by Midhun HP News | Mar 1, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ചിറയിൻകീഴ്: സൗദി അറേബ്യയിലെ ദമാമിൽ വാഹനാപകടത്തിൽ ഗുരുതര പരുക്കേറ്റു ചികിൽസയിൽ കഴിഞ്ഞു വന്നിരുന്ന ചിറയിൻകീഴ് ശാർക്കര പുളിമൂട് പുത്തൻ ബംഗ്ലാവിൽ മുഹമ്മദ് നജാം(63) അന്തരിച്ചു. തിരുവനന്തപുരത്തു മാറ്റാപ്പള്ളി കുടുംബാംഗവും മുൻ ഡിവൈഎസ്പിയുമായിരുന്ന പരേതനായ ഒ.എം.ഖാദറിൻ്റെ മകനാണ്.’ പ്രശസ്ത സിനിമാ പ്രവർത്തകയും കൊറിയോഗ്രാഫറുമായ സജ്ന നജാമാണു ഭാര്യ. ഒരാഴ്ച മുമ്പു ഓഫീസിലേയ്ക്കു പോകവേയാണു അപകടത്തിൽ പെട്ടത്. ദമാമിലെ പ്രമുഖ കമ്പനിയിൽ മാനേജരായി സേവനമനുഷ്ഠിച്ചു വന്നിരുന്ന മുഹമ്മദ് നജാം പ്രവാസ മേഖലയിൽ അറിയപ്പെടുന്ന സാമൂഹിക സാംസ്കാരിക പ്രവർത്തകൻ കൂടിയായിരുന്നു.
മക്കൾ: നീമനജാം, റിയനജാം.
മരുമകൻ: സാജൻനീമ


by Midhun HP News | Mar 1, 2023 | Latest News, കേരളം, ജില്ലാ വാർത്ത
വട്ടപ്പാറ, പോത്തൻകോട് മേഖലകളിൽ ഗുണ്ടാ പ്രവർത്തനം നടത്തി വന്ന കൊലകേസ്സ് ഉൾപ്പെടെ നിരവധി കേസിലെ പ്രതിയായ വെട്ടുകത്തി ജോയി എന്നറിയപ്പെടുന്ന ജോയിയും സംഘവും പിടിയിൽ. 22.1.23 ൽ രാത്രി വട്ടപ്പാറ സ്വദേശി മോഹനനെ വീട് കയറി ആക്രമിക്കുകയും, അന്നേ ദിവസം തന്നെ കുറ്റിയാനി മുംതാസ് മൻസിൽ ഷജീറിനെ പോത്തൻകോട് വച്ചു വെട്ടി പേരിക്കേൽപ്പിച്ച് കൊലപെടുത്താൻ ശ്രമിച്ചശേഷം ഒളിവിൽ പോയ പ്രതികളാണ്.

ഇവരെ പിടികൂടാൻ കഴിയാതെ വന്നതിനെ തുടർന്ന്ജില്ലാ പോലീസ് മേധാവി ഡി. ശില്പ ദേവയ്യ, നെടുമങ്ങാട് ഡി വൈ എസ് പി സ്റ്റുവർട്ട് കീലർ, നാർകോട്ടിക് ഡി വൈ എസ് പി വി. റ്റി. രാസിത്ത് എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘമാണ് ഇടുക്കി കട്ടപ്പനയിലെ രഹസ്യ സങ്കേതത്തിൽ നിന്നും ജോയ്, പ്രസാദ്, സുജിജോൺ, ഉദയസൂര്യൻ എന്നിവരെ അറസ്റ്റ് ചെയ്തത്. വട്ടപ്പാറ ഇൻസ്‌പെക്ടർ ശ്രീജിത്ത്, പോത്തൻകോട് ഇൻസ്‌പെക്ടർ മിഥുൻ, വട്ടപ്പാറ എസ് ഐ ശ്രീലാൽ, നെടുമങ്ങാട് ഡാൻസഫ് എസ് ഐ ഷിബു, എ എസ് ഐ സജു, എസ് സി പി ഒ സതികുമാർ, സി പി ഒ ഉമേഷ്‌ബാബു എന്നിവരാണ് പ്രതികളെ പിടികൂടിയത്.

by Midhun HP News | Mar 1, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഭക്ഷ്യ സുരക്ഷാ ഹെല്‍ത്ത് കാര്‍ഡ് എടുക്കാനുള്ള സമയപരിധി നീട്ടി. ഹോട്ടല്‍ ഉടമകളുടെയും ജീവനക്കാരുടെയും ആവശ്യം കണക്കിലെടുത്ത് ഹെല്‍ത്ത് കാര്‍ഡ് എടുക്കാനുള്ള സമയപരിധി ഒരു മാസം കൂടിയാണ് നീട്ടിയത്. ഇത് മൂന്നാം തവണയാണ് സമയപരിധി നീട്ടുന്നത്.
ഭക്ഷ്യവിഷബാധയേല്‍ക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ച പശ്ചാത്തലത്തിലാണ് ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കിയത്.ഹോട്ടല്‍ ഉടമകളുടെയും ജീവനക്കാരുടെയും ആവശ്യപ്രകാരം ഫെബ്രുവരി 14നായിരുന്നു ഇതിന് മുന്‍പ് സമയപരിധി നീട്ടിയത്. 28വരെയാണ് സമയം അനുവദിച്ചത്.

ഇന്നുമുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കാനിരിക്കേയാണ് ജീവനക്കാരുടെയും ഹോട്ടല്‍ ഉടമകളുടെ ആവശ്യം കണക്കിലെടുത്ത് സമയപരിധി വീണ്ടും സര്‍ക്കാര്‍ നീട്ടിനല്‍കിയത്. സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനു മുന്നോടിയായി ടൈഫോയ്ഡ് വാക്സിന്‍ ഉറപ്പാക്കാനുള്ള നടപടിയും ആരോഗ്യവകുപ്പ് സ്വീകരിച്ചിരുന്നു. പരിശോധനകള്‍ നടത്താതെ ഹെല്‍ത്ത് കാര്‍ഡ് നല്‍കിയ ഡോക്ടര്‍മാര്‍ക്കെതിരെ അടക്കം നടപടിയെടുത്താണ് ആരോഗ്യവകുപ്പ് മുന്നോട്ടുപോയത്.

by Midhun HP News | Mar 1, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ പരീക്ഷാ ദിവസങ്ങളില്‍ ആവശ്യമുള്ള വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണം നല്‍കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍. ഭക്ഷണം ആവശ്യമുള്ള കുട്ടികളുടെ എണ്ണം കണക്കാക്കി ഉച്ചഭക്ഷണ കമ്മിറ്റി നടപടി സ്വീകരിക്കണം. കഴിക്കുന്ന കുട്ടികളുടെ എണ്ണം മാത്രമേ രജിസ്റ്ററില്‍ രേഖപ്പെടുത്തുന്നുള്ളുവെന്ന് ഉറപ്പ് വരുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.


by Midhun HP News | Mar 1, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കടയ്ക്കാവൂർ ഉപതെരെഞ്ഞെടുപ്പിൽ എൽ.ഡി എഫ് സ്ഥാനാർത്ഥി ബീന രാജീവ് 132 വോട്ടിന് വിജയിച്ചു.
ആകെ 1273 വോട്ടർമാരിൽ 950 പേർ വോട്ട് ചെയ്ത് 74.63 ശതമാനം പോളിങ് രേഖപ്പെടുത്തി. കടയ്ക്കാവൂർ പഞ്ചായത്തിൽ പന്ത്രണ്ടാം വാർഡ് നിലയ്ക്കാമുക്ക് ഉപ തിരഞ്ഞെടുപ്പ് കടയ്ക്കാവൂർ എസ്എസ്പിബിഎച്ച്എസ്എസിൽ സമാധാനപരമായി നടന്നു. ബിജെപി പ്രവർത്തകരും പൊലീസുമായുണ്ടായ വാക്പോര് ഒഴിച്ചാൽ മറ്റ് അനിഷ്ട സംഭവങ്ങൾ ഒന്നുംതന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല. രാവിലെ ഏഴിന് തുടങ്ങിയവോട്ടെണ്ണൽ വൈകിട്ട് ആറോടെ സമാപിച്ചു. കോൺഗ്രസ് നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസം കാരണം പഞ്ചായത്തംഗത്വത്തിൽനിന്നു രാജിവെച്ച് സിപിഎമ്മിൽ ചേർന്ന ബീന രാജീവിന്റെ രാജിയെ തുടർന്നാണ് നിലയ്ക്കാമുക്ക് വാർഡ് ഉപതിരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്.
by Midhun HP News | Mar 1, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതക വിലയില്‍ വന്‍ വര്‍ധന. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ 14.2 കിലോഗ്രാം സിലിണ്ടറിന്റെ വില 1103 രൂപയായി. പുതുക്കിയ വില ഇന്നുമുതൽ പ്രാബല്യത്തിൽ. വാണിജ്യ സിലിണ്ടറിന്റെ വിലയും വര്‍ധിപ്പിച്ചിട്ടുണ്ട്. 19 കിലോഗ്രാം സിലിണ്ടറിന്റെ വിലയില്‍ 350 രൂപയുടെ വര്‍ധനയാണ് വരുത്തിയത്. ഇതോടെ ഡല്‍ഹിയില്‍ 19 കിലോഗ്രാം സിലിണ്ടറിന്റെ വില 2119.50 രൂപയായി. എല്ലാം മാസവും ഒന്നാംതീയതി പാചകവാതകത്തിന്റെ വില എണ്ണകമ്പനികള്‍ പുനഃ പരിശോധിക്കാറുണ്ട്.


Recent Comments