ജീവനക്കാരുടെ അപകടമരണ പരിരക്ഷ 15 ലക്ഷമാക്കി വർദ്ധിപ്പിച്ചു

ജീവനക്കാരുടെ അപകടമരണ പരിരക്ഷ 15 ലക്ഷമാക്കി വർദ്ധിപ്പിച്ചു

സംസ്ഥാനത്തെ പാർട്ട് ടൈം കണ്ടിജന്റ് എംപ്ലോയീസ് ഉൾപ്പെടുന്ന സർക്കാർ ജീവനക്കാർ, അധ്യാപകർ, എയ്ഡഡ് സ്കൂൾ/കോളജ് സാപനങ്ങളിലെ അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാർ, പഞ്ചായത്ത് മുൻസിപ്പൽ കോമൺ സർവീസ് എന്നിവിടങ്ങളിലെ ജീവനക്കാർ, മുൻസിപ്പൽ കോമൺ സർവീസിലെ കണ്ടിജന്റ് ജീവനക്കാർ, സർവകലാശാല ജീവനക്കാർ, എസ്.എൽ.ആർ വിഭാഗം ജീവനക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ/സഹകരണ സ്ഥാപനങ്ങൾ/സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാർക്ക് സംസ്ഥാന ഇൻഷുറൻസ് വകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന ഗ്രൂപ്പ് പേഴ്‌സണൽ ആക്‌സിഡന്റ് ഇൻഷുറൻസ് പദ്ധതി 22/02/2023 ലെ സ.ഉ(അച്ചടി) നം.17/2023/ധന പ്രകാരം ജീവൻ രക്ഷാ പദ്ധതിയായി പുനർനാമകരണം ചെയ്ത് ഉത്തരവായി.

2023-24 ലെ പുതിയ ബജറ്റ് നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. അപകടം മൂലമുള്ള മരണത്തിന്റെ പരിരക്ഷ 10 ലക്ഷം രൂപയിൽ നിന്നും 15 ലക്ഷമായി വർദ്ധിപ്പിച്ചിട്ടുണ്ട്. മറ്റു മരണങ്ങൾക്ക് അഞ്ചു ലക്ഷം രൂപയുടെ പരിരക്ഷയും ഉറപ്പുവരുത്തിയിട്ടുണ്ട്. പ്രീമിയം തുക 500 ൽ നിന്നും 1,000 രൂപയായി വർദ്ധിപ്പിച്ചിട്ടുണ്ട്. 2023 ഏപ്രിൽ ഒന്ന് മുതലുള്ള ക്ലെയിമുകൾക്കാണ് ജീവൻ രക്ഷാ പദ്ധതി പ്രകാരമുള്ള ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക. ഇതിനോടകം പ്രീമിയം ഒടുക്കി ഈ വർഷത്തെ ജി പി എ ഐ എസ് പദ്ധതിയിൽ അംഗങ്ങളായ ജീവനക്കാർ ജീവൻ രക്ഷാ പദ്ധതിയിൽ അംഗത്വം നേടുന്നതിന് ഏപ്രിൽ മുതൽ ഡിസംബർ വരെ യുള്ള ആനുപാതിക പ്രീമിയം തുക കൂടി അടയ്‌ക്കേണ്ടതുണ്ട്. പ്രീമിയം തുക 2023 ഫെബ്രുവരി മാസത്തെ ശമ്പളത്തിൽ നിന്നും പിടിക്കേണ്ടതും അതിനു കഴിയാതെ വരുന്ന പക്ഷം പ്രീമിയം തുക ബന്ധപ്പെട്ട ശീർഷകത്തിൽ മാർച്ച് 31 ന് മുമ്പ് നേരിട്ട് ട്രഷറിയിൽ ഒടുക്കേണ്ടതുമാണ്. ഇതു സംബന്ധിച്ച് സർക്കാർ ഉത്തരവിന്റെ വിശദാംശങ്ങൾ ധനകാര്യ വകുപ്പിന്റെ വെബ് സൈറ്റായ www.finance.kerala.gov.in ൽ ലഭ്യമാണ്.
.

വീരകേരളപുരം എൻഎസ്എസ് കരയോഗത്തിൽ പുഷ്പാർച്ചനയും, പ്രാർത്ഥനയും നടന്നു

വീരകേരളപുരം എൻഎസ്എസ് കരയോഗത്തിൽ പുഷ്പാർച്ചനയും, പ്രാർത്ഥനയും നടന്നു

ആചാര്യൻ ശ്രീ മന്നത്ത് പത്മനാഭന്റെ 53 ആം സമാധി ദിനത്തോടനുബന്ധിച്ച് 1382 ആം നമ്പർ വീരകേരളപുരം എൻഎസ്എസ് കരയോഗത്തിൽ പുഷ്പാർച്ചനയും, പ്രാർത്ഥനയും നടന്നു. കരയോഗം പ്രസിഡന്റ് മുരളീധരൻ നായർ കരയോഗ അംഗങ്ങൾക്ക് പ്രാർത്ഥന ചൊല്ലിക്കൊടുത്തു. കരയോഗം വൈസ് പ്രസിഡന്റ് കണ്ണൻ നായർ, സെക്രട്ടറി രാജേന്ദ്രൻ നായർ, ഖജാൻജി മണികണ്ഠൻ പിള്ള, മേഖലാ കൺവീനർ ദ്വാരക മോഹനൻ നായർ, ജോയിൻ സെക്രട്ടറി ഉദയകുമാർ മറ്റ് കരയോഗ ഭാരവാഹികൾ, വനിതാ സമാജം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. 560 രൂപയുടെ ഇടിവാണ് ഉണ്ടായത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ അഞ്ച് തവണയായി സ്വർണവില കുറഞ്ഞിട്ടുണ്ട്. ഒരു പവൻ സ്വർണത്തിന്‍റെ ഇന്നത്തെ വിപണി നിരക്ക് 41,200 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില ഇന്നലെ 10 രൂപ കുറഞ്ഞു. ഇന്നലെ 20 രൂപ കുറഞ്ഞിരുന്നു. ഇന്നത്തെ വിപണി വില 5150 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും 20 രൂപ കുറഞ്ഞു. ഇന്നത്തെ വിപണി വില 4260 രൂപയാണ്.

നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം നടന്നു

നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം നടന്നു

ഗവ.യു പി എസ് ചിറയിൻകീഴിലെ 1997 ബാച്ച് പൂർവ വിദ്യാർഥികളുടെ സഹകരണത്തോടെ നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.മുരളി നിർവഹിച്ചു. പ്രമുഖ സാഹിത്യകാരൻ .കരവാരം രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങിൽ സ്റ്റാൻഡിംങ് കമ്മറ്റി ചെയർമാൻ ജെ. ബിജു, വാർഡംഗങ്ങളായ സുരേഷ്കുമാർ, മനു, പൂർവവിദ്യാർഥി പ്രതിനിധി ഡോ.ഹീരജ്, പ്രഥമാധ്യാപകൻ നൗഷാദ്, സ്റ്റാഫ് സെക്രട്ടറി സുമ, രഞ്ജിത് എം ദാസ് തുടങ്ങിയവർ ആശംസകൾ നേർന്നു.

കുംഭ-മകയിരം മഹോത്സവം; തമ്പുരാട്ടിയുടെ ഛായാ ചിത്രം സമ്മാനമായി നൽകി

കുംഭ-മകയിരം മഹോത്സവം; തമ്പുരാട്ടിയുടെ ഛായാ ചിത്രം സമ്മാനമായി നൽകി

മുരുക്കുംപുഴ ഏറത്ത് ശ്രീ ഭദ്രാ ദുർഗ്ഗാ ദേവി ക്ഷേത്രത്തിൽ കുംഭ-മകയിരം മഹോത്സവത്തിനു തുടക്കമായി. മഹോത്സവത്തോടനുബന്ധിച്ച് ഒന്നാം ദിവസമായ വെള്ളിയാഴ്ച (24/02/23)ന് വൈകുന്നേരം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി ദർശനത്തിനായി എത്തി. ഏറയിൽ വാട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മയുടെ ക്ഷണ പ്രകാരമാണ് തമ്പുരാട്ടി ക്ഷേത്രത്തിൽ എത്തിച്ചേർന്നത്. വാട്സ്ആപ് കൂട്ടായ്മയുടെ ഉപഹാരമായി കുടുംബാംഗമായ നിത്തി വരച്ച ഛായാ ചിത്രം തമ്പുരാട്ടിയ്ക് സമ്മാനിച്ചു.

കെഎസ്ആർടിസി- സ്വിഫ്റ്റിനായി 131 പുതിയ സൂപ്പർഫാസ്റ്റ് ബസുകൾ

കെഎസ്ആർടിസി- സ്വിഫ്റ്റിനായി 131 പുതിയ സൂപ്പർഫാസ്റ്റ് ബസുകൾ

തിരുവനന്തപുരം: കെഎസ്ആർടിസി- സ്വിഫ്റ്റിന് വേണ്ടിയുള്ള പുതിയ സൂപ്പർഫാസ്റ്റ് ബസുകൾ എത്തിതുടങ്ങി. 131 സൂപ്പർഫാസ്റ്റ് ബസുകളിൽ ആദ്യ ബാച്ച് ലെയ്ലൻഡ് ബസുകൾ ബം​ഗുളുരുവിൽ നിന്നും കെഎസ്ആർടിസി- സ്വിഫ്റ്റ് ആസ്ഥാനത്ത് എത്തി. മാർച്ച് 15 നകം ബാക്കി ബസുകളും എത്തിച്ചേരും. ഈ ബസുകൾ ട്രയൽ റണ്ണും രജിസ്ട്രേഷൻ നടപടികളും പൂർത്തിയായ ശേഷം മാർച്ച്- ഏപ്രിൽ മാസങ്ങളിൽ ബഡ്ജറ്റ് ടൂറിസത്തിന് വേണ്ടിയാകും ഉപയോ​ഗിക്കുക. തുടർന്ന് മേയ് പകുതിയോട് കൂടി ദീർഘദൂര സർവ്വീസുകൾ ആരംഭിക്കും.

നേരത്തെയുള്ള സൂപ്പർഫാസ്റ്റുകളിൽ 52 സീറ്റുകളായിരുന്നയിടത്ത് പുതിയ ബസിൽ 55 സീറ്റുകളാണ് ഉണ്ടാകുക. എയർ സസ്പെൻഷൻ ബസിൽ കൂടുതൽ സ്ഥല സൗകര്യവും ലഭ്യമാണ്. പരസ്യം പ്രദർശിപ്പിക്കുന്നതിന് 32 ഇഞ്ച് ടിവിയും, സുരക്ഷയ്ക്ക് വേണ്ടി ബസിന് അകത്ത് 360 ഡി​ഗ്രി ക്യാമറയും മുൻഭാ​ഗത്ത് ഡാഷ് ബോർഡിലും പിറക് വശത്തും ക്യാമറയും ഒരുക്കിയിട്ടുണ്ട്. പുറത്ത് നിൽകുന്ന യാത്രക്കാർക്ക് ഉൾപ്പെടെ കേൾക്കുന്ന രീതിയിൽ അനൗൺസ്മെന്റ് സംവിധാനവും നിലവിലുണ്ട്. എമർജൻസി വാതിൽ, ജിപിഎസ് സംവിധാനം, ഓരോ സീറ്റിലും മൊബൈൽ ചാർജിം​ഗ് പോയിന്‍റുകള്‍, ബസ്സുകളുടെ സാങ്കേതികമായ പ്രവർത്തനങ്ങൾ ഓൺലൈനായി നിരീക്ഷിയ്ക്കുന്നതിനുള്ള i-alert സംവിധാനം എന്നിവയും ഒരുക്കിയിട്ടുണ്ട്‌.