by Midhun HP News | Feb 11, 2023 | Latest News, കേരളം, ജില്ലാ വാർത്ത
അന്‍പതു ലിറ്റര്‍ ശേഷിയുള്ള കാറിന്റെ ടാങ്കില്‍ 57 ലിറ്റര്‍ പെട്രോള്‍ അടിച്ചതിന് ഹൈക്കോടതി ജഡ്ജിക്കു ബില്‍! ബില്ലു കണ്ടു ഞെട്ടിയ ജഡ്ജി ഉടന്‍ തന്നെ അധികൃതരെ വിളിച്ചു വിവരം പറഞ്ഞു. പരിശോധനയില്‍ തട്ടിപ്പു കണ്ടെത്തിയ പെട്രോള്‍ പമ്പ് അടപ്പിച്ചു. മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജിയുടെ കാറിലാണ്, ടാങ്കില്‍ കൊള്ളാവുന്നതിലും കൂടുതല്‍ പെട്രോള്‍ അടിച്ചതായി ബില്ലു നല്‍കിയത്. വ്യാഴാഴ്ചയാണ് സംഭവം. പെട്രോള്‍ പമ്പിൽ വണ്ടി നിറുത്തിയ ഡ്രൈവര്‍ ഫുള്‍ ടാങ്ക് അടിക്കാന്‍ പമ്പില്‍ ഉണ്ടായിരുന്നവരോടു പറഞ്ഞു.

57 ലിറ്ററിന്റെ ബില്‍ കണ്ട, പിന്‍ സീറ്റില്‍ ആയിരുന്ന ജഡ്ജി ഉടന്‍ തന്നെ ഇടപെടുകയായിരുന്നു. തദ്ദേശ സ്ഥാപന അധികൃതരെ വിളിച്ചുവരുത്തിയ ജഡ്ജി വിവരം പറഞ്ഞു. തുടര്‍ന്ന് അവര്‍ എത്തി പരിശോധിക്കുകയായിരുന്നു. സംസ്ഥാനത്തുടനീളം പമ്പുകളില്‍ പരിശോധന നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.

by Midhun HP News | Feb 11, 2023 | Latest News, കേരളം, ജില്ലാ വാർത്ത
28 വർഷം മുൻപ് തിയറ്ററുകൾ ആഘോഷമാക്കിയ ചിത്രം വീണ്ടും റിലീസ് ചെയ്യുമ്പോൾ എന്താവും എന്നറിയാൻ കാത്തിരുന്നവർ നിരവധിയാണ്. അണിയറപ്രവർത്തകരെപ്പോലും അമ്പരപ്പിച്ചുകൊണ്ട് മികച്ച പ്രതികരണമാണ് സ്ഫടികത്തിന് ലഭിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ദിവസത്തെ കളക്ഷൻ ആണ് പുറത്തുവന്നിരിക്കുന്നത്. മൂന്ന് കോടിയോളം രൂപയാണ് ആദ്യ ദിനത്തില്‍ നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
റീ റിലീസ് ചെയ്തവയില്‍ ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമെന്ന റെക്കോര്‍ഡ് ‘സ്ഫടികം’ സ്വന്തമാക്കിയെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. 4k ഡോള്‍ബി അറ്റ്‌മോസ് ദൃശ്യശ്രവ്യ ചാരുതയോടെ കേരളത്തില്‍ 150-ല്‍ പരം തിയേറ്ററുകളിലും ലോകമെമ്പാടും 500-ല്‍ പരം തിയേറ്ററുകളിലുമാണ് ചിത്രം റിലീസിനെത്തിയത്.

അതിനിടെ 28 വർഷത്തിനു ശേഷവും ആടുതോമയ്ക്ക് നൽകിയ സ്നേഹത്തിന് ആരാധകരോട് നന്ദി പറഞ്ഞ് മോഹൻലാൽ എത്തി. 28 വർഷത്തിനുശേഷവും ആടുതോമയ്ക്ക് നൽകുന്ന സ്നേഹത്തിന് നന്ദി പറയാൻ വാക്കുകളില്ല. സ്ഫടികം 4k അറ്റ്‌മോസ് ഒരുക്കിയ ഭദ്രൻ സാറിനോടും ടീമിനോടും നന്ജി നന്ദി പറയുന്നു.- മോഹൻലാൽ കുറിച്ചു.
by Midhun HP News | Feb 11, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ കുറഞ്ഞ സ്വര്ണവിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് ഇന്നലെ 400 രൂപ കുറഞ്ഞിരുന്നു. ഇന്ന് 160 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഇതോടെ 42000 ത്തിന് മുകളിലേക്ക് വീണ്ടും എത്തിയിരിക്കുകയാണ് സ്വർണവില. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 42,080 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 20 രൂപ ഉയർന്നു. ഇന്നത്തെ വിപണി വില 5260 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഇന്ന് ഉയര്ന്നു. 10 രൂപയാണ് ഇന്ന് ഉയർന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4335 രൂപയാണ്.


by Midhun HP News | Feb 11, 2023 | Latest News, കേരളം, ജില്ലാ വാർത്ത
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി. ശേഖരന്‍ നായര്‍ (75) അന്തരിച്ചു. മാതൃഭൂമി ദിനപത്രം തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്നു. തിരുവനന്തപുരം പ്രസ്‌ക്ലബ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആകാശവാണി വാര്‍ത്താവിഭാഗത്തില്‍ പ്രവര്‍ത്തിച്ച ശേഷം 1980-ല്‍ മാതൃഭൂമിയുടെ തിരുവനന്തപുരം ബ്യൂറോയില്‍ റിപ്പോര്‍ട്ടറായി.

മൂന്നുതവണ സംസ്ഥാന സര്‍ക്കാരിന്റെ മാധ്യമ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. പൊന്നറ ശ്രീധര്‍ മൊമ്മോറിയല്‍ അവാര്‍ഡ്, പട്ടംതാണുപിള്ള ട്രസ്റ്റ് അവാര്‍ഡ്, പി. ഭാസ്‌കരന്‍ മെേമ്മാറിയല്‍ അവാര്‍ഡ്, ചട്ടമ്പിസ്വാമി സ്മാരക അവാര്‍ഡ്, മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് അവാര്‍ഡ്, വി.കെ. കൃഷ്ണമേനോന്‍ സ്മാരകസമിതി അവാര്‍ഡ്, ചലഞ്ച് മെമ്മോറിയല്‍ അവാര്‍ഡ്, അടൂര്‍ഭാസി കള്‍ച്ചറല്‍ സൊസൈറ്റി അവാര്‍ഡ്, ഷാര്‍ജ മലയാളി അസോസിയേഷന്‍ അവാര്‍ഡ്, റോട്ടറിക്ലബ് അവാര്‍ഡ് തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.

ഫ്രാന്‍സ്, ചൈന, യു.എസ്, റഷ്യ, ബ്രിട്ടന്‍, ജര്‍മനി തുടങ്ങി 30-ഓളം രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. 1999-ല്‍ കൊളംബോയില്‍ നടന്ന സാര്‍ക്ക് ഉച്ചകോടി റിപ്പോര്‍ട്ട് ചെയ്യാന്‍ അന്നത്തെ പ്രധാനമന്ത്രി എ.ബി. വാജ്‌പേയിയോടൊപ്പം പോയ മാധ്യമസംഘത്തില്‍ അംഗമായിരുന്നു. രണ്ടുതവണ ശ്രീലങ്ക സന്ദര്‍ശിച്ച് ആഭ്യന്തരയുദ്ധം റിപ്പോര്‍ട്ട് ചെയ്തു.
by Midhun HP News | Feb 11, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിലെ നാല് റെയിൽവേ മേൽപാലങ്ങൾക്ക് കേന്ദ്രാനുമതി ലഭിച്ചതായി എംപി അടൂർ പ്രകാശ് റ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിലെ ചിറയിൻകീഴ് – മുരുക്കുമ്പുഴ, വർക്കല – ഇടവ, ഇടവ -കാപ്പിൽ, കണിയാപുരം – മുരുക്കുമ്പുഴ എന്നീ സ്ഥലങ്ങളിലെ നാല് മേൽപ്പാലങ്ങൾക്ക് കേന്ദ്രാനുമതി ലഭിക്കുകയും പണികൾ തുടങ്ങുന്നതിനു ഫണ്ട് വകയിരുത്തുകയും ചെയ്തു. ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ പതിറ്റാണ്ടുകൾ ആയുള്ള ആവശ്യമാണ് ഇതിലൂടെ നിറവേറ്റാൻ പോകുന്നത്. നിരവധി തവണ കേന്ദ്ര റെയിൽവേ മന്ത്രിയെയും റയിൽവേ അധികൃതരേയും നേരിൽ കണ്ടും കത്തുകൾ മുഖേനനയും നിരന്തരം ആവശ്യപെട്ടത് മൂലമാണ് ഇത് നേടിയെടുക്കുവാൻ കഴിഞ്ഞത്. ഇനിയും റെയിൽവേയുമായി ബന്ധപെട്ട നിരവധി കാര്യങ്ങൾ നടപ്പിലാക്കുവാനുള്ള ശ്രമം തുടരുന്നു.


by Midhun HP News | Feb 11, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കണ്ണൂർ: കണ്ണൂരിൽ എട്ടാംക്ലാസുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ നിർണ്ണായക വെളിപ്പെടുത്തലുമായി മരിച്ച റിയയുടെ സഹപാഠി. മഷി ഡെസ്കിലും ചുമരിലും ആയതിനാൽ അധ്യാപിക ശകാരിച്ചുവെന്നും പിഴയായി 25000 രൂപ ആവശ്യപ്പെട്ടെന്നും പെൺകുട്ടി പറയുന്നു. റിയയുടെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് അംഗത്വം റദ്ദാക്കുമെന്ന് പറഞ്ഞുവെന്നും ഇതിൽ മനം നൊന്ത് കരഞ്ഞുകൊണ്ടാണ് റിയ വീട്ടിലേക്ക് പോയതെന്നും സഹപാഠി മാധ്യമങ്ങളോട് വെളിപ്പെടുത്തി. സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പൽ പ്രതികരിച്ചില്ല. കേസിൽ റിയയുടെ ആത്മഹത്യാ കുറിപ്പിൽ പേരുള്ള അധ്യാപികയുടെ മൊഴി ഇന്ന് രേഖപ്പെടുത്തുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് പെരളശ്ശേരി എ കെ ജി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ എട്ടാംക്ലാസുകാരി റിയ പ്രവീണിനെ അധ്യാപിക ശകാരിച്ചത്. പെന്നിലെ മഷി ഡെസ്കിലും ചുരവിലും തേച്ചതായിരുന്നു കാരണം. പെന്നിൽ നിന്നും കയ്യിലേക്ക് പടർന്നപ്പോൾ അറിയാതെ പറ്റിയതാണെന്ന് കുട്ടി പറഞ്ഞുവെങ്കിലും അധ്യാപിക ശകാരം നിർത്തിയില്ല. രക്ഷിതാക്കളെ വിളിച്ചാൽ മാത്രമേ ക്ലാസിൽ കയറ്റൂവെന്ന് അധ്യാപിക പറഞ്ഞതോടെ കുട്ടി സമ്മർദ്ദത്തിലായി.

വൈകീട്ട് വീട്ടിലെത്തിയ എട്ടാം ക്ലാസുകാരി അധ്യാപികയുടെയും സഹപാഠിയുടെയും പേരെഴുതി വെച്ച് കിടപ്പുമുറിയിലെ ജനലിൽ ഷാൾ കുരുക്കി ആത്മഹ്യ ചെയ്യുകയായിരുന്നു. ഐവർമഠം സ്വപ്നക്കൂട് വീട്ടിൽ പ്രവീണിന്റെ മകളായ പതിമൂന്ന് കാരി പഠനത്തിൽ മിടുക്കിയായിരുന്നു. സ്റ്റുഡന്റ് പൊലീസ് കേഡറ്റ് കൂടിയായ കുട്ടിയുടെ ആത്മഹത്യയുടെ നടുക്കത്തിലാണ് കുടുംബവും നാട്ടുകാരും. അധ്യാപികയുടെ മൊഴിയെടുത്ത ശേഷം കേസ് വിശദമായി അന്വേഷിക്കുമെന്ന് ചക്കരക്കൽ പൊലീസ് അറിയിച്ചു.
Recent Comments