by Midhun HP News | Feb 15, 2023 | Latest News, കേരളം, ജില്ലാ വാർത്ത
സി.പി.എം ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽ കമ്മിറ്റി 2000 പേരെ മാമത്ത് പങ്കെടുപ്പിക്കും. പാർട്ടി സെക്രട്ടറി നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് സി.പി.എം ആറ്റിങ്ങൽ വെസ്റ്റ് സംഘാടക സമിതി രൂപീകരണ യോഗം ആറ്റിങ്ങൽ ഏര്യാകമ്മിറ്റി അംഗവും മുൻ മുനിസിപ്പൽ ചെയർമാനുമായ എം പ്രദീപ് ഉദ്ഘാടനം ചെയ്തു. ജാഥയ്ക്ക് ആറ്റിങ്ങൽ മണ്ഡലത്തിന്റെ സ്വീകരണം 2023 മാർച്ച് 17 രാവിലെ പത്ത് മണിയ്ക്കാണ്. ഏര്യക്കമ്മിറ്റി അംഗങ്ങളായ ദേവരാജൻ, വിഷ്ണു ചന്ദ്രൻ എൽ.സി സെക്രട്ടറി എൻ. മോഹനൻ നായർ, ആറ്റിങ്ങൽ മുനിസിപ്പൽ വൈസ് ചെയർമാൻ ജി. തുളസീധരൻ പിള്ള, എൽ.സി അംഗം എസ്. സതീഷ് കുമാർ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാനായി മുനിസിപ്പൽ വൈസ് ചെയർമാൻ ജി. തുളസീധരൻ പിള്ളയേയും കൺവീനറായി എൽ.സി സെക്രട്ടറി എൻ മോഹനൻ നായരേയും തെരഞ്ഞെടുത്തു.

by Midhun HP News | Feb 15, 2023 | Latest News, കേരളം, ജില്ലാ വാർത്ത
മാതൃകാപരമായ നിരവധി പ്രവർത്തനങ്ങളുമായി തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഹരിത വിദ്യാലയം റിയാലിറ്റി ഷോ സീസൺ -3 യുടെ പ്രാഥമിക റൗണ്ടിൽ. യു പി മുതൽ ഹയർസെക്കൻഡറി തലം വരെ രണ്ടായിരത്തിലധികം കുട്ടികൾ പഠിക്കുന്ന സ്കൂളിന്റെ നിരവധി പ്രവർത്തനങ്ങൾ ഇതിനോടകം തന്നെ ബഹുജന ശ്രദ്ധ നേടിയിട്ടുണ്ട്. ആദ്യമായാണ് തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ മത്സരിക്കുന്നത്. ആദ്യ ഉദ്യമത്തിൽ തന്നെ റിയാലിറ്റി ഷോയുടെ പ്രാഥമിക റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
110 സ്കൂളുകളാണ് പ്രാഥമിക റൗണ്ടിൽ ഇടം പിടിച്ചിട്ടുള്ളത്. നിരവധി പൂർവ്വ വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥി സംഘടനകളും ഈ അവസരത്തിൽ അവരുടെ സന്തോഷം പങ്കുവെച്ചുകൊണ്ട് വീഡിയോ സന്ദേശങ്ങൾ കൈമാറുന്നു.17/02/2023 വെള്ളിയാഴ്ച 7.00 pm ന് ആണ് കൈറ്റ് വിക്‌ടേഴ്‌സ് ചാനൽ പ്രവർത്തനങ്ങൾ സംപ്രേക്ഷണം ചെയ്യുന്നത്. അതേസമയം തന്നെ വേങ്ങോട് ജംഗ്ഷനിൽ ബിഗ് സ്ക്രീനിൽ പൊതുജനങ്ങൾക്ക് ഇത് കാണുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

by Midhun HP News | Feb 15, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാനായി എൻ അലി അബ്‌ദുള്ളയെ തെരഞ്ഞെടുത്തതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. ബുധനാഴ്ച ചേർന്ന ബോർഡ് യോഗമാണ് ഏകകണ്ഠമായി പുതിയ ചെയർമാനെ തെരഞ്ഞെടുത്തത്. കോഴിക്കോട് സ്വദേശിയാണ് എൻ അലി അബ്ദുള്ള.

സംസ്ഥാനത്ത് അനാഥ-അഗതികളായ വയോജനങ്ങൾ, ശാരീരിക വൈകല്യമുള്ളവർ, മാനസിക രോഗബാധിതർ, സ്ത്രീകൾ, കുട്ടികൾ തുടങ്ങിയവരെ സംരക്ഷിക്കുന്ന ക്ഷേമസ്ഥാപനങ്ങൾക്ക് അംഗീകാരം കൊടുക്കുകയും അവയുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്ന ബോർഡിനാണ് പുതിയ ചെയർമാൻ. സംസ്ഥാനത്ത് ബോർഡിന്റെ അംഗീകാരത്തോടെ വിവിധ എൻജിഒകൾ നടത്തുന്ന ക്ഷേമസ്ഥാപനങ്ങളിൽ ഒരു ലക്ഷത്തോളം പേരെ താമസിപ്പിച്ച് സംരക്ഷിച്ചുവരുന്നു. സംസ്ഥാനത്ത് ബോർഡിൻറെ അംഗീകാരത്തോടെ രണ്ടായിരം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. എ എം ആരിഫ് എംപിയുടെ അധ്യക്ഷതയിലായിരുന്നു ബോർഡ് യോഗം.

യോഗത്തിൽ ബോർഡ് അംഗങ്ങളായ പി ടി എ റഹീം എംഎൽഎ, വി ആർ സുനിൽ കുമാർ എംഎൽഎ, സാമൂഹികനീതി വകുപ്പ് ഡയറക്ടർ എം. അഞ്ജന ഐഎഎസ്, മെമ്പർ സെക്രട്ടറി എം കെ സിനുകുമാർ, ഫാദർ റോയ് മാത്യു വടക്കേൽ, ഡോ. പുനലൂർ സോമരാജൻ, ഫാദർ ലിജോ ചിറ്റിലപ്പിള്ളി, സിസ്റ്റർ മെറിൻ, സിസ്റ്റർ വിനീത, നസീമ ജമാലുദ്ദീൻ, സുമലത മോഹൻദാസ് എന്നിവർ പങ്കെടുത്തു.
by Midhun HP News | Feb 15, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ – സി.പിഐ എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയെ വരവേൽക്കാൻ ഒറ്റൂർ സംഘാടക സമിതിക്ക് രൂപം നൽകി, മാർച്ച് 17 ന് രാവിലെ 10 മണിക്ക് ആറ്റിങ്ങൽ മാമത്താണ് സ്വീകരണം, ഇന്ന് ഒറ്റൂർ ഗ്ലോബൽ സ്ക്കൂളിൽ ചേർന്ന യോഗം മുൻ എം.എൽ എ യും, സി പി ഐ എം ജില്ലാ കമ്മറ്റി അംഗവുമായഅഡ്വ ബി സത്യൻ ഉൽഘാടനം ചെയ്തു. ഒറ്റൂർ ഗിരിഷ് അധ്യക്ഷനായി, കെ.പിമ നിഷ്, പഞ്ചായത്ത് പ്രസിഡൻറ് പി ബീന, ഡി. കാന്തിലാൽ, എന്നിവർ സംസാരിച്ചു. ഒറ്റൂർ ഗിരിഷ് ചെയർമാനും, കെ.പിമ നിഷ് സെക്രട്ടറിയുമായി സംഘാടക സമിതിക്ക് രൂപം നൽകി.


by Midhun HP News | Feb 15, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: സിനിമ, സീരിയല്‍, നാടകനടന്‍ കാലടി ജയന്‍ അന്തരിച്ചു. 77 വയസായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. അര്‍ത്ഥം, മഴവില്‍ക്കാവടി, സിബിഐ ഡയറിക്കുറിപ്പ്, തലയണമന്ത്രം, ജാഗ്രത, കളിക്കളം, ചെറിയ ലോകവും വലിയ മനുഷ്യരും, വ്യൂഹം, ഏകലവ്യന്‍, ജനം തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സീരീയല്‍ നിര്‍മ്മാതാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
by Midhun HP News | Feb 15, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ഇന്ന് ഉച്ചയ്ക്ക് ആറ്റിങ്ങൽ കെ എസ് ആർ ടി സി സ്റ്റാൻഡിന് സമീപം ഉണക്ക പുല്ലിനും ചപ്പുചവറുകൾക്കും തീ പിടിച്ചതാണ് ജീവനക്കാരെയും നാട്ടുകാരെയും പരിഭ്രാന്തിയിൽ ആഴ്ത്തിയത്. ഉപയോഗശൂന്യമായ നിരവധി ബസ്സുകൾ കൂട്ടിയിട്ടിരുന്ന സ്ഥലത്തിനോട് ചേർന്നാണ് തീപിടുത്തം ഉണ്ടായത്. ഉടൻതന്നെ ആറ്റിങ്ങൽ ഫയർ സ്റ്റേഷനിൽ നിന്നും രണ്ടു യൂണിറ്റ് ഫയർ എൻജിൻ സംഭവസ്ഥലത്തെത്തി തീപിടുത്തം നിയന്ത്രണ വിധേയമാക്കി. ആറ്റിങ്ങൽ സ്റ്റേഷൻ ഓഫീസർ ജിഷാദ്. ജെ യുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ മനോഹരൻ പിള്ള, സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ ഹരീഷ്, ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ നോബിൾ കുമാർ മോഹൻകുമാർ, വിഷ്ണു, ഉണ്ണികൃഷ്ണൻ, സതീശൻ, ശ്രീരാഗ്, രതീഷ്, അനൂപ്, അനിൽകുമാർ എന്നിവർ പങ്കെടുത്തു.

ഗ്യാരേജിന് സമീപം ഉണക്ക പുല്ലുകൾ ധാരാളമായി വളർന്നുനിൽക്കുന്നതും, ചപ്പുചവറുകളും പാഴ് വസ്തുക്കളും കൂട്ടിയിട്ടിരിക്കുന്നതും തീപിടുത്തം സാധ്യത വർദ്ധിപ്പിക്കുന്നുവെന്ന് സ്റ്റേഷൻ ഓഫീസർ അഭിപ്രായപ്പെട്ടു. കൂട്ടിയിട്ടിരുന്ന ബസ്സുകളിലേക്ക് തീ പടർന്നു പിടിച്ചിരുന്നെങ്കിൽ ലക്ഷങ്ങളുടെ നഷ്ടം ഉണ്ടാകുമായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.

Recent Comments