിപ്പിച്ചു; പ്രതിയ്ക്കായി തിരച്ചില്‍

അഹമ്മദാബാദ്: സംസ്‌കരിച്ച ഒന്നരവയസുകാരിയുടെ മൃതദേഹം പുറത്തെടുത്ത് ലൈംഗിക പീഡനം. ഗുജറാത്തിലാണ് നടുക്കുന്ന സംഭവം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു കുഞ്ഞ് ഫെബ്രുവരി 25നാണ് മരിച്ചത്. അന്നുതന്നെ മൃതദേഹം അടക്കം ചെയ്തു.

പിറ്റേദിവസം മൃതദേഹം അടക്കം ചെയ്ത സ്ഥലത്തെത്തിയ പിതാവ് കണ്ടത് കുഴിയില്‍ നിന്നു പുറത്തെടുത്ത മൃതദേഹമാണ്. കുഞ്ഞിന്റെ ശരീരത്തില്‍ വസ്ത്രങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഉടന്‍ തന്നെ ബന്ധുക്കള്‍ വിവരം പൊലീസിനെ അറിയിക്കുകയും പരാതി നല്‍കുകയുമായിരുന്നു. തുടര്‍ന്ന് മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടത്തിനായി രാജ്‌കോട്ടിലേക്ക് അയച്ചു. പ്രാഥമിക പരിശോധനയില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടുവെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് തങ്കാദ് പൊലീസ്.

സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു

സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. 80 രൂപ ഉയര്‍ന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 41,160 രൂപയായി. ഗ്രാമിന് 10 രൂപയാണ് വര്‍ധിച്ചത്. 5145 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 42,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. രണ്ടിന് 42,880 രൂപയായി വര്‍ധിച്ച് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. പിന്നീടുള്ള ദിവസങ്ങളില്‍ സ്വര്‍ണവില താഴുന്നതാണ് ദൃശ്യമായത്. 25 ദിവസത്തിനിടെ ഏകദേശം 1800 രൂപ കുറഞ്ഞ് ഇന്നലെ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് വരെ സ്വര്‍ണവില എത്തി. 41,080 രൂപയായായിരുന്നു ഇന്നലെ സ്വര്‍ണവില.

ഉത്സവ കേരളത്തിനെ കണ്ണീരിലാഴ്‌ത്തി; ഒളരിക്കര കാളിദാസൻ ചരിഞ്ഞു

ഉത്സവ കേരളത്തിനെ കണ്ണീരിലാഴ്‌ത്തി; ഒളരിക്കര കാളിദാസൻ ചരിഞ്ഞു

തൃശൂര്‍: പെരുമ്പിലാവ് ഒളരിക്കര ക്ഷേത്രത്തിന്റെ ആന കാളിദാസന്‍ ചരിഞ്ഞു. 37 വയസ്സുള്ള കാളിദാസന്‍ ഞായറാഴ്ച കടവല്ലൂരിലെ കെട്ടുതറിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് നിഗമനം.
ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് സംഭവം. രണ്ട് ദിവസമായി ആന തീറ്റയെടുത്തിരുന്നില്ല. നീരിലായിരുന്ന കാളിദാസനെ കഴിഞ്ഞദിവസമാണ് അഴിച്ചത്.

ഉത്സവ കേരളത്തിനെ കണ്ണീരിലാഴ്‌ത്തിയാണ് ഒളരിക്കര കാളിദാസൻ യാത്ര. ക്ഷേത്രോത്സവങ്ങളിലെ നിറസാന്നിധ്യമായിരുന്നു കാളിദാസന്‍. നിലത്തിഴയുന്ന തുമ്പിയും വിരിഞ്ഞ മസ്തകവും വിടര്‍ന്ന ചെവികളും എടുത്തുയര്‍ത്തിയ കൊമ്പുകളും കാളിദാസനെ കൊമ്പന്മാരില്‍ പ്രമുഖനാക്കി. ജൂനിയർ ശിവസുന്ദർ എന്ന വിശേഷണവും കാളിദാസനുണ്ട്
വികൃതിയുണ്ടെങ്കിലും അതുപോലെ തന്നെ വലിയ ആരാധകരുമുണ്ടായിരുന്നു കാളിദാസന്.

25ന് മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾക്ക് ഇനി കൺസെഷനില്ല

25ന് മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾക്ക് ഇനി കൺസെഷനില്ല

തിരുവനന്തപുരം: വിദ്യാർഥി കൺസെഷന് പുതിയ മാർഗരേഖയുമായി കെ.എസ്.ആർ.ടി.സി. 25 വയസിന് മുകളിലുള്ള വിദ്യാർഥികൾക്ക് ഇനി കൺസെഷൻ ലഭിക്കില്ല. മാതാപിതാക്കൾ ഇൻകം ടാക്‌സ് പരിധിയിൽ വരുന്ന കോളജ് വിദ്യാർഥികൾക്കും പുതിയ മാർഗരേഖ പ്രകാരം യാത്രാ ഇളവുണ്ടാകില്ല. 2016 മുതൽ 2020 വരെ 996.31 കോടിയുടെ സാമ്പത്തിക ബാധ്യതയാണ് കെ.എസ്.ആർ.ടി.സിക്ക് ഉണ്ടായത്. ഈ തുക ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്. നിലവിൽ കെ.എസ്.ആർ.ടി.സി കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ച് വരികയാണ്. വ്യാപകമായി അനുവദിച്ച വരുന്ന സൗജന്യങ്ങൾ തുടരാൻ കഴിയില്ലെന്നും മാർഗരേഖയിൽ പറയുന്നു.