പ്രഹസിന് ഡി.വൈ.എഫ്.ഐ യുടെ സ്നേഹോപഹാരം

പ്രഹസിന് ഡി.വൈ.എഫ്.ഐ യുടെ സ്നേഹോപഹാരം

മുംബൈ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിന്റെ മികച്ച ഹ്രസ്വ ചിത്രത്തിനുള്ള ഇരട്ട അവാർഡ് കരസ്ഥ മാക്കിയ പ്രഹസിനെ ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. മേഖല സെക്രട്ടറി സുഖിൽ, പ്രസിഡന്റ്‌ പ്രശാന്ത് മങ്കാട്ടു, മേഖല കമ്മിറ്റി അംഗം സുജിൻ, ആറ്റിങ്ങൽ ടൗൺ യൂണിറ്റ് സെക്രട്ടറി ബിബിൻ, യൂണിറ്റ് കമ്മിറ്റി അംഗം ആദർശ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

‘അഭിഭാഷക ക്ഷേമനിധി 25 ലക്ഷം രൂപയാക്കി ഉയർത്തണം’; ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ്

‘അഭിഭാഷക ക്ഷേമനിധി 25 ലക്ഷം രൂപയാക്കി ഉയർത്തണം’; ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ്

അഭിഭാഷക ക്ഷേമനിധി 25 ലക്ഷം രൂപയാക്കി ഉയർത്തണമെന്നും ക്ഷേമനിധിയിൽ അംഗങ്ങളാകാൻ താമസിച്ചവർക്ക് പൂർണ്ണമായ മുൻ കാല പ്രാബല്യം അനുവദിക്കണമെന്നും ജൂനിയർ അഭിഭാഷകർക്കുള്ള സ്റ്റൈപെൻ്റ് അനുവദിക്കുന്നതിന് ആൾ ഇന്ത്യാ ബാർ എക്സാം (AIBE) വിജയിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കണമെന്നും AIBE തന്നെ നിർത്തലാക്കണമെന്നും കേരളാ സ്റ്റേറ്റ് ലീഗൽ സർവ്വീസസ് അതോറിറ്റി ആരംഭിച്ച ഡിഫൻസ് കൗൺസൽ നിയമനം പിൻവലിക്കണമെന്നും ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് (IAL) ആറ്റിങ്ങൽ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. കേരളത്തിലാകമാനം അഭിഭാഷകർക്കെതിരെ പോലീസ് നടത്തി വരുന്ന അതിക്രമങ്ങളിൽ സമ്മേളനം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

അഡ്വ. എസ് രാധാകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം ജില്ലാ സെക്രട്ടറി അഡ്വ. പ്രിജിസ് ഫാസിൽ ഉദ്ഘാടനം ചെയ്തു. അഡ്വ. എസ് എൽ സജി, അഡ്വ. എ എസ് വിജയകുമാർ, അഡ്വ: മുഹമ്മദ് മുഹസിൻ, അഡ്വ: പി ആർ രാജീവ്, അഡ്വ. കെ ആർ രാജ് മോഹൻ, അഡ്വ. ഡി അനിൽകുമാർ എന്നിവർ പങ്കെടുത്തു. പുതിയ ഭാരവാഹികളായി അഡ്വ. എസ് രാധാകൃഷ്ണൻ (പ്രസിഡൻ്റ്), അഡ്വ. എസ് എസ് സുരേഷ് (വൈസ് പ്രസിഡൻ്റ്), അഡ്വ. ഡി. അനിൽകുമാർ (സെക്രട്ടറി), അഡ്വ. എ നിസാർ, അഡ്വ. എം റഹിം (ജോയിൻ്റ് സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു.

ഷോർട് ഫിലിം & ഡോക്യൂമെന്ററി ഫിലിം ഫെസ്റ്റിവലിൽ ആറ്റിങ്ങൽ സ്വദേശിയ്ക് ഇരട്ട നേട്ടം

ഷോർട് ഫിലിം & ഡോക്യൂമെന്ററി ഫിലിം ഫെസ്റ്റിവലിൽ ആറ്റിങ്ങൽ സ്വദേശിയ്ക് ഇരട്ട നേട്ടം

ഷോർട് ഫിലിം & ഡോക്യൂമെന്ററി ഫിലിം ഫെസ്റ്റിവലിൽ ആറ്റിങ്ങൽ സ്വദേശിയ്ക് ഇരട്ട നേട്ടം. ആറ്റിങ്ങൽ സ്വദേശിയായ പ്രഹസ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് പുരസ്കാരത്തിനർഹമായത്. ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സോഷ്യൽ സയൻസ് സംഘടിപ്പിച്ച 12th Cut.In നാഷണൽ സ്റ്റുഡന്റസ് ഷോർട് ഫിലിം ആൻഡ് ഡോക്യൂമെന്ററി ഫിലിം ഫെസ്റ്റിവലിൽ കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വിഷ്വൽ സയൻസ് & ആർസിനാണ് രണ്ട് സുവർണ്ണ പുരസ്കാരം. മികച്ച ഹ്രസ്വ ചിത്രം, മികച്ച എഡിറ്റർ എന്നീ വിഭാഗത്തിലാണ് പുരസ്കാരം. പ്രഹസ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം എഡിറ്റ്‌ ചെയ്തത് ആരിത്ര മജുംധാർ ആണ്. ആറ്റിങ്ങൽ പ്രഹസിൽ പ്രസന്നകുമാരന്റെയും ഉഷ കുമാരിയുടേയും മകനാണ് പ്രഹസ്. ബാംഗ്ലൂർ ഇൻഫോസിസിൽ കമ്മ്യൂണിക്കേഷൻ ഡിസൈനറാണ്‌ ഇദ്ദേഹം. പ്രമദ സഹോദരിയാണ്.

അവാർഡുകളും സ്ക്രീനിംഗും

ശിക്ഷ (2021)

മികച്ച സ്റ്റുഡന്റ് ഷോർട്ട്, ഏഷ്യൻ ഫിലിം ഫെസ്റ്റിവൽ, ലോസ് ആഞ്ചലസ് ഹോളിവുഡ്, യുഎസ്എ

മികച്ച കാമ്പസ് ഫിലിം, പതിമൂന്നാമത് പഞ്ചചന്യം ഇന്റർനാഷണൽ ഷോർട്ട് ഫിലിം ആൻഡ് ഡോക്യുമെന്ററി ഫെസ്റ്റിവൽ, കേരളം, ഇന്ത്യ

മികച്ച സ്റ്റുഡന്റ് ഫിലിം അവാർഡ്, സെർബസ്റ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, റിപ്പബ്ലിക് ഓഫ് മോൾഡോവ

മികച്ച മീഡിയം ലെങ്ത് ഫിലിം അവാർഡ്, സിപോണ്ടം ആർത്വസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, പുഗ്ലിയ, ഇറ്റലി

മികച്ച സംവിധായകൻ, ആറാമത് ന്യൂജേഴ്‌സി ഇന്ത്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, യുഎസ്എ

മികച്ച അഭിനേതാക്കൾക്കുള്ള അവാർഡ്, ദി ചിൽഡ്രൻസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് വെയിൽസ്, യുകെ

ഔഗാ കോട്ട് കോർട്ട്, ബുർക്കിന ഫാസോ

മുംബൈ ഇന്റർനാഷണൽ ഷോർട്ട് ഫിലിം ആൻഡ് ഡോക്യുമെന്ററി ഫെസ്റ്റിവൽ, ഇന്ത്യ

ഫ്രാഗ്മെന്റ്സ് ഫെസ്റ്റിവൽ, ലണ്ടൻ, യുകെ

ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബൺ, ഓസ്‌ട്രേലിയ

ജക്കാർത്ത ഫിലിം വീക്ക്, ജക്കാർത്ത, ഇന്തോനേഷ്യ

ജാക്വസ് ടാറ്റി അവാർഡുകൾ, കാസ്റ്റിലോൺസ്, നോവൽ-അക്വിറ്റൈൻ, ഫ്രാൻസ്

അഞ്ചാം വാർഷിക സിഗ്മണ്ട് ഫ്രോയിഡ് ഫിലിം ഫെസ്റ്റിവൽ ആൻഡ് ചലഞ്ച്, യൂണിവേഴ്സിറ്റി മാൾ കോർട്ട്, ടാമ്പ, ഫ്ലോറിഡ, യുഎസ്എ

മെറ്റാ ഫിലിം ഫെസ്റ്റ്, ദുബായ്, യു.എ.ഇ

കുട്ടികൾക്കും കൗമാരക്കാർക്കുമുള്ള ഓഡിയോവിഷ്വൽ പ്രൊഡക്ഷൻ അന്താരാഷ്ട്ര ഉത്സവം കോലിബ്രി, ലാ പാസ്, ബൊളീവിയ

ഇന്റർനാഷണൽ ഫിലിം സ്കൂൾ ഫെസ്റ്റിവൽ ടെറ്റുവാൻ, മൊറോക്കോ

ഫെസ്റ്റിവൽ ഡി സിനി കുന്തുർനാവി, ഇക്വഡോർ

ജനീവ ഡൗൺടൗൺ ഫിലിം ഫെസ്റ്റിവൽ, യുഎസ്എ

നോർവാക്ക് ഫിലിം ഫെസ്റ്റിവൽ, യുഎസ്എ

ചിറയിൻകീഴ്, വർക്കല ബ്ലോക്ക് പഞ്ചായത്തുകളിലെ  ഓംബുഡ്‌സ്മാൻ സിറ്റിങ് ഫെബ്രുവരി 27-ന്

ചിറയിൻകീഴ്, വർക്കല ബ്ലോക്ക് പഞ്ചായത്തുകളിലെ ഓംബുഡ്‌സ്മാൻ സിറ്റിങ് ഫെബ്രുവരി 27-ന്

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെയും ചിറയിൻകീഴ്, വർക്കല ബ്ലോക്ക് പഞ്ചായത്തുകളിലെ ഓംബുഡ്‌സ്മാൻ സിറ്റിങ് 27-ന് നടക്കും. ചിറയിൻകീഴിൽ രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിലും വർക്കലയിൽ ഉച്ചയ്ക്ക് രണ്ടുമുതൽ നാലുവരെ വർക്കല ബ്ലോക്ക് പഞ്ചായത്തിലും നടക്കും. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെട്ട അഞ്ചുതെങ്ങ്, ചിറയിൻകീഴ്, കടയ്ക്കാവൂർ, കിഴുവിലം, മുദാക്കൽ, വക്കം എന്നീ ഗ്രാമപ്പഞ്ചായത്തുകളിലെയും വർക്കല ബ്ലോക്കിലെ ചെമ്മരുതി. ചെറുന്നിയൂർ, ഇടവ, ഇലകമൺ, മണമ്പൂർ, ഒറ്റൂർ, വെട്ടൂർ എന്നീ ഗ്രാമപഞ്ചായത്തുകളിലെയും തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ, ഗുണഭോക്താക്കൾ, മേറ്റുമാർ, ജനപ്രതിനിധികൾ, ജീവനക്കാർ, പൊതുപ്രവർത്തകർ എന്നിവർക്കും പ്രധാനമന്ത്രി ആവാസ് യോജന ഭവന പദ്ധതി ഗുണഭോക്താക്കൾക്കും പരാതികളും നിർദേശങ്ങളും ഓംബുഡ്‌സ്മാനെ നേരിട്ട് അറിയിക്കാം.

ചിറയിൻകീഴിൽ വീട്ടമ്മ ട്രെയിൻ തട്ടി മരിച്ചു

ചിറയിൻകീഴിൽ വീട്ടമ്മ ട്രെയിൻ തട്ടി മരിച്ചു

ചിറയിൻകീഴ്: ചിറയിൻകീഴിൽ വീട്ടമ്മ ട്രെയിൻ തട്ടി മരിച്ചു. ചിറയിൻകീഴ് തിട്ടയിൽ മുക്ക് പൂവിളാകത്ത് വിളയിൽ വീട്ടിൽ പ്രിയ (42) ആണ് മരണപ്പെട്ടത്. കഴിഞ്ഞദിവസം വൈകുന്നേരം അഞ്ചര മണിയോടെയായിരുന്നു സംഭവം. റെയിൽവേ ട്രാക്ക് മുറിച്ചു കടന്ന് വീട്ടിലേയ്ക്ക് പോകുന്ന വഴിയാണ് അപകടം നടന്നത്.

ആറ്റിങ്ങൽ സ്വദേശിനി നിർമ്മിച്ച ചിത്രം ‘പള്ളിമണി’ ഇന്ന് മുതൽ തിയേറ്ററുകളിൽ

ആറ്റിങ്ങൽ സ്വദേശിനി നിർമ്മിച്ച ചിത്രം ‘പള്ളിമണി’ ഇന്ന് മുതൽ തിയേറ്ററുകളിൽ

തിരുവനന്തപുരം: ആറ്റിങ്ങൽ സ്വദേശി ലക്ഷ്മി അരുൺ മേനോൻ നിർമ്മിച്ച ചിത്രം പള്ളിമണി ഇന്ന് തിയേറ്ററുകളിലേക്ക് എത്തുന്നു. 14 വർഷത്തിനുശേഷം നിത്യ ദാസ് വീണ്ടും നായിക പദവിയിലേക്ക് എത്തുന്ന ചിത്രം കൂടിയാണിത്. നിത്യയെ കൂടാതെ ശ്വേതാമേനോൻ രണ്ട് വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പള്ളി മണി സംവിധാനം ചെയ്തിരിക്കുന്നത് ഇത് പ്രശസ്ത കലാസംവിധായകൻ അനിൽകുമ്പഴയാണ്.

പ്രേക്ഷകരെ ഭയത്തിന്റെ മുൾമുനയിൽ നിർത്തിക്കൊണ്ട് പള്ളിമണിയുടെ ട്രെയിലർ വൈറലായിരുന്നു. തികച്ചും ഭയാനകമായ അന്തരീക്ഷം സൃഷ്ടിക്കാൻ ട്രെയിലറിന് സാധിച്ചിരുന്നു. തികച്ചും ഹൊറർമൂഡിൽ ചിത്രീകരിച്ചിരിക്കുന്ന ചിത്രം റിലീസിന് തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. ഗർഭിണികളും ഹൃദ് രോഗികളും സിനിമ കാണരുത് എന്നാണ് അണിയറ പ്രവർത്തകരുടെ പോസ്റ്റർ ചിത്രത്തിൽ പേടിപ്പെടുത്തുന്ന ദൃശ്യങ്ങൾ കൂടുതൽ അടങ്ങിയിട്ടുണ്ട് എന്നാണ് ട്രെയിലർ നൽകുന്ന സൂചന. യു/എ സർട്ടിഫിക്കറ്റ് നേടിയ ചിത്രം ഫെബ്രുവരി 24 ന് റിലീസ് ചെയ്യും.