by Midhun HP News | Feb 12, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം, ആലപ്പുഴ എന്നീ ജില്ലകളിലെ നിരവധി മോഷണ കേസുകളിലെ പ്രതിയായ മുഹമ്മദ് അബ്ദുൾ ഹാദി (24), ബി. അജിത മൻസിൽ മഞ്ഞില, മുയൽ തോന്നൽ എന്നയാളെ ആണ് ആറ്റിങ്ങൽ പോലീസ് കേസുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. ആറ്റിങ്ങൽ ഡെപ്യൂട്ടി പോലിസ് സൂപ്രണ്ട് ജി ബിനുവിന്റെ നിർദ്ദേശ പ്രകാരം ആറ്റിങ്ങൽ ഐ എസ് എച്ച് ഒ തൻസീ.

അബ്ദുൾ സമദിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ ജനമൈത്രി പോലീസ് ഉദ്യോഗസ്ഥരായ എ എസ് ഐ രാജീവൻ, സി പി ഒ റിയാസ് തുടങ്ങിയവർ നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ സി സി ടി വി ദൃശ്യങ്ങൾ ലഭിക്കുകയും ദൃശ്യങ്ങൾ പിന്തുടർന്ന് ദിവസങ്ങളോളം നടത്തിയ അന്വേഷണത്തിൽ ആലപ്പുഴയിൽ പ്രതി ഒളിവിൽ കഴിഞ്ഞിരുന്ന ലോഡിങിൽ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിക്ക് പട്ടണക്കാട് പോലിസ് സ്റ്റേഷനിൽ കാർ മോഷണം, പാങ്ങാട് പോലീസ് സ്റ്റേഷനിൽ മൊബൈൽ മോഷണം, ചേർത്തല പോലീസ് സ്റ്റേഷനിലും മോഷണ കേസിലെ പ്രതിയാണ്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.

by Midhun HP News | Feb 12, 2023 | Latest News, കേരളം, ജില്ലാ വാർത്ത
രാജ്യത്ത് 13 ഇടങ്ങളിൽ ഗവർണർമാർക്ക് മാറ്റം. സുപ്രീം കോടതി ജഡ്ജിയടക്കം ആറ് പുതിയ ഗവർണർമാരെയാണ് നിയമിച്ചിരിക്കുന്നത്. അയോധ്യ കേസിൽ അനുകൂല വിധി പറഞ്ഞ ബെഞ്ചിൽ അംഗമായിരുന്ന ജസ്റ്റിസ് അബ്ദുൽ നസീറിനെ ആന്ധ്രാപ്രദേശ് ഗവർണറായി നിയമിച്ചതാണ് ഇതിൽ സുപ്രധാന തീരുമാനം. കർണാടക സ്വദേശിയാ ജസ്റ്റിസ് എസ് അബ്ദുൽ നസീർ മുത്തലാഖ് നിരോധിച്ച ഭൂരിപക്ഷ വിധിയിൽ മുത്തലാഖ് അനുകൂല നിലപാടാണ് സ്വീകരിച്ചത്. ആരിഫ് മുഹമ്മദ് ഖാന് പുറമെ മുസ്ലിം സമുദായത്തിൽ നിന്ന് രണ്ടാമത്തെ ഗവർണ്ണറാവുകയാണ് ജസ്റ്റിസ് അബ്ദുൾ നസീർ. അതേസമയം സുപ്രീം കോടതി ജഡ്ജിമാരെ ഇത്തരം പദവികളിൽ നിയമിക്കുന്നത് അപൂർവ്വമാണ്.

നേരത്തെ മുൻ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് പി സദാശിവം കേരളത്തിന്റെ ഗവർണറായി നിയമിക്കപ്പെട്ടിരുന്നു. അന്ന് സദാശിവത്തിന്റെ നിയമനത്തിൽ ജയലളിതയുടെ പിന്തുണയുണ്ടായിരുന്നു. കൂടാതെ മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. അയോധ്യ കേസിൽ വിധി പറഞ്ഞ ബെഞ്ചിന് നേതൃത്വം നൽകിയിരുന്നത് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ആയിരുന്നു. ഇതേ ബെഞ്ചിൽ അംഗമായിരുന്നു ജസ്റ്റിസ് എസ് അബ്ദുൾ നസീറും. അയോധ്യ വിധിയിൽ രാമക്ഷേത്ര നിർമ്മാണത്തിന് കളമൊരുക്കുന്നതായിരുന്നു ജസ്റ്റിസ് അബ്ദുൾ നസീറിന്റെ വിധി. കഴിഞ്ഞ ജനുവരിയിലാണ് അബ്ദുൾ നസീർ വിരമിച്ചത്. ഫെബ്രുവരിയിൽ ഗവർണറായി നിയമനം നൽകുകയും ചെയ്തു.
ഇതിന് പുറമെ വടക്കൻ മേഖല ആർമി കമാന്ററായിരുന്ന കൈവല്യ ത്രിവിക്രം പർനായിക്കിനെ അരുണാചൽ പ്രദേശ് ഗവർണറായി നിയമിച്ചു. ഇന്ത്യക്കും ചൈനയ്ക്കുമിടയിൽ അതിർത്തി പ്രദേശത്ത് തർക്കങ്ങൾ നിലനിൽക്കുമ്പോഴാണ് വടക്കൻ മേഖല ആർമി കമാന്ററായിരുന്ന കെ ടി പർനായിക്കിന്റെ ഗവർണറായുള്ള നിയമനം.

ബിജെപി രാഷ്ട്രീയവുമായി ചേർന്ന് നിൽക്കുന്ന നേതാക്കളെയാണ് ഗവർണർമാരായി നിയമിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിജയത്തിൽ പ്രധാന പങ്കുവഹിച്ച ലക്ഷ്മൺ പ്രസാദ് ആചാര്യ സിക്കിം ഗവർണറാകും. ജാർഖണ്ഡ് ഗവർണർ രമേശ് ബെയ്സ് മഹാരാഷ്ട്ര ഗവർണർ ആകും. നിലവിലെ ഗവർണർ ഭഗത് സിംഗ് കോഷ്യാരിയുടെ രാജി രാഷ്ട്രപതി അംഗീകരിച്ചു. ലഡാഖ് ലഫ് ഗവർണറായിരുന്ന രാധാകൃഷ്ണ മാത്തൂറിന്റെയും രാജി സ്വീകരിച്ചു. രമേശ് ബെയ്സിനെ മഹാരാഷ്ട്ര ഗവർണർ ആയി നിയമിച്ചതോടെ സി പി രാധാകൃഷ്ണനെ ജാർഖണ്ഡ് ഗവർണറായി നിയമിച്ചു. കേരളത്തിന്റെ ചുമതലയുണ്ടായിരുന്നു, മുൻ കോയമ്പത്തൂർ എംപിയാണ് സി പി രാധാകൃഷ്ണൻ.
ശിവപ്രസാദ് ശുക്ല ഹിമാചൽ പ്രദേശ് ഗവർണറാകും. ഗുലാബ് ചന്ദ് കഠാരിയ അസ്സം ഗവർണറാകും. ആന്ധ്രാപ്രദേശ് ഗവർണറായിരുന്ന ബിസ്വ ഭൂഷൺ ഹരിചന്ദൻ ചത്തീസ്ഗഡ് ഗവർണറാകും. ചത്തീസ് ഗഡ് ഗവർണർ അനുസ്യൂയ ഉയ്കിയെ മണിപ്പൂരിലേക്ക് മാറ്റി. മണിപ്പൂർ ഗവർണർ ലാ ഗണേശൻ നാഗലാന്റിലേക്ക് മാറി. ബിഹാർ ഗവർണർ ഫഗു ചൗഹാനെ മേഘാലയ ഗവർണറായി നിയമിച്ചു. ഹിമാചൽ പ്രദേശ് ഗവർണർ രാജേന്ദ്ര വിശ്വനാദ് അർലേക്കർ ബിഹാർ ഗവർണറാകും. അരുണാചൽ പ്രദേശ് ഗവർണറായിരുന്ന ബ്രിഗേഡിയർ ബി ഡി മിശ്രയാണ് ലഡാക്കിന്റെ ലഫ്റ്റ്. ഗവർണാറിയി നിയമിക്കപ്പെട്ടിരിക്കുന്നത്. അതേസമയം മലയാളി ഗവർണർമാർക്ക് മാറ്റമില്ല. ഗോവ ഗവർണറായി ശ്രീധരൻ പിള്ളയും പശ്ചിമ ബംഗാൾ ഗവർണറായി സിവി ആനന്ദ ബോസും തുടരുമെന്നാണ് നിയമനങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.
by Midhun HP News | Feb 12, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഭുവനേശ്വർ: ആദ്യ മത്സരത്തിൽ തകർപ്പൻ ജയം നേടിയതിന്റെ ആത്മവിശ്വാസത്തിൽ സന്തോഷ് ട്രോഫിയിലെ രണ്ടാം പോരിനിറങ്ങിയ നിലവിലെ ചാമ്പ്യൻമാരായ കേരളത്തിന് ഞെട്ടിക്കുന്ന തോൽവി. കർണാടകയാണ് കേരളത്തെ വീഴ്ത്തിയത്. മറുപടിയില്ലാത്ത ഒറ്റ ഗോളിനാണ് കേരളത്തിന്റെ ഞെട്ടിക്കുന്ന തോൽവി. കളി തുടങ്ങി 20ാം മിനിറ്റിൽ തന്നെ കർണാടക ഗോളടിച്ചു. ഈ ഗോൾ പ്രതിരോധിക്കാൻ അവർക്ക് സാധിക്കുകയും ചെയ്തു. ഇതോടെ കേരളത്തിന്റെ ഗോളടിക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. വലതു വിങ്ങിൽ നിന്ന് വന്ന ക്രോസ് മികച്ച ഫസ്റ്റ് ടച്ചിലൂടെ നിയന്ത്രിച്ച ശേഷമാണ് പവാർ വല ചലിപ്പിച്ചത്.

ഗോൾ നേടിയ ശേഷവും കർണാടക മികച്ച അവസരങ്ങൾ തുറന്നെടുത്തു. കേരളം സമനിലയ്ക്കായി കിണഞ്ഞു ശ്രമിച്ചെങ്കിലും അതൊന്നും ഫലം കണ്ടില്ല. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ കേരളം ഗോവയെ പരാജയപ്പെടുത്തിയിരുന്നു.
രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു കേരളത്തിന്റെ ജയം. കർണാടക കഴിഞ്ഞ മത്സരത്തിൽ പഞ്ചാബുമായി 2-2ന് സമനിലയിൽ പിരിഞ്ഞാണ് കേരളത്തെ നേരിടാനിറങ്ങിയത്. 14ന് കേരളം മഹാരാഷ്ട്രയെ നേരിടും. ഗ്രൂപ്പിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തിയാൽ മാത്രമേ സെമി ഫൈനൽ എത്താൻ ആവുകയുള്ളൂ. ഇനിയുള്ള മത്സരങ്ങൾ കേരളത്തിന് നിർണായകമാണ്.

by Midhun HP News | Feb 12, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തൃശൂര്‍: തൃശൂര്‍ പുഴയ്ക്കലില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. ഉടനെ നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് തീയണയ്ക്കുകയായിരുന്നു. രാവിലെ പതിനൊന്നരയോടെയാണ് സംഭവം. തീ ഉയരുന്നത് കണ്ട് ഡ്രൈവര്‍ ബസ് സൈഡാക്കിയ ശേഷം ആളുകളെ ഇറക്കി. വിവരം അറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് തീയണച്ചു. ആര്‍ക്കും പരിക്കില്ല. രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് ഉടന്‍ തന്നെ സ്ഥലത്തെത്തി. തൃശൂര്‍ – കോട്ടയം റൂട്ടിലോടുന്ന സൂപ്പര്‍ ഫാസ്റ്റ് ബസിനാണ് തീപിടിച്ചത്.


by Midhun HP News | Feb 11, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ദീർഘനാളായുള്ള പൊതുജനങ്ങളുടേയും, റസിഡൻസ് അസോസിയേഷൻ മെമ്പർമാരുടേയും അഭ്യർഥന മാനിച്ച് ആറ്റിങ്ങൽ പാടിക്കവിളാകം ട്രാൻസ്ഫോർ(വി വി ക്ലിനിക് ഇറക്കം) മുതൽ ബി എച്ച് എസ് എസ് റോഡിന്റെ ഇറക്കം വരെയുള്ള റോഡിന് സി.പ്രദീപ് റോഡ് എന്ന് നാമകരണം ചെയ്തു.

ദീർഘകാലം നിലവിലെ 11-ാം വാർഡ് മെമ്പറും, കെ എസ് ആർ എ രക്ഷാധികാരിയും, പ്രദേശത്തെ നിരവധി റോഡു വികസനത്തിനു കാരണക്കാരനുമായ മുൻ വൈസ് ചെയർമാൻ കൂടിയായ സി പ്രദീപിന്റെ സ്മരണാർഥമാണ് ഈ നാമകരണം എന്ന് റസിഡൻസ് അസോസിയേഷൻ അറിയിച്ചു. കൂടാതെ ബി എച്ച് എസ് എസ് റോഡിലെ പ്രധാന ജംഗ്ഷന് സൗഹൃദ ജംഗ്ഷൻ എന്ന് പേരിടുകയു ചെയ്തു. നഗരസഭയുമായി ചേർന്ന് നാമകരണത്തിന്റെ തുടർ നടപടികളും കാലതാമസമില്ലാതെ പൂർത്തിയാക്കും എന്ന് കെ എസ് ആർ എ വ്യക്തമാക്കി.

by Midhun HP News | Feb 11, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കാസര്‍കോട്: ഗ്രൈന്‍ഡറില്‍ ഷാള്‍ കുടുങ്ങി യുവതി മരിച്ചു. മഞ്ചേശ്വരം തുമിനാട് ലക്ഷംവീട് കോളനിയിലെ ജയ്ഷീല്‍ ചുമ്മി ആണ് മരിച്ചത്. 20 വയസായിരുന്നു.
ബേക്കറിയില്‍ ജോലി ചെയ്യുന്നതിനിടെ ഷാള്‍ ഗ്രൈന്‍ഡറില്‍ കുടുങ്ങിയാണ് അപകടമുണ്ടായത്.

Recent Comments