മുൻകേരള സംസ്ഥാന ജനറൽ സെക്രട്ടറിയെ ആദരിച്ച് മന്ത്രി

മുൻകേരള സംസ്ഥാന ജനറൽ സെക്രട്ടറിയെ ആദരിച്ച് മന്ത്രി

മുൻകേരള സംസ്ഥാന ജനറൽ സെക്രട്ടറി ആർ അജിത് കുമാർ സർവ്വീസിൽ നിന്നും ഫെബ്രുവരി 28ന് വിരമിക്കുന്നു. 15 വർഷക്കാലം കേരള ഫയർ സർവ്വിസ് അസോസിയേഷൻ്റെ ജനറൽ സെക്രട്ടറിയായിരുന്നു ആർ. അജിത് കുമാർ. അജിത്കുമാറിന് തിരുവനന്തപുരം മേഖല നൽകിയ സ്നേഹാദരവ് കേരള ട്രാൻസ്പോർട്ട് വകുപ്പ് മന്ത്രി ആൻ്റണി രാജു നൽകി ആദരിച്ചു. തിരുവനന്തപുരം ഡി എഫ് ഒ സുരജ്, സംസ്ഥാന ജോയിൻ്റ് സെക്രട്ടറി ബിജു.എം, മേഖല സെക്രട്ടറി.ബൈജു.പി, പ്രസിഡൻ്റ് അനിൽകുമാർ, ട്രഷറർ മുഹമ്മദ് ഷഫീഖ്, സ്വാഗത സംഘം കൺവീനർ ആർ വി ഗോപകുമാർ എന്നിവർ പങ്കെടുത്തു. നെടുമങ്ങാട് ബ്ലോക്ക് പ്രസിഡൻ്റ് അമ്പിളിയാണ് ഭാര്യ.

‘മൾട്ടി ലാൻ​ഗ്വേജ് ഓഡിയോ’ എന്ന പുതിയ ഫീച്ചറുമായി യുട്യൂബ്

‘മൾട്ടി ലാൻ​ഗ്വേജ് ഓഡിയോ’ എന്ന പുതിയ ഫീച്ചറുമായി യുട്യൂബ്

സാൻഫ്രാൻസിസ്കൊ: യുട്യൂബിൽ ഇനി ഭാഷയുടെ അതിർവരമ്പില്ലാതെ വീഡിയോ ആസ്വദിക്കാം. ഭാഷ മനസിലാകാത്തതിനെ തുടർന്ന് കാണാതെ മാറ്റിവെച്ച വിഡിയോകൾ ഇനി നിങ്ങൾക്ക് മനസിലാകുന്ന ഭാഷയിൽ കേട്ട് ആസ്വദിക്കാനുള്ള ‘മൾട്ടി ലാൻ​ഗ്വേജ് ഓഡിയോ’ എന്ന പുതിയ ഫീച്ചർ പരിചയപ്പെടുത്തി യുട്യൂബ്. സബ്‌ടൈറ്റിൽ മാറ്റുന്നത് പോലെ ഇനി ഓഡിയോയും മാറ്റാൻ സാധിക്കുമെന്നതാണ് ഈ ഫീച്ചറിന്റെ ​ഗുണം. യുട്യൂബ് സെറ്റിങ്‌സിൽ പോയി ക്ലിക്ക് ചെയ്‌താൽ ഓ‍ഡിയോ ട്രാക്ക് എന്ന ഓപ്‌ഷൻ ഉണ്ടാകും അത് പരിശോധിച്ചാൽ ഏതൊക്കെ ഭാഷകളിൽ വീഡിയോ കേൾക്കാമെന്ന് അറിയാൻ സാധിക്കും.

കഴിഞ്ഞ ഒരു വർഷത്തെ പരീക്ഷണത്തിനൊടുവിലാണ് യുട്യൂബ് പുതിയ ഫീച്ചർ പരിചയപ്പെടുത്തുന്നത്. നാൽപ്പതോളം ഭാഷകളിൽ ഡബ് ചെയ്‌ത് 3,500 വീഡിയോകൾ ഇതുവരെ അപ്‌ലോഡ് ചെയ്‌തിട്ടുണ്ടെന്ന് യുട്യൂബ് അറിയിച്ചു. ഡബ് ചെയ്‌ത വീഡിയോ കാഴ്ചക്കാർക്കിടയിൽ വലിയ സ്വീകാര്യത കിട്ടുമെന്നാണ് പ്രതീക്ഷ. കണക്കുകൾ പരിശോധിച്ചപ്പോൾ കഴിഞ്ഞ ഒരു മാസം ഡബ് വീഡിയോ കാണുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ടെന്നും യുട്യൂബ് അറിയിച്ചു.
‘സബ് ടൈറ്റിൽ എഡിറ്റർ’ എന്ന ടൂൾ ഉപയോ​ഗിച്ച് ക്രിയേറ്റർമാർക്ക് ഓഡിയോ ട്രാക്ക് ഇടാനാകും. യുട്യൂബിൽ നേരത്തെ അപ്‌ലോഡ് ചെയ്‌ത വീഡിയോയിലും ഇത്തരത്തിൽ ഡബ് ചെയ്‌ത് വീണ്ടും അപ്‌ലോഡ് ചെയ്യാനുള്ള സൗകര്യമുണ്ടെന്നും യുട്യൂബ് അറിയിച്ചു.

പുരയിടത്തിന് തീയിട്ട് പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാൾ മരണപെട്ടു

പുരയിടത്തിന് തീയിട്ട് പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാൾ മരണപെട്ടു

വർക്കല: പുരയിടത്തിന് തീയിട്ട് പൊള്ളലേറ്റ നിലയിൽ ചികിത്സയിലായിരുന്നയാൾ മരണപെട്ടു. വർക്കല പുന്നമൂട് സ്വദേശി വിക്രമൻ നായരാണ് (74) പൊള്ളലേറ്റ് മരിച്ചത്. 74 വയസ്സുണ്ട്. തീ അണയ്ക്കാൻ എത്തിയ ഫയർഫോഴ്സ് ജീവനക്കാരൻ കണ്ടത് പൊള്ളലേറ്റ് കിടക്കുന്ന അച്ഛനെ. ഇന്നലെ രാവിലെ 11 മണിയോടെ വർക്കല പുന്നമൂട് ഐഐടിക്ക് സമീപം പുരയിടത്തിൽ തീ പടരുന്നതായി നാട്ടുകാർ വിവരം അറിയിച്ചത് അനുസരിച്ചാണ് അഗ്നിശമന സേന സ്ഥലത്ത് എത്തിയത്.

തീ കെടുത്തുന്നതിനിടയിലാണ് ഫയർമാൻ വിഷ്ണു പുരയിടത്തിലെ മാവിന്‍റെ ചുവട്ടിൽ തന്‍റെ പിതാവ് വിക്രമൻ നായരെ പൊള്ളലേറ്റ നിലയിൽ കാണുന്നത്. മുഖവും കാലും ഉൾപ്പെടെ ശരീരമാസകലം പൊള്ളലേറ്റിരുന്നു. ഉടൻ ഇദ്ദേഹത്തെ 108 ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിലേക്ക് എത്തിച്ചു. ആന്തരികാവയവങ്ങൾക്ക് പൊള്ളലേറ്റ വിക്രമൻ നായർ രാത്രി എട്ട് മണിയോടെ മരിക്കുകയായിരുന്നു. ഇദ്ദേഹം രാവിലെ പുരയിടത്തിന്റെ റോഡ്‌ ഭാഗം വൃത്തിയാക്കി തീ ഇടുകയായിരുന്നു എന്ന് നാട്ടുകാർ പറയുന്നു. റോഡരികിൽ കൂട്ടിയിട്ട പുല്ലിൽ തീ ഇടുകയും ഇത് പുരയിടത്തിലെ പുല്ലിലേക്ക് പടരുകയുമായിരുന്നു. ഇതിനിടയിൽ അബദ്ധത്തിൽ അകപ്പെട്ട് പോവുകയോ ബോധരഹിതനാവുകയോ ചെയ്തതായിരിക്കാം എന്നാണ് ഫയർഫോഴ്‌സിന്‍റെ നിഗമനം.

അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി ഇന്ന് ഏറത്ത് ശ്രീ ഭദ്രാ ദുർഗ്ഗാ ദേവി ക്ഷേത്രത്തിൽ എത്തും

അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി ഇന്ന് ഏറത്ത് ശ്രീ ഭദ്രാ ദുർഗ്ഗാ ദേവി ക്ഷേത്രത്തിൽ എത്തും

മുരുക്കുംപുഴ ഏറത്ത് ശ്രീ ഭദ്രാ ദുർഗ്ഗാ ദേവി ക്ഷേത്രത്തിൽ കുംഭ-മകയിരം മഹോത്സവത്തിനു തുടക്കമായി. മഹോത്സവത്തോടനുബബന്ധിച്ച് ഒന്നാം ദിവസമായ ഇന്ന് വൈകുന്നേരം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി ദർശനത്തിനായി എത്തുന്നു.

കായികമേളയുടെ ഉദ്ഘാടനം നടന്നു

കായികമേളയുടെ ഉദ്ഘാടനം നടന്നു

ആറ്റിങ്ങൽ: ഗവൺമെന്റ് കോളേജ് യൂണിയന്റെയും, ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച വാർഷിക കായികമേളയുടെ ഉദ്ഘാടനം കേരള ക്രിക്കറ്റ് അസോസിയേഷന്റെ ജോ. സെക്രട്ടറി ബിനീഷ് കോടിയേരി നിർവഹിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ.എസ്.അനിത അധ്യക്ഷയായിരുന്നു. സ്റ്റാഫ് അഡ്വൈസർ ഡോ. പ്രദീപ്കുമാർ, കോളേജ് യൂണിയൻ കൗൺസിലർ വിജയ് വിമൽ, ജനറൽ സെക്രട്ടറി അമൽ രാജ് സ്പോർട്സ് ക്ലബ് സെക്രട്ടറി വിഷ്ണു. വി എന്നിവർ സംസാരിച്ചു. ഫിസിക്കൽ എജുക്കേഷൻ ഡയറക്ടർ അരുൺ ദേവ് സ്വാഗതവും കോളേജ് യൂണിയൻ ചെയർമാൻ സുർജിത്ത് നന്ദിയും രേഖപ്പെടുത്തി. രണ്ടുദിവസം നീണ്ടുനിൽക്കുന്ന കായികമേളയിൽ ഡിപ്പാർട്ട്മെന്റ് തലത്തിൽ വിദ്യാർഥികൾ പങ്കെടുക്കും.

കടയ്ക്കാവൂർ ഉപതിരഞ്ഞെടുപ്പ് : പ്രചരണപരിപാടികൾക്കായ് മന്ത്രി പി.എ മുഹമ്മദ് റിയാസ് എത്തി

കടയ്ക്കാവൂർ ഉപതിരഞ്ഞെടുപ്പ് : പ്രചരണപരിപാടികൾക്കായ് മന്ത്രി പി.എ മുഹമ്മദ് റിയാസ് എത്തി

കടയ്ക്കാവൂർ ഉപതിരഞ്ഞെടുപ്പിന്റെ പ്രചരണപരിപാടികളുടെ ഭാഗമായാണ് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് എത്തിയത്. കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്ത്‌ വാർഡ് 12 ഉപതിരഞ്ഞെടുപ്പ് ഇടതു മുന്നണി സ്ഥാനാർഥി ബീന രാജീവിനെ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടുള്ള പൊതുയോഗം പൊതുമരാമത്ത് ടുറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ്‌ റിയാസ് ഉദ്ഘാടനം ചെയ്തു. എൽഡിഎഫ് ചെയർമാൻ ഷിബു അധ്യക്ഷത വഹിച്ച യോഗത്തിൽ എൽഡിഎഫ് കൺവീനറും സിപിഐഎം കടയ്ക്കാവൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ അഫ്സൽ മുഹമ്മദ് സ്വാഗതം പറഞ്ഞു.സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ രാമു, ആറ്റിങ്ങൽ എംഎൽഎ ഒ.എസ് അംബിക തുടങ്ങിയവർ യോഗം അഭിവാദ്യം ചെയ്ത് സംസാരിച്ചു.

സിപിഎം ജില്ലാ കമ്മിറ്റി അംഗങ്ങളായ ആർ സുഭാഷ്, അഡ്വക്കേറ്റ് ഷൈലജാ ബീഗം, ഏര്യാ സെക്രട്ടറി അഡ്വ എസ്. ലെനിൻ, ഉദയ, സിപിഐഎം കടയ്ക്കാവൂർ ലോക്കൽ കമ്മിറ്റി അംഗം ഷീല തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.