by Midhun HP News | Feb 25, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: പ്രമുഖ ജ്വല്ലറി സ്ഥാപനമായ ജോയ് ആലുക്കാസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാന്‍ ജോയ് ആലുക്കാസ് വര്‍ഗീസിന്റെ 305.84 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഹവാല വഴി ഇന്ത്യയില്‍ നിന്ന് വന്‍തുക ദുബായിലേക്ക് മാറ്റുകയും പിന്നീട് ഈ പണം ജോയ് ആലുക്കാസ് വര്‍ഗീസിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ദുബായിലെ ജോയ് ആലുക്കാസ് ജ്വല്ലറി എല്‍എല്‍സിയില്‍ നിക്ഷേപിക്കുകയും ചെയ്തതിനാണ് നടപടി. ഇത് 1999ലെ ഫെമ നിയമത്തിന്റെ ലംഘനമാണ് എന്ന് ചൂണ്ടിക്കാണിച്ചാണ് നടപടിയെന്ന് ഇഡിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. കണ്ടുകെട്ടിയവയില്‍ 81.54 കോടി രൂപ മൂല്യം വരുന്ന 33 സ്ഥാവര സ്വത്തുക്കളും ഉള്‍പ്പെടുന്നു.

തൃശൂര്‍ ശോഭാ സിറ്റിയിലെ ഭൂമിയും താമസിക്കുന്ന വീടും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. 91.22 ലക്ഷം രൂപയുടെ നിക്ഷേപമുള്ള 3 ബാങ്ക് അക്കൗണ്ടുകള്‍ അടക്കമാണ് മറ്റു കണ്ടുകെട്ടിയ ആസ്തികള്‍. ജോയ് ആലുക്കാസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഫീസ്, കമ്പനിയുടെ ഡയറക്ടറുടെ താമസസ്ഥലങ്ങള്‍ എന്നിവയുള്‍പ്പെടെ ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ അഞ്ച് സ്ഥലങ്ങളില്‍ ഫെബ്രുവരി 22 ന് ഇഡി പരിശോധന നടത്തിയിരുന്നു.

by Midhun HP News | Feb 25, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങലില്‍ നിയന്ത്രണം വിട്ട ഓട്ടോമറിഞ്ഞ് രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്. ഡ്രൈവര്‍ ഉള്‍പ്പെടെ നാലുപേരാണ് ഓട്ടോയില്‍ ഉണ്ടായിരുന്നത്. നാലുപേരും മദ്യപിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. അമിതവേഗത്തില്‍ എത്തിയ ഓട്ടോ, ആറ്റിങ്ങല്‍ കരിച്ചിയില്‍ ഭാഗത്ത് വളവില്‍ വച്ച് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. നാട്ടുകാര്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടയില്‍ ഓട്ടോ ഡ്രൈവര്‍ പരിക്കേറ്റവരുമായി ഓട്ടോ എടുത്ത് സ്ഥലം വിട്ടു.
നാട്ടുകാര്‍ പോലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് പരിക്കേറ്റവരെ വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ആറ്റിങ്ങല്‍ ഇളമ്പ സ്വദേശികളായ രാജു, തുളസി എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഓട്ടോ ഡ്രൈവര്‍ പോലീസ് കസ്റ്റഡിയിൽ ആണ്.


by Midhun HP News | Feb 25, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഭൂജല വകുപ്പ് ജല ജീവൻ മിഷൻ മുഖേന നഗരൂർ ഗ്രാമപഞ്ചായത്തിലെ 17-ാം വാർഡിൽ നിർമ്മാണ പ്രവർത്തനം ആരംഭിച്ച അമ്പലം മുക്ക് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ഒ. എസ് അംബിക എം എൽ എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിസന്റ് ഡി. സ്മിത അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന യോഗത്തിൽ വാർഡ് മെമ്പറും ക്ഷേമകാര്യ ചെയർമാനുമായ കെ അനിൽകുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബി ശ്രീരാജ്, വികസന ചെയർ പേഴ്സൺ എ എസ് വിജയലക്ഷ്മി, ഭൂജല വകുപ്പ് എസ് ആർ ശ്രീജേഷ്, എ ഇ എസ് മഞ്ചേഷ്, ഗ്രാമ പഞ്ചായത്തംഗം നിസ്സാമുദ്ദീൻ നാലപ്പാട്, എസ് കെ സുനി, സുരേഷ് പയക്കാട്, എസ്. അജയഘോഷ്, വട്ടവിള സലിം എന്നിവർ പങ്കെടുത്തു.



by Midhun HP News | Feb 25, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ചിറയിൻകീഴ്: കുന്നിൽ പനയുടെ മൂട് ശ്രീ ഭദ്രാ ഭഗവതി മാടൻ ക്ഷേത്രത്തിൽ പൂയം തിരുനാൾ മഹോത്സവം 2023 ഫെബ്രുവരി 28, മാർച്ച് 1,2,3,4 (1198 കുഭം 16,17,18,19,20) എന്നീ തീയതികളിൽ നടക്കും. ഒന്നാം ഉത്സവം ദിവസം ക്ഷേത്ര സന്നിധിയിൽ തിരുവാതിര, നാടകം ഉണ്ടായിരിക്കുന്നതാണ്. മൂന്നാം ഉത്സവദിവസം താലം എഴുന്നള്ളിപ്പ് ഉണ്ടായിരിയ്ക്കും. നാലാം ഉത്സവദിവസം ഉടവാൾ എഴുന്നള്ളത്ത്, അഞ്ചാം ഉത്സവ ദിവസം രാവിലെ 8:30ന് സമൂഹ പൊങ്കാല, വൈകിട്ട് 4 മണിമുതൽ പറയ്ക്കെഴുന്നള്ളത്തും ഉണ്ടായിരിയ്കും.
by Midhun HP News | Feb 25, 2023 | Latest News, കേരളം, ജില്ലാ വാർത്ത
വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 28ന് വ്യാപാരികൾ കടകളടച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ മാർച്ചും ധർണയും നടത്തും. ഡീസൽ, പെട്രോൾ, കെട്ടിട നികുതി വർദ്ധനവ് പിൽ വലിയ്ക്കുക, ഹെൽത്ത് കാർഡിലെ അപാകതകൾ പരിഹരിക്കുക, അമിത വൈദ്യുത ചാർജ് പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് വ്യാപാരികളുടെ സമരം. സംസ്ഥാന കൗൺസിൽ അംഗങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന ധർണ ജില്ലാ പ്രസിഡൻ്റ് പെരിങ്ങമ്മല രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.


by Midhun HP News | Feb 25, 2023 | Latest News, കേരളം, ജില്ലാ വാർത്ത
പാലക്കാട്: ഒറ്റപ്പാലത്ത് ഡിവൈഎഫ്ഐ നേതാവ് വെട്ടേറ്റ് മരിച്ചു. ഡിവൈഎഫ്ഐ ഒറ്റപ്പാലം പനയൂർ ഹെൽത്ത് സെന്റർ യൂണിറ്റ് പ്രസിഡന്റ് ശ്രീജിത്ത് (27) ആണ് മരിച്ചത്. കുടുംബ വഴക്കിനിടെയാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് അയൽവാസിയായ ജയദേവൻ പൊലീസ് കസ്റ്റഡിയിൽ. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. സ്ഥിരമായി മദ്യപിച്ചെത്തി വീട്ടിൽ പ്രശ്നങ്ങളുണ്ടാക്കാറുണ്ട് ജയദേവൻ. ഇന്നലെയും ഇതാവർത്തിച്ചു. ജയദേവൻ തന്റെ പ്രായമായ അമ്മയെ മർദ്ദിക്കുന്നത് കണ്ടു ശ്രീജിത്ത് ജയദേവന്റെ വീട്ടിലേക്ക് കയറി ചെന്ന് തടയാൻ ശ്രമിച്ചു.

ശ്രീജിത്തിനൊപ്പം മറ്റ് മൂന്ന് പേർ കൂടിയുണ്ടായിരുന്നു. തടയാൻ ശ്രമിച്ചപ്പോൾ ജയദേവൻ പ്രകോപിതനായി. പിന്നാലെയാണ് ഇയാൾ ശ്രീജിത്തിനെ വെട്ടിക്കൊന്നത്. ഒപ്പമുണ്ടായിരുന്ന മൂന്ന് പേർക്കും പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. വെട്ടേറ്റ ഉടനെ ശ്രീജിത്തിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നേരത്തെയും ജയദേവൻ ഇത്തരത്തിൽ മദ്യപിച്ചെത്തി പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. അന്നും ശ്രീജിത്ത് ജയദേവനെ ഇതിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നു.

Recent Comments