by Midhun HP News | Feb 24, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആലപ്പുഴ: ചെട്ടിക്കുളങ്ങര ദേവീക്ഷേത്രത്തിലെ കുംഭ ഭരണി മഹോത്സവത്തോടനുബന്ധിച്ച് നാളെ പ്രാദേശിക അവധി. മാവേലിക്കര, കാഞ്ഞിരപ്പള്ളി താലൂക്കുകളിലാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി. അതേസമയം പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല. 13 കരകളില്‍ നിന്ന് ക്ഷേത്രത്തിന് മുന്നിലേക്ക് പുറപ്പെടുന്ന കെട്ടുകാഴ്ചകളാണ് കുംഭഭരണി നാളില്‍ നാട്ടിലെ ഏറ്റവും വലിയ ആകര്‍ഷണം. ഭഗവതിയുടെ പുറത്തെഴുന്നള്ളത്ത് മുതല്‍ കൊടുങ്ങല്ലൂരിലേക്കുള്ള പുറപ്പാട് വരെയാണ് ചെട്ടിക്കുളങ്ങരയ്ക്ക് ഉത്സവകാലം. കരുത്തും കലയും ചേരുന്ന കെട്ടുകാഴ്ചകള്‍, ഭഗവതിയ്ക്ക് ഭക്തര്‍ വഴിപാടായി സമര്‍പ്പിക്കുന്ന കുത്തിയോട്ടം എന്നിവയെല്ലാം പ്രത്യേകതകളാണ്.

by Midhun HP News | Feb 24, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ റിമാന്‍ഡില്‍. കേസില്‍ അന്വേഷണം നടത്തുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും കസ്റ്റഡി ആവശ്യപ്പെട്ടില്ല. അതിനിടെ, ശിവശങ്കര്‍ ജാമ്യഹര്‍ജി നല്‍കി. കേസില്‍ ഒന്‍പത് ദിവസം ഇഡി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷമാണ് ശിവശങ്കറെ കോടതിയില്‍ ഹാജരാക്കിയത്. വീണ്ടും കസ്റ്റഡിയില്‍ വിടണമെന്ന് ഇഡി ആവശ്യപ്പെടാതിരുന്നതിനെ തുടര്‍ന്നാണ് കോടതി ശിവശങ്കറിനെ റിമാന്‍ഡ് ചെയ്ത് എറണാകുളം ജയിലിലേക്ക് അയച്ചത്. അതിനിടെ ശിവശങ്കറിന്റെ അഭിഭാഷകന്‍ കോടതിയില്‍ ജാമ്യഹര്‍ജി നല്‍കി. ഹര്‍ജിയില്‍ നാളെ വിശദമായി വാദം കേള്‍ക്കാമെന്ന് കോടതി അറിയിച്ചു.

ഇഡിയുടെ അന്വേഷണത്തില്‍ ശിവശങ്കറിനെതിരെ പുതിയതായി ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ജാമ്യഹര്‍ജിയില്‍ പറയുന്നു. നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നതിനാലും ശിവശങ്കറിന് ജാമ്യം അനുവദിക്കണമെന്നതാണ് ഹര്‍ജിയില്‍ പറയുന്നത്. അതേസമയം അന്വേഷണത്തില്‍ ശിവശങ്കര്‍ വേണ്ടപോലെ സഹകരിക്കുന്നില്ലെന്ന് ഇഡി ആരോപിക്കുന്നു. കേസില്‍ പുതിയതായി ലഭിച്ച ഡിജിറ്റല്‍ തെളിവുകള്‍ വിശദമായി പരിശോധിക്കേണ്ടതുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പിന്നീട് ശിവശങ്കറിനെ കസ്റ്റഡിയില്‍ ആവശ്യപ്പെടാനാണ് ഇഡി ആലോചിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ കസ്റ്റഡി നീട്ടി ചോദിക്കേണ്ടതില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇഡി കസ്റ്റഡിയില്‍ ആവശ്യപ്പെടാതിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
by Midhun HP News | Feb 24, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ചെമ്പൂര് ശ്രീ ആയിരവില്ലി ശിവപാർവതി ക്ഷേത്ര ഉത്സവ ഘോഷയാത്രയ്ക്കിടയിൽ സംഘർഷം. ഡാൻസ് കളിയ്ക്കുന്നതിനെ ചൊല്ലിയുള്ള വാക്ക് തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. മദ്യപിച്ചെത്തിയ ഒരു സംഘം ആൾക്കാരാണ് ഘോഷയാത്രയ്ക്കിടയിൽ സംഘർഷം സൃഷ്ടിച്ചത്. സംഘർഷം ഉണ്ടാക്കിയവർ ഘോഷയാത്ര അലങ്കോലപ്പെടുത്തുവാനും, അസഭ്യം വിളിച്ചുവെന്നും ക്ഷേത്ര ഭാരവാഹികൾ ആരോപിച്ചു. തുടർന്നു ക്ഷേത്ര ഭാരവാഹികളിൽ ഒരാളുടെ വീട് ആക്രമിക്കുകയും കാർ തല്ലിത്തകർക്കുകയും ചെയ്തുവെന്നും കാർ തല്ലി തകർത്തവർക്കെതിരെ കേസെടുത്തെങ്കിലും പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലന്നുമാണ് നാട്ടുകാർ പറയുന്നത്.

by Midhun HP News | Feb 24, 2023 | Latest News, കേരളം, ജില്ലാ വാർത്ത
മുദാക്കൽ പഞ്ചായത്ത് പൊതുകുളങ്ങളിലേയ്ക്കുള്ള മത്സ്യ വിത്ത് പഞ്ചായത്ത് പ്രസിഡന്റ് എ. ചന്ദ്രബാബു, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പള്ളിയറ ശശി, കൗൺസിലർ ബാദുഷാ എന്നിവർ കർഷകർക്ക് മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു.


by Midhun HP News | Feb 24, 2023 | Latest News, കേരളം, ജില്ലാ വാർത്ത
മികച്ച വില്ലേജ് ഓഫീസറായി തെരഞ്ഞെടുക്കപ്പെട്ടു ആലംകോട് വില്ലേജ് ഓഫീസിലെ ഭാമീദത്ത്. എസ്. ചാത്തമ്പറ സ്വദേശിയായ ഭാമീദത്ത് ആലംകോട് വില്ലേജിൽ ഒരു വർഷമായി വില്ലേജ് ഓഫീസറായി സേവനമനുഷ്ഠിക്കുന്നു. മുൻപ് പാലക്കാട് വടക്കഞ്ചേരി വില്ലേജോഫീസർ ആയിരുന്നു. ഭാര്യ സൗമ്യ പ്രൈവറ്റ് സ്കൂൾ ടീച്ചറാണ്. ഭഗത് ശിവദത്ത്, ഭവാഭാമീദത്ത് എന്നിവർ മക്കളാണ്.


by Midhun HP News | Feb 24, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആലംകോട് ഗവ.എൽ.പി.എസിന്റെ ഈ വർഷത്തെ വാർഷികാഘോഷം ‘നിറക്കൂട്ട് 2K23’ മാർച്ച് 15 ബുധനാഴ്ച ആലംകോട് ഹാരിസൺപ്ലാസയിൽ വച്ച് നടക്കുകയാണ്. സാംസ്കാരിക സമ്മേളനം, ആദരം, അവാർഡ് വിതരണം, സ്റ്റേജ് ഷോ, കലാവിരുന്ന്, ഘോഷയാത്ര തുടങ്ങി വൈവിദ്ധ്യമാർന്ന പരിപാടികൾ വാർഷികാഘോഷത്തിൽ ഉണ്ടാകും.


Recent Comments