by Midhun HP News | Feb 17, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭൂകമ്പം. കത്രയില്‍ വെള്ളിയാഴ്ച രാവിലെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂകമ്പമാപിനിയില്‍ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. വെള്ളിയാഴ്ച രാവിലെ അഞ്ചുമണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൗമോപരിതലത്തില്‍ നിന്ന് പത്തുകിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. കത്രയുടെ കിഴക്ക് ഭാഗത്ത് 97 കിലോമീറ്റര്‍ അകലെയാണ് പ്രഭവകേന്ദ്രം. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
by Midhun HP News | Feb 16, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കാട്ടാക്കട മാർക്കറ്റ് റോഡിൽ ശ്രീകൃഷ്ണപുരം റോഡിന് സമീപത്തെ കൊടും വളവിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഇരു ബൈക്കുകളിലും സഞ്ചരിച്ചവർക്ക് ഗുരുതര പരിക്കേറ്റു. ആനപ്പാറ സ്വദേശി ശിവൻകുട്ടിയും കാട്ടാക്കട സ്വദേശി അജ്മലും സഞ്ചരിച്ച വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. ഇവരിൽ ഒരാളുടെ വാഹനം മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് കൂട്ടിയിടിച്ചത്. ഒരു വാഹനം വേഗതയിലും ആയിരുന്നു .


അജ്മൽ കാട്ടാക്കടയിൽ നിന്നും പൂവച്ചൽ ഭാഗത്തേക്കും ശിവൻകുട്ടി പൂവച്ചൽ ഭാഗത്തുനിന്ന് കാട്ടാക്കടയിലേക്ക് വരികയായിരുന്നു ഓടിയെത്തിയ സമീപവാസികളും വഴിയാത്രക്കാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി പോലീസിനെയും ആംബുലൻസിനെയും വിവരമറിയിച്ചു. ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശിവൻകുട്ടിയുടെ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. ഇയാളുടെ ഒരു കണ്ണിന് തകരാറുമുണ്ട്. അജ്മലിനും കാര്യമായ പരിക്കുകൾ ഉണ്ട്. കൂടുതൽ വിവരം ലഭ്യമായിട്ടില്ല.
by Midhun HP News | Feb 16, 2023 | Latest News, കേരളം, ജില്ലാ വാർത്ത
വർക്കല എസ് എൻ കോളേജിലെ വിദ്യാർത്ഥികൾ തമ്മിലുള്ള സഘർഷത്തിൽ കോളേജിന് പുറത്തുനിന്നും ഉള്ളവർ ആക്രമണം നടത്തിയെന്ന് പറയപ്പെടുന്നു. വിദ്യാർഥികൾക്ക് തലയ്ക്കും കൈയ്ക്കും ഗുരുതര പരിക്കുണ്ട്. അഖിൽ മുഹമ്മദ്, വിപിൻ സിബിൻ, ശ്രീമോൻ, ആഷിക് തുടങ്ങിയവർക്കാണ് പരിക്കേറ്റത്. ഇവരെ താലൂക് ആശുപത്രിയിൽ ചികിസ്തയിലാണ്. കത്തി കൊണ്ട് കുത്തുകയും കമ്പി പാര കൊണ്ട് തലയ്ക്കടിക്കുകയും ചെയ്തുവെന്നാണ് പരിക്കേറ്റ വിദ്യാർഥികൾ പറയുന്നത്.


by Midhun HP News | Feb 16, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: കന്നട ചിത്രം കാന്താര സിനിമയിലെ വരാഹരൂപം ഗാനവുമായി ബന്ധപ്പെട്ട് എതിർകക്ഷിയായ നടൻ പൃഥ്വിരാജിനെതിരായ തുടർ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. തങ്ങളുടെ സംഗീതം മോഷ്ടിച്ചാണ് ചിത്രത്തിൽ ഗാനമൊരുക്കിയതെന്നാരോപിച്ച് പ്രശസ്ത മ്യൂസിക് ബാൻഡായ തൈക്കൂടം ബ്രിഡ്ജാണ് നിയമനടപടി തുടങ്ങിയിരുന്നത്. പൃഥ്വിരാജ് സുകുമാരൻ ഉൾപ്പെട്ട കമ്പനിക്കായിരുന്നു സിനിമയുടെ കേരളത്തിലെ വിതരണാവകാശം. ഇതാണ് പൃഥ്വിരാജിനെതിരായ നിയമ നടപടികൾക്ക് കാരണം.

അനുവാദമില്ലാതെയാണ് തങ്ങൾ ചിട്ടപ്പെടുത്തിയ സംഗീതം സിനിമയ്ക്കായി ഉപയോഗിച്ചതെന്നാണ് തൈക്കൂടം ബ്രിഡ്ജിന്‍റെ ആരോപണം. കപ്പ ടിവിക്ക് വേണ്ടി നവരസം എന്ന ആൽബത്തിൽ നിന്നുളള മോഷണമാണ് കാന്താരയിലെ ഗാനമെന്നായിരുന്നു പരാതി. എന്നാൽ കാന്താര സിനിമയിലെ വരാഹ രൂപം എന്ന ഗാനം മോഷണമല്ലെന്നാണ് സിനിമയുടെ അണിയറ പ്രവർത്തകർ ആവർത്തിക്കുന്നത്. ഗാനം യഥാർത്ഥ നിർമ്മിതി തന്നെയാണെന്ന് സംവിധായകൻ ഋഷഭ് ഷെട്ടി പറഞ്ഞു.

പകർപ്പവകാശ ലംഘന കേസിൽ കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷനിൽ മൊഴി നൽകാനെത്തിയപ്പോഴായിരുന്നു സംവിധായകന്റെ പ്രതികരണം. രണ്ടുദിവസമായി നടന്ന ചോദ്യം ചെയ്യലിൽ കാര്യങ്ങൾ മുഴുവൻ പൊലീസിനെ അറിയിച്ചെന്നും സംവിധായകൻ പറഞ്ഞു. സംവിധായകനും നിർമ്മാതാവ് വിജയ് കിരഗന്തൂരൂം ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് ഇരുവരും കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷനിലെത്തിയത്.
by Midhun HP News | Feb 16, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കല്‍പ്പറ്റ: തമിഴ്നാട്ടിൽ നിന്ന് ദീപാവലി അവധിക്ക് വയനാട്ടിലെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. പനമരം കുന്നുമ്മല്‍ വീട്ടില്‍ അശ്വന്ത് (19) നെയാണ് പനമരം പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നാണ് നടപടി. കരിമ്പുമ്മല്‍ ചുണ്ടക്കുന്നിലെ ബന്ധുവീട്ടിലേക്ക് വിരുന്നെത്തിയതായിരുന്നു പെണ്‍കുട്ടി. പെണ്‍കുട്ടി വിവരം അറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസെടുത്ത പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. വൈദ്യ പരിശോധനയ്ക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്തി മാനന്തവാടി പോക്‌സോ പ്രത്യേക കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.


by Midhun HP News | Feb 16, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഭക്ഷ്യസംരംഭകർക്കും പാചകത്തൊഴിലാളികൾക്കും ട്രെയിനിംഗ് ഫെബ്രുവരി 24ന്.
ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് പൂർണ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താൻ കർശന നിർദേശങ്ങളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്. നിലവിലുള്ളതും താത്കാലികമായി തുടങ്ങുന്നതുമായ ഭക്ഷണശാലകൾ ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചുമാത്രമേ പ്രവർത്തിക്കാൻ പാടുള്ളുവെന്ന് ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മീഷർ നിർദേശിച്ചു. ഭക്ഷ്യസുരക്ഷ ലൈസൻസ് / രജിസ്ട്രേഷൻ എല്ലാ ഭക്ഷണസ്ഥാപനങ്ങളും പ്രദർശിപ്പിക്കണം. ജീവനക്കാരുടെ മെഡിക്കൽ ഫിറ്റ്‌നെസ് സർട്ടിഫിക്കറ്റ് സ്ഥാപനങ്ങളിൽ സൂക്ഷിക്കണമെന്നും ആയത് പരിശോധനവേളയിൽ ഹാജരാക്കണമെന്നും നിർദേശമുണ്ട്.

ഭക്ഷ്യസംരംഭകർക്കും പാചകത്തൊഴിലാളികൾക്കുമായി ഭക്ഷ്യസുരക്ഷാ വകുപ്പ് ഫെബ്രുവരി 24ന് നടത്തുന്ന പരിശീലനപരിപാടിയിൽ ഭക്ഷ്യസംരംഭകർ നിർബന്ധമായും പങ്കെടുക്കണമെന്നാണ് നിർദേശം. ഇതിനായി സംരംഭകന്റെ പേര്, ഫോൺനമ്പർ, ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷൻ നമ്പർ, ആധാർ നമ്പർ എന്നിവ fsonemomcircle@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ നൽകി രജിസ്റ്റർ ചെയ്യണം. ഉത്സവത്തോടനുബന്ധിച്ച് അന്നദാനം, ലഘുഭക്ഷണം, ശീതളപാനീയവിതരണം, ദാഹജലവിതരണം എന്നിവ നടത്തുന്ന സ്ഥാപനങ്ങളും സംഘടനകളും വ്യക്തികളും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ രജിസ്ട്രേഷൻ, അക്ഷയകേന്ദ്രങ്ങൾ വഴി മുൻകൂട്ടി എടുക്കണം. നിശ്ചിത ഫീസ് ഇതിനായി ഈടാക്കും.
ഹോട്ടൽ / റസ്റ്ററന്റ് ഉടമകൾ ഭക്ഷണം തയാറാക്കുന്നതിനായി അസംസ്‌കൃത വസ്തുക്കൾ വാങ്ങുന്നവരുടെ രജിസ്റ്റർ സൂക്ഷിക്കേണ്ടതും അസംസ്‌കൃത വസ്തുക്കൾ വിതരണം ചെയ്യുന്ന ഫുഡ് ബിസിനസ് ഓപ്പറേറ്റർമാർക്ക് ഭക്ഷ്യസുരക്ഷ ലൈസൻസ് / രജിസ്‌ട്രേഷൻ ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുമാണ്. ഭക്ഷണം തയാറാക്കുന്ന സ്ഥലവും പരിസരവും വൃത്തിയുള്ളതായിരിക്കണം. തൊഴിലാളികൾ വ്യക്തിശുചിത്വം പാലിക്കണം. അടുക്കളഭാഗത്തുള്ള ഓടകളിലോ തറയിലോ വെള്ളം കെട്ടി നിൽക്കരുത്. ഖരമാലിന്യങ്ങൽ അടപ്പോടുകൂടിയ പാത്രങ്ങളിൽ സൂക്ഷിക്കണം.

പാഴ്‌സൽ നൽകുവാൻ, ഫുഡ് ഗ്രേഡ് പാക്കിംഗ് വസ്തുക്കൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളു. പാഴ്‌സൽ പൊതികളിൽ ഭക്ഷണം തയാറാക്കിയ സമയം, ഉപയോഗിക്കാൻ കഴിയുന്ന തിയതി, സമയ പരിധി എന്നിവ രേഖപ്പെടുത്തണം. നിശ്ചിത ഗുണനിലവാരമുള്ളതും കൃത്യമായ ലേബൽ രേഖപ്പെടുത്തിയതുമായ ഭക്ഷ്യവസ്തുക്കൾ പൊങ്കാല നിവേദ്യത്തിനായി ഉപയോഗിക്കണം. കൃത്യമായ വിവരങ്ങൾ ഇല്ലാത്ത പായ്ക്കറ്റ് ഭക്ഷ്യവസ്തുക്കൾ, മിഠായികൾ, പഞ്ഞി മിഠായികൾ എന്നിവ വിൽക്കാൻ പാടില്ല. ഭക്ഷ്യവസ്തുക്കൾ തുറന്ന് വെച്ച് വിൽക്കരുത്.
അന്നദാനം ചെയ്യുന്നവർ, പാചകത്തിന് ഉപയോഗിക്കുന്നത് ശുദ്ധജലവും വൃത്തിയുള്ള പാത്രങ്ങളുമാണെന്ന് ഉറപ്പുവരുത്തണം. പാചകം ചെയ്യുന്നയാൾക്ക് സാംക്രമിക രോഗങ്ങളില്ലെന്നും പാചകത്തിനുപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കൾ ഗുണനിലവാരമുള്ളതാണെന്നും ഉറപ്പുവരുത്തണം.
ശീതളപാനീയങ്ങളിൽ ശുദ്ധജലം ഉപയോഗിച്ച് നിർമിച്ച ഐസ് വേണം ഉപയോഗിക്കാൻ. ഫ്രീസർ, ഐസ് ബോക്‌സ്, വൃത്തിയുള്ള പാത്രങ്ങൾ എന്നിവയിൽ മാത്രമേ ഐസ് സൂക്ഷിക്കാൻ പാടുള്ളൂ. പാകം ചെയ്ത ഭക്ഷണസാധനങ്ങൾ നിശ്ചിത ഊഷ്മാവിൽ സൂക്ഷിക്കേണ്ടതും വൃത്തിയുള്ള ചുറ്റുപാടിൽ മാത്രം വിതരണം ചെയ്യേണ്ടതുമാണ്. ഹോട്ടലുകളിൽ, ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റിലേക്കുള്ള 1800 425 1125 എന്ന ടോൾഫ്രീ നമ്പർ പ്രദർശിപ്പിക്കണം. ഭക്ഷണവുമായി ബന്ധപ്പെട്ട് ഭക്തജനങ്ങൾക്കുണ്ടാകുന്ന പരാതികൾ ഈ നമ്പറിൽ വിളിച്ച് അറിയിക്കാവുന്നതാണെന്നും ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മീഷർ അറിയിച്ചു.
Recent Comments